ത്യാഗരാജ സ്വാമികൾ അഞ്ചുകൃതികളായി രചിച്ചിട്ടുള്ള നിരവധി കീർത്തനങ്ങളുടെ കൂട്ടങ്ങളെ പൊതുവേ പഞ്ചരത്നകൃതികൾ എന്നു വിളിക്കുന്നു. ഇവയിൽ ഏറ്റവും വിശിഷ്ടമായി കണക്കാക്കുന്ന അഞ്ചെണ്ണമാണു് ഘനരാഗപഞ്ചരത്നകീർത്തനങ്ങൾ അഥവാ പഞ്ചരത്നകൃതികൾ അഥവാ ത്യാഗരാജപഞ്ചരത്നകൃതികൾ എന്നു് അറിയപ്പെടുന്നത്. ഈ പഞ്ചരത്നകൃതികൾക്കായി ഉപയോഗിച്ചിരിക്കുന്ന അഞ്ച് രാഗങ്ങളും ഘനരാഗങ്ങളാണ്. അതു കൊണ്ടു തന്നെ ഈ പഞ്ചരത്നകൃതികളെ 'ഘനരാഗപഞ്ചരത്നകൃതികൾ' എന്നും പറയാറുണ്ട്. ഇവകൂടാതെ ത്യാഗരാജ സ്വാമികൾ രചിച്ചിട്ടുള്ള കോവൂർ പഞ്ചരത്നം, തിരുവൊട്ടിയൂർ പഞ്ചരത്നം, നാഗപുരി പഞ്ചരത്നം, ശ്രീരംഗ പഞ്ചരത്നം എന്നീ പഞ്ചരത്നകീർത്തനങ്ങൾ ഘനരാഗപഞ്ചരത്നകൃതികളിൽ നിന്ന് വ്യത്യസ്തങ്ങളാണ്. അവയും അദ്ദേഹത്തിന്റെ ശ്രുതിമധുരവും ഭക്തി നിർഭരമായവുമായ രചനകൾ തന്നെയാണ്. എങ്കിലും ഘനരാഗത്തിൽ രചിച്ച ഘനരാഗ പഞ്ചരത്നകൃതികൾ ആണ് ഏറെ പ്രസിദ്ധം. സംഗീതസദസ്സുകളിൽ ഏറെയും പാടുന്നത് ഘനരാഗ പഞ്ചരത്നകൃതികൾ ആണ്. അതുകൊണ്ടായിരിക്കാം കാലക്രമേണ ഘനരാഗ പഞ്ചരത്നകൃതികൾ മാത്രം പഞ്ചരത്നകീർത്തനങ്ങൾ എന്നറിയപ്പെടാൻ തുടങ്ങിയത്. ഘനരാഗ പഞ്ചരത്നകൃതികൾ മാത്രം ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾ
എന്നറിയപ്പെടാൻ തുടങ്ങി. എന്നാൽ ത്യാഗരാജ സ്വാമികളുടെ ശിഷ്യനായിരുന്ന വീണകുപ്പയ്യരും കാളഹസ്തീശ പഞ്ചരത്നം, വെങ്കെടേശ പഞ്ചരത്നം എന്നീ രണ്ടുകൃതി സമുച്ചയങ്ങൾ രചിച്ചിട്ടുണ്ട്. അവയും ഘനരാഗ പഞ്ചരത്നകൃതികളിൽ നിന്ന് വ്യത്യസ്തമാണ്. 

1953-ലാണ് ആലത്തൂർ വെങ്കടേശ അയ്യർ പഞ്ചരത്നകൃതികൾ ആദ്യം പ്രകാശനം ചെയ്യുന്നത്. തുടർന്ന് പലരും വ്യത്യസ്ത പാഠക്രമത്തിലും പല ഭാഷകളിലും പഞ്ചരത്നകൃതികൾ സ്വരപ്പെടുത്തി പ്രകാശനം ചെയ്തു.

ഘനരാഗ പഞ്ചരത്നകൃതികൾ 
ത്യാഗരാജ സ്വാമികളുടെ ഇഷ്ടദൈവമായ ശ്രീരാമചന്ദ്രനെ സ്തുതിച്ചു കൊണ്ടുള്ള, അസാധാരണനൈപുണ്യം പ്രകടിപ്പിക്കുന്ന കീർത്തനങ്ങളാണിവ. എല്ലാ കീർത്തനങ്ങളും ആദി താളത്തിലാണു് ക്രമപ്പെടുത്തിയിട്ടുള്ളതു്. ഓരോന്നിലെയും സാഹിത്യത്തിനു് അനുയോജ്യമായ വിധത്തിൽ വ്യത്യസ്ത ഭാവങ്ങളിലുള്ള രാഗങ്ങളാണു് ഈ കീർത്തനങ്ങളിൽ തെരഞ്ഞെടുത്തിട്ടുള്ളതു്. തിരുവയ്യാറിലെ ത്യാഗരാജ ആരാധനയിൽ ഉൾപ്പെട്ട ശിഷ്യസംഘങ്ങളുടെ അനൈക്യം ഒഴിവാക്കാനായി ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ,  പങ്കെടുക്കുന്ന എല്ലാവർക്കും ഒരുമിച്ച് ഭജനപോലെ പാടാൻ പറ്റുന്ന ഏറ്റവും ലക്ഷണമൊത്ത അഞ്ചു കീർത്തനങ്ങളായി 1941-ൽ ഇവയെ  തെരഞ്ഞെടുത്തതിനുശേഷം പഞ്ചരത്നകൃതികളുടെ പ്രചാരം കർണ്ണാടകസംഗീതലോകത്തിൽ ഗണ്യമായി ഉയർന്നു.

എല്ലാവർഷവും ജനുവരി മാസത്തിൽ തിരുവയ്യാറിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്ന  ത്യാഗരാജ ആരാധനയിൽ സംഗീത വിദ്വാന്മാരും സംഗീത വിദ്യാർത്ഥികളും ഒരുമിച്ചിരുന്ന് പഞ്ചരത്ന കീർത്തനങ്ങൾ പാടുന്ന പതിവ് ഉണ്ട്. 

താഴെ പറയുന്നവയാണ് പഞ്ചരത്ന കീർത്തനങ്ങൾ:

ജഗദാനന്ദകാരക ജയ ജാനകി പ്രാണനായകാ (രാഗം: നാട്ട) 
ദുഡുകു, ഗല, നന്നേ, ദൊരേ, കൊഡുകു, ബ്രോചുരാ എന്തോ (രാഗം: ഗൗള) 
സാധിംചെനെ ഓ മനസാ (രാഗം: ആരഭി) 
കനകന രുചിരാ; കനക വസന! നിന്നു (രാഗം: വരാളി) 
എന്ദരോ മഹാനു ഭാവ-ലു അന്ദരികി വന്ദനമു (രാഗം: ശ്രീ) 

ത്യാഗരാജ സ്വാമികൾ സമാധിയടഞ്ഞ പുഷ്യബഹുളപഞ്ചമി ദിവസത്തിൽ തിരുവയ്യാറിൽ നടക്കുന്ന ത്യാഗരാജ ഉത്സവത്തിൽ, കൂട്ടമായി പാടുന്ന ഘനരാഗപഞ്ചരത്നകൃതികളാണ്, ഏറ്റവും ജനശ്രദ്ധ ആകർഷിക്കുന്നത്. തിരുവയ്യാറിൽ ഇന്നു നിലവിലുള്ള രീതിയിൽ പഞ്ചരത്നകീർത്തനങ്ങൾ കൂട്ടത്തോടെ ആലപിക്കുന്ന രീതി തുടങ്ങുന്നത്, 1941-ൽ  ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ  ഒരുമിച്ചു പാടാൻ ഏറ്റവും യുക്തമായ അഞ്ചുകീർത്തനങ്ങളായി  ഇവയെ തെരഞ്ഞെടുത്തതിനുശേഷമാണു്. സംഘഭേദമില്ലാതെ, പങ്കെടുക്കുന്ന എല്ലാ സംഗീതകാരന്മാർക്കും ഒരുമിച്ച് ഒരു ഭജന പോലെ പാടുവാൻ ഇതു സൗകര്യപ്രദമായി.
ത്യാഗരാജ സ്വാമികളുടെ മറ്റുകൃതികളെ അപേക്ഷിച്ച് ഈ കൃതികൾ ദൈർഘ്യമേറിയതാണ്.

കോവൂർ പഞ്ചരത്നകൃതികൾ 

കോവൂർ പഞ്ചരത്നകൃതികൾ,  ത്യാഗരാജ സ്വാമികൾ കോവൂർ സന്ദർശിച്ച് കോവൂർ സുന്ദര മുതലിയാരുടെ കൂടെ താമസിക്കുമ്പോൾ രചിച്ചതാണ്. ഭക്തനും ദാനശീലനുമായിരുന്ന കോവൂർ സുന്ദരമുതലിയാരുടെ ആതിഥ്യം സ്വീകരിച്ച്‌ അദ്ദേഹത്തിന്റെ മുമ്പിൽ ത്യാഗരാജൻ പാടി. മടക്കയാത്രയിൽ മുതലിയാർ ആയിരം പൊൻനാണയം കിഴിയാക്കി ത്യാഗരാജന്‌ സമ്മാനിച്ചു. സ്വാമികൾ അത്‌ നിരസിച്ചെങ്കിലും മുതലിയാർ നാണയക്കിഴി അദ്ദേഹമറിയാതെ പല്ലക്കുമെത്തയ്ക്കടിയിൽ തിരുകിവച്ചു. കൂടെയുള്ളവരോട്‌ വിവരവും പറഞ്ഞു. തിരുപ്പതിയിലേക്കുള്ള യാത്രാമദ്ധ്യേ ഒരു കാട്ടിൽവച്ച്‌ കള്ളന്മാർ അവരെ ആക്രമിച്ചു. തന്റെ കയ്യിൽ പണമൊന്നുമില്ലെന്ന സത്യാവസ്ഥ ആക്രമികളോട്‌ പറഞ്ഞ്‌ അവരെ പിന്തിരിപ്പിക്കാൻ സ്വാമികൾ ശ്രമിച്ചപ്പോൾ മാത്രമാണ്‌ മറ്റുള്ളവർ പണക്കിഴിയുടെ കാര്യം സ്വാമികളോട്‌ പറഞ്ഞത്‌. പണം രാമനവമി ഉത്സവത്തിലേക്കായി മുതലിയാർ തന്നതാണെന്നുമറിഞ്ഞപ്പോൾ "രാമന്റെ മുതൽ രാമൻതന്നെ രക്ഷിച്ചുകൊള്ളും" എന്നു പറഞ്ഞ്‌ ധ്യാനത്തിൽ മുഴുകി. പൊടുന്നനെ തങ്ങളെ ലക്ഷ്യം വച്ച്‌ ശരവർഷം നടത്തുന്നതായും അവയെല്ലാം ദേഹംതുളക്കുന്നതായും തോന്നുകയാൽ കള്ളന്മാർ പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ടു. കുറെ കഴിഞ്ഞപ്പോൾ മാനസാന്തരം വന്ന കള്ളന്മാർ ത്യാഗരാജന്റെയടുക്കൽ ക്ഷമാപണം ചോദിച്ചുവന്നു. അപ്പോൾ സ്വാമികൾ "കള്ളന്മാരായ നിങ്ങളെ തുരത്തിയത്‌ സാക്ഷാൽ ശ്രീരാമലക്ഷ്മണന്മാരാണെന്നും അവരെ ദർശിക്കാനവസരം ലഭിച്ചതുതന്നെ നിങ്ങളുടെ പൂർവ്വജന്മസുകൃതം കൊണ്ടുമാത്രമാണെന്നും ഇതു പോലുള്ള ഹീനകൃത്യങ്ങളുപേക്ഷിച്ച്‌ ഭഗവാനിൽ മനസ്സുറപ്പിച്ച്‌ ശിഷ്ട ജീവിതം നയിക്കയാണ്‌ വേണ്ടതെന്നും, അങ്ങനെയായാൽ അനായാസേന മോക്ഷം ലഭിക്കുമെന്നും  ഉപദേശിച്ചയച്ചു.

തിരുവെട്രിയൂർ പഞ്ചരത്നകൃതികൾ 

തിരുവെട്രിയൂർ പഞ്ചരത്നകൃതികൾ ത്യാഗരാജ സ്വാമികൾ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന വീണകുപ്പയ്യരുടെ കൂടെ താമസിക്കുമ്പോൾ രചിച്ചതാണ്.

ലാൽ‌ഗുഡി പഞ്ചരത്നകൃതികൾ 

ലാൽ‌ഗുഡി പഞ്ചരത്നകൃതികൾ ത്യാഗരാജ സ്വാമികൾ ശിഷ്യനായ ലാൽ‌ഗുഡി രാമയ്യയുടെ ക്ഷണപ്രകാരം അവിടെ താമസിക്കുമ്പോഴുമാണ് രചിച്ചത്.

ശ്രീരംഗ പഞ്ചരത്നകൃതികൾ  

ത്യാഗരാജ സ്വാമികൾ രചിച്ച പഞ്ചരത്നകൃതികളിലൊന്നാണിത്.

കാളഹസ്തീശ പഞ്ചരത്നകൃതികൾ  
ത്യാഗരാജ സ്വാമികളുടെ ശിഷ്യനായിരുന്ന വീണകുപ്പയ്യർ രചിച്ച പഞ്ചരത്നകൃതികളിലൊന്നാണിത്.

വെങ്കെടേശ പഞ്ചരത്നകൃതികൾ  
ത്യാഗരാജ സ്വാമികളുടെ ശിഷ്യനായിരുന്ന വീണകുപ്പയ്യർ രചിച്ച പഞ്ചരത്നകൃതികളിലൊന്നാണിത്.

ഇതും കാണുക
 ത്യാഗരാജ സ്വാമികൾ
 ത്യാഗരാജ ആരാധന
 തിരുവയ്യാർ
 ബാംഗ്ലൂർ നാഗരത്നമ്മ
ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ

പുറത്തേക്കുള്ള കണ്ണികൾ 

ഡോ. ബാലമുരളീകൃഷ്ണ പാടിയ പഞ്ചരത്നകീർത്തനങ്ങൾ‍

അവലംബം 

കർണ്ണാടകസംഗീതകൃതികൾ
വടക്കുപടിഞ്ഞാറേ ആഫ്രിക്കയിലെ ഒരു രാജ്യമാണ് മൗറിത്താനിയ (, ഔദ്യോഗികനാമം: ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് മൗറിത്താനിയ). അറ്റ്ലാന്റിക്ക് സമുദ്രം (പടിഞ്ഞാറ്), സെനെഗൾ (തെക്കുപടിഞ്ഞാറ്), മാലി (കിഴക്ക്, തെക്കുകിഴക്ക്), അൾജീരിയ (വടക്കുപടിഞ്ഞാറ്), പശ്ചിമ സഹാറയുടെ മൊറോക്കൻ അധീനതയിലുള്ള ഭൂപ്രദേശം (വടക്കുപടിഞ്ഞാറ്) എന്നിവയാണ് മൗറിത്താനിയയുടെ അതിർത്തികൾ. പുരാതന ബെർബെർ രാജ്യമായ മൗറിത്തേനിയൻ സാമ്രാജ്യത്തിൽ നിന്നുമാണ് രാജ്യത്തിന്റെ പേരിന്റെ ഉൽഭവം. അറ്റ്ലാന്റിക്ക് തീരത്തുള്ള നുവാച്ചൂത്ത് ആണ് മൗറിത്താനിയയുടെ തലസ്ഥാനം (ഏറ്റവും വലിയ നഗരവും നുവാച്ചൂത്ത് തന്നെ).

ഏതാണ്ട്‌ 20% ത്തോളം വരുന്ന  മൗറിറ്റാനിയക്കാരുടെ ജീവിത ചെലവ് , ഒരു ദിവസം ശരാശരി 1.25 യുഎസ്ഡോ ളറിലും(ഏകദേശം81.25 ഇന്ത്യൻ രൂപ)  താഴെയാണ് .

അവലംബം 

പടിഞ്ഞാറേ ആഫ്രിക്കൻ രാജ്യങ്ങൾ
അറബ് ലീഗ് രാജ്യങ്ങൾ
മൗറിത്താനിയ
ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
മുസ്ലീം രാഷ്ട്രങ്ങൾ
ഇസ്ലാമിക് റിപ്പബ്ലിക്കുകൾ
പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് സിയേറാ ലിയോൺ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സിയേറാ ലിയോൺ). ഗിനിയ (വടക്ക്), ലൈബീരിയ (തെക്ക്), അറ്റ്ലാന്റിക്ക് സമുദ്രം (പടിഞ്ഞാറ്) എന്നിവയാണ് സീയേറാ ലിയോണിന്റെ അതിർത്തികൾ. ഈ രാജ്യത്തിന്റെ പോർച്ചുഗീസ് പേരായ സേറാ ലോവ (അർത്ഥം: സിംഹ മലനിര) എന്ന വാക്യത്തിൽ നിന്നാണ് പേരിന്റെ ഉൽഭവം. 1700-കളിൽ സിയേറാ ലിയോൺ അറ്റ്ലാന്റിക്ക് സമുദ്രത്തിനു കുറുകെ ഉള്ള ആഫ്രിക്കൻ അടിമവ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. 1787-ൽ ബ്രിട്ടീഷുകാർക്കുവേണ്ടി അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയ അടിമകളെ പുനരധിവസിപ്പിക്കുവാൻ ആണ് തലസ്ഥാനമായ ഫ്രീടൌൺ സ്ഥാപിച്ചത്. (1792-ൽ സ്വാതന്ത്ര്യ ഉടമ്പടി നൽകി). 

1808-ൽ ഫ്രീടൌൺ ഒരു ബ്രിട്ടീഷ് ക്രൗൺ കോളനി ആയി. 1896-ൽ രാജ്യത്തിന്റെ ഉൾഭാഗങ്ങൾ ഒരു ബ്രിട്ടീഷ് പ്രോലെക്ടറേറ്റ് (സം‌രക്ഷിത പ്രദേശം) ആയി. ക്രൗൺ കോളനിയും പ്രോലക്ടറേറ്റും 1961-ൽ യോജിച്ചു. 1961-ൽ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചു. 1991 മുതൽ 2002 വരെ ഈ രാജ്യം ആഭ്യന്തര യുദ്ധങ്ങൾ കാരണം തകർച്ചയിലായി. റിബൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുവാനായി ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയും ബ്രിട്ടീഷ് സൈന്യവും 17,000-ത്തോളം റിബൽ സൈനികരെ നിരായുധരാക്കി. ഐക്യരാഷ്ട്രസഭ സമാധാന സേനയുടെ പതിറ്റാണ്ടിലെ ഏറ്റവും വലിയ സമാധാന ദൗത്യമായിരുന്നു ഇത്. സീറാ ലിയോണിലെ ശരാശരി ജീവിത ദൈർഘ്യം പുരുഷന്മാരിൽ 38 വയസ്സും സ്ത്രീകളിൽ 43 വയസ്സും ആണ്.

അവലംബം 

സീറാ ലിയോൺ
പടിഞ്ഞാറേ ആഫ്രിക്കൻ രാജ്യങ്ങൾ
ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
മുസ്ലീം രാഷ്ട്രങ്ങൾ
പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ടോഗോ (ഔദ്യോഗിക നാമം: ടോഗോളീസ് റൊപ്പബ്ലിക്ക്). ടോഗോയിലെ ജനസാന്ദ്രത ച.കിലോമീറ്ററിനു 98 ആളുകൾ ആണ്. (ച.മൈലിനു 253 പേർ). 1914-ൽ റ്റോഗോലാന്റിൽ നിന്നും റ്റോഗോ മൂബാരിക്കു എന്ന് ഈ രാജ്യത്തിന്റെ പേരു മാറ്റി.

അതിർത്തികൾ 
ഘാന (പടിഞ്ഞാറ്), ബെനിൻ (കിഴക്ക്), ബർക്കിനാ ഫാസോ (വടക്ക്), ഗിനിയാ കോസ്റ്റ് ഉൾക്കടലിന്റെ ഒരു ചെറിയ കടൽത്തീരം (തെക്ക്) എന്നിവയാണ് ടോഗോയുടെ അതിരുകൾ. കടൽത്തീരത്താണ് ടോഗോയുടെ തലസ്ഥാനമായ ലോമെ സ്ഥിതിചെയ്യുന്നത്.

ഭൂപ്രകൃതി 
സഹാറാ മരുഭൂമിക്കു താഴെ (തെക്ക്) ആണ് ടോഗോയുടെ സ്ഥാനം. ടോഗോയുടെ വടക്ക് ഭാഗത്ത് സാവന്നാ പുൽമേടുകൾ ആണ്. തെക്കൻ പീഠഭൂമി തീരദേശത്തോട് ചേരുന്ന ഇടങ്ങളിൽ അനവധി കായലുകളും ചതുപ്പുനിലങ്ങളും ഉണ്ട്. കര പ്രദേശത്തിന്റെ വിസ്തീർണ്ണം 56,785 ച.കി.മീ (21,925 ച.മൈൽ) ആണ്. 

പടിഞ്ഞാറേ ആഫ്രിക്കൻ രാജ്യങ്ങൾ
ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ടോഗോ
മദ്ധ്യ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് ഛാഡ് (അറബി: تشاد; ഫ്രഞ്ച്: Tchad), ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഛാഡ്. ലിബിയ (വടക്ക്), സുഡാൻ (കിഴക്ക്), സെണ്ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് (തെക്ക്), കാമറൂൺ, നൈജീരിയ (തെക്കുപടിഞ്ഞാറ്), നീഷർ (പടിഞ്ഞാറ്) എന്നിവയാണ് ഛാഡിന്റെ അതിർത്തികൾ. കടലിൽ നിന്നുള്ള ദൂരവും പ്രധാനമായും മരുഭൂമിയിലെ കാലാവസ്ഥ ആയതുകൊണ്ടും ഈ രാജ്യം “ആഫ്രിക്കയുടെ ചത്ത ഹൃദയം” എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. മൂന്ന് ഭൂ‍മിശാസ്ത്ര മേഖലകളായി ഛാഡിനെ വിഭജിച്ചിരിക്കുന്നു: വടക്ക് ഒരു മരുപ്രദേശം, മദ്ധ്യഭാഗത്ത് വരണ്ട സഹേലിയൻ ബെൽറ്റ്, തെക്ക് ഫലഭൂയിഷ്ഠമായ സുഡാനിയൻ സാവന്നാ. ഛാഡ് തടാകം (ലേക് ഛാഡ്) എന്ന തടാകത്തിന്റെ പേരിൽ നിന്നാണ് രാജ്യത്തിന്റെ നാമകരണം. ഈ തടാകം ഛാഡിലെ ഏറ്റവും വലിയ തടാകവും ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ തടാകവുമാണ്. ഛാഡിലെ ഏറ്റവും ഉയർന്ന പർവ്വതം സഹാറ മരുഭൂമിയിലെ എമി കൂസ്സി ആണ്. ഛാഡിലെ ഏറ്റവും വലിയ നഗരമായ ൻ’ജമെന ആണ് തലസ്ഥാനം. 200-ഓളം വിവിധ തദ്ദേശീയ വംശങ്ങളും വിവിധ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളും ഛാഡിൽ ഉണ്ട്. ഫ്രഞ്ച്, അറബി എന്നിവയാണ് ഔദ്യോഗിക ഭാഷകൾ. ജനങ്ങളിൽ ഭൂരിഭാഗവും ഇസ്ലാം മത വിശ്വാസികളാണ്.

അവലംബം 

പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ
ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
മുസ്ലീം രാഷ്ട്രങ്ങൾ
ഛാഡ്
മദ്ധ്യ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് സെൻ‌ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് (സി.എ.ആർ,  ഐ.പി.എ:  അഥവാ സെണ്ട്രാഫ്രിക്ക് ). ഛാഡ് (വടക്ക്), സുഡാൻ (കിഴക്ക്), റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ (തെക്ക്), കാമറൂൺ (പടിഞ്ഞാറ്) എന്നിവയാണ് സി.എ.ആറിന്റെ അതിർത്തികൾ. 

സി.എ.ആറിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സുഡാനോ-ഗിനിയൻ സാവന്നാകൾ ആണ്. വടക്ക് ഒരു സഹോലോ-സുഡാനീസ് മേഖലയും തെക്ക് ഒരു ഭൂമദ്ധ്യരേഖാ വനമേഖലയും ഉണ്ട്. രാജ്യത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ഉബാങ്ങി നദിയുടെ തടങ്ങളിലാണ്. ഉബാങ്ങി നദി കോംഗോ നദിയിലേക്ക് ഒഴുകുന്നു. ബാക്കി മൂന്നിലൊന്ന് ഭാഗം ശാരി നദിയുടെ തടത്തിലാണ്. ശാരി നദി ഛാഡ് തടാകത്തിലേക്ക് ഒഴുകുന്നു. 

1958ൽ സി.എ.ആർ ഫ്രഞ്ച് സമൂഹത്തിന്റെ പരിധിയുള്ള സ്വയംഭരണ പ്രദേശമായി മാറി. 1960 ആഗസ്ത് 13ന് സ്വതന്ത്രരാഷ്ട്രമായി. സ്വാതന്ത്ര്യത്തിനു ശേഷം മൂന്നു ദശകത്തോളം സി.എ.ആർ ഭരിച്ചത് മാറിവരുന്ന പ്രസിഡന്റുമാരും ചക്രവർത്തിയും ചേർന്നാണ്. ചക്രവർത്തി പദം ബലം പ്രയോഗിച്ചോ ജനസമ്മിതി ഇല്ലാതെയോ ആണ് കരസ്തമാക്കിയിരുന്നത്. ഈ ഭരണവ്യവസ്ഥയിൽ ജനങ്ങൾക്കുള്ള അതൃപ്തിയും അന്തർദേശീയ സമ്മർദ്ദവും കാരണം ശീതയുദ്ധത്തിനു ശേഷം ഈ വ്യവസ്ഥിതി മാറ്റപ്പെട്ടു.

ആദ്യത്തെ ബഹു രാഷ്ട്രീയ കക്ഷി ജനാധിപത്യ തിരഞ്ഞെടുപ്പ് 1993 ൽ സി.എ.ആറിൽ നടന്നു. ജനങ്ങളുടെ സംഭാവനകളും ഐക്യരാഷ്ട്ര സംഘടനയുടെ ഓഫീസ് ഓഫ് ഇലക്ടറൽ അഫയേഴ്സിന്റെ സഹായങ്ങളും കൂടിയാണ് തിരഞ്ഞെടുപ്പിനുള്ള അടിത്തറ സജ്ജമാക്കിയത്. ഏംഗ്-ഫെലിക്സ് പതാസെ(Ange-Félix Patassé) ആണ് തിരഞ്ഞെടുക്കപ്പെട്ട് പ്രസിഡന്റായി അധികാരത്തിലേറിയത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് സർക്കാരിന് ജനസമ്മിതി പാടെ നഷ്ടപ്പെട്ടു അതോടെ 2003ൽ ഫ്രാൻസിന്റെ പിന്തുണയോടുകൂടി ജനറൽ ഫ്രാങ്കോയിസ് ബോസിസെ(François Bozizé) അധികാരം പിടിച്ചെടുത്തു. 2005 മെയ് മാസത്തിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ച് അദ്ദേഹം പ്രസിഡന്റായി. പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ കഴിയാഞ്ഞതിനെത്തുടർന്ന് 2007ൽ നടന്ന പ്രക്ഷോഭങ്ങൾ മൂലം 2008 ജനുവരി 22നു ഫോസ്റ്റിൻ-അർചേഞ്ജ് ടൊഡെറ നേതൃത്വം നൽകുന്ന ഒരു ഗവണ്മെന്റിനു ബോസിസെ രൂപം നൽകി.

വലിയ തോതിലുള്ള ധാതു നിക്ഷേപവും(യുറേനിയം, പെട്രോളിയം, വജ്രം, സ്വർണ്ണം) ഫലഭൂയിഷ്ടമായ കൃഷിഭൂമിയും ഉണ്ടെങ്കിലും സെൻ‌ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് ഇന്ന് ലോകത്തിലെ ഏറ്റവും അവികസിത രാജ്യങ്ങളിൽ ഒന്നാണ്. ആഫ്രിക്കയിലെ പത്ത് എറ്റവും അവികസിത രാജ്യങ്ങളുടെ പട്ടികയിലും സി.എ.ആർ ഇടം പിടിച്ചിരിക്കുന്നു. മാനവ വിഭവശേഷി സൂചികയനുസരിച്ച് സി.എ.ആറിന്റേത് 0.343 ആണ്.ഇതു പ്രകാരം ലോകത്തിലെ 187 രാജ്യങ്ങളിൽ 179ആം സ്ഥാനത്താണ് സെൻ‌ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് നിലകൊള്ളുന്നത്.

ചരിത്രം 
ക്രി.മു. 1000 ത്തിനും ക്രി.പി. 1000 ത്തിനും ഇടയിൽ ഉബാംഗിയൻ ഭാഷ സംസാരിക്കുന്ന ജനങ്ങൾ സുഡാനിൽ നിന്നും സി.എ.ആറിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറിപ്പാർത്തു. അതേ കാലഘട്ടത്തിൽ തന്നെ ബാൻടു ഭാഷ സംസാരിക്കുന്ന ചെറിയ ഒരു ജനവിഭാഗം സി.എ.ആറിന്റെ തെക്കുപടിഞ്ഞാറേ പ്രദേശങ്ങളിലും മദ്ധ്യസുഡാനിക് ഭാഷക്കാരായ ജനങ്ങൾ ഔബാങ്ങി മേഖലയിലും താമസം തുടങ്ങി.

ഒട്ടുമിക്ക സി.എ.ആർ നിവാസികളും ഉബാംഗിയൻ അല്ലെങ്കിൽ ബാൻടു സംസാരിക്കുന്നവരായിരുന്നു. നീലോ-സഹാറൻ കുടുംബത്തിൽ പെട്ട ഭാഷകൾ സംസാരിക്കുന്ന ഒരു ന്യൂനപക്ഷ ജനവിഭാഗവും അവിടെ ഉണ്ടായിരുന്നു. അവസാന കുടിയേറ്റക്കാരിൽ പെട്ട മുസ്ലീം കച്ചവടക്കാർ അറബിക് അല്ലെങ്കിൽ ഹോസ ഭാഷ ഉപയോഗിച്ചു.

അവലംബം 

ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
പൂർണമായും കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ
മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്
മദ്ധ്യ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഇക്വറ്റോറിയൽ ഗിനി (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ഇക്വറ്റോറിയൽ ഗിനി). ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നായ ഇക്വറ്റോറിയൽ ഗിനി മൂന്നു പ്രധാന ഭൂഭാഗങ്ങൾ ചേർന്നതാണ്: റയോ മുനി എന്ന കര പ്രദേശവും പല തുരുത്തുകളും; ബിയോകോ എന്ന ദ്വീപ് (മുൻപത്തെ പേര്: ഫെർണാൻഡോ പോ) - ഈ ദ്വീപിലാണ് ഇക്വിറ്റോറിയൽ ഗിനിയുടെ തലസ്ഥാനമായ മലാബോ (മുൻപത്തെ പേര്: സാന്റാ ഇസബെൽ) സ്ഥിതിചെയ്യുന്നത്; തെക്കേ അറ്റ്ലാന്റിക്ക് സമുദ്രത്തിലെ അന്നോബോൺ എന്ന ദ്വീപ്. ഗിനിയുടെ അതിർത്തികൾ കാമറൂൺ (വടക്ക്), ഗാബൺ (തെക്കും കിഴക്കും), ഗിനി ഉൾക്കടൽ (പടിഞ്ഞാറ്), എന്നിവയാണ്. ഗിനി ഉൾക്കടലിലാണ് ദ്വീപുരാജ്യമായ സാഒ റ്റോമെ പ്രിൻസിപ്പെ സ്ഥിതിചെയ്യുന്നത്. മുൻപ് സ്പാനിഷ് ഗിനിയുടെ സ്പാനിഷ് കോളനി ആയിരുന്ന ഇക്വറ്റോറിയൽ ഗിനിയുടെ പേര് രാജ്യത്തിന്റെ ഭൂമദ്ധ്യരേഖയോടുള്ള സാമീപ്യവും ഗിനി ഉൾക്കടലിലാണ് ആ രാജ്യം എന്നതും കാണിക്കുന്നു. ആഫ്രിക്കൻ വൻ‌കരയിൽ സ്പാനിഷ് ഔദ്യോഗികഭാഷയായി ഉള്ള ഏക രാജ്യമാണ് ഇക്വറ്റോറിയൽ ഗിനി. (സ്പാനിഷ് ഭരണപ്രദേശങ്ങളായ കാനറി ദ്വീപുകൾ, ക്യൂട്ട ആന്റ് മെലില്ല, സ്വയം പ്രഖ്യാപിത രാജ്യം എങ്കിലും അംഗീകരിക്കപ്പെടാത്ത സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് എന്നിവയുടെയും ഔദ്യോഗിക ഭാഷ സ്പാനിഷ് ആണ്).

ജനസംഖ്യയുടെ കാര്യത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ഇക്വിറ്റോറിയൽ ഗിനി (വലിപ്പത്തിന്റെ കാര്യത്തിൽ സേഷെൽസ്, സാഓ റ്റോമെ ആന്റ് പ്രിൻസിപ്പെ എന്നിവ ഇക്വിറ്റോറിയൽ ഗിനിയയെക്കാൾ ചെറുതാണ്). ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ഐക്യരാഷ്ട്ര സഭയിലെ ഏറ്റവും ചെറിയ രാജ്യവും ഇക്വിറ്റോറിയൽ ഗിനി ആണ്. അടുത്തകാലത്ത് ഇവിടെ വലിയതോതിൽ എണ്ണനിക്ഷേപങ്ങൾ കണ്ടെത്തിയത് ഇക്വിറ്റോറിയൽ ഗിനിയയുടെ സാമ്പത്തിക, രാഷ്ട്രീയ സ്ഥിതിയിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്.

അവലംബം 

ആഫ്രിക്കൻ രാജ്യങ്ങൾ
ആഫ്രിക്കൻ യൂണിയനിലെ അംഗങ്ങൾ
റിപ്പബ്ലിക്കുകൾ
ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
പ്രദോഷകാലം എന്ന് പറയുന്നത് പകൽ കഴിഞ്ഞ് രാത്രി തുടങ്ങുന്നതിന്റെ സൂചനയായി ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും ഉദിക്കും വരെയാണെന്ന് പറയാം. ഹൈന്ദവവിശ്വാസപ്രകാരം പ്രദോഷത്തെ താഴെപ്പറയുന്നരീതിയിൽ അഞ്ചായി തിരിച്ചിരിക്കുന്നു.
 നിത്യപ്രദോഷം
 പക്ഷപ്രദോഷം
 മാസപ്രദോഷം
 മഹാപ്രദോഷം
 പ്രളയപ്രദോഷം

നിത്യപ്രദോഷം 
വൈകീട്ട് 5.45 മുതൽ 6.30 മണിക്കുള്ളിലെ സമയം പ്രദോഷങ്ങളെ നിത്യപ്രദോഷമെന്നു പറയുന്നു. ഈ സമയം ഭവനങ്ങളിൽ സന്ധ്യാദീപം തെളിയിച്ചു പ്രാർത്ഥിക്കുന്നത് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം.

പക്ഷപ്രദോഷം 
ഓരോ മാസവും കറുത്തവാവ് മുതൽ 13-ആം ദിവസവും വെളുത്തവാവ് മുതൽ 13-ആം ദിവസവും വരുന്നത് ത്രയോദശിയാണ്. അന്നാണ് പക്ഷപ്രദോഷം അന്നേ ദിവസം തന്നെ അസ്തമയത്തിനു ഒന്നരമണിക്കൂർ മുമ്പ്മുതൽ അസ്തമിച്ച് ഒന്നരമണിക്കൂർ വരെയുള്ള മൂന്ന് മണിക്കൂറുകളെ പ്രദോഷസമയമായി കണക്കാക്കുന്നു.

മാസപ്രദോഷം 
ശുക്ലപക്ഷത്തിൽ വരുന്നപ്രദോഷമാണ് മാസപ്രദോഷം .

മഹാപ്രദോഷം 
പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണു. അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം.

പ്രളയപ്രദോഷം 

ശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങിയാൽ അഞ്ചു വർഷം ശിവക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം.
തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വര പ്രദോഷം എന്നു പറയുന്നു. ഈശ്വരനും ഭഗവതിയും ചേർന്ന് അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും നഷ്ടപ്പെട്ട സമ്പാദ്യം വീണ്ടു കിട്ടുമെന്നും ഐശ്വര്യം ഉണ്ടകുമെന്നും ആണ് വിശ്വാസം. പൊതുവേ പ്രദോഷവഴിപാട് ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഇതും കാണുക 
ബ്രാഹ്മമുഹൂർത്തം
സമയം
പ്രദോഷസന്ധ്യ

അവലംബം
ഹൈന്ദവം
വ്രതങ്ങൾ
സമയം
പശ്ചിമ-മദ്ധ്യ ആഫ്രിക്കയിലെ ഒരു മുൻ‌കാല ഫ്രഞ്ച് കോളനി ആണ് റിപ്പബ്ലിക്ക് ഓഫ് കോംഗോ (() (കോംഗോ, കോംഗോ-ബ്രസ്സാവില്ല്, തദ്ദേശീയമായി കോംഗോ-ബ്രസ്സാ എന്നും ഈ രാജ്യം അറിയപ്പെടുന്നു). ഗാബൺ, കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അംഗോള, ഗിനിയ ഉൾക്കടൽ എന്നിവയാണ് ഈ രാജ്യത്തിന്റെ അതിർത്തികൾ. 1960-ൽ സ്വാതന്ത്ര്യം ലഭിച്ചതോടേ മുൻപ് ഫ്രഞ്ച് പ്രദേശമായിരുന്ന മിഡിൽ കോംഗോ റിപ്പബ്ലിക്ക് ഓഫ് കോംഗോ ആയി. കാൽ നൂറ്റാണ്ടുകാലം മാർക്സിസം പിന്തുടർന്ന ഈ രാജ്യം 1990-ൽ മാർക്സിസം ഉപേക്ഷിച്ചു. 1992-ൽ ഒരു ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നു. അല്പം നാളത്തെ ആഭ്യന്തര യുദ്ധത്തിനു ശേഷം 1997-ൽ പഴയ മാർക്സിസ്റ്റ് പ്രസിഡന്റ് ആയ ഡെനിസ് സാസൂ ൻഗ്വെസ്സോ അധികാരത്തിൽ തിരിച്ചുവന്നു.

ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങൾ
റിപ്പബ്ലിക്ക് ഓഫ് കോംഗോ
ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ആധുനിക കർണ്ണാടകസംഗീതത്തിനു അടിസ്ഥാനമായി കരുതുന്ന ചതുർദണ്ഡീപ്രകാശിക എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിന്റെ കർത്താവാണ് വെങ്കടമഖി. ഇന്നു പരക്കെ പ്രചാരത്തിൽ ഇരിക്കുന്ന 72 മേളകർത്താരാഗപദ്ധതി വെങ്കിടമഖി അവതരിപ്പിച്ചത് ചതുർദണ്ഡീപ്രകാശികയിലൂടെ ആയിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ തഞ്ചാവൂർ രാജാവിന്റെ മന്ത്രിയായിരുന്ന ഗോവിന്ദ ദീക്ഷിതർ എന്ന രാജ്യതന്ത്രജ്ഞന്റെ പുത്രനാണ് വെങ്കിടമഖി. ത്വത്വചിന്തകനും, സംസ്കൃതപണ്ഡിതനും, സംഗീതജ്ഞനും ആയിരുന്ന ഗോവിന്ദ ദീക്ഷിതർ സംഗീതസുധ എന്ന പേരിൽ ഒരു സംഗീതശാസ്ത്രഗ്രന്ഥം രചിച്ചിട്ടുമുണ്ട്.

ചരിത്രം 
പതിനേഴാം നൂറ്റാണ്ടിൽ മൈസൂരിലെ ഒരു കന്നടബ്രാഹ്മണ കുടുംബത്തിലെ ഗോവിന്ദ ദീക്ഷിതരുടെയും (തഞ്ചാവൂരിലെ നായക രാജാവിന്റെ മന്ത്രിയും സംഗീതസുധയുടെ കർത്താവും) നാഗാംബയുടെയും ഏഴു മക്കളിൽ ഒരാളായി പിറന്ന വെങ്കിടമഖിൻ എന്ന വെങ്കിടേശ്വര ദീക്ഷിതർ അഥവാ വെങ്കടധ്വരി സംഗീതവും തർക്കശാസ്ത്രവും വ്യാകരണശാസ്ത്രവും മീമാംസയും അഭ്യസിച്ചതു തന്റെ ജ്യേഷ്ഠസഹോദരനായ യഗ്നനാരായണ ദീക്ഷിതരിൽ നിന്നുമായിരുന്നു. പണ്ഡിതനായ യഗ്നനാരായണൻ എഴുതിയതാണു 'രഘുനാഥവിലാസ' എന്ന നാടകവും 'രഘുനാഥഭൂപവിജയ' എന്ന ചമ്പുകാവ്യവും 'ശിത്യനത്നാകര' എന്ന സംസ്ക്രതവ്യാകരണവും. ദാനപ്പചാരിയാർ എന്ന വെങ്കിട ശർമ്മയായിരുന്നു വെങ്കിടമഖിയുടെ പിൽക്കാല ഗുരു. മീമാംസ പണ്ഡിതനായിരുന്ന വെങ്കിടമഖി അതിനെക്കുറിച്ചൊരു ലേഖനവും വൃതികാഭരണ എന്നൊരു ഗ്രന്ഥവും രചിച്ചിരുന്നു. തിരുവരൂർ ത്യാഗരാജ സ്വാമിയെ സ്തുതിച്ചു കൊണ്ടുള്ള 24 അഷ്ടപതിയും തന്റെ ഗുരുവായ വെങ്കിടശർമ്മയെ സ്തുതിച്ചു കൊണ്ടുള്ള ഒരു ഗീതവും വെങ്കിടമഖി രചിച്ചിട്ടുണ്ടു്. അക്കാലത്തു മൈസൂർ വാണിരുന്ന വിജയരാഘവ ഭൂപാള ആയിരുന്നു വിങ്കിടമഖിയുടെ സംഗീത തപസ്യയ്ക്കു പ്രോത്സാഹനം നൽകിയിരുന്നതു്.

ചതുർദണ്ഡീപ്രകാശിക 

സംഗീതശാസ്ത്രസംബന്ധമായ വിഷയങ്ങളെ ചുരുക്കമായും സ്പഷ്ടമായും പ്രതിപാദിക്കുകയെന്നതാണ് ചതുർദണ്ഡീപ്രകാശിക എന്ന ഗ്രന്ഥത്തിന്റെ സ്വഭാവം. സപ്തസ്വരങ്ങളെ പതിനാറായി വിഭജിച്ച് അവയെ പന്ത്രണ്ടു സ്വരസ്ഥാനങ്ങളിലായി നിവേശിപ്പിച്ച് അവയുടെ പരസ്പരമേളനം നിമിത്തം എഴുപത്തി രണ്ട് മേളകർത്താരാഗങ്ങളെ ചിട്ടപ്പെടുത്തി ആധുനിക മേളകർത്താജന്യരാഗപദ്ധതി ആസൂത്രണം ചെയ്തത് വെങ്കടമഖിയാണ്.

വെങ്കടമഖി 72 മേളകർത്താപദ്ധതിയുടെ ഉപജ്ഞാതാവാണെങ്കിലും അവയ്ക്കുള്ള കനകാംഗ്യാദി നാമങ്ങളോ ദീക്ഷിത സമ്പ്രദായത്തിൽ സ്വീകരിച്ചു കാണുന്ന കനകാബര്യാദി നാമങ്ങളോ അദ്ദേഹത്തിന്റേതായി കണക്കാക്കുന്നത് ശരിയല്ല. ഈ നാമങ്ങൾ പിൽക്കാലത്ത് ഉണ്ടായവയാണ്. അദ്ദേഹം നടപ്പിലുള്ളവയായി പത്തൊൻപതു മേളങ്ങളെ മാത്രമേ നിർദ്ദേശിക്കുന്നുള്ളൂ. അവയുടെ ക്രമസംഖ്യകളും നാമങ്ങളും താഴെ കൊടുക്കുന്നു.
മുഖാരി (1), സാമവരാളി(3), ഭൂപാളം(8), ഹെജ്ജുജ്ജി(13), വസന്തഭൈരവി(14), ഗൌളം(15), ഭൈരവി(20), ആഹരി(21), ശ്രീരാഗം(22), കാംബോജി(28), ശങ്കരാഭരണം(29), സാമന്തം(30), ദേശാക്ഷി(35), നാട്ട(36), ശുദ്ധവരാളി(39), പന്തുവരാളി(45), ശുദ്ധനാമക്രിയ(51), സിംഹരവം(58), കല്യാണി(65)

ഇവയിൽ കടപയാദി പ്രകാരമുള്ള ആദ്യാക്ഷരങ്ങളില്ല. സാരമായ നാമവ്യത്യാസവും പലതിലുമുണ്ട്.

വെങ്കടമഖിയുടെ ചതുർദണ്ഡിപ്രകാശികയെപ്പറ്റി ശ്രീനിവാസറാവുവിന്റെ അവലോകനം.

വീണപ്രകരണ 
ആദ്യത്തെ ഖണ്ഡിക വീണയെപ്പറ്റിയാണു്. ശുദ്ധമേളവീണ,മധ്യമേളവീണ, രഘുനതേന്ദ്രവീണ എന്നീ മൂന്നു തരം വീണയെപ്പറ്റിയും രണ്ടുതരം ശ്രുതിചേർക്കലിനെപ്പറ്റിയും വെങ്കിടമഖി പറയുന്നുണ്ടു്. പ്രാദേശികമായി വീണവായനയിൽ നാലു സമ്പ്രദായങ്ങളുണ്ടു്. തഞ്ജാവൂർ, ആന്ധ്ര, മൈസൂർ, കേരള. ഇവ നാലിലും തന്തികൾ മീട്ടുന്ന രീതിയും ഗമകപ്രയോഗവും വ്യത്യസ്ത രീതിയിലാണു്. രണ്ടു തരത്തിൽ ശ്രുതി ചേർക്കാം. സർവ്വരാഗമേളവീണയിൽ ശ്രുതികൽക്കു പ്രത്യേകം സ്ഥാനം കല്പിച്ചിട്ടുണ്ടു്. ഏകരാഗമേളവീണയിൽ ഒരു പ്രത്യേകരാഗം മാത്രം മീട്ടാവുന്ന രീതിയിലും. രഘുനതേന്ത്രമേളവീണ എന്ന മൂന്നാമതൊരു സമ്പ്രദായത്തിൽ നാലാമത്തെ തന്തിയ്ക്കു മൂന്നു സ്ഥായികൾക്കു പ്രത്യേകം സ്ഥാനം കല്പിച്ചിട്ടുണ്ടു്.

ശ്രുതിപ്രകരണ 
ഈ ഖണ്ഡികയിൽ സപ്തസ്വരങ്ങളെപ്പറ്റിയും 22 ശ്രുതിസ്ഥാനങ്ങളെപ്പറ്റിയും വെങ്കിടമഖി വിവരിക്കുന്നു. 22 ശ്രുതിസ്ഥാനങ്ങൾ തമ്മിലുള്ള ഇടവേളകൾ തുല്യമല്ല. മേളകർത്താരാഗപട്ടികയിൽ വെങ്കിടമഖി സ്വീകരിച്ചിരിക്കുന്നതു് 16 ഷോഡശസ്വരസ്ഥാനങ്ങളാണു്.

സ്വരപ്രകരണ 
ഈ ഖണ്ഡികയിൽ ശുദ്ധസ്വരങ്ങളെപ്പറ്റിയും വികൃതസ്വരങ്ങളെപ്പറ്റിയും ആണു വെങ്കിടമഖി വിവരിക്കുന്നതു്. മുഖാരി രാഗത്തെ അടിസ്ഥാനപ്പെടുത്തി സമപ എന്നിവയ്ക്കു 4 ശ്രുതിസ്ഥാനങ്ങളും, ഗനി എന്നിവയ്ക്കു 2 ശ്രുതിസ്ഥാനങ്ങളും, രിധ എന്നിവയ്ക്കു 3 ശ്രുതിസ്ഥാനങ്ങളുമാണു കല്പിച്ചിരിക്കുന്നതു്.

സാധാരണഗാന്ധാരം, അന്തരഗാന്ധാരം, വരാളിമധ്യമം, കൈശികിനിഷാദം, കാകളിനിഷാദം എന്നിവയാണു വികൃതിസ്വരങ്ങളായി വെങ്കിടമഖി വിശേഷിപ്പിക്കുന്നതു്. ശുദ്ധസ്വരങ്ങളും വികൃതസ്വരങ്ങളും തമ്മിലുള്ള ഇടവേളകൾ മാറുന്നതിനനുസരിച്ചു ശുദ്ധസ്വരങ്ങൾക്കും വികൃതസ്വരങ്ങൾക്കും മാറ്റം സംഭവിക്കും എന്നാണു വെങ്കിടമഖി പറയുന്നതത്രേ. വാദി-സംവാദി സ്വരങ്ങളെപ്പറ്റിയും ഗമകപ്രയോഗങ്ങളെപ്പറ്റിയും ഉദാഹരണസഹിതം വെങ്കിടമഖി ഇതിൽ വിവരണമുണ്ടു്.

മേളപ്രകരണ 
വെങ്കമഖിയുടെ മേളകർത്താരാഗപദ്ധതിയെപ്പറ്റിയുള്ള വിവരണം വരുന്നതു ഈ അദ്ധ്യായത്തിലാണു്.

അവലംബം 

കർണ്ണാടകസംഗീതജ്ഞർ
കർണ്ണാടകസംഗീതം
തമിഴ്‌നാട്ടിലെ തിരുവയ്യാറിൽ എല്ലാ വർഷവും ജനുവരി മാസത്തിൽ ത്യാഗരാജ സ്വാമികളുടെ സ്മരണാർത്ഥം നടത്തിവരുന്ന സംഗീത ഉത്സവം ആണ് ത്യാഗരാജ ആരാധന. തിരുവയ്യാറിൽ അദ്ദേഹത്തിന്റെ സമാധി സ്ഥലത്ത് ശ്രീ ത്യാഗബ്രഹ്മ മഹോത്സവസഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഈ ആരാധന നടന്നു വരുന്നു. കർണ്ണാടകസംഗീതത്തിലെ മിക്കവാറും എല്ലാ പ്രമുഖ സംഗീതജ്ഞരും പങ്കെടുക്കുന്ന ത്യാഗരാജ ആരാധന ആസ്വദിക്കുവാൻ ധാരാളം സംഗീത പ്രേമികളും എത്തുന്നു. 

ത്യാഗരാജ ആരാധനയിൽ സംബന്ധിക്കുവാൻ എത്തുന്ന ലക്ഷക്കണക്കിനു സംഗീതപ്രേമികളുടെ സൗകര്യാർത്ഥം തിരുവയ്യാറിൽ ഒരു വലിയ കെട്ടിട- സമുച്ചയത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു.

മറ്റു പല സ്ഥലത്തും ത്യാഗരാജ ആരാധനകൾ നടക്കുന്നുണ്ടെങ്കിലും തിരുവയ്യാറിലെ ത്യാഗരാജ ആരാധനയ്ക്കാണ് സംഗീതപ്രേമികളുടെ ഇടയിൽ പ്രഥമസ്ഥാനം ഉള്ളത്.

ത്യാഗരാജസ്വാമികൾ സമാധിയടഞ്ഞ പുഷ്യ ബഹുള പഞ്ചമി ദിവസത്തിൽ നടക്കുന്ന ഈ ഉത്സവത്തിൽ കൂട്ടമായി പാടുന്ന ഘനരാഗപഞ്ചരത്ന കൃതികളാണ് ഏറ്റവും ജനശ്രദ്ധ ആകർഷിക്കുന്നത്. പഞ്ചരത്നകൃതി കൂട്ടമായി പാടുന്ന സമ്പ്രദായത്തിന്റെ തുടക്കം ഏതു വർഷം ആണെന്ന കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നു. പഞ്ചരത്ന കീർത്തനങ്ങൾ കൂട്ടത്തോടെ ആലപിക്കുന്ന രീതി ഭജന സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കൃതികൾ ത്യാഗരാജസ്വാമികളുടെ മറ്റു കൃതികളെ അപേക്ഷിച്ച് ദൈർഘ്യമേറിയതാണ്.

പുറത്തേക്കുള്ള കണ്ണികൾ 
http://www.saintthyagarajar.com/aradhanafestival.htm 
ചിത്രങ്ങൾ 

കർണ്ണാടകസംഗീതം
സംഗീതോത്സവം
കേരളത്തിൽ നിന്നുള്ള പ്രശസ്ത വാർത്താ നിശ്ചലചിത്ര ഛായാഗ്രാഹകൻ ( ന്യൂസ്  ഫോട്ടോഗ്രാഫർ) ആയിരുന്നു വിക്ടർ ജോർജ്ജ്. (ജനനം: ഏപ്രിൽ 10, 1955; മരണം: ജൂലൈ 9, 2001). മലയാള മനോരമ ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു വിക്ടർ ജോർജ്ജ്. മഴ എന്ന നിശ്ചലച്ചിത്ര പരമ്പര വിക്ടറിന്റെ കൃതികളിൽ പ്രശസ്തമാണ്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് ഉടുമ്പന്നൂർ പഞ്ചായത്തിലെ  വെണ്ണിയാനി മലയിൽ ഉരുൾപൊട്ടലിന്റെ ചിത്രങ്ങൾ എടുക്കവേ മണ്ണിടിച്ചിലിൽ ആകസ്മികമായി മരണപ്പെട്ടു.   കൃത്യനിർവഹണത്തിനിടയിൽ മരണം കീഴടക്കിയ ആദ്യ മലയാളി പത്രപ്രവർത്തകൻ ആണ് വിക്ടർ ജോർജ്

ജീവിതരേഖ 

1955 ഏപ്രിൽ 10-നു കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരി ഗ്രാമത്തിലാണ് വിക്ടർ ജോർജ്ജ് ജനിച്ചത്. തന്റെ സഹോദരനായിരുന്നു ഫോട്ടോഗ്രഫിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ചുകൊടുത്തത്. ദേവമാത കോളജിൽ വിവിധ ബാച്ചുകളിൽ പഠിച്ച വിക്ടറിനെയും തിരക്കഥാകൃത്ത്  ഡെന്നിസ് ജോസഫിനെയും  ഗായത്രി അശോകിനെയും ഒന്നിപ്പിച്ചത് കോളജിലെ സിനിമ ചർച്ചകളാണ്. കോളജ് പഠനത്തിന് ശേഷം ജർമ്മനിയിൽ പോകാനാണ് വിക്ടർ ഓട്ടോമൊബൈൽ മെക്കാനിസം പഠിക്കാൻ ചേർന്നത്. എന്നാൽ ഫൊട്ടോഗ്രഫിയിൽ വിക്ടറിനുള്ള കമ്പം തിരിച്ചറിഞ്ഞ ഈ സുഹൃത്തക്കളാണ് അദ്ദേഹത്തെ ആ വഴിക്ക് തിരിച്ചുവിട്ടത്. ഒരു വിനോദമായി തുടങ്ങിയ ഫോട്ടോഗ്രഫി പിന്നീട് ഒരു മുഴുവൻ സമയ പ്രവൃത്തി ആയി മാറുകയായിരുന്നു. 1981-ൽ വിക്ടർ മലയാള മനോരമയിൽ ചേർന്നു. 1985 മുതൽ 1990 വരെ മനോരമയുടെ ഡെൽഹി ബ്യൂറോയിൽ പ്രവർത്തിച്ചു. വിക്‌ടർ ‘മനോരമ’ ഫൊട്ടോഗ്രാഫറായി ഡൽഹിയിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു‍ ഡെന്നിസിന്റെ ‘ന്യൂഡൽഹി’യുടെ ചിത്രീകരണം നടന്നത്. മലയാളത്തിൽ പൂർണ്ണമായി ഡൽഹിൽ ചിത്രീകരിക്കുന്ന ആദ്യ ചിത്രം ‘ന്യൂഡൽഹി’ക്ക് പിന്നിൽ വിക്ടറും ഉണ്ടായിരുന്നു. വിക്ടറിന്റെ ബൈക്കിന്റെ പിറകിലിരുന്നാണ് ഡെന്നീസ് ജോസഫ് ഡൽഹിയിലെ പ്രധാന സ്ഥലങ്ങൾ എല്ലാം കണ്ടത്. ഇത് തിരക്കഥയ്ക്ക് നല്ല സഹായമായി എന്നും അദ്ദേഹം ഓർത്തെടുക്കുന്നു.

വിക്ടറിന്റെ ഛായാചിത്രങ്ങൾ 
1986-ലെ ദേശീയ ഗെയിംസിന്റെ ചിത്രങ്ങൾ വിക്ടറിനെ അന്താരാഷ്ട്ര പ്രശസ്തനാക്കി. ഡൽഹിയിലെ നാഷണൽ ഗെയിംസിൽ നീന്തൽ മൽസരം നടക്കുമ്പോൾ അനിതാസൂദിന്റെ അമ്മ ഗാലറിയിൽ മകളെ മതിമറന്നു പ്രോൽസാഹിപ്പിക്കുന്ന ആ ചിത്രമായിരുന്നു പിറ്റേ ദിവസത്തെ ഏറ്റവും വലിയ ‘വാർത്ത’. ഈ ചിത്രത്തിന് 1986-ലെ പ്രസ് ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ അവാർഡും ’87-ലെ സപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അവാർഡും ലഭിച്ചു. ‘അമ്മയുടെ ആവേശം’ എന്ന ആ ചിത്രം ബൾഗേറിയയിൽ നിന്നു ഗബറാവോയിലെ ഹൗസ് ഓഫ് ഹ്യൂമർ ആൻഡ് സറ്റയറിന്റെ ഹാസ്യചിത്രത്തിനുള്ള രാജ്യാന്തര അവാർഡും കരസ്ഥമാക്കി.  കോൺഗ്രസിൽ മൂന്നാം ഗ്രൂപ്പ് ശക്തമായ സമയത്ത് കോട്ടയത്തെ കുറുപ്പന്തറയിൽ മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ഭാഗവത കാസറ്റ് പ്രകാശനത്തിനെത്തിയ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും മൂന്നാംഗ്രൂപ്പിന്റെ നേതാവ് രമേശ് ചെന്നിത്തല എം.പി.യും ഒരേ ഇലയിൽ പ്രഭാതഭക്ഷണം കഴിച്ചത് വികടറിന്റെ ക്യാമറ വിട്ടില്ല. ‘ഒരുമയുണ്ടെങ്കിൽ...’ എന്ന ആ വിക്ടറിന്റെ  ചിത്രം മറ്റൊരു പ്രശസ്ത ചിത്രം ആണ് . 1984ലെ സിഎംഎസ് കോളജിലെ തിരഞ്ഞെടുപ്പ് ചിത്രം ‘പെങ്ങളേ ഒരു വോട്ട്’ വിക്ടറിന്റെ മറ്റൊരു പ്രശസ്ത ചിത്രം ആണ്. ചങ്ങനാശേരിയിൽ ട്രാഫിക് ഡ്യൂട്ടിയിൽ നിന്ന പൊലീസുകാരൻ വഴിയിൽ കണ്ട അനാഥ ബാലനു ഭക്ഷണം വാങ്ങിക്കൊടുക്കാൻ കൈപിടിച്ച് കൊണ്ടുപോകുന്ന ചിത്രം ഏറെ പ്രശംസ നേടി.  

സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസിൽ (കൽക്കട്ട, 1989) ഇന്ത്യൻ റിലേ ടീം ബാറ്റൺ താഴെയിടുന്നതിന്റെ ചിത്രവും പ്രശസ്തമായിരുന്നു. 1990 മുതൽ വിക്ടർ മലയാള മനോരമ കോട്ടയം ബ്യൂറോയുടെ ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു. വിക്ടറിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ പ്രശസ്തമായിരുന്നു. കോട്ടയം ജില്ലാ ആശുപത്രിയിൽ പേവിഷബാധ വന്ന് മരിക്കാറായ ഒരു കുഞ്ഞിന്റെ ചിത്രം വിക്ടർ എടുത്തത് നിസ്സഹായനായ കുട്ടി അച്ഛന്റെ കൈയിൽ ഇറുക്കിപ്പിടിക്കുന്നതിന്റെ ചിത്രമായിരുന്നു. കുഞ്ഞിന്റെ മുഖവും സം‌രക്ഷിക്കുവാനായി നീണ്ട പിതാവിന്റെ കരവും മാത്രമേ ആ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ. മലയാളമനോരമയുടെ ഭാഷാസാഹിത്യമാസികയായ ഭാഷാപോഷിണിക്കുവേണ്ടി വിക്ടർ എടുത്ത കവികളുടെയും കലാകാരന്മാരുടെയും എഴുത്തുകാരുടെയും ചിത്രങ്ങൾ തന്റെ ചിത്രങ്ങളുടെ വിഷയമായ കലാകാരനുമായി ഒരേ ഈണത്തിൽ സ്പന്ദിക്കുവാനുള്ള വിക്ടറിന്റെ കഴിവിന് മകുടോദാഹരണമാണ്. പുതിയ നൂറ്റാണ്ട് പിറക്കുന്ന 2000 വർഷത്തിലെ ജനുവരി 01ന് മലയാള മനോരമയുടെ ഒന്നാം പേജിൽ മുഴുവനായും പ്രസിദ്ധീകരിച്ച ചിത്രം വിക്ടറെടുത്ത ഒരു അപൂർവ ചിത്രമായിരുന്നു. ഇത് ഇന്നും കോട്ടയം മലയാള മനോരമയുടെ കേന്ദ്ര ഓഫിസിന്റെ ഭിത്തിയിൽ ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്നു. വളരെ ചെറിയ ഒരു കുട്ടിയുടെ കുഞ്ഞു കാലിൽ മുഖം നിറയെ പ്രായത്തിന്റെ ചുളിവുകളുള്ള ഒരു സ്ത്രീ ചുംബിക്കുന്ന ചിത്രമായിരുന്നു അത്. കുഞ്ഞു കാൽപാദവും അമ്മൂമ്മയുടെ മുഖവും മാത്രം ഉൾപ്പെടുത്തിയെടുത്ത ആ ചിത്രം ‘മുദ്രകൾ ചാർത്തുന്നു കാലം’ എന്ന തലക്കെട്ടോടെയാണ് പ്രസിദ്ധീകരിച്ചത്. അത്തരത്തിൽ മുഴു പേജായി പ്രസിദ്ധീകരിക്കുന്ന മലയാളം പത്രങ്ങളിലെ ആദ്യ ചിത്രമായിരുന്നു അത്.  

കോട്ടയത്ത് കുറച്ചുനാൾ പത്രത്തിൽ പ്രവർത്തിച്ചതിനു ശേഷം വിക്ടർ തന്റെ ശ്രദ്ധ പ്രകൃതി ഛായാഗ്രഹണത്തിലേക്ക് തിരിച്ചു. പ്രകൃതിയുടെ ആക്രമണത്തിനു വിധേയമായ പരിസ്ഥിതിയും മനുഷ്യന്റെ ദുരയും വിക്ടറിന്റെ ഛായാചിത്രങ്ങൾക്ക് വിഷയങ്ങളായി. കുട്ടനാട്ടിലെ കായലുകള്‍, ഭാരതപ്പുഴ, വന്യജീവികൾ (പ്രത്യേകിച്ചും പാമ്പുകൾ), ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ പശ്ചാത്തല ചിത്രീകരണം, കേരളത്തിലെ മൺസൂൺ എന്നിവ വിക്ടറിന്റെ പ്രിയപ്പെട്ട വിഷയങ്ങളായി.  

സാധാരണ ആംഗിളുകളിൽ ഒരിയ്ക്കലും വിക്ടർ തൃപ്തനായില്ല. ഇന്ത്യൻ മണ്സൂണിനെക്കുറിച്ചുള്ള അലക്സാണ്ടർ ഫ്രേസറുടെ ‘ചേസിംഗ് ദ മൺസൂൺ’ എന്ന പുസ്തകം വിക്ടറിനെ വല്ലാതെ സ്വാധീനിച്ചിരുന്നു.തൊണ്ണൂറുകളിൽ മനോരമയുടെ ചീഫ്ന്യൂസ് ഫോട്ടോഗ്രാഫർ ആയിരുന്ന വിക്ടർ സിഖ് കലാപക്കാഴ്ച്ചകളിൽ മനം മടുത്ത് ഒരു ആശ്വാസമെന്നോണം തന്റെ കാമറ പ്രകൃതിയിലേയ്ക്ക് തിരിച്ച് വയ്ക്കുകയായിരുന്നു. രണ്ടുവർഷത്തോളം റെയിൻ ബുക്ക് എന്ന തന്റെ   മഴപ്പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു വിക്ടർ. മഴയുടെ വിവിധ ഭാവങ്ങൾ തേടിയുള്ള യാത്രകൾ നടത്തി .  കന്യാകുമാരി, കോവളം, ശംഖുമുഖം കടപ്പുറം, ആലപ്പുഴയിലെ കടലോരങ്ങൾ‍ എന്നിവിടങ്ങളിലെല്ലാം‍ മൺസൂൺ ചിത്രീകരിക്കുവാനായി വിക്ടർ . മൂന്നാറിലെയും നെല്ലിയാമ്പതിയിലെയും കുന്നുകളിൽ പട്ടുനൂൽ പോലെയുള്ള മഴയുടെ വിവിധ ഭാവങ്ങളും വിക്ടർ കാമറയിൽ പകർത്തി. ഇടുക്കിയിൽ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങിപ്പോയ ഒരു അയ്യപ്പക്ഷേത്രത്തിൽ ഒരു വഞ്ചിയിലിരുന്ന് പൂജനടത്തുന്ന പൂജാരിയുടെ ചിത്രം എടുക്കുവാൻ വിക്ടർ ശ്രമിച്ചു. ഹൈറേഞ്ച് മലനിരകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സൃഷ്ടിക്കുന്ന മഴയുടെ ക്രോധവും വിക്ടറിനെ ആകർഷിച്ചു.

അവസാന കർത്തവ്യം 
വിക്ടർ മരണത്തിലേക്ക് നടന്നുപോയത്  2001 ജൂലൈ 9ന് ആണ്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് ഉടുമ്പന്നൂർ  മഞ്ചിക്കല്ല് വെണ്ണിയാനിമലയിലെ ഉരുൾപൊട്ടലിന്റെ ചിത്രമെടുക്കാനാണ് വിക്ടർ ജോർജ്ജ് പോയത്. തോരാതെ പെയ്ത മഴയും ഉരുൾപൊട്ടലുമെല്ലാം തുടരെത്തുടരെ വിക്ടറിന്റെ ക്യാമറയിൽ പതിഞ്ഞുകൊണ്ടിരുന്നു. മഴയുടെ രൗദ്രഭാവങ്ങളുടെ ചിത്രങ്ങൾ എടുത്തിട്ടും എടുത്തിട്ടും മതിവരാതെ ഇരുൾ വന്ന വഴിയിലൂടെ വിക്ടർ നടന്നു. വിക്ടറിന്റെ സുഹൃത്ത് ജിയോ ടോമി നോക്കുമ്പോൾ അങ്ങകലെ മലമുകളിലെത്തിയിരുന്നു വിക്ടർ. കൂടുതൽ മുകളിലേക്ക്കയറിപ്പോകുന്ന വിക്ടറിനെ ജിയോ ക്യാമറയിൽ പകർത്തി. പാന്റ് മുകളിലേക്ക് തെറുത്ത് വച്ച്, കുടയും ചൂടി ഏകാഗ്രതയോടെ നടന്നു നീങ്ങുന്ന വിക്ടർ.പക്ഷെ കുടച്ചൂടി പോയ ആ ചിത്രം വിക്ടറിന്റെ അവസാനത്തെ ആയിരിക്കുമെന്ന് ആ സുഹൃത്ത് കരുതിയിരുന്നില്ല.മഴക്കാഴ്ച്ചകളിലേയ്ക്ക് വിക്ടർ തന്റെ നിക്കോൺ എഫ് എം 2,എഫ് ഫൈവ് കാമറയുടെ കണ്ണുകൾ തുറന്നു വച്ചു.അപ്രതീക്ഷിതമായിരുന്നു രണ്ടാം മലയിടിച്ചിൽ.  പൊട്ടി വരുന്ന ഉരുൾ വിക്ടർ കണ്ടുകാണില്ല, കല്ലും വെള്ളവും കുത്തിയൊലിച്ച ആ ഹുങ്കാരത്തിൽ വിക്ടർ പുറകിലേക്ക് മറിഞ്ഞുവീണു. സന്തത സഹചാരിയായിരുന്ന നിക്കോൺ ക്യാമറ ദൂരേക്ക് തെറിച്ചുപോയി.ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് ചിത്രങ്ങളെടുക്കുകയായിരുന്നു വിക്ടർ. ആ സമയത്ത്, അതേ സ്ഥലത്ത് രണ്ടാമതും ഉരുൾപൊട്ടുകയായിരുന്നു. മണ്ണിനിടയിൽപെട്ടു കാണാതായ വിക്ടറിന്റെ ഭൗതികശരീരം രണ്ടാംദിവസമാണു കണ്ടെത്തിയത്. 

സ്വതന്ത്രമാധ്യമപ്രവർത്തനത്തിന്റെ ചരിത്രശേഖരമായിരുന്ന വാഷിങ്ടനിലെ ‘ന്യൂസിയ’ത്തിലെ ജേണലിസ്റ്റ് മെമ്മോറിയൽ വോളിൽ വിക്ടർ ജോർജിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലിക്കിടെ മരണം കവർന്ന മാധ്യമപ്രവർത്തകർക്ക് ആദരമർപ്പിച്ചുള്ളതാണ് മെമ്മോറിയൽ വോൾ. 

മഴയുടെ വിവിധ ഭാവങ്ങൾ പകർത്തുന്നതിൽ പ്രത്യേക താൽപര്യവും വൈഭവുമുണ്ടായിരുന്ന വിക്ടറിന്റെ മഴച്ചിത്രങ്ങളുടെ പുസ്തകം – ഇറ്റ്സ് റെയ്നിങ് – അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ചു.

വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദമെടുത്ത മകൻ നീൽ വിക്ടറും ഫൊട്ടോഗ്രഫറാണ്.

പുറത്തേക്കുള്ള കണ്ണികൾ 
വിക്ടറിനെ മഴ കവർന്നിട്ട് അഞ്ചു വർഷം, വൺ‌ഇന്ത്യാ വെബ്സൈറ്റ് 
വെളിച്ചം, നിഴൽ, മഴ - ദ് ഹിന്ദു പത്രത്തിൽ നിർമ്മലാ അരവിന്ദ് വിക്ടറെപ്പറ്റി എഴുതിയ അവലോകനം

അവലംബം

1955-ൽ ജനിച്ചവർ
2001-ൽ മരിച്ചവർ
ഏപ്രിൽ 10-ന് ജനിച്ചവർ
ജൂലൈ 9-ന് മരിച്ചവർ

കേരളത്തിലെ നിശ്ചലചിത്ര ഛായാഗ്രാഹകർ
7. വിക്ടറിന്റെ ഓർമകൾക്ക് 20 വയസ്  https://www.manoramaonline.com/news/kerala/2021/07/09/victor-george-rememberance.html 

8. തെളിയാത്ത ചിത്രവും തെളിയുന്ന  ഓർമകളും: സഹപ്രവർത്തകൻ ജോസ്കുട്ടി പനയ്ക്കലിന്റെ ഓർമക്കുറിപ്പ്
തൃശ്ശൂർ ജില്ലയിൽ കൊടകര പഞ്ചായത്തിൽ കൊടകര പട്ടണത്തിൽ നിന്നും അരകിലോമീറ്റർ വടക്ക് ഭാഗത്താണ് പൂനിലാർകാവ് ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ പരബ്രഹ്മശക്തിയായ "ദുർഗ്ഗാഭഗവതി" ആണ്. മാതൃഭാവമായ ‘വനദുർഗ്ഗ’ സങ്കൽപ്പത്തിൽ കിഴക്ക് ദർശനം. 108 ദുർഗ്ഗാലയങ്ങളിൽ വച്ച് പ്രസിദ്ധമായ ‘പൂണൂലിയമ്മ’ എന്ന നാമവും ഈ മഹാദേവിയ്ക്ക് ഉണ്ട്. പ്രതിഷ്ഠാദിനം ഇടവമാസത്തിൽ മകയിരം നക്ഷത്രം ആണ്. ഈ ക്ഷേത്രത്തിന് 2000 വർഷത്തെ പഴക്കമുണ്ട് എന്നാണ് പറയപ്പെടുന്നത്.

ഐതിഹ്യം 
ഈ ക്ഷേതത്തിന്റെ ഉൽപ്പത്തിയെപ്പറ്റി കേട്ടിട്ടുള്ളത് ഇങ്ങനെയാണ്: അവതാരപുരുഷനായ ശ്രീപരശുരാമൻ തന്റെ യാത്രാ വേളയിൽ ഇന്ന് ഈ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തുകൂടി പോകുന്ന സമയത്ത് അതിമനോഹരമായ ഒരു ദിവ്യ തേജസ്സ് കണ്ടു. പ്രസ്തുത തേജസ്സ് ശൈവമോ, വൈഷ്ണവമോ, ശാക്തേയമോ എന്നറിയുന്നതിനായി അടുത്തുള്ള ഒരു പാറയിൽ ശില സ്ഥാപിച്ച് ശൈവമന്ത്രങ്ങളെ ഉരുവിട്ട് ആ തേജസ്സിനെ ആവാഹിച്ചു. എന്നാൽ പ്രസ്തുത തേജസ്സിന് മാറ്റമൊന്നും കണ്ടില്ല. അനന്തരം വേറൊരു ശിലസ്ഥാപിച്ച് വൈഷ്ണവശക്തിയെ ആവാഹിച്ചു. അപ്പോഴും തേജസ്സിന് മാറ്റമൊന്നും കണ്ടില്ല. പിന്നീട് ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് എന്നീ ദേവന്മാരെയും ശിലയിൽ ആവാഹിച്ചു. എന്നിട്ടും മാറ്റമൊന്നും കാണാതെ ജഗദംബയായ ആദിപരാശക്തിയെ ധാനിച്ച് ഒരു ശിലയിലേക്ക് ആവാഹിച്ചു. ഉടൻ താൻ കണ്ടിരുന്ന തേജസ്സ് ശിലയിൽ ലയിക്കുകയും ഭൂമിയിൽ നിന്നു അതിശക്തയായി ജലം പൊന്തിവരുകയും അതോടെ സ്വയംഭൂവായി ദേവി പ്രത്യക്ഷപ്പെടുകയും ചെയ്തു. അങ്ങനെ ഭാര്ഗ്ഗവ രാമനാൽ പ്രതിഷ്ഠിച്ച ശിലകളെ അധികരിച്ച് ഇവിടെ ക്ഷേത്രം ഉണ്ടായതിനാൽ ഈ ക്ഷേത്രം “പൂനിലാർക്കാവ്” എന്നു പ്രസിദ്ധമായി.

മറ്റ് പ്രതിഷ്ഠകൾ 

ക്ഷേത്രമതിൽക്കകത്ത് തെക്ക് വശത്ത് ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശ്രീ ഗണപതി ഭഗവാൻ ചുറ്റമ്പലത്തിനകത്ത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് കുടികൊള്ളുന്നു. സുബ്രഹ്മണ്യ ക്ഷേത്രം കുന്നുംതൃകോവിൽ എന്ന കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നു. കുന്നതൃകോവിലിന്റെ പിൻവശത്ത് ശ്രീ മഹാദേവന്റെ ക്ഷേത്രമുണ്ട്. ശിവക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വിഷ്ണു ക്ഷേത്രത്തിന്റെ മതിൽക്കകത്ത് പരശുരാമൻ കിടക്കാൻ ഉപയോഗിച്ച ഒറ്റപ്പാളിക്കല്ലും, തലയ്ക്ക് വച്ച ഉരുളൻ കല്ലും ഇന്നും കിടക്കുന്നു. പരശുരാമൻ ഇവിടെ കുറെ കാലം തപസ്സനുഷ്ടിക്കുകയുണ്ടായി. അദ്ദേഹം വസിച്ചിരുന്ന ഗുഹയും ‘മുനിയറ’ എന്ന പേരിൽ ഇന്നും പൂനിലാർക്കാവ്ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിന് തൊട്ട് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.

പൂജകൾ 
പൂനിലാർക്കാവ് ദേവിക്ഷേത്രത്തിൽ ആണ്ട് വിശേഷങ്ങളിൽ മുഖ്യമായവ തൃക്കാർത്തിക, ആറാട്ടുപുഴ പൂരം പറപ്പുറപ്പാട്, ഉത്രം വിളക്ക്, നവരാത്രി, വാവാറാട്ട്, കൊടകര ഷഷ്ടി എന്നിവയാണ്. ഈ ക്ഷേത്രത്തിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗത്ത് സർപ്പക്കാവ് സ്ഥിതി ചെയ്യുന്നു. കന്നി മാസത്തിൽ ബ്രഹ്മശ്രീ പാമ്പുംമേയ്ക്കാട് ജാതവേദൻ നമ്പൂതിരിപാടിന്റെ മുഖ്യകർമ്മികത്വത്തിൽ “സർപ്പബലി” നടത്തുന്നു.

തൃശ്ശൂർ ജില്ലയിലെ ക്ഷേത്രങ്ങൾ
കേരളത്തിലെ ദേവീക്ഷേത്രങ്ങൾ
നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ
മലയാളചലച്ചിത്രങ്ങൾ വർഷം അനുസരിച്ച്
മലയാളചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട പട്ടികകൾ
2007 ജൂൺ, ജൂലൈ മാസങ്ങളിലായി ദേശാഭിമാനി ദിനപത്രത്തെ ചുറ്റിപറ്റി ഉയർന്ന രണ്ട് വിവാദങ്ങൾ ഉയർന്നുവന്നു.
 പത്രത്തിന്റെ അന്നത്തെ ഡെപ്യൂട്ടി ജെനറൽ മാനേജർ കെ. വേണുഗോപാൽ, ഒരു കേസ് ഒതുക്കി തീർക്കാനായി സ്വകാര്യ ധകനാര്യ സ്ഥാപനമായ ലിസ്-ൽ നിന്ന് ഒരുകോടി രൂപ കൈപറ്റി.
 ലോട്ടറി രാജാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന സാന്തിയാഗോ മാർട്ടിനിൽ നിന്നും ദേശാഭിമാനി ദിനപത്രം 2 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചു. ദേശാഭിമാനി ദിനപത്രത്തിന്റെ ജനറൽ മാനേജരായ ഇ.പി. ജയരാജൻ ആണ് ഈ തുക കൈപ്പറ്റിയത്.

വേണുഗോപാലിനെതിരായ ആരോപണം

പാശ്ചാത്തലം 
ലിസ് എന്ന ധനകാര്യസ്ഥാപനത്തിനെതിരെ കേരള ഹൈക്കോടതിയിൽ കേസ് നടപടികൾ നടന്നു വരുന്നതാണ് ഈ വിവാദത്തിന്റെ പാശ്ചാത്തലം. ലോട്ടറി ടിക്കറ്റുകളിലൂടെ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് ലിസ് ജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ടായിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും തട്ടിപ്പാണെന്നും ആരോപിച്ചാണ് പോലീസ് ലിസിനെതിരെ നടപടി എടുത്തത്.

ആരോപണ വിഷയം 
ലിസിനെതിരായ കേസ് ഒതുക്കി തീർക്കുന്നതിന് ദേശാഭിമാനി ഡെപ്യൂട്ടി ജനറൽ മാനേജരായ വേണുഗോപാൽ ഒരു കോടിരൂപ കോഴ കൈപറ്റിയതായാണ് ആരോപണം. തുക നൽകിയിട്ടും കേസ് തീർപ്പാകാത്തതിനെ തുടർന്ന് ലിസിന്റെ ചെയർമാൻ മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും പരാതി നൽകിയതാണ് ഈ കേസിന്റെ തുടക്കം.

വേണുഗോപാൽ എന്ന വ്യക്തി മാത്രമായി ഒരു കോടിരൂപ വാങ്ങി എന്നത് വിശ്വസനീയമല്ല എന്നും മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിന്റെ അറിവോടെയല്ലാതെ ഇത്തരമൊരു കോഴ നടക്കില്ല എന്നും പ്രതിപക്ഷകക്ഷികൾ ആരോപിക്കുന്നു.

പാർട്ടി തല നടപടികൾ 
മാർക്സിസ്റ്റ് പാർട്ടി ഈ ആരോപണത്തെ കുറിച്ച് അന്വേഷിക്കുകയും വേണുഗോപാൽ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ചെയ്തു. ഇതിനെ തുടർന്ന് വേണുഗോപാൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. മാർക്സിസ്റ്റ് പാർട്ടിയുടെ ഈ നടപടിയോടെയാണ് മാധ്യമങ്ങളും പൊതുജനങ്ങളും ഈ പ്രശ്നത്തെകുറിച്ച് അറിയുന്നത്.

സർക്കാർതല അന്വേഷണങ്ങൾ 
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സർക്കാർ വേണുഗോപാലിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ പോലീസിനുമുൻപിലും, പത്രസമ്മേളനങ്ങളിലും ലിസ് അധികൃതർ കോഴകൊടുത്തിട്ടില്ല എന്ന നിലപാടാണെടുത്തത്. പണം വാങ്ങിയിട്ടില്ല എന്ന് വേണുഗോപാലും മൊഴി നൽകയിതിനാൽ ആരോപണത്തിനടിസ്ഥാനമായ തെളിവുകളൊന്നും പോലീസിനി ലഭ്യമായില്ല.

ലോട്ടറിയുമായി ബന്ധപ്പെട്ട വിവാദം

പാശ്ചാത്തലം 
ദേശാഭിമാനി ദിനപത്രം സാന്തിയാഗോ മാർട്ടിനിന്റെ മക്കളിൽ നിന്നും അൻപത് ലക്ഷത്തിന്റെ നാല് ചെക്കുകളായി രണ്ട് കോടിരൂപ നിക്ഷേപമായി കൈപറ്റിയിരുന്നു. ബോണ്ട് എന്ന പേരിലാണ് ഇത് കൈപറ്റിയത്. (ബോണ്ട് എന്ന വാദം പിന്നീട് സി.പി.എം നേതൃത്വവും ദേശാഭിമാനിയും നിരാകരിച്ചു. റിസർ‌വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോണ്ട് പുറപ്പെടുവിക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങൾ ഇതിൽ പാലിക്കപ്പെട്ടിരുന്നില്ല).

കോടതി കേസ് 
ഈ രണ്ടു വിവാദങ്ങളിലും തെളിവില്ലാത്തതിനാൽ കേസ് എടുത്ത് അന്വേഷിക്കണ്ടാ എന്ന നിലപാടായിരുന്നു കേരള സർക്കാരിന്റേത്. എന്നാൽ വിജിലൻസ് കോടതിയിൽ നൽകിയ ഹർജി പ്രകാരം കോടതി ഈ രണ്ടു കേസുകളും വിജിലൻസ് വിഭാഗം അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുവാൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം വിജിലൻസ് എൻ‌ക്വയറി കമ്മീഷണർ ആന്റ് സ്പെഷ്യൽ ജഡ്ജി കെ. ശശിധരൻ നായർ ആണ് അന്വേഷണത്തിനു ഉത്തരവിട്ടത്. 

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി. റഹീം നൽകിയ രണ്ട് ഹർജ്ജികളിലാണ് കോടതി വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ടത്. ആരോപണവിധേയർ പൊതുപ്രവർത്തകർ ആയതിനാൽ ഉചിതമായ പ്രാഥമികാന്വേഷണം വിജിലൻസ് നടത്തണമെന്നും അതിനുശേഷമേ കേസ് രേഖപ്പെടുത്താവൂ എന്നും കോടതി നിർദ്ദേശിച്ചു. എല്ലാ വിജിലൻസ് അന്വേഷണവും മൂന്നുമാസത്തിനകം പൂർത്തിയാക്കണം എന്ന സർക്കാർ ഉത്തരവ് (ജി.ഒ.പി. നമ്പ്ര 65 / 1992) ഈ കോടതി ഉത്തരവു വരുമ്പോൾ നിലവിലുണ്ട്. ഹർജ്ജിക്കാരനുവേണ്ടി വിജിലൻസ് മുൻ ലീഗൽ അഡ്വൈസർ വക്കം ജി. ശശീന്ദ്രൻ ഹാജരായി. ഹർജ്ജികളിൽ സർക്കാർ കക്ഷി അല്ലാതിരുന്നിട്ടും പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് ലീഗൽ അഡ്വൈസർ ആർ.എസ്. ജ്യോതി ആണ് ഹാജരായത്. എന്നാൽ ദേശാഭിമാനിയുമായി ബന്ധപ്പെട്ട രണ്ടു കോഴക്കേസുകളിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നു വാദിക്കാൻ സർക്കാർ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് നിയമമന്ത്രി എം. വിജയകുമാർ പറഞ്ഞു. വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ വാദിച്ചുവെന്നുള്ള വാർത്തകൾ അദ്ദേഹം നിഷേധിച്ചു.

വിവാദം - വിവിധ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് 

ദേശാഭിമാനിയിലെ ലിസ്-ബോണ്ട് വിവാദത്തെക്കുറിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അന്വേഷിക്കുന്നുണ്ടെന്നും ആ റിപ്പോർട്ട് പാർട്ടി പോളിറ്റ്ബ്യൂറോ പരിശോധിക്കുമെന്നും പോളിറ്റ്ബ്യൂറോ അംഗം സീതാറാം യച്ചൂരി വ്യക്തമാക്കി.  ബൂർഷ്വാ വ്യവസ്ഥിതിയുടെ ദുഷ്:പ്രവണതകൾ നന്നേ ചുരുക്കം ചില കമ്യൂണിസ്റ്റുകാരിലും കടന്നുകൂടാൻ ഇടയുണ്ട്, അത്തരക്കാർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാവില്ല. ഒരുകോടിയുടെയോ രണ്ടുകോടിയുടെയോ അഴിമതി ചെറുതായി കാണുന്നുമില്ല എന്ന് കോഴിക്കോട് ഠൗൺഹാളിൽ സംസാരിക്കവേ ജൂലൈ 14-നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പറഞ്ഞു.. വിജിലൻസ് അന്വേഷണത്തെ ഒരുതരത്തിലും ഭയപ്പെടുന്നില്ലെന്നും കോടതി വിധി പ്രഖ്യാപിക്കുന്നതിനു മുൻപേ കമ്യൂണിസ്റ്റ് വിരുദ്ധ അപസ്മാരം ബാധിച്ച ചില പത്രങ്ങൾ തനിക്കും ദേശാഭിമാനിക്കും എതിരേ ഉറഞ്ഞുതുള്ളുകയാണെന്നും സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റി അംഗവും ദേശാഭിമാനി ജനറൽ മാനേജരുമായ ഇ.പി. ജയരാജൻ പ്രസ്താവിച്ചു.

സംഭവവികാസങ്ങൾ 

വിജിലൻസ് കോടതിയിൽ പരാതി നൽകിയ പി. റഹീം പോലീസ് സം‌രക്ഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കളക്ടർക്ക് പരാതിനൽകി.

അവലംബം 

വിവാദങ്ങൾ
സിസ്റ്റർ അഭയ (ജനനം: ബീന തോമസ്; 1973 - 27 മാർച്ച് 1992) എന്ന 19 വയസ്സുള്ള കന്യാസ്ത്രീയുടെ ജഡം 1992 മാർച്ച് 27-നു കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പിയു

യസ് ടെൻത് കോൺ‌വെന്റ് കിണറിൽ കണ്ടെത്തിയതാണ് സിസ്റ്റർ അഭയ കൊലക്കേസിന് ആധാരമായ സംഭവം.

കോട്ടയം ജില്ലയിലെ അരീക്കരയിൽ അയ്ക്കരക്കുന്നേൽ വീട്ടിൽ എം. തോമസിന്റെ മകളായിരുന്ന അഭയ, മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം. കലാലയത്തിൽ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു.

2020 ഡിസംബർ 23ന് ഈ കേസിലെ കോടതി വിധി വന്നു. ഒന്നാം പ്രതി ഫാദർ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്. 2020 ഡിസംബർ 23നായിരുന്നു ചരിത്രപ്രധാനമായ വിധി വന്നത്.

കേസിന്റെ വഴിത്തിരിവുകൾ 

1992 മാർച്ച്‌ 27 നാണ്‌ ബി.സി.എം. കോളേജ്‌ വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയയെ ഹോസ്റ്റൽ വളപ്പിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. പതിനഞ്ചു വർഷം മുമ്പ്‌  തിരുവനന്തപുരത്തെ ചീഫ്‌ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി ഒരു ഇംഗ്ലീഷ്‌ പത്രമാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌.

ഇതിനിടെ സിസ്‌റ്റർ അഭയയുടെ കൊലപാതകക്കേസ്‌ അന്വേഷിച്ച മുൻ എ.എസ്‌.ഐ വി.വി. അഗസ്‌റ്റിൻ 2008 നവംബർ 25ന് ആത്മഹത്യ ചെയ്‌തു. സി.ബി.ഐ ചോദ്യം ചെയ്‌ത അഗസ്‌റ്റിനെ 2008 നവംബർ 25ന്  കൈത്തണ്ടയിലെ ഞരമ്പ്‌ മുറിച്ചനിലയിൽ ചിങ്ങവനം ചാലിച്ചിറയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന്‌ ഉത്തരവാദി സി.ബി.ഐയാണെന്ന്‌ പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ്‌ ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്‌. അഭയ ആത്മഹത്യയുടെ ഇൻക്വസ്‌റ്റ്‌ തയ്യാറാക്കിയത്‌ അന്ന്‌ കോട്ടയം വെസ്‌റ്റ്‌ സ്‌റ്റേഷനിൽ എ.എസ്‌.ഐയായിരുന്നു അഗസ്‌റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന്‌ ശേഷം ആദ്യം പയസ്‌ ടെൻത്‌ കോൺവെന്റിലെത്തിയ അഗസ്‌റ്റിൻ കേസ്‌ സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന്‌ നേരത്തെ ആരോപണം ഉയർന്നിരുന്നു. പല തവണ ഇയാളെ സി.ബി.ഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തിരുന്നു. സിസ്‌റ്റൻ അഭയ മരിച്ച സമയത്ത്‌ കോട്ടയം വെസ്‌റ്റ് പോലീസ്‌ സ്‌റ്റേഷനിൽ എ.എസ്‌.ഐ. ആയിരുന്നു അദ്ദേഹം. 75 വയസുളള അഗസ്‌റ്റിൻ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാപ്പു സാക്ഷിയാകാൻ തയ്യാറായിരുന്നു. പിന്നീട്‌ അദ്ദേഹം നിലപാടു് മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ അദ്ദേഹത്തിന്റെ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടെന്ന്‌ സി.ബി.ഐ. സംഘം വ്യക്‌തമാക്കിയിരുന്നു. കോട്ടയം ചാലച്ചിറയ്‌ക്ക് സമീപം മകന്റെ വീടിന്‌ സമീപം ഞെരമ്പ്‌ മുറിച്ചാണ്‌ അദ്ദേഹം ആത്മഹത്യ ചെയ്‌തത്‌.

കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ 
ഈ കൊലക്കേസുമായി ബന്ധപ്പെട്ട് 2008 നവംബർ 18-നു 2008 ഒക്‌ടോബർ 18, 19 തീയതികളിലായി ഫാ. തോമസ്‌ കോട്ടൂർ, ഫാ. ജോസ്‌ പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്‌റ്റു ചെയ്‌തു. അഭയ താമസിച്ചിരുന്ന പയസ്‌ ടെൻത്‌ കോൺവെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്‌റ്റഡിയിൽ എടുത്ത സഞ്‌ജു പി. മാത്യു എന്നയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റ്. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബർ 19നു, കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു. സി.ബി.ഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി.

ഫാ. തോമസ്‌ കോട്ടൂർ 
സിസ്റ്റർ അഭയയെ കൊല്ലാൻ മുഖ്യ പങ്ക്‌ വഹിച്ച പ്രതി തോമസ് കോട്ടൂർ ആണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണു സി.ബി.ഐ. ഇദ്ദേഹത്തിന്റെ മേൽ ചുമത്തിയിട്ടുള്ളത്‌. സിസ്റ്റർ അഭയയെ തലയ്‌ക്ക്‌ ആദ്യം അടിക്കുന്നത്‌ ഫാ. കോട്ടൂരാണെന്ന്‌ സി.ബി.ഐ ആരോപിക്കുന്നു. ഫാ. തോമസ്‌ കോട്ടൂര് ബി.സി.എം. കോളജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു.  അതിനുശേഷം അമേരിക്കയിലേക്കു പോയി. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഫാ. തോമസ്‌ കോട്ടൂർ കോട്ടയം അതിരൂപതാ ചാൻസലറായി പ്രവർത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ 5 ലക്ഷം രൂപാ പിഴയും വിധിച്ചു. 2020 ഡിസംബർ 23നായിരുന്നു വിധി വന്നത്.

ഫാ. ജോസ്‌ പൂതൃക്കയിൽ 
സിസ്റ്റർ അഭയയെ തലയ്‌ക്കടിക്കാൻ ഫാ. തോമസിന്‌ കൂട്ടുനിന്ന ഫാ. ജോസ്‌ പൂതൃക്കയിൽ രണ്ടാം പ്രതിയാണ്‌. കൊലപാതകത്തിൽ ഫാ. കോട്ടൂരിനോടൊപ്പം പങ്കാളിയായിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. നിലത്തുവീണ അഭയയെ കിണറ്റിലേക്കെറിയാൻ ഫാ. കോട്ടൂരിനോടൊപ്പം ഫാ. പൂതൃക്കയിലും കൂട്ടുനിന്നതായി സംശയിക്കുന്നു. സംഭവസ്ഥലത്തു നിന്ന്‌ ഫാ. കോട്ടൂരിനോടൊപ്പമാണ്‌ ഫാ. പൂതൃക്കയിലും പോയത്‌. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കാസർകോട്‌ ജില്ലയിലെ രാജപുരം സെന്റ്. പയസ്‌ ടെൻത്‌ കോളജിലെ പ്രിൻസിപ്പലും മലയാളം അദ്ധ്യാപകനുമായി പ്രവർത്തിക്കുകയായിരുന്നു  ജോസ്‌ പൂതൃക്കയിൽ.

സിസ്റ്റർ സെഫി 
സിസ്റ്റർ അഭയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കുചേർന്ന വ്യക്തിയാണ്‌ സിസ്റ്റർ സെഫി സി.ബി.ഐ. ആരോപിക്കുന്നു. ഫാ. കോട്ടൂർ അഭയയുടെ തലക്കടിച്ചപ്പോൾ, രണ്ടാം പ്രതി ഫാ. പൂതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന്‌ സിസ്റ്റർ പ്രേരണ നൽകി. ഒന്നും രണ്ടും പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് സിസ്റ്റർ സെഫിക്ക് കൊലയുമായി ബന്ധമുള്ള കാര്യം സിബിഐക്ക്‌ കണ്ടെത്താൻ കഴിഞ്ഞത്.. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ സിസ്റ്റർ സെഫി തിരുവല്ല സെന്റ്‌ ജോസഫ്‌ കോൺവന്റിലെ അന്തേവാസിനിയായിരുന്നു.

കേസിന്റെ നാൾ വഴി

1992 
1992 മാർച്ച് 27: കോട്ടയം ബിസിഎം കോളജ് രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായ സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവന്റ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
1992 ഏപ്രിൽ 14: അഭയ കേസന്വേഷണം ക്രൈം ബ്രാഞ്ചിന്.

1993 
1993 ജനുവരി 30: സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. 
1993: ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചോദ്യംചെയ്ത് അഭയ ആക്ഷൻ കൌൺസിൽ ഹൈക്കോടതിയിൽ.
1993 മാർച്ച് 29: ഹൈക്കോടതി നിർദ്ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുക്കുന്നു. സിബിഐ ഡിവൈഎസ്പി വർഗീസ് പി. തോമസിന് അന്വേഷണച്ചുമതല.
1993: ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം ശരിയല്ലെന്നു സിബിഐയുടെ കണ്ടെത്തൽ.

1994 
1994 ജനുവരി 19: അഭയ ആത്മഹത്യ ചെയ്തുവെന്നു റിപ്പോർട്ട് നൽകാൻ സിബിഐ എസ്പി വി. ത്യാഗരാജൻ ആവശ്യപ്പെട്ടതായി പത്രസമ്മേളനത്തിൽ വർഗീസ് പി. തോമസ്. സർവീസ് ഏഴുവർഷം ബാക്കിയുള്ളപ്പോൾ സിബിഐ ജോലി രാജിവച്ചായിരുന്നു പത്രസമ്മേളനം. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോർട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങൾ സിബിഐയെ ഏൽപ്പിക്കാതെ കത്തിച്ചുകളഞ്ഞതായും വർഗീസ് പി. തോമസിന്റെ ആരോപണം.
1994 മാർച്ച് 17: ജോയിന്റ് ഡയറക്ടർ എം.എൽ. ശർമയുടെ നേതൃത്വത്തിലുള്ള പ്രത്യേക സിബിഐ സംഘത്തിന് അന്വേഷണച്ചുമതല. അന്വേഷണത്തിന്റെ ഭാഗമായി വിശദമായ ഫൊറൻസിക് പരിശോധനകളും ഡമ്മി പരീക്ഷണവും. കൊലപാതകമെന്നു ഫൊറൻസിക് വിദഗ്ദ്ധർ സിബിഐയ്ക്കു നൽകിയ റിപ്പോർട്ടിൽ സൂചന.

1995-2000 
1996 നവംബർ 26: വർഷത്തിലേറെ നീണ്ട അന്വേഷണത്തിനു ശേഷം കേസ് എഴുതിത്തള്ളണം എന്നാവശ്യപ്പെട്ടു സിബിഐയുടെ റിപ്പോർട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ. റിപ്പോർട്ട് തള്ളിയ കോടതിയിൽ നിന്നു സിബിഐയ്ക്കു വിമർശനം.
1997: സത്യസന്ധമായി വീണ്ടും കേസന്വേഷിക്കാൻ സിബിഐയ്ക്കു വീണ്ടും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നിർദ്ദേശം.
1999 ജൂലൈ 12: കൊലപാതകം തന്നെ എന്നു സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട്. നിർണായക തെളിവുകളെല്ലാം പൊലീസ് നശിപ്പിച്ചതിനാൽ പ്രതികളെ പിടിക്കാനായില്ലെന്നും സിബിഐ വാദം.
2000 ജൂൺ 23: പുനരന്വേഷണത്തിനു പുതിയ ടീമിനെ നിയമിക്കാൻ സിബിഐയ്ക്ക് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആന്റണി ടി. മൊറെയ്സിന്റെ നിർദ്ദേശം. ബ്രെയ്ൻ ഫിംഗർ പ്രിന്റിങ് അടക്കം നൂതന കുറ്റാന്വേഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഉത്തരവ്.

2001 
2001 മേയ് 18: അഭയ കേസിൽ കൂടുതൽ അന്വേഷണം നടത്താൻ സിബിഐയ്ക്കു ഹൈക്കോടതിയുടെ നിർദ്ദേശം.
2001 ഒാഗസ്റ്റ് 16: സിബിഐ ഡിഐജി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണത്തിനു കോട്ടയത്ത്.

2002-2006 
2002 ഏപ്രിൽ രണ്ട്: അഭയ കേസ് സിബിഐയെക്കൊണ്ടു വീണ്ടും സമ്പൂർണമായി അന്വേഷിപ്പിക്കണമെന്നു കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപത.
2005 ഓഗസ്റ്റ് 30: കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ മൂന്നാം തവണയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ.
2006 ഓഗസ്റ്റ് 21: അന്വേഷണം അവസാനിപ്പിച്ചു പിൻമാറാൻ സിബിഐയ്ക്ക് അനുമതി നിഷധിച്ച് വീണ്ടും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവ്. പൊലീസ് തെളിവു നശിപ്പിച്ചു എന്നു പറഞ്ഞു കൈകഴുകാനാകില്ലെന്നും കോടതി നിരീക്ഷണം.

2007 
2007 ഏപ്രിൽ-മേയ്: അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന റജിസ്റ്ററിൽ നിന്ന് അഭയയുടെ റിപ്പോർട്ട് കാണാതായെന്നു കോടതിയിൽ പൊലീസ് സർജന്റെ റിപ്പോർട്ട്.
2007 മേയ് 22: ഫൊറൻസിക് റിപ്പോർട്ടിൽ തിരുത്തൽ നടന്നതായി തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കുന്നു.

2008 
2008 ഒക്‌ടോബർ 23: സിസ്റ്റർ അഭയക്കേസ് സിബിഐയുടെ കേരള ഘടകം അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 
2008 നവംബർ 18: സഞ്ജു മാത്യു വിശദമായ മൊഴി നൽകി
2008 നവംബർ 18: കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ്‌ പൂതൃക്കയിൽ പോലീസ് കറ്റഡിയിൽ
2008 നവംബർ 19: കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി പോലീസ് കറ്റഡിയിൽ
2008 നവംബർ 19: അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി കോടതി, സി.ബി.ഐ കസ്റ്റഡിയിൽ വിടുന്നു.
2008 നവംബർ 24: സിസ്‌റ്റർ അഭയയുടെ കൊലപാതകക്കേസ്‌ അന്വേഷിച്ച മുൻ എ.എസ്‌.ഐ വി.വി. അഗസ്‌റ്റിൻ ആത്മഹത്യ ചെയ്‌തു. ആത്മഹത്യക്കുറിപ്പിൽ സി.ബി.ഐ. മർദ്ദിച്ചതായുള്ള ആരോപണം.
2008 ഡിസംബർ 2: പ്രതികളെ പോലീസ് കസ്റ്റഡിയിൽ വയ്ക്കാൻ മുഖ്യജുഡീഷയ് മജിസ്ട്റേറ്റ് തീരുമാനിക്കുന്നു.
2008 ഡിസംബർ 29: പ്രതികളുടെ ജാമ്യാപേക്ഷ മജിസ്റ്റ്റേറ്റ് തള്ളിക്കളയുന്നു.

ജാമ്യാപേക്ഷ ഹൈക്കോടതി ജഡ്ജി ഹേമയുടെ പരിഗണനയിൽ. സി.ബി.ഐ-യുടെ വാദങ്ങൾ കേസ് നാൾവഴിയിൽ രേഖപ്പെടുത്തിയിട്ടുള്ളവയ്ക്ക് വിരുദ്ധമാണെന്ന് ജസ്റ്റീസ് ഹേമ നിരീക്ഷിക്കുന്നു.
കേസ് സ്ഥലം മാറ്റണമെന്ന സി.ബി.ഐ-യുടെ ആവശ്യം ഹൈക്കോടതി തള്ളിക്കളയുന്നു. 
കേരളകൗമുദിപ്പത്രം വിവാദമുണർത്തിയ ഒരു മുഖപ്രസംഗം എഴുതുന്നു. പത്രത്തിനെതിരെ കോർട്ടലക്‌ഷ്യക്കേസ്.

2009 
2009 ജനുവരി 2: കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് ഹേമ പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നു. കോടതിമുൻപാകെ ഹാജരാക്കിയ നാർക്കോ പരിശോധനാസംബന്ധമായ സി.ഡി-കൾ സി.ബി.ഐ. തിരുമറിനടത്തിയവയായിരിക്കാമെന്ന് അവർ നിരീക്ഷിക്കുന്നു. സി.ഡി.കളുടെ മൂലം ഹാജരാക്കാൻ കോടതി ഉത്തരവിടുന്നു.

ജസ്റ്റീസ് ഹേമയുടെ ഉത്തരവുകൾ കേസിനെ സ്തംഭിപ്പിച്ചുവെന്നാരോപിച്ച്, സി.ബി.ഐ. ജസ്റ്റീസ് ബാസന്തിന്റെ ഏകാംഗ ബഞ്ചിനെ സമീപിക്കുന്നു. തനിക്ക് മാത്രമാണ് കേസിന്റെ മേൽനോട്ടമെന്ന് ജസ്റ്റീസ് ബസന്ത് ഉത്തരവിടുന്നു.

എല്ലാ ഹൈക്കോടതി ജഡ്ജിമാരും തുല്യരാണെന്നും മുന്തിയ ബെഞ്ചിനുമാത്രമേ തന്റെ തീരുമാനങ്ങളെ മരവിപ്പിക്കാൻ അധികാരമുള്ളു എന്നും വാദിച്ച്, ജസ്റ്റീസ് ബസന്തിന്റെ ഉത്തരവുകൾ അടുത്ത ദിവസം ജസ്റ്റീസ് ഹേമ തള്ളിക്കളയുന്നു. ജഡ്ജിമാരുടെ പരസ്യമായ തർക്കം മാധ്യമങ്ങളിലും, നിയമസമൂഹത്തിലും, പൊതുജനങ്ങൾക്കിടയിലും ചർച്ചാവിഷയമാകുന്നു.
  
കേസിന്റെ മേൽനോട്ടത്തിൽ നിന്ന് ജസ്റ്റീസ് ബസന്ത് ഒഴിയുന്നു.
 
2009 ജനുവരി 14: കേസിന്റെ മേൽനൊട്ടം കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷൻ ബെഞ്ച് ഏറ്റെടുക്കുന്നു.
 
നാർക്കോ സംബന്ധമായ മൂല-സി.ഡി.കൾ മുഖ്യ ജുഡീഷ്യൻ മജിസ്ട്റേറ്റിനു മുൻപാകെ. അവയെ സി.ഡി.ഏ.സി.യുടെ പരിഗണക്കയക്കുന്നു.
 
2009 ഫെബ്രുവരി 20: ജോമോൻ പുത്തൻപുരക്കലിന്റെ ആത്മകഥാപരമായ അഭയകേസ് ഡയറി  പുറത്തിറങ്ങുന്നു.

2009 മാർച്ച് 9: CDAC നാർക്കോ സി.ഡി.കൾ പരിശോധിക്കാനുള്ള സാങ്കേതിക കഴിവുകേട് പറഞ്ഞ് അവ തിരികെ അയക്കുന്നു.
2009 മാർച്ച് 12: പ്രതികളുടെ ജാമ്യവ്യവസ്ഥകളിൽ ഹൈക്കോടതി അയവുവരുത്തുന്നു. അതിന്റെ മുൻപിൽ അഭയകേസ് സംബന്ധമായുണ്ടായിരുന്ന എല്ലാ നടപടികളും ഹൈക്കോടതി അവസാനിപ്പിക്കുന്നു. എറണാകുളം മുഖ്യ ജുഡീഷ്യൽ മജിസ്ട്റേറ്റ് കോടതിയിൽ നടപടികൾ തുടരുന്നു.
 
അഭയയുടെ കൂടെ മുറിയിൽ താമസിച്ചിരുന്ന സിസ്റ്റർ ഷെർളിയേയും രണ്ട് അടുക്കളജോലിക്കാരേയും നാർക്കോ പരിശോധനക്ക് വിധേയരാക്കാൻ സി.ബി. ഐ. അനുമതി ആവശ്യപ്പെടുന്നു. കോടതി അനുമതി കൊടുക്കുന്നു. ഈ ഉത്തരവ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നു.
 
2009 മാർച്ച് 23: മുഖപ്രസംഗം സംബന്ധിച്ച് കേരള കൗമുദി പത്രം നിരുപാധികഖേദം രേഖപ്പെടുത്തിയതിനെ തുടർന്ന് പത്രത്തിനെതിരായുള്ള കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി അവസാനിപ്പിക്കുന്നു.

2012
കൊലക്കേസിൽ  കോട്ടയം ബി.സി.എം. കോളജിലെ മുൻ പ്രഫസർ ത്രേസ്യാമ്മയുടെ വെളിപ്പെടുത്തൽ പ്രകാരം കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന കുര്യാക്കോസ് കുന്നശ്ശേരിക്കു പങ്കുണ്ടെന്നു സി.ബി.ഐ. കോടതിയിൽ സത്യവാങ്മൂലം നൽകി.

2013
പ്രാഥമിക തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ച് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ടി. മൈക്കിൾ നൽകിയ ഹർജിയിയിൽ വാദം കേൾക്കവെ കേസ് തുടരന്വേഷണം നടത്തുവാൻ ഹൈക്കോടതി ഉത്തരവിട്ടു.

2018                                
രണ്ടാം പ്രതിയായ ഫാദർ ജോസ് പൂതൃക്കയലിനെ പ്രത്യേക സി.ബിഐ കോടതി പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി.

2019 
ഒന്നാം പ്രതിയുടേയും മൂന്നാം പ്രതിയുടേയും വിടുതൽ ഹർജി സുപ്രീം കോടതി തള്ളി.

2020 
2020 ഡിസംബർ 22ന്  തിരുവനന്തപുരം സിബിഐ കോടതി  പ്രതികളായ  ഫാദർ തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും  കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചു. 2020 ഡിസംബർ 23ന് ഈ കേസിലെ കോടതി വിധി വന്നു. ഒന്നാം പ്രതി ഫാദർ കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും  ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ 
ഏഷ്യൻ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ വെബ് വിലാസം

കേരളത്തിലെ കൊലക്കേസുകൾ
1973-ൽ ജനിച്ചവർ
1992-ൽ മരിച്ചവർ
മാർച്ച് 27-ന് മരിച്ചവർ
മനുഷ്യരുടെ പല്ലുകളിൽ ഏറ്റവും ഒടുവിൽ മുളച്ചുവരുന്ന അണപ്പല്ലുകളാണ് വിവേകദന്തങ്ങൾ (Wisdom teeth). അറിവായതിന് ശേഷം വരുന്ന പല്ലുകൾ എന്ന അർത്ഥത്തിലാണ് ഈ പേര്. സാധാരണഗതിയിൽ 28 പല്ലുകൾക്കുള്ള സ്ഥലമേ വായിൽ ഉള്ളു. ഏതാണ്ട് 13 വയസ്സിനകം ഈ 28 പല്ലുകൾ മുളച്ചിരിക്കും.17-25 വയസ്സിലാണ് വിവേകദന്തങ്ങൾ വളർന്ന് വരിക. മുകളിലും താഴെയും മോണയുടെ നാലറ്റങ്ങളിൽ ഓരോ വിവേകദന്തങ്ങൾ ഉണ്ടാകും.

പരിണാമം 
മനുഷ്യ പരിണാമത്തിന്റെ ഭാഗമായാണ് വിവേകപല്ലുകൾ അത്യാവശ്യമില്ലാത്ത അവയവമായത്. മനുഷ്യന്റെ പരിണാമഘട്ടത്തിൽ താടിയെല്ലിന്റെ വലിപ്പം കുറഞ്ഞു വരുന്നതായിട്ടാണ്‌ കണ്ടു വരുന്നത്. പ്രാചീനകാലത്ത് മനുഷ്യൻ അസംസ്കൃത ഭക്ഷ്യപദാർത്ഥങ്ങൾ കടിച്ച് പറിച്ച് ചവച്ചരച്ചാണ് തിന്നിരുന്നത്. അതിന് ബലവും വലിപ്പവും കൂടുതലുള്ള താടിയെല്ലുകളും വേണ്ടിയിരുന്നു. പിന്നീട് മനുഷ്യന്റെ ഭക്ഷണശീലങ്ങൾ മാറി. മൃദുവായ ഭക്ഷണം ശീലിച്ച് തുടങ്ങി. അതോടെ താടിയെല്ലിന്റെയും അണപ്പല്ലിന്റെയും ഉപയോഗം കുറഞ്ഞു. ഇതും പരിണാമത്തിന് കാരണമായി കരുതുന്നുണ്ട്.

കാരണങ്ങൾ 
വിവേകദന്തങ്ങൾ മുളച്ചു വരാത്തതിന്‌ പല കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എല്ലാവരിലും വിവേകദന്തങ്ങൾ കാണണമെന്നില്ല. അതിനു കാരണം പാക്സ് 9 ജീനോ മറ്റു ജീനുകളോ ആണേന്നു കരുതുന്നു.

പ്രശ്നങ്ങൾ 

മുളച്ചുവളരാൻ വേണ്ടത്രസ്ഥലം വായിൽ ഇല്ലാത്തതു കൊണ്ട് പലപ്പോഴും വിവേകദന്തങ്ങൾ നേരേ മുളച്ച് വരാരില്ല. ചാഞ്ഞും ചരിഞ്ഞും വളരുക,മോണയിലോ എല്ലിലോ കുടുങ്ങി പോകുക(Impaction) എന്ന പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. മറ്റൊരു പ്രശ്നം വൈകി മുളക്കുന്നതിനാലും സ്ഥലം ഇല്ലാത്തതിനാലും താഴത്തെ നിരയിലെ മുന്നിലെ പല്ലുകൾ നിര തെറ്റാൻ സാദ്ധ്യതയാണ്‌.

ഇം‌പാക്ഷൻ തരം തിരിവ് 
വിവേക ദന്തത്തിന്റെ സ്ഥാനം അനുസരിച്ച് കുടുങ്ങൽ അഥവാ ഇം‌പാക്ഷന്‌ പലതരം ഉണ്ട്. ലംബമായതും(vertical) തിർശ്ചീനമായതും (horizontal) കോണായി (mesioangular)ചരിഞ്ഞതുമാണ്‌ പ്രധാന തരങ്ങൾ പല ഗവേഷകരും തരം തിരിവ് നടത്തിയിട്ടുണ്ട്. പെല്ല് അൻഡ് ഗ്രിഗറി എന്നിവരുടെ തരം തിരിവാണ്‌ അതിൽ ഏറ്റവും സ്വീകാര്യമായി കരുതപ്പെടുന്നത്  

 സ്ഥാനം 1 - കുടുങ്ങിയ വിവേകദന്തത്തിന്റെ ഏറ്റവും മേൽ ഭാഗം ദന്തനിരയുടെ നിരപ്പിനേക്കാള് മേലെയോ അതിനൊപ്പമോ ആയിരിക്കുന്ന അവസ്ഥ
 സ്ഥാനം 2 - കുടുങ്ങിയ വിവേകദന്തത്തിന്റെ ഏറ്റവും മേൽ ഭാഗം ദന്തനിരയുടെ നിരപ്പിനേക്കാള് താഴെയും എന്നാൽ മോണയുടെ നിരപ്പിനേക്കാൾ മേലെയും ആയിരിക്കുന്ന അവസ്ഥ
 സ്ഥാനം 3 - കുടുങ്ങിയ വിവേകദന്തത്തിന്റെ ഏറ്റവും മേൽ ഭാഗം മോണയുടെ നിരപ്പിനേക്കാൾ താഴെയായി വരുന്ന അവസ്ഥ. 

 നില 1- കുടുങ്ങിയ വിവേകദന്തത്തിന്റെ പല്ലിന്റെ ഒരു ഭാഗവും (ക്രൗൺ) താടിയെല്ലിന്റെ പിൻഭാഗത്തായി (റാമസ്) വന്നിട്ടില്ലാത്ത അവസ്ഥ.
 നില 2 കുടുങ്ങിയ വിവേകദന്തത്തിന്റെ പല്ലിന്റെ കുറച്ചു ഭാഗം (ക്രൗൺ) താടിയെല്ലിന്റെ പിൻഭാഗത്തായി (റാമസ്) വരുന്ന അവസ്ഥ.
 നില 2 കുടുങ്ങിയ വിവേകദന്തത്തിന്റെ പല്ലിന്റെ പകുതിയിലേറെ ഭാഗം (ക്രൗൺ) താടിയെല്ലിന്റെ പിൻഭാഗത്തായി (റാമസ്) വരുന്ന അവസ്ഥ.

ചികിത്സ 
ചിലരിൽ മോണയിൽ കീറലുണ്ടാക്കിക്കൊടുത്താൽ വിവേകദന്തങ്ങൾ കുഴപ്പമില്ലാതെ വളർന്നു വന്നുകൊള്ളും. മുൻകൂട്ടി എക്സ്റേ എടുത്ത് നോക്കിയാൽ ഈ പല്ലുകൾക്ക് പുറത്ത് വരാൻ സ്ഥലമുണ്ടോ എന്നു അറിയാനാകും. മോണയിൽ അല്ലെങ്കിൽ എല്ലിൽ കുടുങ്ങി പോകുക, വീക്കവും വേദനയും ഉണ്ടാവുക എന്നീ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ശസ്ത്രക്രിയ മൂലം നീക്കം ചെയേണ്ടി വരും. മേൽവരിയിലെ വിവേകദന്തങ്ങൾ നീക്കം ചെയ്യുന്നത് താരതമ്യേന എളുപ്പമാണ്. വിവേകദന്തങ്ങൾ പ്രശ്നമില്ലാതെ വളരുന്നവരും ശ്രദ്ധിക്കേണ്ടതുണ്ടു. ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടി അണുബാധ വരാൻ സാദ്ധ്യത ഏറെയാണ്.

ചിത്രസഞ്ചയം

അവലംബങ്ങൾ

സ്രോതസ്സുകൾ 
 page 178,  All about human body, Addone Publishing Group

പുറത്തേക്കുള്ള കണ്ണി 

 വിസ്ഡം ടീത്ത് പ്രശ്നക്കാരനായാൽ:മനോരമ ഓൺലൈൻ
 National Institute of Clinical Health and Excellence Guideline to Wisdom teeth removal 
 വിവേകദന്തങ്ങളെ പറിച്ചെടുക്കുന്നു 
 Wisdom Teeth  വിവേകദന്തങ്ങൾ 

ദന്തവൈദ്യം


അവലംബം 

മലയാളചലച്ചിത്രങ്ങൾ വർഷം അനുസരിച്ച്
മലയാളചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട പട്ടികകൾ


അവലംബം 

മലയാളചലച്ചിത്രങ്ങൾ വർഷം അനുസരിച്ച്
മലയാളചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട പട്ടികകൾ
ദുബായ്‌ പോർട്ട് റാഷിദ് തുറമുഖത്തിനു സമീപം ആരംഭിച്ച്‌, റാസ്‌ അൽ ഖോർ എന്നറിയപ്പെടുന്ന പ്രദേശംവരെ നീണ്ടുകിടക്കുന്ന ജലപാതയാണ്‌ ദുബായ് ക്രീക്ക് (ഇംഗ്ലീഷ്:Dubai Creek). 

നാഗരികതകളുടെ ചരിത്രം പരിശോധിച്ചാൽ നദീതടങ്ങളും ജലപാതകളും അവയുടെ വളർച്ചയിൽ ഗണ്യമായ ഒരു പങ്ക്‌ വഹിച്ചിരുന്നതായി കാണാം. നദീതീരങ്ങളിൽ വളർന്നുവന്ന ആധുനിക നഗരങ്ങൾക്ക്‌ മനോഹരമായ മറ്റൊരു മുഖം തന്നെയുണ്ടാകാം. ലണ്ടൻ നഗരത്തിനു തേംസ്‌ നദിയും, കെയ്‌റോ നഗരത്തിന്‌ നൈൽ നദിയും, പാരീസിന്‌ സെയിൻ നദിയും എത്രത്തോളം സംഭാവനകൾ നൽകിയിട്ടുണ്ടോ, അതേ സംഭാവനകൾ ദുബായ്‌ നഗരത്തിന്റെ വാണിജ്യ വ്യവസായ വളർച്ചയിൽ നൽകിയ ഒരു ജലപാതയാണ്‌ ദുബായ്‌ ക്രീക്ക്‌.ഏകദേശം പതിനാല്‌ കിലോമീറ്റർ കരയിലേക്ക് തള്ളി നിൽക്കുന്ന ഈ ജലപാത ദുബായ്‌ നഗരത്തെ രണ്ടുഭാഗങ്ങളായി വിഭജിക്കുന്നു.

പേരിനു പിന്നിൽ 
ക്രീക്ക്‌ എന്ന വാക്കിനർത്ഥം "ചെറിയ നീർച്ചാൽ" (നദിയേക്കാൾ ചെറുത്‌) എന്നാണ്‌. ദുബായ്‌ ക്രീക്ക് നഗരത്തെ രണ്ടുഭാഗങ്ങളായി വിഭജിക്കുന്നു. ക്രീക്കിന്റെ കടലിനോടഭിമുഖമായ വടക്കെ അറ്റത്ത് കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന നഗരഭാഗം ദേര എന്നും, പടിഞ്ഞാറുഭാഗത്ത് കിടക്കുന്ന നഗരഭാഗം ബുർ ദുബൈ എന്നും അറിയപ്പെടുന്നു. ദുബായ്‌ നഗരത്തിന്റെ ഏറ്റവും തിരക്കേറിയതും, പുരാതനവുമായ ഭാഗങ്ങളാണിവ. ഈ രണ്ടു പ്രദേശങ്ങളെ രണ്ടു സഹോദരങ്ങൾ എന്ന രീതിയിൽ അർത്ഥമാക്കി, ദോ ഭായി എന്ന പേർഷ്യൻ വാക്കിൽനിന്നുമാണ് ദുബായ് എന്ന പേർ് നഗരത്തിനുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു.

ചരിത്രം 

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദുബായ്‌ ഒരു ചെറിയ ഗ്രാമപ്രദേശം മാത്രമായിരുന്നു. ക്രീക്ക് സമുദ്രവുമായി സംഗമിക്കുന്ന സ്ഥാനത്താണ് ആദ്യ ജനവാസകേന്ദ്രങ്ങൾ വളർന്നുവന്നത്. മത്സ്യബന്ധനവും, മുത്തും പവിഴവും കടലിൽ നിന്നു ശേഖരിക്കുന്നതും, കച്ചവടവുമായിരുന്നു ഗ്രാമവാസികളുടെ പ്രധാന തൊഴിൽ. 1833 മുതൽ ഷെയ്ഖ്‌ മക്തൂം ബിൻ ബുഥി ദുബായുടെ ഭരണസാരധ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത്‌ ദുബായ്‌ ഒരു പട്ടണപ്രദേശമായി ഉയർന്നുവന്നു. അക്കാലത്ത് പേർഷ്യൻ ഉൾക്കടലിലെ മറ്റു രാജ്യങ്ങളിൽനിന്നും, ഇറാൻ, ഇന്ത്യ, യൂറോപ്പ്‌ എന്നിവിടങ്ങളിലേക്കു പോയിരുന്ന കപ്പലുകളും ഉരുക്കളും (dhow) ദുബായിൽ എത്താറുണ്ടായിരുന്നു. അത്തരം ചെറിയ ഉരുക്കളും കപ്പലുകളും ദുബായ്‌ ക്രീക്കിലായിരുന്നു നങ്കൂരമിട്ടിരുന്നത്‌. വലിയ കപ്പലുകളിൽനിന്ന് ചെറുവള്ളങ്ങളിലേക്ക്‌ സാധനങ്ങൾ കയറ്റിയായിരുന്നു ക്രീക്കിന്റെ ഓരങ്ങളിലേക്ക്‌ എത്തിച്ചിരുന്നത്‌. അങ്ങനെ ദുബായ്‌ നാഗരികത ക്രീക്കിനു ചുറ്റുമായി വികസിച്ചുവന്നു. 

1954 ൽ  മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും , മേഖലയുടെ വികസനത്തിൽ ക്രീക്കിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്‌ അതിന്റെ ആഴവും വീതിയും കൂട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഈ വികസന പ്രവർത്തനങ്ങൾ 1958 ൽ പൂർത്തിയാവുകയും, ഇതേത്തുടർന്ന് 500 ടൺ വരെ ഭാരംകയറ്റാവുന്ന കപ്പലുകൾക്ക്‌ ക്രീക്കിനുള്ളിൽ പ്രവേശനം സാധ്യമാവുകയും ചെയ്തു.

ഭൂമിശാസ്ത്രം

ഇന്ന്

ഇന്ന്, നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനായി ക്രീക്കിനു കുറുകേ നാലു പാലങ്ങളും, ക്രീക്കിനടിയിൽക്കൂടി കടന്നുപോകുന്ന "ഷിൻഡഗ ടണൽ റോഡും" ഉണ്ട്‌. ഇതിൽ ഷിൻഡഗ തുരങ്കം ഒരു എഞ്ചിനീയറിംഗ്‌ അത്ഭുതമായി കണക്കാക്കപ്പെടുന്നു. ഡിസ്കവറി ചാനലിൽ എഞ്ചിനീയറിങ്ങ് മാർവൽ എന്ന പരമ്പരയിൽ ഇത് കാണിച്ചിട്ടുണ്ട്. ഗർഹൂദ്‌ പാലം, 2007 -ല് തുറന്ന ബിസിനസ് ബേ പാലം, മക്തൂം പാലം, എന്നിവകൂടാതെ "ഫ്ലോട്ടിംഗ് ബ്രിഡ്ജ്‌" എന്ന പുതിയൊരു പാലവും 2007 ജൂലൈ മാസത്തിൽ ഗതാഗതത്തിനായി തുറന്നു.

രാത്രിയാവുന്നതോടെ ക്രീക്കിന്‌ ചുറ്റിനുമുള്ള കെട്ടിടങ്ങളിലെ ദീപാലങ്കാരങ്ങൾ അതിന്‌ മറ്റൊരു മുഖം നൽകുന്നു. ക്രീക്കിനടുത്തുള്ള ദുബായ് പഴയ മാർക്കറ്റ് (old souq) ഇന്നും അതേപടി നിലനിർത്തിയിട്ടുണ്ട്. സുഗന്ധവർഗ്ഗങ്ങളും, പലവ്യഞ്ജനങ്ങളും ലഭ്യമായ ഇവിടവും സന്ദർശകർക്ക് പ്രിയപ്പെട്ട ഒരു സ്ഥാനമത്രെ.

വിനോദ സഞ്ചാര കേന്ദ്രം 

ദുബായ്‌ നഗരത്തിന്റെ ഏറ്റവും മനോഹരമായ ഒരു മുഖം ക്രീക്കിന്റെ ഇരുവശങ്ങളിലായി കാണാവുന്നതാണ്‌. അതുകൊണ്ടുതന്നെ വിനോദ സഞ്ചാരികൾക്ക്‌ വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ്‌ ദുബായ്‌ ക്രീക്ക്‌. ദുബായ്‌ നഗരത്തിലെ പ്രധാന ബാങ്കുകൾ, ചേംബർ ഓഫ്‌ കൊമേഴ്സ്‌ കോംപ്ലക്സ്‌, അനേകം ഹോട്ടലുകൾ, ഹെറിറ്റേജ്‌ വില്ലേജ്‌, ഗോൾഫ്‌ ക്ലബ്‌, ക്രീക്ക്‌ പാർക്ക്‌ തുടങ്ങിയവ ക്രീക്കിന്റെ ഇരു വശങ്ങളിലായി സ്ഥിതിചെയ്യുന്നു. ഒരു അറബ്‌ നഗരത്തിന്റെ പൗരാണിക ഭാവങ്ങൾ ആധുനികതയുമായി കൈകോർക്കുന്ന കാഴ്ച ക്രീക്കിലൂടെ സഞ്ചരിക്കുമ്പോൾ ദൃശ്യമാവും. വിനോദ സഞ്ചാരികൾക്കായി യാത്രാബോട്ടുകൾ, സഞ്ചരിക്കുന്ന റെസ്റ്റോറന്റ്‌ ബോട്ടുകൾ തുടങ്ങിയവ ക്രീക്കിൽ ലഭ്യമാണ്‌. രാത്രിയും പകലും പ്രത്യേകമായി യാത്രാ പാക്കേജുകളും ലഭ്യമാണ്.

വാണിജ്യപരമായ പ്രാധാന്യം 

ഇതുകൂടാതെ, ഇന്നും മറ്റ്‌ അറബ്‌ രാജ്യങ്ങളിലേക്കുള്ള ചരക്കു ഗതാഗതവും വാണിജ്യവും ക്രീക്കിലെത്തുന്ന ചെറിയകപ്പലുകളിൽക്കൂടിയാണ്‌ പ്രധാനമായും നടക്കുന്നത്‌. ഏകദേശം 720000 ടൺ കാർഗോ പ്രതിവർഷം ക്രീക്ക്‌ വഴി പലരാജ്യങ്ങളിലേക്ക്‌ പോവുകയും, ഇവിടേക്ക്‌ വരികയും ചെയ്യുന്നു. ഇതിനായി പ്രത്യേകം സജ്ജമാക്കിയ എട്ടു വാർഫേജുകൾ ക്രീക്കിൽ ഉണ്ട്‌. ക്രീക്കിന്റെ പൗരാണികത നിലനിർത്തുന്നതിനായി, തടികൊണ്ടുണ്ടാക്കിയ കപ്പലുകൾക്കും, ഉരുക്കൾക്കും മാത്രമേ ഇപ്പോഴും ക്രീക്കിൽ പ്രവേശനമുള്ളൂ. കൂടാതെ ക്രീക്കിന്റെ അക്കരെയിക്കരെ യാത്രക്കാർക്ക്‌ സഞ്ചരിക്കുവാനായി വളരെപണ്ടുകാലം മുതൽ ഉപയോഗിച്ചിരുന്ന "അബ്ര" എന്നറിയപ്പെടുന്ന തടി വഞ്ചികൾ ഇന്നും വ്യാപകമായി ഉപയോഗത്തിലുണ്ട്‌.

അബ്ര സർവീസ് 

ദുബായ്‌ റോഡ്സ്‌ ആന്റ്‌ ട്രാൻസ്പ്പോർട്ട്‌ അതോറിറ്റിയാണ്‌ അബ്ര സർവീസുകൾ നടത്തുന്നത്‌. ഒരു ദിർഹം‌ മാത്രമാണ്‌ ഈ യാത്രയുടെ നിരക്ക്‌. ആയിരക്കണക്കിനാളുകൾ പ്രതിദിനം ഈ സർവ്വീസ്‌ ഉപയോഗിക്കുന്നു. പ്രധാനമായും നാല്‌ അബ്ര സ്റ്റേഷനുകളാണ്‌ ദുബായ് ക്രീക്കിന്‌ ഇരുവശത്തായും ഉള്ളത്‌. ഏകദേശം അയ്യായിരത്തോളം ട്രിപ്പുകൾ ദിവസേന നടത്തുന്ന അബ്രകൾ ഒരുലക്ഷത്തോളം യാത്രികരെ വഹിക്കുന്നുവെന്ന്‌ ആർ.ടി.എ അവകാശപ്പെടുന്നു. അബ്രകൾ മണിക്കൂറിന്‌ നൂറ് ദിർഹം നിരക്കിൽ ബുക്കു ചെയ്ത് സ്വകാര്യ സവാരി നടത്താനുള്ള സൗകര്യവും ആർ.ടി.എ നൽകുന്നുണ്ട്.
പരമ്പരാഗത അബ്രകൾക്കു പുറമേ ഏഴ് മില്യൺ ദിർഹം ചെലവിട്ട്  ശീതീകരണ സംവിധാനമുൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളുമായി വാട്ടർ ബസ് സർ‌വ്വീസും ആര്.ടി.എ തുടങ്ങിയിട്ടുണ്ട്..

കുറിപ്പുകൾ

ചിത്രശാല

അവലംബം 

വിനോദസഞ്ചാരം
ദുബായ്
കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ്, സുകുമാരക്കുറുപ്പ്. 1984-ൽ ചാക്കോ എന്ന ചലച്ചിത്രവിതരണക്കമ്പനിജീവനക്കാരനെ ഇയാൾ കൊലപ്പെടുത്തി. ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണു മരിച്ചതെന്നു തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ അയാൾ ജോലിചെയ്തിരുന്ന കമ്പനിയിൽനിന്ന് ഇൻഷുറൻസ്പണമായി മുപ്പത് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു കൊലയുടെ ഉദ്ദേശം.

സംഭവവിവരണം 
ആലപ്പുഴയ്ക്കുപോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്നുപറഞ്ഞ്, സുകുമാരക്കുറുപ്പിന്റെ കാറിൽക്കയറ്റി. യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് ഈ മൃതദേഹം സുകുമാരക്കുറുപ്പിന്റെ വീട്ടിലെത്തിച്ച്, മരിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്തി, ആളൊഴിഞ്ഞ വഴിയരികിൽ കാറുൾപ്പെടെ കത്തിച്ചു. ആലപ്പുഴജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് - പൈനുമ്മൂട് റോഡിനരികിലെ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിനുള്ളിൽ, കത്തിയനിലയിൽ ചാക്കോയെക്കണ്ടെത്തിയത്.

സുകുമാരക്കുറുപ്പിന്റെ കഥ , ജസ്റ്റിസ് കെ.ടി. തോമസ് ഇങ്ങനെയെഴുതുന്നു:

ചാക്കോയുടെ ഭാര്യ ശാന്തമ്മയ്ക്ക്, സർക്കാർ താൽക്കാലികജോലി നൽകി. (ചാക്കോയുടെ മരണസമയത്ത് ഇവർ ആറുമാസം ഗർഭിണിയായിരുന്നു)

ഈക്കൊലപാതകത്തിൽ സുകുമാരക്കുറുപ്പിനെ സഹായിച്ച രണ്ടു സഹായികളെ പിന്നീടു പോലീസ് പിടികൂടി. ഇവർ ജീവപര്യന്തംതടവിനു ശിക്ഷിക്കപ്പെട്ടു. സുകുമാര കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്നത് വ്യക്തമല്ല.

കുറുപ്പ് - ചലച്ചിത്രം
സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനംചെയ്യുന്ന ചലച്ചിത്രമാണ് 'കുറുപ്പ്'. എന്നാൽ ഈ ചിത്രം ശ്രീനാഥ് രാജേന്ദ്രന്റെ സാങ്കല്പിക സൃഷ്ടിയാണ്. പോലീസ് ഹിസ്റ്ററിയിൽ ഹൃദ്രോഗിയായ കുറുപ്പ് അറ്റാക്ക് വന്ന് മരിച്ചിട്ട് ഉണ്ടാകും എന്നാണ് പറയുന്നത്.

അവലംബം

കേരളത്തിലെ കുറ്റവാളികൾ
കേരളത്തിലെ കുറ്റകൃത്യങ്ങൾ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നഗരത്തിനടുത്തുള്ള രബീന്ദ്രപുരത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ. പണ്ടത്തെ പേര് ഗുരുദേവ് വിദ്യാപീഠം

ചരിത്രം 
രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി വർഷത്തിൽ “ഗ്രാമ പ്രദേശങ്ങളിലെ മിടുക്കരായ വിദ്യാർത്ഥീ‍‍വിദ്യാർത്ഥിനികൾക്ക് ഗുരുകുല സമ്പ്രദായത്തിൽ ഒരു വിദ്യാലയം” എന്ന ആശയം ഉടലെടുക്കുകയുണ്ടായി. ഇതാണു ഗുരുദേവവിദ്യാപീഠമെന്ന സ്വകാര്യ വിദ്യാലയത്തിന്റെ പിറവിയിലേക്കു വഴി തെളിച്ചത്. 1966-ൽ ആരംഭിച്ച ഈ വിദ്യാലയം 1974-ൽ സംസ്ഥാന ഗവണ്മെന്റ് ഏറ്റെടുത്തതു മുതൽ ടാഗോർ വിദ്യാനികേതൻ എന്നറിയപ്പെടുന്നു.

അദ്ധ്യയനം 
സംസ്ഥാന ഗവണ്മെന്റിന്റെ പാഠ്യക്രമമനുസരിച്ച് മലയാളത്തിലാണ് ഇവിടെ അദ്ധ്യയനം നടത്തിപ്പോരുന്നത്.

നേട്ടങ്ങൾ 
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഒരു പോലെ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. പത്താം തരത്തിലെ പൊതുപരീക്ഷയിൽ ആരംഭകാലം മുതൽ തന്നെ നൂ‍റു ശതമാനം വിജയം  കൊയ്യുന്നതിൽ ടാഗോർ വിദ്യാനികേതൻ വിജയിച്ചു. ഇതിനു പുറമെ ഇവിടുത്തെ വിദ്യാർത്ഥീ‍‍വിദ്യാർത്ഥിനികൾ കേരള സംസ്ഥാന യുവജനോത്സവം, സംസ്കൃതോ‍ത്സവം, ഹയർസെക്കണ്ടറി കലോത്സവം, ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ എന്നിവയിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്.

അവലംബം 

കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾ
ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം (സംസ്കൃതം :कैलास पर्वतः). എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്,  ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്. ബുദ്ധ ഹിന്ദു ജൈനമതങ്ങളുടെ പുണ്യസ്ഥലമാണ് കൈലാസപർവ്വതം. ഹിന്ദുമതത്തിൽ കൈലാസപർവ്വതം ശിവന്റെ വാസസ്ഥാനമായി കരുതുന്നു. കൈലാസപർവ്വതത്തിനടുതായി മാനസസരോവരവും രാക്ഷസ് താൽ തടാകവും സ്ഥിതിചെയ്യുന്നു. ദൽഹിയിൽ നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.

പദത്തിന്റെ ആവിർഭാവം 
കൈലാസം എന്ന പദം സംസ്കൃതത്തിൽ നിന്നും ആവിർഭവിച്ചതാണ്. സ്ഫടികം എന്നർത്ഥം വരുന്ന കെലാസ് (केलास) എന്ന പദത്തിൽ നിന്നാണ് കൈലാസം എന്ന വാക്കുണ്ടയതെന്നു കരുതുന്നു. കൈലാസപർവതത്തിന്റെ റ്റിബറ്റൻ പേര് ഗാൻ-റിൻ‌-പോ-ചി എന്നാണ്. ഗാൻഎന്ന പദത്തിനർത്ഥം മഞ്ഞിന്റെ കൊടുമുടി എന്നും, റിൻ‌-പോ-ചി പദത്തിനു അമൂല്യമായത് എന്നുമാണ്. അതുകൊണ്ട് തന്നെ ഗാൻ-റിൻ‌-പോ-ചിഎന്നാൽ മഞ്ഞിന്റെ അമൂല്യരത്നംഎന്നർത്ഥമുണ്ടെന്നു കരുതുന്നു. റ്റിബറ്റിലെ ബുദ്ധമതനുയായികൾ  കൈലാസപർവ്വതത്തെ  കാൻഗ്രി റിൻ-പോ-ചി എന്നു വിളിക്കുന്നു.

ഹിന്ദുമതവിശ്വാസികൾ കൈലാസപർവ്വതം ശിവന്റെ വാസസ്ഥാലമായി കരുതുന്നു. ജൈനമത അനുയായികൾ അറിവിന്റെ ആദ്യ ഗുരുവായി  കൈലാസപർവ്വതത്തെ വാഴ്ത്തുന്നു.
കൈലാസപർവതത്തിന്റെ ചൈനിസ് നാമം ടീസ് എന്നാണ്. ടീ-ടസ് എന്ന സാങ്-സൂങ്  ഭാഷയിൽ നിന്നുമാണ് ഈ പദം ഉണ്ടായത്, ജലത്തിന്റെ കൊടുമുടി അല്ലെങ്കിൽ നദിയുടെ കൊടുമുടി എന്നാണർത്ഥം..

മതപരമായ വിശ്വാസങ്ങൾ

ഹിന്ദുമതം 
ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവ്വതം ത്രിമൂർത്തികളിൽ ഒരു ദേവനായി കരുതുന്ന പരമശിവന്റെ വാസസ്ഥലമായി കരുതുന്നു. പരമശിവൻ സംഹാരമൂർത്തിയാണ്. അദ്ദേഹം തന്റെ പത്നിയായ ശ്രീപാർവ്വതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവ്വതം എന്ന് വിശ്വസിക്കുന്നു. വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നും സ്ഫടികം, രത്നം, സ്വർണം, വൈഢൂര്യം എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പുകഴ്ത്തുന്നു.

കൈലാസത്തിൽ പോകുന്നവർക്ക് മല ചുറ്റിവരാൻ മൂന്ന് ദിവസവും മാനസരോവർ തടാകത്തെ ചുറ്റിവരാൻ മൂന്ന് ദിവസവും വേണം. പതിനഞ്ച് മൈൽ വീതിയുള്ള മാനസരോവർ തടാകം പവിത്രവും ദിവ്യവുമായി കരുതപ്പെടുന്നു. മഞ്ഞുറഞ്ഞ മലകളാൽ ചുറ്റപ്പെട്ടതാണ് മാനസരോവർ. തണുപ്പ് കാലത്ത് ഈ തടാകം ഉറഞ്ഞുകിടക്കുന്നത് രസകരമായ കാഴ്ചയാണ്. വേനൽ കാലത്ത് മഞ്ഞുരുകി അഞ്ച് നദികളായിട്ടാണ് വെള്ളം മാനസരോവരിൽ എത്തുന്നത്. കരയിൽ പല വർണ്ണങ്ങളിൽ ഉള്ള കല്ലുകൾ കാണാം. മാനസരോവരിന് അടുത്ത് ‘രാക്ഷസ് താൽ‘ എന്ന ചെറിയ ഒരു തടാകമുണ്ട്. ഇവിടെ രാവണൻ തപസ്സ് ചെയ്ത സ്ഥലവും ദുഷ്ടദേവതകളുടെ വാസസ്ഥലവും ആയതിനാൽ ഇവിടുത്തെ ജലം ആരും എടുത്ത് കുടിക്കാറില്ല.

ജൈനമതം 
ജൈനമതത്തിൽ കൈലാസപർവ്വതത്തെ അഷ്ടപദപർവ്വതം എന്ന പേരിൽ അറിയപ്പെടുന്നു. ജൈന തീർത്ഥങ്കരൻ,റിഷഭദേവ തുടങ്ങിയവർ മോക്ഷപ്രാപ്തിക്കു വേണ്ടി തപസ്സു ചെയ്യാൻ തിരഞ്ഞെടുത്തതും കൈലാസപർവ്വതത്തെയാണ് .

ബുദ്ധമതം 
താന്ത്രിക ബുദ്ധമത അനുയായികൾ കൈലാസപർവ്വതത്തെ ചക്രസംവരയുടെ വാസസ്ഥലമായി കരുതുന്നു. ഗുരു റിൻപൊചിയുമായി കൈലാസപർവ്വതത്തിലെ
വിവിധപ്രദേശങ്ങളുമായി  ബന്ധപെട്ടിരിക്കുന്നു. മിലരേപ (1052 -1135 CE) താന്ത്രിക ബുദ്ധിസത്തിന്റെ ഗുരുവായി കരുതപെടുന്നു. ഒരിക്കൽ ഇദ്ദേഹം റ്റിബറ്റ്ലേക്ക് വരികയും നറോ ബോൻ-ചാങ്നെ വെല്ലുവിളിക്കുകയും ചെയ്തു. നറോ ബോൻ-ചാങ്നെ ബൊൻ മതത്തിന്റെ ഗുരു വായി കരുതുന്നു. തുടർന്ന് നടന്ന മത്സരത്തിൽ ഇരുവർക്കും ജയിക്കാൻ കഴിയാതെ വരികയും ചെയ്തു. അവസാനം കൈലാസപർവ്വതത്തിന്റെ മുകളിൽ ആദ്യം ആരാണൊ എത്തുന്നതു അവർ ജയിക്കും എന്ന ഒരു ഉടമ്പടിയിൽ എത്തിച്ചേരുകയും അതിൽ മിലരേപ ജയിക്കുകയും ചെയ്തെന്നു പറയപെടുന്നു.

തിർത്ഥാടനം 

എല്ലാവർഷവും ആയിരക്കണക്കിനു തിർത്ഥാടകർ കൈലാസത്തിൽ എത്തിച്ചേരുന്നു.ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപുതന്നെ ഈ തിർത്ഥാടനം ആരംഭിച്ചതായി കണക്കാക്കുന്നു.ഹിന്ദു-ബുദ്ധമതത്തിൽ വിശ്വസിക്കുന്നവർ കൈലാസത്തെ ഇടത്തുനിന്നും വലത്തോട്ടു ചുറ്റുമ്പോൾ,ജൈനമതക്കാർ കൈലാസത്തെ വലതുനിന്നും ഇടത്തോട്ടു പ്രദക്ഷിണം വയ്ക്കുന്നു.കൈലാസപർവ്വതത്തിന്റെ  പ്രദക്ഷിണവഴിയുടെ നീളം ഏതാണ്ട് 52 കി.മി ആണ്.ചില വിശ്വാസങ്ങളുടെ ഭാഗമായി കൈലാസപർവ്വതത്തെ ചുറ്റുന്നത്‌ ഒരു ദിവസം കൊണ്ട് പൂർത്തിയാക്കണമെന്ന് ചിലർ വിശ്വസിക്കുന്നു.പക്ഷെ ഈ രീതിയിൽ വലയംവയ്ക്കുന്നത് തിക്കച്ചും ബുദ്ധിമുട്ടുള്ള യാത്രയാണ്‌.ഏതാണ്ട് 15 മണിക്കൂർകൊണ്ട് മാത്രമേ ഒരാൾക്ക്  52 കി.മി കൈലാസപാത നടന്നു പൂർത്തിയാക്കുവാൻ സാധിക്കുകയുള്ളൂ.ഇത്തരം ദുഷ്കരമായ ഈ യാത്രക്കിടയിൽ ചില തീർത്ഥാകർ മരണപെടാറുണ്ട്.ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിർത്തി തർക്കത്തിന്റെ പേരിൽ 1954 മുതൽ 1978 വരെ തീർത്ഥാടനത്തിനു ചൈന അനുമതി നിഷേധിച്ചിരുന്നു.അതിനുശേഷം കുറച്ചു
തീർത്ഥാകർക്ക് മാത്രമേ കൈലാസത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നുള്ളൂ.

പർവ്വതാരോഹണം 

കൈലാസപർവ്വതത്തിന്റെ ഏറ്റവും ഉയർന്നഭാഗങ്ങളിൽ പർവ്വതാരോഹകർക്കുപോലും എത്തിചേരുവാൻ സാധ്യമല്ല.1926ൽ ഹഗ് ററ്റ്ലെഡ്ജ് കൈലാസത്തിന്റെ  വടക്കുഭാഗത്തെകുറിച്ച് പഠിക്കുകയും,ഏതാണ്ട് വടക്കുഭാഗം 6000 അടി(1,800 മി) കയറുക തികച്ചും ദുഷ്കരമാണെന്നു കണ്ടെത്തുകയും ചെയ്തു. പിന്നീടു 1936ൽ ഹേർബെർട്ട് ടിച്ചി കൈലാസപർവ്വതം കയറുവാൻ ശ്രമം നടത്തിയിരുന്നു. പക്ഷെ പല സ്ഥലത്തുനിന്നും അദ്ദേഹത്തിനു ലഭിച്ച ഉത്തരം "സർവ്വ സംഘപരിത്യാഗിയായ ഋഷികൾക്ക് മാത്രമേ കൈലാസപർവ്വതം കീഴടക്കാൻ കഴിയുകയുള്ളൂ എന്നായിരുന്നു".പിന്നീടു 1980ൽ ചൈന ഗവർമെന്റ് റിൻഹോൾഡ്‌ മെസ്സെനാർ എന്ന പർവ്വതാരോഹനു അനുവാദം നൽകിയിരുന്നു, കൂടാതെ 2001ൽ ഒരു സ്പാനിഷ്‌ സംഘത്തിനും അനുവാദം നൽകി. ഇരുശ്രമങ്ങളും വിജയിച്ചില്ല; പർവ്വതാരോഹണം ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്.

അവലംബം

കൂടുതൽ അറിയാൻ 
 [[ആദികൈലസം ക്ഷോമാനന്ദ്നാഥന്റെ അഘോരി ആണ് ഗുരുജി

പുറത്തേക്കുള്ള കണ്ണികൾ 
 http://www.mt-kailash.ru/en/node/10016 
 Yoga around Kailash Yoga around Kailash

കൊടുമുടികൾ
ഹിന്ദു പുണ്യനഗരങ്ങൾ ഹിന്ദു പുണ്യനഗരങ്ങൾ
ഹിമാലയത്തിന്റെ ഭാഗങ്ങൾ
സ്ത്രീകൾക്കും പുരുഷന്മാർക്കും  അനുഷ്ടിക്കാവുന്ന  വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ഇഷ്ടവരപ്രാപ്തിക്കായി ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. പ്രാണപ്രേയസിയായ സതിയുടെ ദേഹത്യാഗം നിമിത്തം തീവ്രവൈരാരിയായ ദക്ഷിണാമൂർത്തിയെക്കൊണ്ട് തന്റെ ഭർത്തൃപദം പാർവ്വതി സ്വീകരിപ്പിച്ചത് സോമവാരവ്രതം കൊണ്ടാണ്.  സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌.

ഐതിഹ്യം 
സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദ്ദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.

അനുഷ്ടിക്കേണ്ട വിധം 
തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും സോമനായ (ഉമാസമേതന്) പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.

ശിവഭജനം 
തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു.

'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു.
സോമവാരവ്രതം ശിവകുടുംബപ്രീതിക്ക് (ശിവൻ, ഉമ,ഗണപതി,സ്കന്ദൻ, അയ്യപ്പൻ)കാരണമാണ്. അത് പ്രദോഷവ്രതം പോലെ ആകയാൽ പകൽ നിരാഹാരമിരിക്കണം. കറുത്തവാവും തിങ്കളാഴ്ചയുമായി വന്നാൽ ആ ദിവസത്തിന്ന് "അമോസോമവാരം" എന്ന് പറയുന്നു. അത് വിശേഷിച്ചും ഉപവാസ്യമാണ്.

അവലംബം 
ഹൈന്ദവം
വ്രതങ്ങൾ
കേരളസംസ്ഥാനത്തിലെ ആദ്യത്തെ  മന്ത്രിസഭക്കെതിരായി 1959-ൽ ആരംഭിച്ച രാഷ്ട്രീയപ്രക്ഷോഭമായിരുന്നു വിമോചനസമരം. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നടന്ന ഈ പ്രക്ഷോഭം 1959-ൽ മന്ത്രിസഭയുടെ പുറത്താക്കലിൽ കലാശിച്ചു. സംസ്ഥാനത്തെ ഭക്ഷ്യക്കമ്മി നികത്താൻ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും, ഭൂവുടമസ്ഥതാബന്ധങ്ങളിൽ സമഗ്രമായ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട കാർഷികബന്ധ ബില്ലും ഈ സമരത്തിനു വഴിയൊരുക്കിയ ഘടകങ്ങളിൽ പെടുന്നു. വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനോടുള്ള എതിർപ്പ് അതിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കാരണമായിരുന്നു. കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ നവീനതകളെക്കുറിച്ച് കേരളത്തിൽ പരമ്പരാഗത സമൂഹത്തിലെ പലവിഭാഗങ്ങൾക്കും ഉണ്ടായിരുന്ന ആശങ്കയും ഈ പ്രക്ഷോഭത്തെ സഹായിച്ചു. ഇതിനു പിന്നിലുള്ള പ്രധാന ശക്തികൾ സിറോ മലബാർ കത്തോലിക്കാ സഭ, മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ നായർ സർ‌വ്വീസ് സൊസൈറ്റി(എൻ.എസ്.എസ്), മുസ്ലീം ലീഗ് എന്നിവ ആയിരുന്നു.   

വിമോചനസമരത്തിന്റെ ശരിയേയും നൈതികതയേയും സംബന്ധിച്ച ചർച്ചകൾ കേരളസമൂഹത്തിൽ ഇന്നും തുടരുന്നു. കാർഷിക, വിദ്യാഭ്യാസ മേഖലകളിലെ പരിഷ്കാരങ്ങളെ എതിർത്ത സ്ഥാപിതതാത്പര്യങ്ങളായിരുന്നു ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പുറത്താക്കലിൽ കലാശിച്ച ഈ സമരത്തിനു പിന്നിലെന്ന് അതിനെ എതിർക്കുന്നവർ കരുതുന്നു. സമരത്തിൽ പങ്കെടുത്തവരിൽ ചിലർ തന്നെ അത് അധാർമ്മികമായിരുന്നെന്നും പങ്കെടുത്തതിൽ പശ്ചാത്തപിക്കുന്നെന്നും പിന്നീടു സമ്മതിച്ചിട്ടുണ്ട്. എന്നാൽ, വിമോചനസമരത്തിന്റെ മുഖ്യകാരണങ്ങളിലൊന്നായ വിദ്യാഭ്യാസ ബില്ലിൽ വിദ്യാലയങ്ങളെ സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവന്ന് കമ്യൂണിസ്‌റ്റു പ്രത്യയശാസ്‌ത്രത്തിന്റെ അടിത്തറ പാകാനുമുള്ള നിഗൂഢ പദ്ധതികളുണ്ടായിരുന്നെന്നും, ബില്ലിലെ അപകടം പിടിച്ച വ്യവസ്ഥകൾ തിരിച്ചറിഞ്ഞ്‌ വിവിധ സമുദായത്തിൽപ്പെട്ടവർ ഒന്നടങ്കം സർക്കാരിനെതിരെ തിരിഞ്ഞപ്പോഴാണ് ഈ പ്രക്ഷോഭം ഉണ്ടായതെന്നും വിമോചനസമരത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് 2009-ൽ പ്രസിദ്ധീകരിച്ച സർക്കുലറിൽ കേരളത്തിലെ കത്തോലിക്കാസഭയുടെ നേതൃത്വം അവകാശപ്പെട്ടു.

രാഷ്ട്രീയവും സാമൂഹ്യവുമായ സാഹചര്യങ്ങൾ
1949 ജൂലൈ ഒന്നാം തീയതി തിരുവിതാംകൂർ, കൊച്ചി എന്നീ സംസ്ഥാനങ്ങൾ ലയിപ്പിച്ച് തിരു-കൊച്ചി എന്ന പുതിയ സംസ്ഥാനമുണ്ടായി. ടി.കെ. നാരായണ പിള്ള, സി. കേശവൻ, എ.ജെ. ജോൺ, പട്ടം താണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോൻ എന്നിവരുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന മന്ത്രിസഭകളായിരുന്നു തുടർന്ന് 1954 വരെ ഈ സംസ്ഥാനത്തിന്റെ ഭരണം കയ്യാളിയിരുന്നത്. എന്നാൽ കാലുമാറ്റം, അന്തശ്ചിദ്രങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ മൂലം രാഷ്ട്രീയമായി യാതൊരു സ്ഥിരതയുമില്ലാതിരുന്ന ഒരു കാലഘട്ടമായിരുന്നു ഇത്. ഒടുവിൽ 1954 മാർച്ച് 23നു് തിരു-കൊച്ചി രാഷ്ട്രപതിഭരണത്തിനു കീഴിൽ വന്നു. രണ്ടുവർഷത്തോളം നീണ്ടുനിന്ന ഈ കേന്ദ്രഭരണത്തിന്റെ സമയത്ത്  രാഷ്ട്രീയകക്ഷികൾക്ക് ഭരണത്തിൽ കാര്യമായി യാതൊരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞിരുന്നില്ല.

ഇതിനിടെയായിരുന്നു കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള പുനർവിഭജനം എന്ന ആശയം നടപ്പാക്കിയിരുന്നത്. ഇതിന്റെ ഭാഗമായി ഐക്യകേരളം എന്ന പുതിയ സംസ്ഥാനം നിലവിൽ വന്നു. തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവങ്കോട് എന്നീ നാലു തെക്കൻ താലൂക്കുകളും 
ചെങ്കോട്ട താലൂക്കിന്റെ ഏതാനും ഭാഗങ്ങളും മുൻ‌തിരുവിതാംകൂറിൽ നിന്നും വേർപെടുത്തി മദ്രാസ്സ് (ഇപ്പോൾ തമിഴ്നാട്) സംസ്ഥാനത്തിലേക്കു ചേർത്തു. പകരമായി മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയും മൈസൂർ സംസ്ഥാനത്തെ സൗത്ത് കാനറ ജില്ലയിലെ കാസർകോട് താലൂക്കും പുതിയ കേരളസംസ്ഥാനത്തിലേക്കും വന്നുചേർന്നു.1956 നവുംബർ ഒന്നിന് ഐക്യകേരളം നിലവിൽ വന്നു.

ഇന്നു നിലവിലുള്ള കേരളമൊട്ടാകെ ചരിത്രത്തിലാദ്യമായി ഒറ്റയ്ക്കൊരു ഭരണകൂടത്തിനുകീഴിൽ വന്ന ആദ്യസന്ദർഭമായിരുന്നു ഇത്. രാജപ്രമുഖൻ എന്ന അധികാരസ്ഥാനം ഇതോടെ ഇല്ലാതായി. കേന്ദ്രസർക്കാർ നിശ്ചയിച്ചയക്കുന്ന ഒരു ഗവർണറായിരിക്കും സംസ്ഥാനത്തിന്റെ തലവനായി അധികാരത്തിലുണ്ടാവുക എന്ന വഴക്കം നിലവിൽ വന്നു.

1956-ലെ രാഷ്ട്രീയ കക്ഷികൾ
മലബാറിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തിരു-കൊച്ചിയിലെ അവരുടെ സംഘടനാശാഖയുമായി ലയിച്ച് കേരളത്തിലെ പുതിയ സംസ്ഥാന പ്രാദേശിക കോൺഗ്രസ്സ് സമിതി (കെ.പി.സി.സി) നിലവിൽ വന്നു. മലബാറിൽ പൊതുവേ മുൻതൂക്കമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) യ്ക്ക് സംസ്ഥാന രൂപീകരണം കേരളത്തിലൊന്നാകെ വേരുറയ്ക്കാനും അവസരമൊരുക്കി.

മാറിയ രാഷ്ട്രീയഭൂപടത്തിൽ, മുൻതെക്കൻ ജില്ലകളിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന തിരുവിതാംകൂർ-തമിഴ്നാടു കോൺഗ്രസ്സ്  പുതിയ കേരളത്തിൽ തികച്ചും അപ്രസക്തമായിത്തീർന്നു. തിരു-കൊച്ചിയിൽ ആരു ഭരിയ്ക്കണമെന്നു തീരുമാനിക്കത്തക്ക നിർണ്ണായകശക്തിയായിരുന്ന അവർക്കു പകരം പുതിയൊരു രാഷ്ട്രീയകക്ഷി തിരു-കൊച്ചിയുടെ അധികാരരൂപീകരണങ്ങളിൽ സാന്നിദ്ധ്യം പ്രകടിപ്പിക്കാൻ തുടങ്ങി. മലബാറിൽ മാത്രം അസ്തിത്വമുണ്ടായിരുന്ന മുസ്ലീം ലീഗ് ഇപ്പോൾ കേരളത്തിന്റെ പൊതുവായ പ്രാതിനിധ്യം കൈവരിച്ച് തിരു-കൊച്ചിയിലും വേരൂന്നാൻ തുടങ്ങി. ഇവ കൂടാതെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി.) എന്ന നാലാമതൊരു രാഷ്ട്രീയകക്ഷി കൂടി ഈ സമയത്ത് കേരളത്തിലെ സാമൂഹ്യരംഗത്ത് നിർണ്ണായകസ്ഥാനത്തു തന്നെയുണ്ടായിരുന്നു.

എന്നാൽ പിൽക്കാലത്ത് കേരളത്തിനും ഭാരതത്തിനുതന്നെയും സ്വീകാര്യമായ ഒരു പുതിയ ജനാധിപത്യഭരണമാതൃകയായിത്തീർന്ന മുന്നണി സംവിധാനം അപ്പോഴും രൂപം കൊണ്ടിരുന്നില്ല. മേൽപ്പറഞ്ഞ എല്ലാ കക്ഷികളും സ്വന്തം നിലയ്ക്കായിരുന്നു ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയ്യാറെടുത്തുകൊണ്ടിരുന്നത്. ഈ സാഹചര്യങ്ങളിലാണ് രാഷ്ട്രപതിഭരണകാലത്തു ജനിച്ച ഐക്യകേരളത്തിൽ അഞ്ചുമാസങ്ങൾക്കുശേഷം 1957 മാർച്ചിൽ ആദ്യമായി ഒരു സംസ്ഥാനവ്യാപകമായ പൊതുതെരഞ്ഞെടുപ്പു നടക്കുന്നത്.

ജാതിയും മതവും

എക്കാലത്തും കേരളത്തിലെ അധികാരസ്ഥാനങ്ങളെ നിർണ്ണയിക്കുന്നതിൽ മതവും ജാതിയും ഏറ്റവും പ്രധാനമായ പങ്കു വഹിച്ചിരുന്നു. സ്വാതന്ത്ര്യസമരവും തുടർന്നു വന്ന നവജനാധിപത്യസംസ്കാരവും പ്രത്യക്ഷത്തിൽ ജാതിമതവിമുക്തവും മതനിരപേക്ഷവുമാണെന്നു തോന്നിച്ചിരുന്നെങ്കിലും എല്ലാ രാഷ്ട്രീയ കക്ഷികളുടേയും ശാക്തീകരണതന്ത്രങ്ങളുടെ അണിയറയിൽ  ജാതിയും മതവും അവയുടെ ജനസംഖ്യാടിസ്ഥാനത്തിലുള്ള സ്വാധീനശക്തിയും അതോടൊപ്പം തന്നെ, ഓരോ സമുദായങ്ങൾക്കുമുള്ള സാമ്പത്തികനിലപാടുകളും പ്രധാനപ്പെട്ട ഘടകങ്ങളായി തുടർന്നു. അധികാരം കയ്യാളുന്ന പ്രക്രിയയുടെ മാർഗ്ഗം സമുദായസംഘടനകളിൽ നിന്നും സാവധാനത്തിൽ രാഷ്ട്രീയസംഘടനകളിലേക്കു മാറിക്കൊണ്ടിരിക്കുന്നതായി പുറമേയ്ക്കു തോന്നിച്ചിരുന്നെങ്കിലും യഥാർത്ഥത്തിൽ അത്തരം സംക്രമണം അകക്കാമ്പിലുണ്ടായിരുന്നില്ല

മത താൽപ്പര്യങ്ങൾ
അന്നത്തെ കേരളത്തിൽ  സാമ്പത്തികമായി ഗണ്യമായ മേൽക്കയ്യുണ്ടായിരുന്നത് സുറിയാനി ക്രിസ്ത്യാനികൾക്ക്, വിശിഷ്യ, സുറിയാനി കത്തോലിക്കാ സമുദായത്തിനായിരുന്നു. ബാങ്കിങ്ങ്, വ്യവസായങ്ങൾ, തോട്ടവിളകൾ തുടങ്ങിയ രംഗങ്ങളിൽ അവർ ഏറെ മുൻപന്തിയിലായിരുന്നു. സംസ്ഥാനത്തെ സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളിൽ നല്ലൊരു ഭാഗം അവരാണ് സ്ഥാപിച്ചു കയ്യാളിയിരുന്നതും നിയന്ത്രിച്ചിരുന്നതും. കേരളത്തിൽ പ്രചാരത്തിലിരുന്ന പ്രമുഖമായ വർത്തമാനപ്പത്രങ്ങളിൽ പലതിന്റേയും നിയന്ത്രണവും അവരുടെ പക്കൽ തന്നെയായിരുന്നു.

അടുത്ത സ്വാധീനശക്തി നായർ സമൂഹമായിരുന്നു. ജനസംഖ്യകൊണ്ട് നാലാം സ്ഥാനത്തുമാത്രമായിരുന്നെങ്കിലും ഭരണനിർവ്വഹണസ്ഥാനങ്ങളിലും സർക്കാർ ഉദ്യോഗങ്ങളിലും അവർക്കു് വ്യക്തമായ പ്രാമുഖ്യം ഉണ്ടായിരുന്നു. ഭൂസ്വത്തിന്റെ ഉടമകളും നാട്ടിലെ സാംസ്കാരികരംഗങ്ങളിൽ ലഭിച്ചിരുന്ന മേൽക്കയ്യും താരതമ്യേന ഉയർന്ന വിദ്യാഭ്യാസാവസ്ഥയും അവരുടെ സാമൂഹ്യശക്തിയുടെ ഘടകങ്ങളായിരുന്നു. പലപ്പോഴും ഡോക്ടർ, വക്കീൽ, എഞ്ചിനീയർ തുടങ്ങിയ ഉയർന്ന തരം  തൊഴിൽരംഗങ്ങളിലും അവർ ക്രിസ്ത്യാനികളോടൊപ്പം തന്നെ മുന്നിട്ടുനിന്നു.

ജനസംഖ്യയിൽ മുന്നിട്ടുനിന്ന ഈഴവർക്കും അതുതന്നെയായിരുന്നു ശക്തി. ശ്രീനാരായണ ധർമ്മപരിപാലനയോഗം ഈഴവരെ ഒട്ടൊക്കെ സംഘടിപ്പിച്ചുനിർത്തുന്ന ഒരു ശക്തിയായി അക്കാലത്ത് വളർന്നുകഴിഞ്ഞിരുന്നു. കൂട്ടായി വിലപേശാവുന്ന തരത്തിൽ അവരുടെ നയമാർഗ്ഗങ്ങൾ രൂപപ്പെടുത്തുന്നതിൽ ഒരു വശത്ത് എസ്. എൻ. ഡി.പി. അണിനിരന്നപ്പോൾ, അവയിൽ തന്നെ നല്ലൊരു വിഭാഗം  പുതുതായി ഉയർന്നുവരുന്ന തിരുത്തൽ ശക്തികളായി കമ്യൂണിസ്റ്റ് പാർട്ടികളെ കണ്ടു.

മുസ്ലീങ്ങളുടെ രാഷ്ട്രീയബലം മറ്റൊരു വിധത്തിലായിരുന്നു രൂപപ്പെട്ടത്. സംസ്ഥാനത്ത് പൊതുവേ ന്യൂനപക്ഷമായിരുന്നെങ്കിലും ഒരു ചെറിയ പ്രദേശത്ത് ജനസംഖ്യയുടെ നല്ലൊരുഭാഗവും കേന്ദ്രീകരിച്ച അവസ്ഥ അവർക്ക് പ്രതിനിധിസഭകളിൽ സ്വന്തമായി നിലപാടെടുക്കാനും ഭൂരിപക്ഷത്തെ തീരുമാനിക്കാനും അവസരമൊരുക്കി.

ഈ നാലു വിഭാഗങ്ങൾക്കും വ്യത്യസ്തമായ കാരണങ്ങൾ കൊണ്ടാണെങ്കിലും, മൊത്തം ഭരണകൂടസ്ഥാപനത്തിൽ തനതായ ശക്തി ചെലുത്താൻ സാധിച്ചു. കേരളത്തിൽ അക്കാലം മുതൽ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയുടെ പ്രധാന കാരണമായി ഈ ഘടകം പരിഗണിക്കപ്പെട്ടുവരുന്നു. ഇവർ കൂടാതെ, മറ്റു ന്യൂനപക്ഷങ്ങളും  അധഃകൃതരായി കണക്കാക്കപ്പെട്ടിരുന്നവർ ഉൾപ്പെടെ മറ്റു സമുദായങ്ങളും കൂടി കേരളത്തിന്റെ ഭാഗമായിരുന്നെങ്കിലും പ്രസക്തിയോ പ്രാമുഖ്യമോ ചെലുത്താൻ കഴിയാത്ത വിധത്തിൽ അവർ അസംഘടിതരോ അശക്തരോ ആയിരുന്നു.

1957ലെ തെരഞ്ഞെടുപ്പ്
കേരളപ്പിറവിയുടെ സമയത്ത് രാജപ്രമുഖൻ എന്ന സ്ഥാനം ഇല്ലാതായതോടെ ദാമോദർ വാലി കോർപ്പറേഷൻന്റെ അന്നത്തെ ചെയർമാൻ ആയിരുന്ന പി.എസ്. റാവുവിനെ ആക്റ്റിങ്ങ് ഗവർണറായി നിയമിച്ചിരുന്നു. 1956 നവമ്പർ 22 ന് ഡോ. ബി. രാമകൃഷ്ണറാവു കേരളത്തിന്റെ ആദ്യത്തെ ഗവർണ്ണർ ആയി നിയമിതനായി. തുടർന്നുള്ള മൂന്നുമാസം കേരളത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ആദ്യ പൊതുതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളായിരുന്നു. 1957 ഫെബ്രുവരി 28നു തുടങ്ങി മാർച്ച് 11 നു് ഈ തെരഞ്ഞെടുപ്പ് സമാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം സ്വതന്ത്ര ഇന്ത്യയിൽ പാർലമെന്റിലേക്കു നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പു കൂടിയായിരുന്നു ഇത്.

89,13,247 ആളുകൾക്കു വോട്ടവകാശമുണ്ടായിരുന്ന ഈ തെരഞ്ഞെടുപ്പിൽ 58,37,577 (65.49 %) ആളുകൾ സമ്മതിദാനാവകാശം വിനിയോഗിച്ചു. അതിൽ സിപിഐ യുടെ സ്ഥാനാർത്ഥികൾ 34.98% (ഏകദേശം 17.5 ലക്ഷം)വോട്ടുകൾ  നേടി. ഏറ്റവും കൂടുതൽ വോട്ടുനേടിയ കക്ഷികളിൽ രണ്ടാം സ്ഥാനത്തായിരുന്നു അവർ. പക്ഷേ, ജയിച്ച സീറ്റുകളുടെ എണ്ണത്തിൽ അവർ ഒന്നാമത്തെ വലിയ കക്ഷിയായി. (സിപിഐ പിന്തുണയുള്ള 5 സ്വതന്ത്രരടക്കം 65 പേരാണ് അവരുടെ ഭാഗത്തുണ്ടായിരുന്നത്. 126 സീറ്റുകളിൽ കോൺഗ്രസ്സിന് 43, പി.എസ്.പി.യ്ക്ക് 9, മുസ്ലീം ലീഗിന് 8, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.) തങ്ങളുടെ പിന്തുണയോടെ ജയിച്ച സ്വതന്ത്രരെക്കൂടി കൂട്ടി സിപിഐക്ക് നിയമസഭയിൽ നേരിയ ഭൂരിപക്ഷം കൈവരിക്കാൻ സാദ്ധ്യമായി.

പ്രഥമ മന്ത്രിസഭാ രൂപീകരണം

അന്നേവരെ ലോകരാഷ്ട്രീയഭൂപടത്തിൽ തന്നെ പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ലാതിരുന്ന കേരളം എന്ന ചെറുസംസ്ഥാനം ഈ തെരഞ്ഞെടുപ്പോടെ പെട്ടെന്ന് അന്താരാഷ്ട്രതലത്തിൽ വാർത്താപ്രാധാന്യം നേടി. കമ്യൂണിസ്റ്റ് ഭരണസമ്പ്രദായങ്ങളിൽ കാര്യമായൊന്നും അതുവരെ പരീക്ഷിക്കപ്പെട്ടുനോക്കാത്ത രഹസ്യബാലറ്റ് തെരഞ്ഞെടുപ്പിലൂടെ ഒരു വലിയ ജനസമൂഹത്തിൽ അധികാരത്തിലേറുന്ന ആദ്യത്തെ സംഭവമായിരുന്നു അത് (1945-ൽ ഇറ്റലിയിലെ വളരെ ചെറിയ ഒരു നാട്ടുരാജ്യമായിരുന്ന സാൻ മാരിനോ റിപ്പബ്ലിക്കിന്റെ ദേശീയ കൗൺസിലിലേക്ക് സാൻ മാരിനോ കമ്യൂണിസ്റ്റ് പാർട്ടിയും സാൻ മാരിനോ സോഷ്യലിസ്റ്റ് പാർട്ടിയും സംയുക്തമായി തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയിരുന്നു.) ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനം മാത്രമായിരുന്നിട്ടും, പല കിഴക്കൻ‌ യൂറോപ്യൻ രാജ്യങ്ങളേക്കാളും,  കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിനകം വേരോടിയിട്ടുള്ള ചിലി, ക്യൂബ, വടക്കൻ വിയറ്റ്നാം എന്നീ രാജ്യങ്ങളേക്കാളും ജനസംഖ്യ കൊണ്ട് കേരളം മുന്നിലായിരുന്നു.

കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ വിജയം ഡൽഹിയെ സംബന്ധിച്ചിടത്തോളം തികച്ചും അവിശ്വസനീയവും അപ്രതീക്ഷിതവുമായിരുന്നു. നെഹ്രു ഒഴികെ ആർക്കും കമ്യൂണിസ്റ്റുകളുടെ ഈ അധികാരലബ്ധി ഇഷ്ടപ്പെട്ടില്ല. ഗവർണ്ണർ രാമകൃഷ്ണറാവു മുൻകാലത്തു് അദ്ദേഹത്തിന്റെ നാട്ടിലെ ഒരു കോൺഗ്രസ്സ് മുഖ്യമന്ത്രി കൂടിയായിരുന്നു. അതിനാൽ കമ്യൂണിസ്റ്റുകളെ അധികാരത്തിലേറ്റാൻ അദ്ദേഹം ശ്രമിക്കില്ലെന്ന് കേന്ദ്രത്തിലേയും കേരളത്തിലെയും പല നേതാക്കളും വിശ്വസിച്ചു. എന്നാൽ റാവു കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായ ഇ.എം.എസ്സിനെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചു.

1957 ഏപ്രിൽ അഞ്ചിന് ഇ.എം. എസ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തോടൊപ്പം, ടി.വി. തോമസ്, സി. അച്യുതമേനോൻ, കെ.സി. ജോർജ്ജ്, ജോസഫ് മുണ്ടശ്ശേരി,  ഡോ. എ.ആർ. മേനോൻ, കെ.പി. ഗോപാലൻ, വി.ആർ. കൃഷ്ണയ്യർ, ടി.എ. മജീദ്, പി.കെ. ചാത്തൻ, കെ.ആർ. ഗൗരിയമ്മ എന്നിവരും മന്ത്രിമാരായി.

ലോകത്തൊട്ടുക്കും, പ്രത്യേകിച്ച് ഇന്ത്യയിലുമുള്ള കമ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഇതൊരു വിജയകരമായ ചരിത്രമുന്നേറ്റമായിരുന്നുവെങ്കിലും അന്താരാഷ്ട്രതലത്തിലും പ്രാദേശികതലത്തിലും പല വിഭാഗങ്ങൾക്കും ഈ മാറ്റം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ചൈനയിലെ യനാൻ എപ്രകാരമാണോ തുടക്കത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തൊട്ടിലായിമാറിയത് അതുപോലെ കേരളം ഇന്ത്യയുടേതുമാവുമെന്നും ക്രമേണ ഇതേ തരംഗം ഇന്ത്യ മുഴുവൻ വ്യാപിക്കുമെന്നും കമ്യൂണിസ്റ്റ് പാർട്ടിക്കാർ പ്രത്യാശിക്കുകയും ഇതരവിഭാഗങ്ങൾ ഭയപ്പെടുകയും ചെയ്തു. കേന്ദ്രഭരണം നടത്തിയിരുന്ന കോൺഗ്രസ്സിന്റെ അഖിലേന്ത്യാസമിതിയാവട്ടെ, കേരളത്തിൽ നടക്കാൻ പോകുന്നത് ഒരു സ്റ്റാലിനിസ്റ്റ് ടോട്ടലിറ്റേറിയൻ ഭരണമാകുമെന്ന് ഭയപ്പെട്ടു.

കേരളത്തിലെ ക്രൈസ്തവസമൂഹത്തിന് ഈ കമ്യൂണിസ്റ്റ് മുന്നേറ്റം ഒരാഘാതമായി അനുഭവപ്പെട്ടു. ഭാരതത്തിന്റെ ഭാവിയ്ക്കുമേൽ പതിച്ചേക്കാവുന്ന ഏറ്റവും വലിയ ദുരന്തമായിട്ടാണ് അവർ അന്നേവരെ കമ്യൂണിസ്റ്റ് ആശയങ്ങളെ കണ്ടിരുന്നതും മറ്റുള്ളവരെ ബോധവൽക്കരിച്ചിരുന്നതും. നൂറ്റാണ്ടുകളോളം തങ്ങൾ കരുപ്പിടിപ്പിച്ചു വളർത്തിയ, സുരക്ഷിതമായതും സഭയ്ക്ക് യഥാവിധി നിയന്ത്രിക്കാവുന്നതുമായ ഒരു സാമൂഹ്യശൃംഖല അപ്പാടെ കൈവിട്ടുപോകുമോ എന്നതായിരുന്നു അവരുടെ മുഖ്യഭീതി. എന്തുവിലകൊടുത്തും ഈ മന്ത്രിസഭയെ ഇല്ലാതാക്കുക എന്നത് തങ്ങളുടെ കർത്തവ്യമായി അവർ കരുതി.

പത്രമാദ്ധ്യമങ്ങൾ
ഇന്ത്യയിലെ ഇതരസമൂഹങ്ങളെ അപേക്ഷിച്ച്, കേരളീയർ ഏറെ രാഷ്ട്രീയപ്രബുദ്ധരായിരുന്നു. അവരുടെ രാഷ്ട്രീയ ഇടപെടലുകളിൽ പത്രപാരായണവും അതേത്തുടർന്നുള്ള ചർച്ചകളും ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിച്ചു. അച്ചടിച്ച വാക്കുകളും അങ്ങാടിയിലും കാപ്പിക്കടകളിലും നടക്കുന്ന ചർച്ചകളുമായിരുന്നു  കേരളരാഷ്ട്രീയത്തിന്റെ ഗതികൾ നിയന്ത്രിക്കുന്ന അടിസ്ഥാനഘടകങ്ങൾ. നാട്ടിൻപുറങ്ങളിലെ ലളിതമായ ചായക്കടകൾ പലപ്പോഴും ലഘുഭക്ഷണശാലകൾ എന്നതിലുപരി തൻ‌നാട്ടുകാരുടെ രാഷ്ട്രീയചർച്ചാവേദികളായി മാറി. വായനശാലകളും ആളുകൾക്ക് തങ്ങളുടെ വാർത്താകൗതുകങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാനുള്ള ഇടമായി. മിക്ക ചായക്കടകളിലും വായനശാലകളിലും ഒന്നിലധികം വർത്തമാനപത്രങ്ങൾ സ്ഥിരമായി വരുത്തിയിരുന്നു. തൊഴിലാളികൾ മുതൽ ജന്മിമാർ വരെ, വായിക്കാനറിയാവുന്ന ആളുകൾ മിക്കവരും ദിവസേന രണ്ടു പത്രങ്ങളെങ്കിലും വായിക്കുക പതിവായിരുന്നു.

1957-ൽ കേരളത്തിൽ 28 ദിനപത്രങ്ങളും ഡസൻ കണക്കിന് വാരികകളും മാസികകളും ഉണ്ടായിരുന്നു. ഇവയിൽ ചിരകാലമായി പ്രസിദ്ധീകരിച്ചുവരുന്ന തലയെടുപ്പുള്ള പത്രങ്ങളും കഷ്ടി നിലനിന്നുപോകുന്ന ചെറുകിട പത്രങ്ങളും ഉണ്ടായിരുന്നു. മിക്കവാറും എല്ലാ പത്രങ്ങളും ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിയോടോ അല്ലെങ്കിൽ മതവിശ്വാസത്തിനോടോ പ്രത്യക്ഷമായോ പരോക്ഷമായോ ചായ്‌വ് പ്രകടിപ്പിച്ചിരുന്നു. ആധികാരികവും സത്യസന്ധവുമായ വാർത്തകളോടൊപ്പം തന്നെ അന്വേഷണാത്മകവാർത്താലേഖനങ്ങളും ആവേശോദ്ദീപകങ്ങളായ ഗോസിപ്പുകളും നർമ്മസമ്പുഷ്ടവും പലപ്പോഴും പരിഹാസമര്യാദകൾ വിടുന്നതുമായ കാർട്ടൂണുകളും ഈ വാർത്താസംസ്കാരത്തിന്റെ ഭാഗമായി മാറി. നാലാമിടം എന്ന അപരനാമമുള്ള പത്രമാദ്ധ്യമപ്രസ്ഥാനം പുതുതായി കൈവന്ന ജനാധിപത്യസമ്പ്രദായത്തിൽ തങ്ങളുടെ സ്വാതന്ത്ര്യലബ്ധി ആകാവുന്നത്ര ആഘോഷിച്ചു.

വിമോചനസമരത്തിലേക്കു നയിച്ച സംഭവഗതികളിൽ പത്രമാദ്ധ്യമങ്ങൾ വഹിച്ച പങ്ക് വളരെ പ്രകടമായിരുന്നു. ക്രൈസ്തവസഭകൾ അവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പത്രങ്ങളെ വ്യാപകമായി ഒരു കമ്യൂണിസ്റ്റ്-പ്രതിരോധ ആയുധമായി ഉപയോഗിച്ചു. ഹെഗലിയൻ ഭൗതികവാദം വളരെയേറെ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടുകൊണ്ട് കേരളത്തിലെ പത്രങ്ങൾ അവതരിപ്പിച്ചു. പൊതുവേ മതാധിഷ്ഠിതമായിരുന്ന കേരളീയർ ഇതോടെ കമ്യൂണിസ്റ്റ് പാർട്ടിയെ മതവിരുദ്ധരും നിരീശ്വരവാദികളുമായി കാണുവാൻ തുടങ്ങി. തങ്ങളുടെ സംഘടനകളിലൂടെ പുതുതായി ശക്തി ആർജ്ജിച്ചുകൊണ്ടിരുന്ന സവർണ്ണഹിന്ദുക്കളിലെ  യാഥാസ്ഥിതികരായ ഒരു നല്ല ഭാഗവും ഈ ചിന്താധാരയുടെ കൂടെ ചേർന്നു. 

സർക്കാരിനെതിരായ സാമുദായിക വികാരം വളർത്തുന്ന തരത്തിലായിരുന്നു ഈ വാർത്തകൾപലതും. പളളികളിൽ പോലീസ് കയറിയെന്നും തിരച്ചിൽ നടത്തിയെന്നുമൊക്കെയുള്ള അസത്യവും ഊഹാപോഹങ്ങളും നിറഞ്ഞ വാർത്തകൾ   അക്കാലത്ത് പത്രങ്ങളിൽ സാധാരണയായിരുന്നു.  "പോലീസ് ഏതുനിമിഷവും ആൾത്താരയിലും കയറിയേക്കും" എന്നതരത്തിൽവരെ ഈ വാർത്തകളുടെ ഉള്ളടക്കംവളർന്നിരുന്നു.   സർക്കാരിനെ താഴെയിറക്കണം എന്ന നിർബന്ധബുദ്ധിയോടെ പ്രധാനമന്ത്രി നെഹ്റുവിന്റെ സന്ദർശന ദിവസങ്ങളിൽ മലയാളപത്രങ്ങൾ ഇംഗ്ലീഷിൽ മുഖപ്രസംഗം എഴുതുവാനും തുനിഞ്ഞു. ഇഗ്ലീഷിലെ ലേഖനങ്ങൾ നെഹ്റു നേരിട്ട് വായിച്ചു മനസ്സിലാക്കട്ടെ എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. ജൂൺ 24 ന്റെ മലയാള മനോരമ ദിനപത്രത്തിന്റെ മുഖപ്രസംഗം "Kerala Agitation and Constitution" എന്നതായിരുന്നു. അഞ്ച് സൂചകങ്ങളായിട്ടാണ് കമ്മ്യൂണിസ്റ്റ് സർക്കാർ തുടരുന്നതിലെ അപകടങ്ങൾ ഈ മുഖപ്രസംഗത്തിൽ വിശദീകരിച്ചിരുന്നത്.  

പ്രകോപനപരമായ തലക്കെട്ടുകളാണ് അന്നത്തെ പത്രങ്ങളിലുണ്ടായിരുന്നത് എന്ന് തോമസ് ഐസക് നിരീക്ഷിക്കുന്നു. തിരുവനന്തപുരത്തും "ഇ.എം.എസിന്റെ ചെന്നായ്കൾ യുദ്ധക്കളം സൃഷ്ടിച്ചു, അതിഭീകരമായ നരവേട്ട, പിഞ്ചുകുഞ്ഞിന്റെ തലതല്ലിപ്പൊളിച്ചു, സ്ത്രീകളെ വലിച്ചിട്ടുചവിട്ടി, തൃശ്ശൂരിൽ രണ്ട് പള്ളികളിൽ കമ്മ്യൂണിസ്റ്റ് കയ്യേറ്റം" തുടങ്ങിയ തലക്കെട്ടുകൾ സമരത്തെ രക്തരൂക്ഷിതമാക്കുന്നതിൽ പങ്കുവഹിച്ചു. സർക്കാരിനെ പിരിച്ചുവിടണം എന്ന് അർത്ഥശങ്കയ്കിടയില്ലാത്തവണ്ണം ആവശ്യപ്പെടുന്ന മുഖപ്രസംഗങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.  

സർക്കാരിനെതിരായ പത്രങ്ങളുടെ നീക്കത്തിന് അതേനാണയത്തിൽ തിരിച്ചടിക്കാൻ ബന്ധപ്പെട്ടവരും ശ്രമിച്ചിരുന്നു. ബജറ്റ് രേഖകൾ ചോർത്താൻ ശ്രമിച്ചു എന്നാരോപിച്ച് കേരളകൌമുദിക്കെതിരെ ഔദ്യേഗിക രഹസ്യ നിമയപ്രകാരം കേസെടുത്തു. ദീപിക പത്രാധിപർക്കെതിരെയും ക്രിമിനൽ കേസെടുത്തു. വി.ആർ. കൃഷ്ണയ്യർ, എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ് എന്നീ മന്ത്രിമാർ മലയാളമനോരമയടക്കമുള്ള വിവിധ പത്രങ്ങൾക്കെതിരെ മാനനഷ്ടക്കേസുകൾ ബോധിപ്പിച്ചു. 1959 മെയ് 2 ന് തിരുവനന്തപുരത്ത് ചേർന്ന അഖിലേന്ത്യാ പത്രാധിപ സംഘടനയുടെ സമ്മേളനത്തെ ‌അഭിസംബോധന ചെയ്ത മുഖ്യമന്ത്രി പത്രങ്ങൾക്കെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു: "ഒരു വിഭാഗം പത്രക്കാർ കമ്മ്യൂണിസ്റ്റ് സർക്കാർ ഒരു യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കുവാൻ തയ്യാറല്ല... വസ്തുതകൾ വളച്ചൊടിക്കുക മാത്രമല്ല, വസ്തുതകൾ ഉല്പാദിപ്പിക്കുകയുമാണ് നമ്മുടെ പല പത്രങ്ങളും ചെയ്യുന്നതെന്ന് കാണാം" എന്ന് അദ്ദേഹം തുറന്നടിച്ചു.

1957-59 കാലത്തു് കേരളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന പ്രധാന വർത്തമാനപ്പത്രങ്ങൾ

1957-59 കാലത്തെ പ്രധാന വർത്തമാനപ്പത്രങ്ങളുടെ പ്രചാരം

ആന്ധ്രാ അരി കുംഭകോണം

ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ കേരളം എക്കാലത്തും ഒരു കമ്മിസംസ്ഥാനമായിരുന്നു. മറ്റു സംസ്ഥാനങ്ങളിലും ഭക്ഷ്യധാന്യക്കമ്മി താൽക്കാലികമായും ഭാഗികമായും അനുഭവപ്പെടാറുണ്ടെങ്കിലും 1950കളിലെ കേരളത്തിൽ അരിയുടെ മൊത്തം ഉപഭോഗാവശ്യത്തിന്റെ 50 ശതമാനത്തോളം കമ്മി എല്ലാ വർഷവും പതിവായിരുന്നു. മൊത്തം കൃഷിഭൂമിയുടെ 36% മാത്രമാണ് നെൽകൃഷിക്ക് ഉപയോഗിച്ചിരുന്നത്. അരിയുടെ മൊത്തം പ്രതിവർഷ ആഭ്യന്തരഉല്പാദനം എട്ടുലക്ഷം ടൺ. അതായത് ആളോഹരി ദിവസേന 6.25 ഔൺസ് (177 ഗ്രാം) അരി മാത്രമാണ്  കേരളത്തിന്റെ സ്വന്തം നെൽകൃഷിയിൽ നിന്നു ലഭ്യമായിരുന്നത്. തിരു-കൊച്ചിയിലും കേരളത്തിലും നിലനിന്നിരുന്ന സംസ്ഥാനഭരണകൂടങ്ങളുടെ  ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം പോലും അരിയുടെ സ്ഥിരവും അനുസ്യൂതവുമായ ലഭ്യത ഉറപ്പുവരുത്തുക എന്നതായിരുന്നു.

1956ലെ വേനൽക്കാലം മുതൽ തന്നെ അഖിലേന്ത്യാടിസ്ഥാനത്തിൽ അരിയുടെ വില മുമ്പെങ്ങുമില്ലാത്ത വിധത്തിൽ കുതിച്ചുകയറാൻ തുടങ്ങി.1956 ജൂണിൽ തിരുവനന്തപുരം നഗരത്തിലും രണ്ടുമാസത്തിനുള്ളിൽ മറ്റു ജില്ലകളിലും ന്യായവിലഷോപ്പുകൾ തുടങ്ങിവെച്ചുകൊണ്ടാണ് ഈ വിലവർദ്ധനവിനെ നേരിടാൻ മുൻസർക്കാർ നടപടികളാരംഭിച്ചത്. എന്നാൽ ഇ.എം.എസ്. മന്ത്രിസഭ അധികാരം ഏറ്റെടുത്ത സമയത്ത് അരിക്ഷാമവും വിലക്കയറ്റവും നിയന്ത്രണാതീതമായിത്തുടങ്ങി. ആവശ്യത്തിന് അരി കിട്ടാനില്ലാതായതോടെ ന്യായവിലഷോപ്പുകളിലൂടെയുള്ള അരിവിതരണം നിലച്ചു. മറ്റു കടകളിൽ മുമ്പെങ്ങുമില്ലാത്ത വിധം അരിവില വർദ്ധിച്ചു. "അരിയെവിടെ? തുണിയെവിടെ? പറയൂ പറയൂ നമ്പൂരീ" എന്നായിരുന്നു അക്കാലത്ത് പ്രചരിച്ചുവന്ന ഒരു മുദ്രാവാക്യം.
അരിക്ഷാമം മൂലമുണ്ടായ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ മക്കെറോണിയുടെ ഉപയോഗം പ്രചരിപ്പിക്കുക എന്നതായിരുന്നു ഒരു താൽക്കാലിക പോംവഴിയായി  ഭക്ഷ്യമന്ത്രി കെ.സി. ജോർജ്ജ് നിർദ്ദേശിച്ചത്.  ജനങ്ങൾക്കു് തീരെ പരിചയമില്ലാതിരുന്ന ഈ പുതിയ ഭക്ഷണപദാർത്ഥത്തെ രാഷ്ട്രീയ എതിരാളികൾ തികഞ്ഞ പരിഹാസത്തോടെയാണു് എതിരേറ്റത്. ആലപ്പുഴയിലെ ഒരു കയർ ഫാക്ടറി തൊഴിലാളിയായിരുന്ന രാജൻ  കമ്യൂണിസ്റ്റ് നയങ്ങളിൽ രോഷം പൂണ്ട് "ഭഗവാൻ മക്രോണി" എന്ന പേരിൽ ഒരു കഥാപ്രസംഗം എഴുതി അവതരിപ്പിച്ചുതുടങ്ങി. പത്രങ്ങളും പ്രതിപക്ഷവും ഇതേറ്റുപിടിച്ച് സംസ്ഥാനമാകെ പ്രചരിപ്പിച്ചു.

1957 ജൂലൈയിൽ ആന്ധ്ര, മദ്രാസ്സ്, മൈസൂർ, കേരളം എന്നീ നാലു സംസ്ഥാനങ്ങളേയും ചേർത്ത് കേന്ദ്ര സർക്കാർ "ദക്ഷിണ അരി മേഖല"യായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ആന്ധ്രയിൽ മിച്ചം വരുന്ന അരി കമ്മിസംസ്ഥാനമായ കേരളത്തിലേക്കു മാത്രമേ അയയ്ക്കാവൂ എന്ന നിബന്ധന വന്നു. മേഖലയിലല്ലാതെ പുറത്തൊരു സംസ്ഥാനത്തിന് അരി വിൽക്കുവാൻ ആന്ധ്രയ്ക്ക് അധികാരമുണ്ടായിരുന്നില്ല. ഇങ്ങനെ മിച്ചം വന്നിരുന്ന അരിയാണ് കേരളത്തിന് ചെറുതായെങ്കിലും സമശ്വാസമായിക്കൊണ്ടിരുന്നത്. എന്നാൽ ബംഗാളിലും ബോംബെയിലും കൂടി അരിക്ഷാമം രൂക്ഷമായപ്പോൾ കേന്ദ്രഗവണ്മെന്റ് ഈ നിലപാടിൽ അയവുവരുത്തി. കൂടുതൽ വിലയ്ക്ക് ഈ വിപണികളിലേക്ക് അരി കയറ്റി അയക്കാനുള്ള അവസരം ആന്ധ്രയ്ക്കു ലഭിച്ചു. ഇതോടെ, കേരളത്തിലെ അരിവ്യാപാരികൾ അവർക്ക് കരാറിൽ മുൻ-കൂട്ടി നിശ്ചയിക്കപ്പെട്ട  ക്ലിപ്തമായ കമ്മീഷൻ നിരക്കിൽ തുടർന്നും ആന്ധ്രയിൽനിന്നും അരി വാങ്ങിക്കൈമാറാൻ വിസമ്മതിച്ചു.

ലോകസഭാംഗമായിരുന്ന  എ.കെ. ഗോപാലന്റെനിർദ്ദേശപ്രകാരം, പ്രതിസന്ധി മറികടക്കാൻ 5000 ടൺ അരി നേരിട്ട് അരി ഇറക്കുമതി ചെയ്യാനും ന്യായവിലഷോപ്പുകളിലൂടെ അതു വിതരണം ചെയ്യാനും തീരുമാനിച്ചു. മദ്രാസ്സിലുള്ള ഒരു മൊത്തവ്യാപാരസ്ഥാപനമായ "മെസ്സേഴ്സ് ടി. ശ്രീരാമുലു, പി. സൂര്യനാരായണ & കൊ." എന്ന സ്ഥാപനവുമായി ഭക്ഷ്യവകുപ്പ് ഉടനടി കരാറിലെത്തി. നിയമാനുസൃതം പതിവുള്ളതുപോലെ ദർഘാസ് ടെണ്ടർ വിളിക്കാനോ കുറഞ്ഞ വിലയ്ക്ക് കരാർ ഉറപ്പിക്കാനോ കാത്തുനിൽക്കാതെയാണ് ഈ ഇടപാട് തീർച്ചപ്പെടുത്തിയത്. 

ഈ കച്ചവടത്തിന്റെ ആദ്യഗഡു 1957 സെപ്റ്റംബറിൽ കേരളത്തിൽ എത്തിച്ചേർന്നു. ഉടൻതന്നെ വ്യാപകമായ അഴിമതിയാരോപണങ്ങൾ ഉയർന്നു. മദ്രാസ്സിലെ ഏജന്റായ കമ്പനിയുടെ മാനേജർ ഒരു മുൻകമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നുവെന്നും കരാറിലെ നിബന്ധനകൾ അയാൾക്ക് ഗുണകരമായി എഴുതിയവയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. വിപണിവിലയേക്കാൾ കൂടിയ നിരക്കിലാണ് കരാർ ഉറപ്പിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ആന്ധ്രയിലെ കമ്യൂണിസ്റ്റ് പാർട്ടി ഘടകത്തിന് തെരഞ്ഞെടുപ്പു ചെലവിന്റെ കടങ്ങൾ വീട്ടാൻ കൈക്കൂലിയായാണ് ഈ അധികത്തുക ചെലവിട്ടതെന്ന് കോൺഗ്രസ്സ് ആരോപിച്ചു. തുടക്കത്തിൽ 1.6 ലക്ഷം രൂപയെന്നും പിന്നീട് 16.5 ലക്ഷം എന്നും ഈ തുക വിലയിരുത്തപ്പെട്ടു. കോൺഗ്രസ്സ് എം.എൽ.എ.യായിരുന്ന ടി.ഓ. ബാവ  നിയമസഭയിൽ കരാറിന്റെ വിശദാംശങ്ങൾ സഹിതം മന്ത്രിസഭയെ  വെല്ലുവിളിച്ചു.

മലയാളം പത്രങ്ങൾ ഈ അഴിമതിവാർത്ത വമ്പിച്ച പ്രാധാന്യത്തോടെ കൊണ്ടാടി. മനോരമ, മാതൃഭൂമി, ദീപിക എന്നീ പത്രങ്ങൾ ഒരു വശത്തും ദേശാഭിമാനി, ജനയുഗം എന്നിവ മറുവശത്തും അണിനിരന്നുകൊണ്ട് ഒരു മാദ്ധ്യമയുദ്ധം തന്നെ പൊട്ടിപ്പുറപ്പെട്ടു. 1958 ഫെബ്രുവരി 12നു് ഇറങ്ങിയ മനോരമയിൽ "ആന്ധ്ര അരി കുംഭകോണം" എന്ന വമ്പൻ തലക്കെട്ടിൽ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു. വമ്പിച്ച പ്രതിഷേധത്തെത്തുടർന്ന് ഹൈക്കോടതി ന്യായാധിപനായിരുന്ന ജസ്റ്റിസ് രാമൻനായർ കമ്മീഷൻ ഈ ഇടപാട് അന്വേഷിക്കാൻ തുടങ്ങി. ഈ അരി ഇടപാടിൽ സംസ്ഥാനത്തിനു ഭയങ്കരമായ നഷ്ടം നേരിട്ടു എന്ന് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും, ഈ റിപ്പോർട്ട് സർക്കാർ തള്ളിക്കളയുകയായിരുന്നു. കേരളം ഭക്ഷ്യക്ഷാമം നേരിടുന്ന ഒരു സംസ്ഥാനമായിരുന്നു. പൊതു ടെൻഡർ വിളിച്ച് അരി വാങ്ങാനുള്ള നടപടി തുടങ്ങിയാൽ അക്കൊല്ലത്തെ ഓണക്കാലം വളരെ ബുദ്ധിമുട്ടിലാകും, അതുകൊണ്ടാണ് സ്വകാര്യ കച്ചവടക്കാരനിൽ നിന്നും അരിവാങ്ങാനുള്ള തീരുമാനമെടുത്തത് എന്നുമാണ് ഈ റിപ്പോർട്ട് സ്വീകരിക്കാതിരിക്കാൻ സർക്കാർ നൽകിയ വിശദീകരണം.

വിമോചനസമരത്തിന് അരങ്ങൊരുങ്ങുന്നു
ജനാധിപത്യകേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്ന ഒരു അഴിമതി ആരോപണമായിരുന്നു ആന്ധ്രാ അരിക്കേസ്. സർക്കാരിനെതിരെ ഒരവസരം വീണുകിട്ടാൻ കാത്തിരിക്കുന്ന പ്രതിപക്ഷങ്ങൾക്കും സമുദായനേതാക്കന്മാർക്കും ഇതൊരു നല്ല അവസരമായി. അതേ സമയം, സമൂഹത്തിലെ അടിസ്ഥാനവർഗ്ഗവുമായി ഇടപെടുന്നതിലൂടെ ദീർഘകാലം കൊണ്ടു നേടിയെടുത്ത രാഷ്ട്രീയപരിചയം സുഗമവും ജനപ്രീതികരവുമായ അധികാരനിർവ്വഹണത്തിനു മതിയാകില്ലെന്ന്, കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ അപക്വമായ പ്രതികരണങ്ങളിലൂടെ തെളിയിക്കുകയും ചെയ്തു.

നിയമസഭാസമ്മേളനങ്ങളിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉയർത്തുന്നതിന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഒന്നടങ്കം ശാസിച്ചു. വ്യക്തമായ തെളിവോ പ്രസക്തിയോ ഉള്ള ആരോപണങ്ങൾ ഉന്നയിച്ചാൽ അവ അന്വേഷിക്കാൻ സർക്കാർ തയ്യാറാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രതിപക്ഷനേതാവ് പി.ടി. ചാക്കോ ഈ അവസരം മുതലെടുത്ത്,  അരി കുംഭകോണം അന്വേഷിക്കാമോ എന്നു ചോദിച്ചു. പെട്ടെന്നുള്ള ഈ ചോദ്യത്തിന് അദ്ദേഹം 'അന്വേഷിക്കാം' എന്നു മറുപടിയും കൊടുത്തു. ഇ.എം.എസ്.മന്ത്രിസഭ അങ്ങനെ ആദ്യമായി ഒരു അന്വേഷണക്കമ്മീഷന് സ്വയം വിധേയമാകാൻ തയ്യാറായി. പ്രതിപക്ഷം ഇതൊരു വൻവിജയമായി കൊണ്ടാടി.

ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് പി.ടി. രാമൻ നായർ 1958 മേയ് 12ന് അന്വേഷണക്കമ്മീഷനായി നിയമിക്കപ്പെട്ടു. സർക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറലും ടി.ഓ. ബാവയ്ക്കു വേണ്ടി കെ.വി. നായരും മദ്രാസ്സിലെ ഏജന്റിനുവേണ്ടി വി.കെ.കെ. മേനോനും കൗൺസെലുകളായി വന്നു.

1959 ഫെബ്രുവരി 13ന് കമ്മീഷൻ അന്വേഷണറിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ദീർഘമായ റിപ്പോർട്ടിന്റെ അനുമാനങ്ങൾ ഇവയായിരുന്നു: (1) അരിക്കച്ചവടക്കരാറിൽ ന്യായമായും സംശയത്തിനിട നൽകുന്ന പഴുതുകളുണ്ട്‌ (2) ഈ ഇടപാടിൽ ഒഴിവാക്കാമായിരുന്ന നഷ്ടം ഒരു ലക്ഷത്തിലേറെ രൂപ വരും (3) സംസ്ഥാനത്തെ ഭക്ഷ്യദൗർലഭ്യത്തെസംബന്ധിച്ചിടത്തോളം മദ്രാസ് കമ്പനിയുമായി നടത്തിയ ഇടപാട് ന്യായീകരിക്കത്തക്കതല്ല. ദർഘാസുകൾ വിളിക്കാതെ ഇടപാടു നടത്തിയതും ഭക്ഷ്യപ്രതിസന്ധിയുടെ നിർണ്ണായകഘട്ടം അതിനുമുമ്പേ കടന്നുപോയതും ഒഴിവാക്കാനാവുമായിരുന്ന നഷ്ടം വരുത്തിവെച്ചതും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

മാർച്ച് 19ന് ആന്ധ്രാ അരിക്കേസ് അന്വേഷണറിപ്പോർട്ട്  നിയമസഭയുടെ മേശപ്പുറത്തു വെച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പത്രങ്ങളും പ്രതിപക്ഷവും സർക്കാരിനെതിരെ പൂർവ്വാധികം ശക്തിയായി സംസാരിച്ചുതുടങ്ങി. ജനാധിപത്യത്തെ ബഹുമാനിക്കുവാനും  രാജിവെച്ചൊഴിയുവാനും 'മലയാളി'എന്ന പത്രം സർക്കാരിനെ ആഹ്വാനം ചെയ്തു. മനോരമ, മാതൃഭൂമി, ദീപിക, 'പൊതുജനം', 'കേരളജനത' തുടങ്ങിയ പത്രങ്ങളും പതിവായി എഡിറ്റോറിയലുകളും പ്രധാനവാർത്തകളും കാർട്ടൂണുകളും ഈ വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കത്തക്കവിധത്തിലാക്കി.

ഈ ഗവണ്മെന്റിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും ഉടൻ രാജിവെച്ചുപോകണമെന്നും പി.എസ്.പി. നേതാവ് പട്ടം താണുപിള്ള  പ്രസ്താവിച്ചു. ആസന്നമായ ഒരു ജനകീയപ്രക്ഷോഭത്തിന് ഒരുങ്ങിയിരിക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

എന്നാൽ സർക്കാർ ഈ ആവശ്യങ്ങളെ നേരിട്ടത് തികഞ്ഞ നിഷേധഭാവത്തോടും നിസ്സംഗതയോടും കൂടിയായിരുന്നു. കമ്മീഷൻ റിപ്പോർട്ടിനെ അവർ നിരാകരിക്കുകയും നിസ്സാരവൽക്കരിക്കുകയും ചെയ്തു. പലപ്പോഴും കമ്മീഷനെത്തന്നെ അവർ പരിഹസിച്ചു. നിയമജ്ഞനായ മന്ത്രി വി. ആർ. കൃഷ്ണയ്യർ കമ്മീഷൻ റിപ്പോർട്ടിനെ നിഷേധിച്ചുകൊണ്ട് മന്ത്രിസഭയെ നിയമവ്യാഖ്യാനങ്ങളിലൂടെ ന്യായീകരിക്കുവാൻ  ശ്രമിച്ചുകൊണ്ടിരുന്നു.

ഇതോടെ കോൺഗ്രസ്സും മുസ്ലീം ലീഗും പി.എസ്.പി.യും സംയുക്തമായി ഒരു യോഗം ചേർന്നു. ഏപ്രിൽ 15 അഴിമതിവിരുദ്ധദിനമായി ആചരിക്കാൻ യോഗം ആഹ്വാനം ചെയ്തു. 1959 ഏപ്രിൽ 6-ആം തീയതി നിയമസഭ ചേർന്നപ്പോൾ പ്രതിപക്ഷകക്ഷികൾ ഒന്നടങ്കം ഇറങ്ങിപ്പോക്കു നടത്തി.

പ്രധാന കാരണങ്ങൾ

വിദ്യാഭ്യാസ ബിൽ
പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും, കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപനത്തിൽ വിദേശികളായ ക്രൈസ്തവമിഷനറിമാർ വലിയ പങ്കുവഹിച്ചു. മിഷനറിമാരല്ലാത്ത ക്രൈസ്തവരുടെ ഉടമസ്ഥതയിലും ഒട്ടേറെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ കാലക്രമേണ രൂപപ്പെട്ടു.  കാലം ചെന്നപ്പോൾ ഇവയുടെ എണ്ണം കൂടിയത് ക്രൈസ്തവേതര സമുദായങ്ങളെ അസ്വസ്ഥരാക്കിയതിനാൽ അവരും സ്വന്തം വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കാൻ തുടങ്ങി. ഇങ്ങനെയുള്ള വിദ്യാലയങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു സഹായവും ലഭിച്ചിരുന്നില്ല. ശമ്പളവും മറ്റു ചെലവുകളും വഹിച്ചിരുന്നത് ഉടമസ്ഥരായിരുന്നു. എന്നാൽ ഇവിടങ്ങളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ ജീവിത നിലവാരം അത്രക്ക് മെച്ചമല്ലായിരുന്നു. ശമ്പളം തീരെ കുറവും, അതു തന്നെ കൃത്യമായി ലഭിക്കുകയുമില്ലായിരുന്നു.  വിദ്യാലയമേലധികാരികളും, ഉടമസ്ഥരും അദ്ധ്യാപകരോട് തങ്ങളുടെ അടിമകളോടെന്ന പോലെ പെരുമാറാൻ തുടങ്ങി.

കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ വിപ്ലവകരമായ ഒരു നടപടിയായിരുന്നു ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബിൽ. അദ്ധ്യാപകരുടെ നിയമനത്തിൽ പൊതുവായ മാനദണ്ഡങ്ങൾ കൊണ്ടുവരിക, ശമ്പളം ഖജനാവു വഴി വിതരണം ചെയ്യുക എന്നീ മാറ്റങ്ങൾ വിദ്യാഭ്യാസ ബിൽ നിർദ്ദേശിച്ചു. കൂടാതെ, സർക്കാർ വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ വേതനത്തിന്റെ തോതിൽ സ്വകാര്യ വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കും വേതനം നൽകാനുള്ള നിർദ്ദേശവും ബില്ലിന്റെ ഭാഗമായി. ബിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും നടത്തിപ്പുമായി ബന്ധപ്പെട്ടതാകയാൽ ഇത് കൈവശം വച്ചിരുന്നവർ ബില്ലിനെതിരേ തിരിഞ്ഞു. നിയമം ലംഘിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കുവാൻ വിദ്യാഭ്യാസ ബിൽ നിർദ്ദേശിച്ചു.  അങ്ങനെയുള്ള സാഹചര്യങ്ങളിലല്ലാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റെടുക്കുവാനുള്ള നിബന്ധനകൾ ഈ ബില്ലിൽ ഇല്ലായിരുന്നു. ഭൂരിപക്ഷം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്രൈസ്തവ മാനേജ്മെന്റിന്റെയും മറ്റും കീഴിലായിരുന്നു. അവർ ബില്ലിനോടുള്ള എതിർപ്പിനെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്താനുമുള്ള മൗലികാവകാശം ന്യൂനപക്ഷസമുദായങ്ങൾക്കു നൽകുന്ന ഇന്ത്യൻ ഭരണഘടനാവ്യവസ്ഥ ചൂണ്ടിക്കാട്ടി ന്യായീകരിച്ചു. കേരളത്തിന്റെ സാക്ഷരതാപുരോഗതിയിൽ കാര്യമായ പങ്കു വഹിച്ച ക്രൈസ്തവനേതൃത്വത്തിലുള്ള വിദ്യാലയങ്ങളെ പുതിയ ബില്ലിലൂടെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അന്നത്തെ ഒരു പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
ബിൽ നിയമമായാൽ വിദ്യാലയങ്ങളിൽ കമ്മ്യൂണിസം പഠിപ്പിക്കേണ്ടിവരുമെന്നും അതുകൊണ്ട് ഇത് ഏതു രീതിയിലായാലും എതിർക്കപ്പെടേണ്ടതാണെന്നും ഇവർ തങ്ങളുടെ അനുയായികളോട് പറഞ്ഞിരുന്നുവെന്ന് ബിൽ അവതരിപ്പിച്ച മന്ത്രിസഭയെ നയിച്ചിരുന്ന ഇ.എം.എസ്സ് രേഖപ്പെടുത്തിയിട്ടുണ്ട്. നിയമസഭക്കകത്തും പുറത്തും നടന്ന കടുത്ത സംഘർഷത്തിനിടയിലും വിദ്യാഭ്യാസബിൽ നിയമസഭ പാസ്സാക്കി. പക്ഷേ പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കുന്നതിനുമുമ്പ്, ഉയർന്നുവന്ന രാഷ്ട്രീയസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ബിൽ സുപ്രീംകോടതിയുടെ പരിഗണനക്കായി സമർപ്പിക്കപ്പെട്ടു.

കാർഷിക ബന്ധ ബിൽ
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തി ഒരാഴ്ചക്കുള്ളിൽതന്നെ എല്ലാ ഒഴിപ്പിക്കലുകളും തടഞ്ഞുകൊണ്ടുള്ള ഒരു ഓർഡിനൻസ് കൊണ്ടു വന്നു. പാട്ടം നൽകാതിരുന്നാൽപോലും ജന്മിക്ക് കുടിയാനെ ഒഴിപ്പിക്കാൻ ഈ ഓർഡിനൻസ് വെച്ചു നിയമം അനുവദിക്കുമായിരുന്നില്ല. ചെറുകിട കർഷകർ ഈ നിയമത്തെ സ്വാഗതം ചെയ്തപ്പോൾ ന്യൂനപക്ഷം വരുന്ന ജന്മികൾ ഇതിനെ എന്തു വിലകൊടുത്തും എതിർക്കേണ്ടത് തങ്ങളുടെ നിലനിൽപ്പിന്റെ ഭാഗമായിത്തന്നെ കരുതി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ കുടിയായ്മായാണ് നിലവിലുണ്ടായിരുന്നത്. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവിടങ്ങളിലെ കുടിയായ്മ സമ്പ്രദായം ഓരോ തരത്തിലായിരുന്നു. കാർഷികബന്ധബിൽ പാസ്സാക്കുന്നതിനും, അത് നിയമസഭയിലവതരിപ്പിക്കുന്നതിനും മുമ്പായി പലതരത്തിലുള്ള ആളുകളും,സംഘടനകളുമൊക്കെയായി സർക്കാരിന് കൂടിക്കാഴ്ചകളും ചർച്ചകളും  നടത്തേണ്ടി വന്നു. കെ.ആർ. ഗൗരിയമ്മ, അച്യുതമേനോൻ, വി.ആർ. കൃഷ്ണയ്യർ എന്നീ മന്ത്രിസഭാംഗങ്ങളാണ് ഈ ബില്ലുമായി കൂടുതൽ ഇടപെട്ടിരുന്നത്. ബിൽ അവതരിപ്പിച്ച് നിയമസഭയുടെ അംഗീകാരം നേടുന്നതിന് ഒരു നീണ്ട കാലയളവെടുത്തു.  ആയിരത്തോളം വരുന്ന നിർദ്ദേശങ്ങൾ ദീർഘ ചർച്ചക്കു വിധേയമായി.

അക്കാലഘട്ടത്തിൽ നായർ സമുദായത്തിലുള്ളവരായിരുന്നു പ്രധാന ജന്മികളെല്ലാം. ബിൽ അവരുടെ താൽപര്യങ്ങളെ ഹനിക്കുമെന്നുള്ള ഭയമാണ് ബില്ലിനെതിരേ നീങ്ങാൻ ഈ സമുദായത്തെ പ്രേരിപ്പിച്ചത്. ജന്മിമാരുടെ പ്രതിനിധികളും, നമ്പൂതിരിമാർ തുടങ്ങിയവരുടെ സംഘടനകളും, ബില്ലവതരിപ്പിച്ചവർക്കെതിരേ ശക്തമായ പ്രതിഷേധമുയർത്തി. ഇത്തരം പ്രതിഷേധങ്ങളേയും, എതിർപ്പുകളേയും അതിജീവിച്ച ബിൽ നിയമസഭയുടെ അംഗീകാരം നേടി.

രാഷ്ട്രീയ സംഘർഷങ്ങൾ
ഒന്നാം നിയമസഭയുടെ കാലത്തു രാഷ്ട്രീയ സംഘർഷങ്ങൾ പതിവായി. പാർട്ടിയെ എതിർത്ത പലരും കൊല്ലപ്പെട്ടു. അണികളെ നിയന്ത്രിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. ആദ്യ കൊലപാതകങ്ങൾ അലപ്പുഴയിലാണ് അരങ്ങേറിയത്. തൃശൂർ വരന്തരപ്പിള്ളിയിൽ 1958 ജൂലൈ 26ന് കോൺഗ്രസ് കമ്യൂണിസ്റ്റ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 6 കോൺഗ്രസ് പ്രവർത്തകർ കുത്തേറ്റു മരിച്ചത് വലിയ വിവാദമായിരുന്നു.

സുപ്രീം കോടതിയിലെ കേസ്
ഇന്ത്യൻ ഭരണഘടനയുടെ 26, 30 വകുപ്പുകളുടെ നഗ്നമായ ലംഘനമാണ് വിദ്യാഭ്യാസ ബിൽ എന്ന് സാമൂദായികസംഘടനകളും, കോൺഗ്രസ്സും  സുപ്രീംകോടതിയിൽ വാദിച്ചു.  ഭരണഘടനയുടെ 26 ആം വകുപ്പനുസരിച്ച് ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ഇടപെടാനോ, ഏറ്റെടുക്കാനോ സർക്കാരിന് അധികാരമില്ലെന്ന വാദിക്കുകയും, അതുകൊണ്ടു തന്നെ ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബിൽ ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതിയിൽ വാദികൾ സമർത്ഥിച്ചു. ഇന്ത്യൻ ഭരണഘടനയിലെ 30 ആം വകുപ്പിലെ 1 ആം ഉപവകുപ്പ് പ്രകാരം എല്ലാ ന്യൂനപക്ഷങ്ങൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏറ്റെടുക്കാനും ഭരിക്കാനും അവകാശമുണ്ടായിരിക്കും. ഇതുപ്രകാരം, ഒരു വിദ്യാഭ്യാസ്ഥാപനം ന്യൂനപക്ഷത്തിന്റ കൈയ്യിലാണെന്നുള്ള കാരണം കാണിച്ച് അവയോട് സർക്കാർ പക്ഷപാതപരമായി പെരുമാറുന്നത് തെറ്റായ നടപടിയാണെന്ന് വാദികളുടെ അഭിഭാഷകർ ചൂണ്ടിക്കാണിച്ചു.

പ്രശസ്തനായ ബ്രിട്ടീഷ് നിയമപണ്ഡിതനായിരുന്ന ഡി.എൻ.പ്രിറ്റ് ആയിരുന്നു സർക്കാരിന്റെ അഭിഭാഷകൻ. വാദികളുടെ അഭിഭാഷകർ ചൂണ്ടിക്കാണിച്ച വകുപ്പുകൾക്കെതിരായിരുന്നില്ല പ്രിറ്റിന്റെ എതിർവാദം, മറിച്ച് ന്യൂനപക്ഷങ്ങളുടേതടക്കമുള്ള  വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ശമ്പളംകൊടുക്കാനും, അവരുടെ നിയമനം സർക്കാരിന്റെ കൈയ്യിലൂടെ നടത്താനും സർക്കാരിന് അധികാരമുണ്ടെന്നു സ്ഥാപിക്കാനായിരുന്നു.  അദ്ധ്യാപകരെ അവരുടെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാൻ ഈ ബിൽ വഴിയൊരുക്കി എന്നു കരുതപ്പെടുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 25ശതമാനം വരുന്ന ക്രൈസ്തവസമുദായം ന്യൂനപക്ഷമല്ലെന്നും, അതുകൊണ്ട് തന്നെ അവർ ന്യൂനപക്ഷങ്ങൾക്കുവേണ്ടിയുള്ള അവകാശങ്ങൾക്ക് അർഹരല്ലെന്നുമുള്ള മറ്റൊരു വാദവും, പ്രിറ്റ് ഉയർത്തിയിരുന്നുവെങ്കിലും സുപ്രീംകോടതി ഇത് തള്ളിക്കളയുകയായിരുന്നു.

സമരം

1959 മെയ് 1 ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ഒരു പ്രമേയം ചങ്ങനാശ്ശേരിയിൽ വച്ച് സമുദായിക നേതാക്കൾ പാസ്സാക്കി. ജോസഫ് മുണ്ടശ്ശേരിയുടേയും, ചങ്ങനാശ്ശേരി ആർച്ചബിഷപ്പിന്റേയും ഒരു പൊതു സുഹൃത്തിന്റെ മദ്ധ്യസ്ഥതയിൽ പ്രശ്നപരിഹാരത്തിനു ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല. മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ ഒരു വിമോചനസമരസമിതി തന്നെ രൂപവത്കരിക്കപ്പെട്ടു.  ഈ വരുന്ന വിമോചനസമരം, ഇന്ത്യയെ മാത്രമല്ല ഏഷ്യയെതന്നെ കമ്മ്യൂണിസത്തിൽ നിന്നും മോചിപ്പിക്കും എന്ന് ദീപിക പത്രം പ്രഖ്യാപിച്ചു. സാമൂഹിക-മത സംഘടനകൾക്കു പുറമേ എല്ലാ പ്രധാന പ്രതിപക്ഷ സംഘടനകളും വിമോചന സമരത്തിൽ പങ്കെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, ആർ.എസ്.പി, മുസ്ലീം ലീഗ്, കെ.എസ്.പി എന്നിവർ ഇ.എം.എസ്. മന്ത്രിസഭയെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് സമരത്തിൽ പങ്കുചേർന്നു. സംസ്ഥാനത്ത് സർക്കാരിനെതിരായി വമ്പിച്ച റാലികൾ സംഘടിപ്പിക്കപ്പെട്ടു. സാമൂദായിക ധ്രുവീകരണമായിരുന്നു ഈ സമരത്തിന്റെ പ്രത്യേകത എന്നതുകൊണ്ടു തന്നെ കോൺഗ്രസ്സ് പൂർണ്ണമായി സമരത്തിൽ പങ്കുകൊള്ളാൻ തയ്യാറായില്ല. മാത്രവുമല്ല, സമരത്തിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് കേന്ദ്രത്തോട് അഭിപ്രായം ആരായുകയും ചെയ്തു.  വിമോചനസമരത്തിൽ കോൺഗ്രസ്സ് സ്വീകരിക്കേണ്ട നയത്തെക്കുറിച്ച് ചർച്ചചെയ്യാൻ കേന്ദ്രത്തിൽ നിന്നും എത്തിയത് ഇന്ദിരാ ഗാന്ധിയായിരുന്നു.   ഇ.എം.എസ്സ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയുടെ നേതൃത്വത്തിൽ കേരളസംസ്ഥാനത്തിലെ ക്രമസമാധാനനില തികച്ചും തൃപ്തികരമാണെന്നായിരുന്നു താൻ പ്രധാനമന്ത്രിക്കു റിപ്പോർട്ട് നൽകിയതെന്നായിരുന്നു ഇന്ദിരാഗാന്ധി പിന്നീട് പുറംലോകത്തോട് പറഞ്ഞത്. പക്ഷേ തന്റെ പിതാവു കൂടിയായ, പ്രധാനമന്ത്രി നെഹ്രുവിന്റെ സംസാരത്തിൽ നിന്നും കേരളത്തിലെ സ്ഥിതിയിൽ അദ്ദേഹം അത്ര തൃപ്തനല്ലെന്നും തനിക്കു  മനസ്സിലായി എന്നും അവർ കൂട്ടിച്ചേർക്കുന്നു.

സർക്കാർ സമരത്തെ സായുധമായി നേരിടാൻ തീരുമാനിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി, ക്രമസമാധാന നില തകരാറിലാക്കി.  അങ്കമാലി, പുല്ലുവിള, വെട്ടുകാട്, ചെറിയതുറ എന്നിവിടങ്ങളിൽ സമരക്കാർക്കെതിരായി പോലീസ് വെടിവെയ്പ്പ് നടന്നു. ഇതിൽ 15 പേർ കൊല്ലപ്പെട്ടു. മത്തായി മാഞ്ഞൂരാൻ, ആർ. ശങ്കർ, ഫാ. ജോസഫ് വടക്കൻ, സി.എച്ച്. മുഹമ്മദ് കോയ, ബാഫക്കി തങ്ങൾ,ബി. വെല്ലിംഗ്ടൺ തുടങ്ങിയവരുടെ സജീവ സാന്നിദ്ധ്യം സമരത്തെ സഹായിച്ചു.  ഈ സമരത്തിനിടയിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായിരുന്ന ഫ്ലോറിയെന്ന മുക്കുവ യുവതിയും  കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 42,745 സ്ത്രീകൾ അടക്കം 1,77,850 പേരാണ് അറസ്റ്റുചെയ്യപ്പെട്ടത്.  അന്ന് കേരളത്തിലുണ്ടായിരുന്ന 895 പഞ്ചായത്തുകളിൽ 700 ഉം, 29 നഗരസഭകളിൽ 26 ഉം, 30ഓളം വരുന്ന ബാർ അസ്സോസിയേഷനുകളും കേരള സർക്കാരിനെ പുറത്താക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടു.

രക്തസാക്ഷികൾ

അങ്കമാലി വെടിവയ്പ്പ്- 1959 ജൂൺ 13
1. ദേവസി
2.പാപ്പച്ചൻ
3. ചെമ്പിശ്ശേരി വറീത്
4. മുക്കടപ്പത്താൻ വറീത്
5. പൗലോ
6. കുര്യൻപറമ്പൻ വറീത്
7. കുഞ്ഞവിര പൗലോസ്

പുല്ലുവിള വെടിവയ്പ്പ്-ജൂൺ 14
1. മിഖായേൽ യാക്കോബ്
2. യാഗപ്പൻ

വെട്ടുകാട് വെടിവയ്പ്പ്-ജൂൺ 14
1. ജോൺ ഫെർണാണ്ടസ്
2. ജോൺ നേരേര
3. മരിയൻ

ചെറിയതുറ വെടിവെപ്പ്
1. ഫ്ലോറി
2. ലാസർ
3. ആന്റണി സിൽവ

മീൻപുഴയ്ക്കൽ കുര്യൻ
തൃശ്ശൂരിൽ കമ്യൂണിസ്റ്റുകാർ കുത്തിക്കൊലപ്പെടുത്തിയ വിദ്യാർഥി വളന്റിയർ

കെ. പി. ജോസഫ്
ലോക്കപ്പ് മർദ്ദനത്തിൽ കൊല്ലപ്പെട്ടു

ജോസഫ് ചരളയിൽ
പാലാ പൂവരണിയിൽ വച്ചു കമ്യൂണിസ്റ്റുകാർ കൊലപ്പെടുത്തിയ ശാന്തിസേനാ വളന്റിയർ

സമരത്തിന്റെ ഫലം
1957 ൽ കേരളത്തിൽ ഒരു സ്വകാര്യ സന്ദർശനത്തിനെത്തിയ വി.കെ. കൃഷ്ണമേനോൻ, കേരളത്തിലെ രാഷ്ട്രീയസ്ഥിതി തീരെ മോശമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. കമ്മ്യൂണിസം ഇവിടെ ആവശ്യമില്ല എന്ന്  ഇന്ത്യയുടെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവും 1958 ൽ പറയുകയുണ്ടായി. എങ്കിലും ജനാധിപത്യവാദിയെന്ന തന്റെ പ്രതിഛായയെ വിലമതിച്ചിരുന്ന നെഹ്രു, പക്ഷപാതപരമെന്നു തോന്നിക്കുന്ന നടപടികളെടുക്കാൻ മടിച്ചു. എന്നാൽ കേരളസന്ദർശനം കഴിഞ്ഞു മടങ്ങിയ ഇന്ദിരാഗാന്ധി, കമ്മ്യൂണിസ്റ്റുകൾ ചെയ്യുന്നതെല്ലാം തെറ്റാണെന്നു പ്രസ്താവിച്ചു. അക്കാലത്ത് സംഘടനയുടെ അദ്ധ്യക്ഷപദവിയിലെത്തിയിരുന്ന ഇന്ദിരയുടെ നേതൃത്ത്വത്തിൽ കോൺഗ്രസ് പാർട്ടി, ഇ.എം.എസ്സ്. സർക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു. രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ മുന്നിൽ ഈ ആവശ്യം ഉന്നയിക്കാൻ പോയ കോൺഗ്രസ്സ് നേതാക്കളുടെ സംഘത്തെ നയിച്ചത് ഇന്ദിരയായിരുന്നു. മന്ത്രിസഭയെ നീക്കം ചെയ്യാനുള്ള തീരുമാനത്തിൽ നെഹ്രുവിനെ മുഖ്യമായി സ്വാധീനിച്ചത് ഇന്ദിരാഗാന്ധി ആയിരുന്നെന്ന് ഇ.എം.എസ്സും. കോൺഗ്രസ്സുകാർ തന്നെയും വിശ്വസിച്ചിരുന്നതായി  നെഹ്രുവിന്റെ ജീവചരിത്രമെഴുതിയ എം.ജെ. അക്ബർ നിരീക്ഷിച്ചിട്ടുണ്ട്.കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടില്ലെങ്കിൽ താൻ രാഷ്ട്രപതിഭവനു മുന്നിൽ നിരാഹാരമിരിക്കുമെന്ന് ഇന്ദിരാ ഗാന്ധി നെഹ്രുവിനെ ഭീഷണിപ്പെടുത്തിയതായി വി.കെ.കൃഷ്ണമേനോൻ ഇ.എം.എസ്സിനയച്ച രഹസ്യകുറിപ്പിൽ രേഖപ്പെടുത്തിയിരുന്നതായി ബെർലിൻ കുഞ്ഞനനന്തൻ നായർ തന്റെ അത്മകഥയിൽ പരാമർശിച്ചിരിക്കുന്നു. എന്നാൽ അതങ്ങിനെയല്ലായിരുന്നെന്ന് ശ്രീമതി ഇന്ദിരാഗാന്ധി താൻ എഴുതിയ പുസ്തകമായ ദ ട്രൂത്തിൽ പരാമർശിക്കുന്നു. കേരളത്തിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നാണത്രേ അവർ പ്രധാനമന്ത്രി നെഹ്രുവിന് റിപ്പോർട്ട് നൽകിയത്. 

വിമോചന സമരത്തിന്റെ പ്രത്യക്ഷ പ്രത്യാഘാതം ഇ.എം.എസ്. മന്ത്രിസഭയെ 1959 ജൂലൈ 31-നു പിരിച്ചുവിട്ടതായിരുന്നു. സംസ്ഥാനത്ത് ഭരണഘടനാനുസൃതമായ ഭരണം അസാദ്ധ്യമാണെന്ന ഗവർണ്ണർ കൃഷ്ണറാവുവിന്റെ റിപ്പോർട്ടിനെ തുടർന്ന്, ഭരണഘടനയുടെ 356-ആം വകുപ്പ്  അനുസരിച്ച് കേരളത്തിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. വിമോചനസമരത്തിന്റെ ഒരു പ്രത്യേകത വമ്പിച്ച വിദ്യാർത്ഥി പങ്കാളിത്തം ആയിരുന്നു.

സമരത്തിൽ സ്ത്രീകൾ

സി.ഐ.എയുടെ പങ്ക്
ഈ സമരത്തിന് പിന്തുണയേകാനും സാമ്പത്തിക സഹായങ്ങൾ നൽകാനും യു.എസ് ചാരസംഘടനയായ സി.ഐ.എ ഇടപെട്ടിരുന്നുവെന്ന ആരോപണം ഇടതുപാർട്ടികൾ ഉയർത്തുന്നുണ്ട്. 1973 മുതൽ 1975 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിലെ അമേരിക്കൻ നയതന്ത്രപ്രതിനിധിയായിരുന്ന പാട്രിക് മൊയ്നിഹാൻ ഇതു സംബന്ധിച്ച പരാമർശങ്ങൾ സമ്മതിച്ചിട്ടുണ്ട്.  വിമോചനസമരത്തെ സഹായിക്കാനായി സി.ഐ.എ ധനസഹായങ്ങൾ നൽകിയിരുന്നു എന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു.  1956 മുതൽ 1961 വരെ ഇന്ത്യയിലെ യു.എസ് അംബാസഡറായിരുന്ന എൽസ് വർത്ത് ബങ്കർ ഇക്കാര്യം പരാമർശിച്ചതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ഹവാർഡ് ഷാഫർ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പരമാർശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടതുപാർട്ടികൾ ആരോപണം ഉയർത്തിയത്.

പിൽക്കാല അഭിപ്രായങ്ങൾ
വിമോചനസമരത്തിനു പിന്നിൽ നിഗൂഢതാൽപര്യങ്ങളുണ്ടായിരുന്നുവെന്ന് സമരത്തെ മുന്നിൽ നിന്നു നയിച്ച ഫാദർ.വടക്കൻ പിന്നീട് അഭിപ്രായപ്പെട്ടു. വിമോചനസമരം സംഘടിപ്പിച്ചത് കരപ്രമാണിമാരും വിദ്യാഭ്യാസകച്ചവടക്കാരും ജാതി-മത ശക്തികളും ചെർന്നായിരുന്നെന്ന്, സമരത്തിൽ പങ്കാളിയായിരുന്നെങ്കിലും പിൽക്കാലത്ത് ഇടതുപക്ഷസഹയാത്രിയും ഒടുവിൽ മാർക്സിസ്റ്റ് പാർട്ടി അംഗവും ആയിത്തീർന്ന ലോനപ്പൻ നമ്പാടൻ ആരോപിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഒരു വിഭാഗത്തിന് ഇഷ്ടമല്ല എന്ന കാരണം കൊണ്ട് നടത്തിയ സമരമായിരുന്നു വിമോചന സമരമെന്നും ചിന്തകൾക്ക് പക്വത വരുന്നതിനു മുമ്പുള്ള കാലത്തിലായിരുന്നു വിമോചനസമരത്തിൽ പങ്കെടുത്തതെന്നും എന്നാൽ ആ നടപടി അധാർമ്മികമായിരുന്നുവെന്ന് ബോധ്യപ്പെട്ടുവെന്നും അന്നു സമരത്തിൽ പങ്കെടുത്തവരിലൊരാളും പിൽക്കാലത്ത് ന്യായാധിപനുമായ ജസ്റ്റീസ് കെ.ടി. തോമസും അഭിപ്രായപ്പെട്ടു.

കുറിപ്പുകൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ
കാർഷികബന്ധബില്ലവതരിപ്പിച്ചുകൊണ്ട് കെ.ആർ.ഗൗരിയമ്മ നിയമസഭയിൽ നടത്തിയ പ്രസംഗം 
ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബിൽ 
നവയുഗം വാരികയിൽ ഇ.കെ.നായനാർ വിമോചനസമരത്തെക്കുറിച്ചെഴുതിയത് 
വിമോചനസമരം: ഇ.എം.എസ്സിനെ കൊല്ലാനും പദ്ധതിയിട്ടു 
കേരളരാഷ്ട്രീയം
കേരളത്തിലെ സമരങ്ങൾ
സൗരയൂഥം (അതിനാൽ ഭൂമിയും) ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്. ആകാശ ഗംഗയ്ക്ക് പരന്ന തളികയുടെ രൂപമാണ്. താരാപഥത്തിന്റെ മദ്ധ്യ ഭാഗത്തു നിന്നും സർപ്പിളാകൃതിയിൽ നാല്‌ കരങ്ങൾ താരാപഥ കേന്ദ്രത്തെ ചുറ്റി സ്ഥിതി ചെയ്യുന്നു.

വലിപ്പം 
തളികയുടെ രൂപത്തിലുള്ള ക്ഷീരപഥത്തിന്റെ വ്യാസം 100,000 പ്രകാശ വർഷങ്ങളും കനം ശരാശരി 1000 പ്രകാശ വർഷങ്ങളുമാണ്‌. 20,000 കോടി നക്ഷത്രങ്ങൾ ക്ഷീരപഥത്തിനുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് 40,000 കോടി വരെയാകാം. നക്ഷത്രങ്ങളടങ്ങിയ ഭാഗത്തെ കൂടാതെ കട്ടിയേറിയ നക്ഷത്രാന്തരീയ വാതകങ്ങൾ താരാപഥത്തിന്റെ ചുറ്റിലും സ്ഥിതിചെയ്യുന്നു. അടുത്തകാലത്തെ നിരീക്ഷണങ്ങളിൽ നിന്ന് ഈ വാതകപടലത്തിന്റെ കനം ഏകദേശം 12,000 പ്രകാശ വർഷമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്.

ഘടന 
ദണ്ഡിന്റെ ആകൃതിയിലുള്ള കേന്ദ്രഭാഗത്തെചുറ്റി നക്ഷത്രങ്ങൾ വാതകങ്ങൾ നക്ഷത്രന്തരീയ ധൂളികൾ മുതലായ പദാർഥങ്ങളെകൊണ്ടുള്ള സർപ്പിളാകൃതിയിലുള്ള നാല്‌ കൈകൾ സ്ഥിതിചെയ്യുന്നു. ഭാരം ഏകദേശം 5.8×1011 സൗരഭാരങ്ങളാണ്‌ എന്ന് അനുമാനിക്കുന്നു. ഈ ഭാരത്തിന്റെ ഭൂരിഭാഗവും തമോദ്രവ്യമാണ്‌.

ക്ഷീരപഥ കേന്ദ്രം 
സൂര്യനിൽ നിന്ന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലേക്കുള്ള ദൂരം ഏകദേശം 26,000 ± 1400 പ്രകാശ വർഷങ്ങളാണ്. മുൻകാലങ്ങളിൽ ഇത് 35,000 പ്രകാശ വർഷങ്ങൾ എന്നായിരുന്നു കണക്കാക്കിയിരുന്നത്.
മധ്യത്തിൽ വളരെ ഉയർന്ന പിണ്ഡമുള്ള ഒരു വസ്തു സ്ഥിതിചെയ്യുന്നു (ഇതിന്റെ പേര്‌ സാജിറ്റാറിയസ് A*), ഇത് ഒരു അതിസ്ഥൂല തമോദ്വാരമാണെന്നാണ്‌ പരക്കെയുള്ള വിദഗ്ദ്ധാഭിപ്രായം. ഭൂരിഭാഗം താരാപഥങ്ങളുടെയും കേന്ദ്രഭാഗത്ത് ഭീമകാരനായ തമോദ്വാരമുണ്ടാകും എന്നാണ്‌ വിശ്വാസം.

ക്ഷീരപഥത്തിന്റെ കേന്ദ്രഭാഗത്തുള്ള ദണ്ഡാകൃതിയിലുള്ള ഭാഗത്തിന്‌ 27,000 പ്രകാശ വർഷങ്ങൾ നീളമുണ്ട്. ഇത് സൂര്യനും താരാപഥ കേന്ദ്രവുമായുള്ള രേഖയ്ക്ക് 44 ± 10 ഡിഗ്രിയിൽ സ്ഥിതിചെയ്യുന്നു. ഈ ഭാഗത്ത് ഭൂരിഭാഗവും ചുവന്ന നക്ഷത്രങ്ങളാണ്‌ സ്ഥിതിചെയ്യുന്നത് ഏറിയ പങ്കും നീണ്ട ജിവിത ദൈർഘ്യമുളളവയാണ്‌. ഈ ദണ്ഡിനെ ചുറ്റി "5 കി.പാർസെക്ക്" എന്ന വളയം സ്ഥിതി ചെയ്യുന്നു ഈ വളയത്തിൽ ഉയർന്ന അളവിൽ ഹൈഡ്രജൻ അടങ്ങിയിരിക്കുന്നു, ഉയർന്ന തോതിലുള്ള നക്ഷത്ര രൂപവത്കരണം ഇവിടെ നടക്കുന്നുണ്ട്. ആൻഡ്രോമീഡ പോലുള്ള മറ്റുള്ള താരപഥങ്ങളിൽ നിന്ന് നോക്കുമ്പോൾ നമ്മുടെ ക്ഷീരപഥത്തിന്റെ പ്രത്യേകതയും ഇത് തന്നെയായിരിക്കും  .....

രൂപപ്പെട്ടത്

മഹാവിസ്ഫോടനത്തിനു ശേഷമുണ്ടായ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളൊന്നിലാണ് ആകാശഗംഗ ഉത്ഭവിച്ചത്. ആദ്യ നക്ഷത്രങ്ങളുണ്ടായി ഏതാനും ബില്യൺ വർഷങ്ങൾക്കുള്ളിൽ സ്വന്തം അച്ചുതണ്ടിൽ വേഗത്തിൽ ഭ്രമണം ചെയ്യാനുള്ള പിണ്ഡം ആകാശഗംഗക്കുണ്ടായി. ഇതുമൂലമാണ് ഇപ്പോഴുള്ള ഡിസ്ക് ആകൃതി രൂപപ്പെട്ടത്. പിന്നീടുള്ള നക്ഷത്രങ്ങൾ (സൂര്യനുൾപ്പെടെ) ഈ ഡിസ്ക്കിലാണ് രൂപപ്പെട്ടത്.

ആദ്യ നക്ഷത്രങ്ങൾ രൂപപ്പെട്ട ശേഷം ആകാശഗംഗയുടെ വലിപ്പം ലയനത്തിലൂടെയും വാതകങ്ങൾ സ്വീകരിക്കുന്നതിലൂടെയും വർദ്ധിക്കുന്നുണ്ടായിരുന്നു. ആകാശഗംഗ ഇപ്പോൾ ഇതിനടുത്തുള്ള രണ്ട് ഉപഗാലക്സികളിൽ നിന്ന് ദ്രവ്യം സ്വീകരിക്കുന്നുണ്ട് (വലുതും ചെറുതുമായ മഗെല്ലനിക് മേഘങ്ങളാണ് ഇവ). സ്മിത്ത് മേഘം പോലെയുള്ളവയിൽ നിന്ന് നേരിട്ട് വാതകങ്ങൾ സ്വീകരിക്കുന്നുണ്ട്.

കഴിഞ്ഞ പത്ത് ബില്യൺ വർഷങ്ങളിൽ വലിയ നക്ഷത്രസമൂഹങ്ങളൊന്നുമായും ആകാശഗംഗ ലയിച്ചിട്ടില്ല എന്നാണ് സൂചനകൾ. ഇത് ഇത്തരം നക്ഷത്രസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം അസാധാരണമാണ്. ആൻഡ്രോമീഡ നക്ഷത്രസമൂഹം അടുത്തകാലത്തായി വലിയ നക്ഷത്ര സമൂഹങ്ങളുമായി ലയിച്ചിട്ടുണ്ട്.സൂര്യനിൽ നിന്ന് ഏറവും അടുത്ത നക്ഷത്രത്തിലേക്ക് 4 1/4 പ്രകാശവർഷം ദൂരമുണ്ട്. നമ്മുടെ ഗാലക്സിയുടെ ഒരു വക്കിൽ നിന്നും മറ്റ്‌ വക്കിലേക്കുള്ള ദൂരം ഒരു ലക്ഷം പ്രകാശവർഷം വരും. ഈ ഗാലക്സിയിൽ നിന്ന് അടുത്ത ഗാലക്സി ആയ ആൻഡ്രോമിഡായിലേക്ക് 24 ലക്ഷം പ്രകാശവർഷം ദൂരമുണ്ട്. ആൻഡ്രോമിഡാ m31 എന്നും അറിയപ്പെടുന്നു. ഇതൊരു വർത്തുള ഗാലക്സി ആണ്. ഭൂമിയിൽ നിന്ന് ഇത് 25 ലക്ഷം പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്നു. നമ്മൾ നിരീക്ഷിക്കുന്ന  ആൻഡ്രോമീഡ ഗാലക്സി 25 ലക്ഷം വർഷം മുൻപുള്ള അവസ്ഥയിലുള്ളതാണ്.

അവലംബം

പുറം കണ്ണികൾ
 The Milky Way Galaxy , SEDS Messier pages
 MultiWavelength Milky Way  NASA site with images and VRML models
 The Milky Way at the Astro-Photography Site Of Mister T. Yoshida.
 Composite image of the Milky Way Astronomy Picture of the Day
 Widefield Image of the Summer Milky Way
 The Milky Way Galaxy from An Atlas of the Universe
 Proposed Ring around the Milky Way
 Milky Way spiral gets an extra arm New Scientist.com
 Possible New Milky Way Spiral Arm Sky and Telescope .com
 The Milky Way spiral arms and a possible climate connection
 The 1920 Shapley - Curtis Debate on the size of the Milky Way
 Galactic center mosaic via sun-orbiting Spitzer infrared telescope 
 Milky Way Plan Views 
 Scientific American Magazine (January 2004 Issue) Our Growing, Breathing Galaxy
 Deriving The Shape Of The Galactic Stellar Disc  (SkyNightly) Mar 17, 2006
 Digital Sky LLC , Digital Sky's Milky Way Panorama and other images
 Milky Way galaxy arms from the Chandra X-ray Satellite Web site
 A new view of the Milky Way galaxy  obtained by the Diffuse Infrared Background Experiment (DIRBE) on NASA's Cosmic Background Explorer satellite (COBE).
 Milky Way Illustrated Astronomy Picture of the Day (Illustration)
 Barred Spiral Milky Way Astronomy Picture of the Day (Illustration)
 Radioactive Clouds in the Milky Way Astronomy Picture of the Day
 Milky Way Molecule Map Astronomy Picture of the Day
 The Milky Way's Gamma-Ray Halo Astronomy Picture of the Day

ആകാശഗംഗ
താരാപഥങ്ങൾ
കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ഒരു അഴിമതി ആരോപണമാണ് പാമോയിൽ കേസ്. 1991-92-കാലഘട്ടത്തിൽ  കെ. കരുണാകരൻ കേരള മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പവർ ആൻഡ്‌ എനർജി ലിമിറ്റഡ് എന്ന മലേഷ്യൻ കമ്പനിയിൽ നിന്ന്  ഒരു സിംഗപ്പൂർ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയിൽ ഇറക്കുമതി ചെയ്തതിൽ അഴിമതികൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഈ കേസ്. മുൻ ചീഫ് വിജിലൻസ് കമ്മിഷണറായിരുന്ന പി. ജെ. തോമസ്‌  ആയിരുന്നു അക്കാലത്ത് കേരളത്തിലെ സിവിൽ സപ്ളൈസ് സെക്രട്ടറി. പ്രസ്തുത കേസിൽ എട്ടാം പ്രതിയായിരുന്ന അദ്ദേഹം ചീഫ് വിജിലൻസ് കമ്മിഷണറായി തുടരുന്നത് അനുചിതമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് അദ്ദേഹം  2011 മാർച്ചിൽ തത്സ്ഥാനം രാജി വയ്ക്കുകയുണ്ടായി.

കേസ് 
അന്താരാഷ്ട്ര മാർക്കറ്റിൽ പാമോയിലിൻറെ  വില ടണ്ണിനു 392.25 ഡോളറായിരുന്ന അക്കാലത്ത് ടണ്ണിനു 405 ഡോളർ എന്ന നിരക്കിൽ 15,000 ടൺ പാമോയിൽ  ഇറക്കുമതി ചെയ്യാനുള്ള ഓർഡർ പുറപ്പെടുവിക്കുകയായിരുന്നു. ഈ ഓർഡർ അന്നത്തെ ക്യാബിനറ്റിൻ്റെ അംഗീകാരത്തോടുകൂടി കൂടി പുറപ്പെടുവിച്ചതാണെന്നതാണ് കേസിലെ പ്രധാന ആരോപണം. ഈ കേസിൽ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ കരുണാകരനും മറ്റ് ഏഴുപേർക്കും ചാർജ്ജ് ഷീറ്റ് നൽകി. ജസ്റ്റിസ് പി. കെ. ബാ‍ലചന്ദ്രനു മുൻപിൽ നൽകിയ ചാർജ്ജ് ഷീറ്റിൽ പാമോയിൽ കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്ത വകയിൽ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും ഇതിൽ    കുറ്റകരമായ ഗൂഢാലോചന ഉള്ളതായും  സംസ്ഥാന വിജിലൻസ് ആരോപിച്ചു.  ഡിസംബർ 2010 ൽ കെ .കരുണാകരന്റെ മരണശേഷം  സുപ്രീം കോടതി അദ്ദേഹത്തിനെതിരായുള്ള നടപടിക്രമങ്ങൾ കേസിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. മാറി വരുന്ന സർക്കാരുകൾ ഈ കേസിനു നേരെ സ്വീകരിച്ച നയങ്ങൾ വ്യത്യസ്തമായിരുന്നു. കേസ് ഇന്ന് സുപ്രീം കോടതിയിലാണ്. എ.കെ. ആന്റണി മന്ത്രിസഭ കേസ് പിൻ‌വലിക്കുവാൻ താല്പര്യപ്പെട്ടു എങ്കിലും വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭ കേസ് തുടരുവാൻ താല്പര്യപ്പെട്ടു. തുടർന്ന്  കേസ് 2011 മാർച്ചിൽ വീണ്ടും പരിഗണിക്കുകയും 2011 ഓഗസ്റ്റിൽ കേരള  മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ കേസിലെ പുനരന്വേഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള  ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

പ്രതികൾ 
കെ. കരുണാകരൻ - ഒന്നാം പ്രതി 
ടി.എച്ച്. മുസ്തഫ - മുൻഭക്ഷ്യമന്ത്രി 
എസ്. പദ്മകുമാർ -  അന്നത്തെ ചീഫ് സെക്രട്ടറി
പി.ജെ. തോമസ് - ഭക്ഷ്യസെക്രട്ടറി
ജിജി തോംസൺ - സിവിൽ സപ്ലൈസ് ഡയറക്ടർ
സക്കറിയ മാത്യു - അഡീഷണൽ ചീഫ് സെക്രട്ടറി
സദാശിവൻ - പാമോയിൽ കമ്പനി ഉദ്യോഗസ്ഥൻ
ശിവരാമകൃഷ്ണൻ - പാമോയിൽ കമ്പനി ഉദ്യോഗസ്ഥൻ
ഈ കേസിൽ അന്നത്തെ ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി 23-ാം സാക്ഷിയായിരുന്നു.

അവലംബം 

കേരളത്തിലെ അഴിമതിക്കേസുകൾ‎
ശിവന്റെ നൃത്തം ചെയ്യുന്ന ശിൽപ്പരൂപമാണ് നടരാജൻ. നാല് കൈകളും, പറക്കുന്ന മുടിച്ചുരുകളും, വലതു കൈയിൽ ഡമരുവുമേന്തി അപസ്മാരപുരുഷന്റെ മേൽ ഒരു കാൽ ചവിട്ടിനിൽക്കുന്ന രൂപമാണിത്. വലതുകൈയിൽ അഭയമുദ്ര പ്രദർശിപ്പിച്ചിരിക്കുന്നു. ചോളരാജാക്കന്മാർ പ്രചരിപ്പിച്ച ഈ ശിൽപ്പം ലോകപ്രശസ്തമായ ഒരു കലാരൂപമാണ്‌.

വിശ്വാസങ്ങൾ 
തന്റെ പത്നിയായ സതിയെ ശിരച്ഛേദം ചെയ്തതിൽ ക്രുദ്ധനായി ശിവൻ താണ്ഡവ നൃത്തം ചവിട്ടിയതാണ് നടരാജനൃത്തം എന്നാണ്‌ ഹൈന്ദവവിശ്വാസം. മറ്റു വിശ്വാസങ്ങൾ താഴെപ്പറയുന്നു:

ആനന്ദനൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്. നടരാജന്റെ വലത് കയ്യിലെ ഉടുക്ക് പിറവിയുടെ ശബ്ദം പുറപ്പെടുവിക്കും. ഇടത് കയ്യിലെ അഗ്നി നാശത്തിന്റെ ചിഹ്നമാണ്. രണ്ട് കൈകളും സമനിലയിൽ ഉള്ളത് എന്തിനെയും തുല്യതയോടെ കാണണം എന്നതിന്റെ സൂചനയാണ്. നടരാജന്റെ രണ്ടാമത്തെ വലത് കൈ അഭയഹസ്തം കാട്ടുന്നു. ഈശ്വരനെ വിശ്വസിച്ചാൽ ജനനം മുതൽ മരണം വരെയുള്ള എല്ലാ ദുരന്തങ്ങളിൽ നിന്നും ഈശ്വരൻ രക്ഷിക്കും എന്നാണ് ഇതിന്റെ സൂചന. നടരാജന്റെ രണ്ടാമത്തെ ഇടത് കൈ തൂക്കിയ പാദത്തെ ചൂണ്ടികാണിക്കുന്നു. ഈശ്വരനെ പ്രാർഥിച്ചാൽ മായയിൽ നിന്നും മോചനം ലഭിക്കും എന്നതാണ് ഇതിന്റെ പൊരുൾ. നടരാജന്റെ വലത് കാൽ താഴെക്കിടക്കുന്ന അസുരനെ മർദ്ദിക്കുന്നത് തിന്മകളെ അതിജീവിക്കണം എന്നതിന്റെ സൂചനയാണ്.

ശിവതാണ്ഡവം 
ശിവനെ മഹാനടനായാണ് ഹിന്ദുക്കൾ സങ്കൽപ്പിക്കുന്നത്. പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന് നടരാജൻ എന്ന പേരുണ്ടായത്. ദേവന്മാരുടെയും ദേവിമാരുടെയും സാന്നിദ്ധ്യത്തിൽ ഹിമാലയത്തിന് മുകളിൽ സന്ധ്യാനൃത്തം ചെയ്യുന്ന ദ്വിബാഹുവായ ശിവനെപറ്റി ശിവപ്രദോഷസ്തോത്രത്തിൽ വർണ്ണിക്കുന്നു.

ഐതിഹ്യം 

താണ്ഡവനൃത്ത മാതൃകയിൽ ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്ത വിഗ്രഹമാണ്. ഈ നൃത്തത്തിന്റെ ഉല്പത്തിയെപറ്റി ഒരൈതിഹ്യമുണ്ട്. ഒരിക്കൽ നാസ്തികരായ ഏതാനും ഋഷികളെ നേരിടാൻ ശിവനും,സ്ത്രീ രൂപം ധരിച്ച വിഷ്ണുവും,ആദിശേഷനും കൂടി ഒരു വനത്തിലെത്തി. ഋഷികൾ മായാപ്രയോഗംകൊണ്ട് ശിവനെ എതിർത്തു. ഒരു കടുവയുടെ രൂപംധരിച്ച് ശിവനെ ആക്രമിക്കാനെത്തിയ ഋഷിയെ ഭഗവാൻ നൃത്തം ചെയ്തുകൊണ്ട് നേരിട്ടു. കടുവയെ പിടിച്ച് അതിന്റെ തോല് ചീന്തി ഒരു സിൽക്ക് തുണിപോലെ ശിവൻ ശരീരത്തിൽ ധരിച്ചു. പിന്നീട് ഘോരരൂപിയായ ഒരു സർപ്പം എതിരിട്ടപ്പോൾ ഭഗവാൻ അതിനെ പിടിച്ച് കഴുത്തിലണിഞ്ഞു. അതിനുശേഷം ഹ്രസ്വകായനായ മുയലകൻ എന്ന ഒരു ഭീകരസത്വം ഓടിഅടുത്തു. ശിവൻ തന്റെ കാലിന്റെ പെരുവിരൽ അതിന്റെ മുതുകിൽ ചവുട്ടിഞെരിച്ച് നൃത്തം ചെയ്തു. ഉയർത്തിയ രണ്ട് കരങ്ങളിലും ഢക്കയും,അഗ്നിയും,താഴെ ഒരു കൈകൊണ്ട് വരമുദ്രയും,മറ്റൊർ കൈകൊണ്ട് ഉയർത്തിയ കാലിലേക്കും ചവുട്ടിഞെരിക്കുന്ന അസുരനിലേക്കും ചൂണ്ടുകയും ചെയ്യുന്ന നാലു കൈകളുള്ള നടരാജനൃത്തത്തിന്റെ ഉത്ഭവം ഇങ്ങനെയാണ് എന്നു പറയപ്പെടുന്നു.

ക്ഷേത്രങ്ങളിൽ 
ദക്ഷിണേന്ത്യയിൽ കാണുന്ന നടരാജവിഗ്രഹങ്ങളിൽ എല്ലാം നാട്യശാസ്ത്രവിധിപ്രകാരമുള്ള കരണങ്ങളുടെ മാതൃകകൾ കാണാവുന്നതാണ്. ചിദംബരത്തിലെയും തിരുവിളങ്ങാട്ടെയും ആനന്ദതാണ്ഡവമൂർത്തി ഇരുപത്തിനാലാമത്തെ നൃത്തകരണമായ “ഭൂജംഗത്രസിത” മാതൃകയിലാണ്. കാൽ മടക്കിപൊക്കി മുക്കോണാഹ്ഹിതിരിച്ചും,അരയും കാൽമുട്ടും തിരിച്ചുമുള്ള നിലയാണ് ഈ കരണം. എല്ലോറയിലും അഷ്ടഭുജശിവൻ ‘ലളിത’ കരണത്തിലാണ്. തെങ്കാശി, താരമംഗലം എന്നിവിടങ്ങളിലെ ശിവൻ ‘ലലാടതിലകം’ എന്ന കരണത്തിൽ വിദ്യാധനൃത്തം ചെയ്യുന്ന മാതൃകയിലാണ്. ബദാമി, നല്ലൂർ എന്നിവിടങ്ങളിൽ ‘ചതുര’ കരണത്തിലെ നടരാജനാണ്. കാഞ്ചിയിലെ കൈലാസനാഥസ്വാമിക്ഷേത്രത്തിലും കേരളത്തിൽ ചെങ്ങന്നൂരും ‘തല സംസ്ഫോടിതം’ എന്ന കരണത്തിൽ ഉള്ള ശിവപ്രതിഷ്ഠയാണെന്ന് പറയപ്പെടുന്നു.

അവലംബം

കൂടുതൽ വായനയ്ക്ക്

ബാഹ്യ ലിങ്കുകൾ 
 Śiva's Dance: Iconography and Dance Practice in South and Southeast Asia, Alessandra Iyer (2000), Music in Art
 Shiva Nataraja Iconography, Freer Sackler Gallery, Smithsonian
 Nataraja: India's Cycle of Fire, Stephen Pyne (1994)
 Chidambareswarar Nataraja Temple
 Nataraja Image Archive

കല
സംസ്കാരം
ഹൈന്ദവം
ശൈവം
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് മണ്ഡലകാലത്ത് ( വൃശ്ചികം 1 മുതൽ ധനു 11 വരെ) കെട്ടു നിറയോടോപ്പം കേരളത്തിൽ അയ്യപ്പഭക്തന്മാർ നടത്തുന്ന ഒരു അനുഷ്ഠാന കലയാണ് ശാസ്താം പാട്ട്. ശബരിമലയ്ക്കു പോകുന്ന കന്നി അയ്യപ്പന്റെ കെട്ടുനിറ അയ്യപ്പൻ പാട്ടിന്റെ അകമ്പടിയോടെ വേണം എന്നാണ് വെയ്പ്. ഒരു ദിവസം വൈകീട്ടു മുതൽ അടുത്ത ദിവസം രാവിലെ വരെയോ അല്ലെങ്കിൽ രാവിലെ തുടങ്ങി സന്ധ്യ വരെയോഅയ്യപ്പൻ പാട്ട് ആവാം. പാട്ടിനു ആരെയും ക്ഷണീക്കാറില്ല. അറിയിക്കുക മാത്രം ചെയ്യും. പൂജാ വേദി കുരുത്തോല വാഴപ്പിണ്ടീ മുതലായവ കൊണ്ട് അലങ്കരിച്ചിരിക്കും. അനുഷ്ഠാനപരമായ ഈ കല തണ്ടാൻ സമുദായക്കാർ കൈകാര്യം ചെയ്യുന്നു. കൊല്ലം ജില്ലയിലെ ഉദയ മാർത്താണ്ഡപുരം, മുണ്ടയ്ക്കൽ എന്നീ സ്ഥലങ്ങളിൽ ഈ കലയ്ക്ക് നല്ല പ്രചാരമുണ്ട്.    അയ്യപ്പൻപാട്ട്, ഉടുക്കുകൊട്ടിപാട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. ശാസ്താവിന്റെ ജനനത്തിന് മുമ്പുള്ള പന്തളത്ത് രാജാവിന്റെയും കുടുംബത്തിന്റെയും കഥ ,അയ്യപ്പന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള  കഥ, വാവരുടെ ജനനം,  ദേവാസുരയുദ്ധം, പാലാഴിമഥനം എന്നീ കഥകളും കൂടാതെ സുബ്രമണ്യസ്തുതി സരസ്വതി വന്ദനം, പുലിസേവം എന്നിങ്ങനെ അയ്യപ്പസ്വാമി ആയി ബന്ധം ഉള്ള  മറ്റുകഥകളും ഉൾപെടുത്തിയിട്ടുള്ളതാണ് ശാസ്താം പാട്ട്. വാവർ കടുത്ത കായികാഭ്യാസിയും കരുത്തനും പ്രസിദ്ധനുമായിരുന്നു എന്നും ഇതിൽ പരാമർശമുണ്ട്.

അവതരിപ്പിക്കുന്ന വിധം 

ശാസ്താാം പാട്ട്, അയ്യപ്പൻപാട്ട്, ഉടുക്കുപാട്ട് എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്നു.

പൂജാ വേദി കുരുത്തോല കൊണ്ടും വാഴപ്പിണ്ടി കൊണ്ടൂം വളരെ മനോഹരമായി അലങ്കരിക്കുന്നു. അലങ്കരിച്ച പീഠങ്ങളിൽ വെള്ള വിരിച്ച് വിളക്കു വച്ച്, ശാസ്താവ്, ദേവി എന്നിവരെ ആവാഹിക്കുന്നു. അടുത്തുള്ള പന്തലിൽ ഏഴോ ഒൻപതോ പീഠങ്ങൾ ഉണ്ടാവും. ഗണപതി, സുബ്രമണ്യൻ, കടൂത്ത, വാവര് തുടങ്ങിയവർക്കാണീ പീഠങ്ങൾ. പീഠത്തിനു മുന്നിലെ ഇലയിൽ അവിലും മലരും വയ്ക്കും. ആദ്യപൂജ കഴിഞ്ഞാണ് പാട്ടു തുടങ്ങുക. വാദ്യം ഉടുക്കാണ്. ഒരാൾ പാടും മറ്റുള്ളവർ ഏറ്റു പാടും. പ്രമേയം അയ്യപ്പചരിതം. 

പ്രമേയം ഏഴു ശേവങ്ങൾ ( സേവകങ്ങൾ) ആയി അവതരിപ്പിക്കുന്നു. പാണ്ടീശ്ശേവം, പുലിശ്ശേവം, വേളീശ്ശേേവ്വം, പന്തളശ്ശേവം, ഈഴശ്ശേവം, വേളാർശ്ശേവം, ഇളവരശ്ശുശേവം എന്നിങ്ങനെയാണവ. പാണ്ടീശ്ശേവ്വം, പൂങ്കൊടീശ്ശേവം, ഇവർശ്ശേവം, ഈഴുവസ്സേവ്വം, വേളിശ്ശെവം, വാവരുശ്ശേവം എന്നു മറ്റൊരു തരം വിഭജനവും ഉണ്ട്. ഒരോഘട്ടത്തിനും വിഭിന്ന താളങ്ങളും ഉണ്ട്.  

ഏകം, രൂപകം, ചെമ്പട, മർമം, കാരിക, കുംഭം, ചൂഴാരി, മുത്താളം, തെരളി എന്നിവയണ് താളങ്ങൾ. 

ഈ കലാപ്രകടനത്തിന് ചുരുങ്ങിയത് അഞ്ച് പേരെങ്ങിലും ഒരു സംഘത്തിൽ വേണം. എല്ലാവർക്കും ഉടുക്ക് ഉണ്ടായിരിക്കണം. പന്തലിൽ പീഠവും നിലവിളക്കും ഗണപതിയൊരുക്കവും വയ്ക്കും. ഗണപതിയെയും സരസ്വതിയെയും സ്തുതിച്ച് പാടിയതിനു ശേഷമേ മറ്റ് ദേവന്മാരെ പറ്റി പാടാവൂ എന്ന നിയമമുണ്ട്. ആദ്യം ഗുരുവിനെ തൊട്ടുതൊഴുത്, ഗണപതിയെ സ്മരിച്ച് ഗണപതി താളം കൊട്ടിയതിന് ശേഷം പാട്ടാരംഭിക്കുന്നു. ഈ പാട്ടുകളെല്ലാം ചിട്ടപ്പെടുത്തിയതായിരിക്കും. പാട്ടും താളവും ഒരേ വ്യക്തി തന്നെയാണ് അവതരിപ്പിക്കുന്നത്‌. മറ്റുള്ളവർ അത് ഏറ്റുപാടുകയും കൊട്ടുകയും ചെയ്യുന്നു. പാട്ടിനോടൊപ്പം അയ്യപ്പഭക്തന്മാർ തുള്ളുകയും, ചിലപ്പോൾ വിറകിട്ട് കത്തിച്ച് എരിഞ്ഞടങ്ങിയ കനലിൽ ഇറങ്ങുകയും ചെയ്യും.  ഉടുക്ക് ആണ്  വാദ്യോപകരണം. രാത്രി കാലങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ശാസ്താം പാട്ട് നടത്തുന്നു. 

ഈ കലയെ കുറിച്ച് വളരെ സമഗ്രമായി പ്രതിപാദിക്കുന്ന ഒരേ ഒരു ഗ്രന്ഥമേ നിലവിലുള്ളൂ ,അതാണ്  എം. ആർ.സുബ്രഹ്മണ്യൻ മാസ്റ്റർ എഴുതിയ 'സ്വാമിയുടെ  വിളക്കനുഷ്ടാനം'. ഈ കലയെ കുറിച്ച് (താളം, പാട്ടുകൾ, ചടങ്ങുകൾ, അമ്പല നിർമ്മാണം) അറിയാനാഗ്രഹിക്കുന്നവർക്ക് ഈ പഠനഗ്രന്ഥം വളരെ സഹായകമാകും.

പുറത്തേക്കുള്ള കണ്ണികൾ 

കേരളത്തിലെ അനുഷ്ഠാനകലകൾ
കേരളത്തിലെ  ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ  ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ  എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് നിദാനം . പ്രസ്തുത കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം .

1995 ഓഗസ്റ്റ് 10-ആം തീയതി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം വഹിച്ചിരുന്ന അന്നത്തെ ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ്  എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു  . 

2001 മെയ് മാസത്തിൽ തിരികെ അധികാരത്തിൽ വന്ന ഏ.കെ. ആന്റണി നേതൃത്വം നൽകിയ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയുടെ കാലത്താണ് കരാർ പ്രകാരം നിർമ്മാണ ജോലികൾ പൂർത്തിയാക്കപ്പെട്ടത്.  കടവൂർ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. കരാറുകൾ വിഭാവനം ചെയ്യുന്നത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാർ വൈദ്യുത വകുപ്പ് ഭരിക്കുകയുണ്ടായി. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകുമായിരുന്ന 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.

ചരിത്രം

പശ്ചാത്തലം
പള്ളിവാസൽ-ശെങ്കുളം-പന്നിയാർ ജലവൈദ്യുതപദ്ധതികളുടെ പുനരുദ്ധാരണത്തിന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (KSEB), സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിക്ക് (CEA) നൽകിയ ശുപാർശ നിഷേധിക്കപ്പെടുന്നതോട് കൂടിയാണ് ലാവലിൻ സംബന്ധിയായ വിവാദങ്ങൾ തുടങ്ങിയത്. ഈ ജലവൈദ്യുതപദ്ധതികൾക്ക് പുനരുദ്ധാരണം ആവശ്യമില്ല എന്ന് കണ്ട്, കെ.എസ്.ഇ.ബി-യുടെ ശുപാർശക്ക് ബദലായി അന്ന് CEA മുന്നോട്ട് വെച്ചത്, ഈ പദ്ധതികളുടെ ഉല്പാദനശേഷി വർദ്ധിപ്പിക്കണമെന്ന നിർദ്ദേശമാണ്. എന്നാൽ, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദ്ദേശങ്ങൾ തള്ളി, കെ.എസ്.ഇ.ബി. പുനരുദ്ധാരണവുമായി മുന്നോട്ട് പോകുവാൻ തീരുമാനിക്കുകയായിരുന്നു .

ഐക്യ ജനാധിപത്യ മുന്നണിയുടെ ഭരണകാലത്ത് ഒപ്പ് വച്ച 13 വൈദ്യുത പദ്ധതി കരാറുകളും ധാരണാപത്രരീതിയാണ് അവലംബിച്ചത്. ഈ പതിമൂന്ന് പദ്ധതികളിൽ മൂന്നെണ്ണം ജലവൈദ്യുത പദ്ധതികൾ ആയിരുന്നു. ഇതിൽ ആദ്യത്തേത് കുറ്റ്യാടി എക്സ്റ്റൻഷൻ പദ്ധതിയാണ്. 1995-ൽ സി.വി. പത്മരാജൻ വൈദ്യുത മന്ത്രി ആയിരിക്കുന്ന കാലയളവിലാണ് കൺസൾട്ടൻസിക്കുള്ള ധാരണാപത്രം എസ്.എൻ.സി. ലാവലിൻ കമ്പനി ആയിട്ടു തന്നെ ഒപ്പിട്ടത്. കുറ്റ്യാടി പദ്ധതിയിലെ അനുബന്ധ കരാർ ഒപ്പിട്ടത് ജി. കാർത്തികേയൻ മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ്.

ധാരണാപത്രവും അടിസ്ഥാനക്കരാറും
1995 ഓഗസ്റ് 10 ന് അന്നത്തെ ഐക്യ ജനാധിപത്യമുന്നണി സർക്കാരിന്റെ കാലത്താണ് ഈ പദ്ധതികളുടെ പുനരുദ്ധാരണം സംബന്ധിച്ച് എസ്.എൻ .സി. ലാവലിനുമായി ധാരണാപത്രം ഒപ്പുവെച്ചത്. എ.കെ. ആന്റണി നേതൃത്വം നൽകുന്ന മന്ത്രിസഭയിലെ, വൈദ്യുത വകുപ്പ് കൈകാര്യം ചെയ്തിരുന്ന ജി. കാർത്തികേയൻ ആയിരുന്നു എസ്.എൻ.സി. ലാവലിനുമായിട്ട് കേരള സംസ്ഥാനത്തിന് വേണ്ടി ധാരണാ പത്രത്തിൽ ഒപ്പ് ചാർത്തിയത് . കാനഡയിൽനിന്ന് വായ്പയെടുത്തു പദ്ധതി നടപ്പാക്കുക എന്ന പക്കേജിന്റെ ഭാഗമായാണ് അന്നത്തെ സർക്കാർ എസ്.എൻ.സി. ലാവലിനുമായി ധരണാപത്രം അംഗീകരിച്ചത്. ഈ ധാരാണാ പത്രത്തിലെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ ചുവടെ കൊടുക്കുന്നു .
 "കെ.എസ്.ഇ.ബി. നിർണ്ണയിക്കുന്ന പദ്ധതികളുടെ പുനരുദ്ധാരണത്തിന് വേണ്ടി പഠനങ്ങളും ഡിസൈനും സാമഗ്രികൾ വാങ്ങുന്നതും നിർമ്മാണവും മാനേജ്‌മെന്റും സൂപ്പർവിഷനും അടക്കം മൊത്തം പ്രോജക്റ്റ് മാനേജ്‌മെന്റിനു വേണ്ടി വൈദ്യുതബോർഡും എസ്.എൻ.സി.-ലാവലിനും ചേർന്ന് ഒരു സംയുക്തസംരംഭം ആരംഭിക്കുവാൻ ആഗ്രഹിക്കുന്നു." - ആമുഖം.
 "അടുത്ത രണ്ടു മാസത്തിനുള്ളിൽ തിരഞ്ഞെടുക്കപ്പെട്ട പദ്ധതികളുടെ പുനരുദ്ധാരണത്തിന് വേണ്ടീ വിഭവസമാഹരണത്തിനും യന്ത്രസാമഗ്രികളുടെ സപ്ലൈക്കും സേവനങ്ങൾക്കും വേണ്ടി വിശദമായ ഒരു പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് വേണ്ടി എസ്.എൻ.സി.-ലാവലിൻ പരിശ്രമിക്കും. ഇ.ഡി.സി., സിഡ, ലാവലിൻ കാപ്പിറ്റൽ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് പണം ലഭ്യമാക്കുന്നതിനുള്ള രീതിസമ്പ്രദായവും എസ്.എൻ.സി.-ലാവലിൻ നൽകേണ്ട സേവനങ്ങളുടെ വ്യാപ്തിയും ഈ രേഖയിലുണ്ടാകും" - ക്ലോസ് 7.
1995 ഒക്ടോബറിൽ കരാറിനെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ രൂപപ്പെടുത്തുന്നതിനായിട്ട് കാനഡ സന്ദർശിക്കുകയുണ്ടായി. 1996 ജനുവരി 3-ന് എസ്.എൻ.സി.-ലാവലിൻ കേരള സർക്കാരിന് അയച്ച കത്തിൽ പറയുന്നത് പ്രകാരം കാനഡയിൽ നിന്ന് വായ്പ ലഭ്യമാക്കുന്നതിന് അവർ തന്നെ യന്ത്രങ്ങളുടെയും സേവനങ്ങളുടെയും സപ്ലയറും എക്സ്പോർട്ടർമാരുമെന്ന് ഉറപ്പു നൽകണമെന്ന് വ്യവസ്ഥ വച്ചു. തുടർന്ന് 1996 ഫെബ്രുവരി 24 ന് ഇതിന്റെ തുടർച്ചയായി കൺസൽട്ടന്റിന്റെ സേവനങ്ങൾക്കായുള്ള കരാറിൽ (Contract for consultant's services between KSEB and SNC Lavalin Inc.) ഒപ്പ് വയ്ക്കുകയും ചെയ്തു. കരാറനുസരിച്ച് യന്ത്ര സാമഗ്രികൾ വാങ്ങുന്നത് ആഗോള ടെൻഡർ വിളിക്കാതെ വായ്പ നൽകുന്ന കാനഡയിൽ നിന്ന് തന്നെ ആയിരിക്കണമെന്നായിരുന്നു നിബന്ധന. ഈ കരാറിന്റെ അനുബന്ധമായി കരാറിന്റെ വ്യാപ്തി നിശ്ചയിക്കുകയുണ്ടായി. അതനുസരിച്ച് "കരാർ ഒപ്പ് വയ്ക്കുന്ന തീയതി മുതൽ മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വേണ്ടി ലാവലിൻ താഴെ പറയുന്ന സേവനങ്ങൾ ലഭ്യമാക്കും: മാനേജ്‌മെന്റിനുള്ള സാങ്കേതിക സേവനങ്ങൾ, എഞ്ചിനീയറീങ്ങ്, യന്ത്ര സാമഗ്രികൾ വാങ്ങൽ, നിർമ്മാണത്തിന്റെ മേൽനോട്ടം."

ഇടതു മുന്നണിയുടെ ഇടപെടൽ
1996 മേയിൽ അധികാരത്തിലെത്തിയ  ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണി സർക്കാർ മുൻ സർക്കാരിന് മുൻ-ധാരണാപത്രത്തിൽ നിന്നും പിന്നോട്ട് പോകുവാൻ കഴിയുമായിരുന്നില്ല. മാത്രവുമല്ല, അക്കാലത്ത് രൂക്ഷമായ വൈദ്യുതിക്ഷാമത്തിന്റെ പിടിയിലായിരുന്നു കേരളം. അധികാരമേറ്റെടുത്ത സമയത്ത് കേവലം 24 ദിവസത്തേക്കുള്ള വൈദ്യുതോല്പാദനത്തിനുള്ള വെള്ളം മാത്രമായിരുന്നു കേരളത്തിലെ ജലസംഭരണികളിൽ ഉണ്ടായിരുന്നത്. 

ഐക്യ ജനാധിപത്യമുന്നണി സർക്കാർ ഒപ്പുവച്ച പതിമൂന്ന് ധാരണാ പത്രങ്ങളിൽ പതിനൊന്നും റദ്ദാക്കാൻ പിണറായി വിജയൻ വൈദ്യുതമന്ത്രിയായിരുന്ന ഇടതു ജനാധിപത്യ മുന്നണി സർക്കാർ തീരുമാനിച്ചു. റദ്ദാക്കാതിരുന്ന കുറ്റ്യാടി എക്സറ്റൻഷൻ പദ്ധതിയുടെയും പള്ളിവാസൽ, പന്നിയാർ, ചെങ്കുളം നവീകരണത്തിന്റെയും കരാറുകളാണ് തുടർന്നത്. അനുബന്ധ കരാർ ഒപ്പിട്ടു കൊണ്ട് പദ്ധതി നിർവ്വഹണവുമായി മുന്നോട്ട് പോകുവാനേ കെ.എസ്.ഇ.ബി.-ക്ക് സാധ്യമാവുകയുണ്ടായിരുന്നുള്ളൂ. 1997 ഫെബ്രുവരി 10-ന് യു.ഡി.എഫ്. ഒപ്പ് വച്ച കരാറുകളുടെ തുടർനടപടിയായി അനുബന്ധ കരാറുകളും ഒപ്പു വച്ചു. ഈ കരാറിലെ പുതുക്കിയ നിബന്ധനകൾ പ്രകാരം മുൻ-കരാറിലെ നിന്നും വ്യത്യസ്തമായി 1996-ലെ വിലനിലവാരത്തിൽ - അതായത് ഏകദേശം 32 കോടി രൂപയുടെ കുറവിൽ - യന്ത്രസാമഗ്രികൾ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുവാൻ സാധിച്ചു. 

ഇടതുമുന്നണിയുടെ പുതുക്കിയ കരാറും, പഴയ കരാറും തമ്മിലുള്ള ഒരു താരതമ്യ പഠനം ചുവടെ കൊടുക്കുന്നു.

മലബാർ കാൻസർ സെന്റർ
വിദേശത്ത് നിന്നുള്ള കനേഡിയൻ കമ്പനികൾക്ക് ലഭിക്കുന്ന കരാറുകൾ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടിയിട്ട് കനേഡിയൻ ഇന്റർനാഷണൽ ഡെവലപ്പ്‌മെന്റ് ഏജൻസി പദ്ധതി പ്രവർത്തനങ്ങൾക്കല്ലാതെ, സാമൂഹികക്ഷേമത്തിനായുള്ള ഗ്രാന്റ് നൽകുന്നുണ്ട്. അതിനു മുമ്പ് നടന്ന ചർച്ചകളുടെ തുടർച്ചയായി, ഇത്തരത്തിൽ കരാറിന്റെ ഭാഗമായുള്ള ഗ്രാന്റ് ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് എസ്.എൻ.സി. ലാവലിന്റെ അന്നത്തെ വൈസ്-പ്രസിഡന്റ് ആയിരുന്ന ക്ലോസ് ട്രെൻഡലിന് 1996 മാർച്ച് 14-ന് വൈദ്യുതി മന്ത്രി ആയിരുന്ന ജി. കാർത്തികേയൻ എഴുത്തയയ്ക്കുകയുണ്ടായി.

പ്രസ്തുത ഗ്രാന്റ് 46 കോടിയിൽ നിന്ന് 98 കോടി രൂപയാക്കുവാനും, അത് ഉപയോഗിച്ച് തലശേരിയിൽ മലബാർ കാൻസർ സെന്റർ നിർമ്മിക്കുവാനും പിണറായി വിജയന്റെ കാലത്ത് എസ്.എൻ.സി. ലാവലിനുമായി ധാരണയായി. ഈ ധനസഹായം ലാവലിൻ നേരിട്ടു ലഭ്യമാക്കാമെന്നായിരുന്നില്ല, മറിച്ച് കാനഡയിലെ സർക്കാർ ഏജൻസികളിൽ നിന്ന് ധനം സമാഹരിച്ച് ലഭ്യമാക്കാമെന്നായിരുന്നു ധാരണ. 1998 ഏപ്രിൽ 24-ന് മലബാർ കാൻസർ സെന്റർ നിർമ്മാണത്തിനുള്ള ധാരണാ പത്രം ഒപ്പ് വച്ചു .

ധനവിനിയോഗം
പള്ളിവാസൽ, പന്നിയാർ പദ്ധതികളുടെ നവീകരണജോലി അങ്കമാലി ടെൽക്കും, ശെങ്കുളം പദ്ധതിയുടേത് പി.ഇ.എസ്. ഹൈദരാബാദ് എന്ന കമ്പനിയുമാണ് ചെയ്തത്. ഇന്ത്യയിൽനിന്നുള്ള സാധനങ്ങൾക്കും ഇവിടത്തെ സ്ഥാപനങ്ങൾവഴി നിർവഹിച്ച ജോലിക്കും 68.85 കോടി വിനിയോഗിച്ചു. വായ്പയ്ക്കുള്ള ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് 28.86 കോടി നൽകി. എക്സ്പോർട്ട് ഡെവലപ്മെന്റ് കോർപറേഷന് 50.27 കോടിയാണ് കൊടുത്തത്. ഇതിൽ 48.99 കോടിയും വായ്പയ്ക്കുള്ള പലിശയാണ്. മൊത്തം 333.08 കോടി വിനിയോഗിച്ചു.

2000 ഒക്ടോബറിലാണ് നവീകരണപ്രവൃത്തി ആരംഭിച്ചത്. 2003 ഫെബ്രുവരിയിൽ പൂർത്തിയായി. ഒന്നാംഘട്ട പ്രവൃത്തി 2001 ഡിസംബറിലാണ് പൂർത്തിയാക്കുന്നത്. രണ്ടാംഘട്ട ജോലി തുടങ്ങുന്നത് 2001 ഡിസംബറിലും. പദ്ധതിക്ക് ആകെ ചെലവഴിച്ചത് 333.08 കോടിയാണ്. കൺസൾട്ടൻസി ഫീസായി 21.26 കോടിയും സാധനങ്ങളുടെ വിലയായി 163.84 കോടിയും ലാവ്ലിന് നൽകി.

അഴിമതി ആരോപണങ്ങൾ, അന്വേഷണങ്ങൾ
2001 ജൂണിലാണ് പി.എസ്.പി പദ്ധതിയിൽ അഴിമതിയുണ്ടെന്ന ആദ്യ ആരോപണം ഉയർന്നത്. ഇതിനെ തുടർന്ന് 36 യു.ഡി.എഫ്. എം.എൽ.ഏ-മാർ ഇതിന്മേൽ അന്വേഷണം വേണമെന്ന് നിയമസഭയിൽ ആവശ്യപ്പെടുകയും, നിയമസഭ അത് സബ്ജക്റ്റ് കമ്മിറ്റിക്ക് വിടുകയും ചെയ്തു. 2003 മാർച്ചിൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. മന്ത്രിസഭ ലാവലിൻ കേസിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.

സി.എ.ജി. യുടെ കണ്ടെത്തലുകൾ
2005 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ സി.എ.ജി റിപ്പോർട്ടിലാണ് ലാവലിൻ ഇടപാടുകളെ സംബന്ധിച്ച പരാമാർശനങ്ങൾ വന്നത്. 2006 ഫെബ്രുവരിയിലാണ് പ്രസ്തുത റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത് . കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഈ ഇടപാടിനെക്കുറിച്ച് നടത്തിയ പ്രധാന കണ്ടെത്തലുകൾ ഇവയാണ് :

എസ്.എൻ.സി.-ലാവലിന് കരാർ നൽകുന്നതിനും, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി പദ്ധതികൾ തിരഞ്ഞെടുക്കുന്നതിലും ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല
വിദേശ ധനസഹായം ധാരണയാക്കുന്നതിൽ കാണിച്ച അലംഭാവം വൈദ്യുത ബോർഡിന്റെ സാമ്പത്തിക താല്പര്യങ്ങളെ ദോഷകരമായി ബാധിച്ചു 
പലവിധ സാങ്കേതിക തകരാറുകൾ മൂലം പുനരുദ്ധാരണത്തിന് ചെലവായ 374.50 കോടി രൂപയ്ക്ക് ആനുപാതികമായ ഉല്പാദനക്ഷമത കൈവരിക്കുവാൻ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മൂലം കഴിഞ്ഞിട്ടില്ല
വൈദ്യുതോല്പാദനത്തിൽ വർദ്ധനവില്ലാത്തത് കൊണ്ട് ഉല്പാദന ക്ഷമത എന്ന അടിസ്ഥാന ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെട്ടു
മലബാർ ക്യാൻസർ സെന്ററിന്റെ പേരിൽ കിട്ടേണ്ട ഗ്രാന്റായ 98.30 കോടി രൂപയിൽ 89.32 കോടി രൂപ ധാരണാ പത്രം പുതുക്കാത്തതിന്റെ പേരിൽ കിട്ടിയില്ല.

എന്നാൽ സി.എ.ജി. റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്ത് മഴ ലഭ്യത കുറഞ്ഞതിനാൽ  പിഴവുകൾ നിറഞ്ഞതാണെന്നും, യഥാർത്ഥത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ വൈദ്യുതോല്പാദന ശേഷി 112.22 മെഗാവാട്ടിൽ നിന്ന് 123.60 മെഗവാട്ടായി വർദ്ധിപ്പിക്കുവാൻ കഴിഞ്ഞുവെന്നും എസ്.എൻ.സി. ലാവലിൻ പിന്നീട് അവകാശപ്പെട്ടിരുന്നു. ജലവൈദ്യുത നിലയങ്ങൾ പൂർണ്ണമായി അടച്ചിടാതെ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ മൂലം 104 കോടി രൂപയുടെ ലാഭം കേരള വൈദ്യുതി വകുപ്പിന് ഉണ്ടായതായും അവർ അവകാശപ്പെട്ടു . ഈ അവകാശവാദങ്ങളെ സാധൂകരിക്കുന്നതാണ് സി.എ.ജി.-യുടെ നിർണ്ണയ രീതികളും, അന്നത്ത മഴ ലഭ്യതാക്കണക്കുകളും. 1994-95 മുതൽ 2004-05 വരെയുള്ള പത്ത് വർഷ ഇടവേളയിൽ പള്ളിവാസൽ - ശെങ്കുളം - പന്നിയാർ വൈദ്യുതനിലയങ്ങളിലെ ഉല്പാദനം പരിശോധിച്ചു കൊണ്ടാണ് കാര്യക്ഷമതയെ സംബന്ധിച്ചുള്ള നിഗമനങ്ങളിൽ സി.എ.ജി. എത്തിച്ചേർന്നത്. 1994-95 മുതൽ 1998-99 വരെയുള്ള കാലഘട്ടം പുനരുദ്ധാരണത്തിന് മുമ്പുള്ള കാലമായും, 1999-00 മുതൽ 2002-03 വരെയുള്ളത് പുനരുദ്ധാരണകാലമായും, 2003-04 മുതൽ 2004-05 വരെയുള്ളത് പുനരുദ്ധാരണത്തിന് ശേഷമുള്ള കാലമായും പരിഗണിച്ചു കൊണ്ടാണ് കാര്യക്ഷമതയെ പറ്റി പഠിച്ചത്. പദ്ധതി തുടങ്ങുന്നതിന് മുമ്പുള്ള കാലഘട്ടത്തിനെ അപേക്ഷിച്ച് അത് കഴിഞ്ഞപ്പോൾ വൈദ്യുതോല്പാദനം വർദ്ധിച്ചിട്ടില്ല എന്ന നിഗമനത്തിലാണ് സി.എ.ജി. എത്തിയത്. എന്നാൽ പി.സി.പി. പദ്ധതികൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം കമ്മീഷൻ ചെയ്തതിന്റെ തൊട്ടടുത്ത വർഷം കേരളമൊട്ടാകെ കൊടും വരൾച്ച നേരിട്ട വർഷമായിരുന്നു. അക്കാലയളവിൽ കേരളത്തിന്റെ മൊത്തം വൈദ്യുതോല്പാദനം 5943 ദശലക്ഷം യൂണിറ്റിൽ നിന്നും 4340 ദശലക്ഷം യൂണിറ്റായി കൂപ്പുകുത്തുകയായിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ മഴ വർദ്ധിച്ചപ്പോൾ ഉല്പാദന കൂടിയതായി കാണാം. ചുവടെ കൊടുത്തിരിക്കുന്ന പട്ടികയിൽ 1994- 95 തൊട്ട് 2006-07 വരെയുള്ള കാലഘട്ടത്തിലെ മൊത്തം മഴ ലഭ്യത, മൊത്തം വൈദ്യുതോല്പാദനം, പി.എസ്.പി. പദ്ധതികളിലെ ഉല്പാദനം, പി.എസ്.പി. പദ്ധതികളുടെ പങ്ക് (ശതമാനത്തിൽ) എന്നിവ കാണാം..

സംസ്ഥാന വിജിലൻസിന്റെ കണ്ടെത്തലുകൾ
2006 ഫെബ്രുവരിയിൽ ലാവലിൻ കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യമില്ല എന്നും വിജിലൻസ് അന്വേഷണം തൃപ്തികരമായിത്തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും അന്നത്തെ യു.ഡി.എഫ്. ഗവൺമെന്റ് ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം നൽകി. 2006 ഫെബ്രുവരി 10-ന് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു. ലാവലിൻ കേസിൽ അഴിമതി കണ്ടെത്തുവാനായിട്ടില്ലായെന്നും, പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനർഹമായ ആനുകൂല്യങ്ങൾ നേടുവാനായി  കുറ്റകൃത്യങ്ങളിൽ ആരും ഏർപ്പെട്ടിരുന്നില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ചില ഉദ്യോഗസ്ഥർക്കെതിരെ സാങ്കേതികമായ കാരണങ്ങൾ നിരത്തി നിയമനടപടികൾ സ്വീകരിക്കുവാൻ വിജിലൻസ് ശുപാർശ ചെയ്തിരുന്നു.

എന്നാൽ 2006 മാർച്ച് 1-ന് ലാവലിൻ കേസ് അന്വേഷണം സി.ബി.ഐ-ക്ക് കൈമാറുവാൻ അന്നത്തെ യു.ഡി.എഫ്. നേതൃത്വത്തിലുള്ള ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിക്കുകയുണ്ടായി. അതോടൊപ്പം തന്നെ വിജിലൻസ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ വിജിലൻസ് ഡയറക്ടർ ഉപേന്ദ്ര വർമ്മയെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയും ചെയ്തു  . പിണറായി വിജയനെ വിജിലൻസ് റിപ്പോർട്ടിൽ ഒഴിവാക്കിയത് മൂലം ഭരണപക്ഷവും പ്രതിപക്ഷവും കള്ളന്മാരാണ് എന്ന രീതിയിൽ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ സമ്മർദ്ദഫലമായാണ് മന്ത്രിസഭായോഗം കൂടി അന്വേഷണം സി.ബി.ഐ-ക്ക് വിട്ടതെന്ന് പിൽക്കാലത്ത് ഈ തീരുമാനത്തെപ്പറ്റി അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി പറഞ്ഞിട്ടുണ്ട്.

കേരള ഹൈക്കോടതിയിൽ ലാവലിൻ കേസ് സി.ബി.ഐ.-ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത ഒരു പൊതുതാല്പര്യഹർജിയുടെ വാദത്തിനിടെ അന്ന് അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ അഭിപ്രായം ആരായുകയുണ്ടായി. വിജിലൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യമില്ല എന്ന നിലപാടാണ് അന്ന് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ്. സർക്കാർ അഭിപ്രായപ്പെട്ടത്. വിജിലൻസ് റിപ്പോർട്ടിന്റെ തന്നെ പശ്ചാത്തലത്തിൽ അന്വേഷിക്കുവാൻ തക്ക ഗൗരവമുള്ളതൊന്നും ഈ കേസിലില്ല എന്ന് സി.ബി.ഐ.-യും കോടതിയെ അറിയിക്കുകയുണ്ടായി. എങ്കിലും പിന്നീട് പത്രവാർത്തകൾ തെളിവുകളായി സ്വീകരിച്ചു കൊണ്ട് കേസ് സി.ബി.ഐ.ക്ക് വിടുവാൻ കോടതി ഉത്തരവിട്ടു .

സി.ബി.ഐയുടെ കണ്ടെത്തലുകൾ
ലാവലിൻ കേസ് സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്ന 456 താളുകൾ ഉള്ള ഫയൽ സി.ബി.ഐ.ക്കു ലഭിച്ചു . 2009 ജനുവരി 22-ന് സി.ബി.ഐ. കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ധാരണാ പത്രവും അടിസ്ഥാന കരാറും ഒപ്പിട്ട ജി. കാർത്തികേയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയെങ്കിലും അനുബന്ധ കരാർ ഒപ്പിട്ട പിണറായി വിജയനെ ഒമ്പതാം പ്രതിയായി പട്ടിക സമർപ്പിക്കുകയുണ്ടായി.

കേസിൽ 11 പ്രതികളുണ്ടെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ.
 ഒന്നാം പ്രതി: കെ. മോഹനചന്ദ്രൻ (വൈദ്യുതി ബോർഡ്‌ മുൻ ചെയർമാൻ)
 രണ്ടാം പ്രതി: കെ.ജി. രാജശേഖരൻ നായർ (മുൻ ബോർഡ്‌ അംഗം)
 മൂന്നാം പ്രതി: മാത്യു റോയി (മുൻ ബോർഡ്‌ അംഗം)
 നാലാം പ്രതി: ആർ. ശിവദാസ്‌ (മുൻ ചെയർമാൻ)
 അഞ്ചാം പ്രതി‌: കസ്‌തൂരിരംഗ അയ്യർ (മുൻ ചീഫ്‌ എൻജിനീയർ)
 ആറാം പ്രതി‌: ആർ. ഗോപാലകൃഷ്‌ണൻ നായർ (മുൻ ബോർഡ്‌ അംഗം)
 ഏഴാം പ്രതി: പി.എ. സിദ്ധാർത്ഥ മേനോൻ (മുൻ ബോർഡ്‌ ചെയർമാൻ)
 എട്ടാം പ്രതി‌: ക്ലോസ്‌ ടെണ്ടൽ (വൈസ്‌ പ്രസിഡന്റ്‌, എസ്‌.എൻ.സി. ലാവലിൻ കാനഡ)
 ഒൻപതാം പ്രതി‌: പിണറായി വിജയൻ (മുൻ വൈദ്യുതി മന്ത്രി)
 പത്താം പ്രതി‌: എ. ഫ്രാൻസിസ്‌ (മുൻ ഊർജവകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി)
 പതിനൊന്നാം പ്രതി‌: എസ്‌.എൻ.സി. ലാവലിൻ കമ്പനി, കാനഡ.

എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ പിണറായി വിജയനും ജി. കാർത്തികേയനും ലാവലിൻ കരാറിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ലായെന്ന് സി.ബി.ഐ. കോടതിയെ അറിയിക്കുകയുണ്ടായി  .

സി.ബി.ഐ. പ്രത്യേക കോടതിയുടെ വിധി
2013 നവംബർ 5-ന് പിണറായി വിജയൻ നൽകിയ വിടുതൽ ഹർജിക്ക് മേൽ സി.ബി.ഐ. പ്രത്യേക കോടതി തീർപ്പു കല്പിക്കുകയുണ്ടായി. ലാവലിൻ കമ്പനിക്ക് പി-എസ്-പി പദ്ധതികളുടെ പുനരുദ്ധാരണ കരാർ നൽകുന്നതിൽ ഗൂഢാലോചനയുണ്ടെന്നും അങ്ങനെ ഖജനാവിന് 86.25 കോടി രൂപ നഷ്ടമായെന്നും പ്രത്യേക കോടതിയിൽ സി.ബി.ഐ. സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയ കോടതി പിണറായി വിജയൻ ഉൾപടെയുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു..

അനുബന്ധ വിവാദങ്ങൾ

വരദാചാരിയുടെ തല
പി.എസ്.പി. പദ്ധതികളുടെ പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് എസ്.എൻ.സി.-ലാവലിനുമായുള്ള ഇടപാടിനെ എതിർത്ത അന്നത്തെ ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി വരദാചാരിയുടെ തല പരിശോധിക്കണം എന്ന് പിണറായി വിജയൻ ഫയലിൽ എഴുതി എന്നൊരു ആരോപണം 2003-ൽ ഉയർന്നത് വലിയൊരു വിവാദത്തിന് തിരി കൊളുത്തുകയുണ്ടായി. പക്ഷെ പ്രസ്തുത പരാമർശം നടത്തിയത് പി.എസ്.പി. പദ്ധതികളുടെ പശ്ചാത്തലത്തിൽ അല്ലെന്നും സഹകരണ മന്ത്രിയെന്ന നിലയിൽ ആ വകുപ്പിന്റെ ചുമതലകളുമായി ബന്ധപ്പെട്ട് വന്നതാണ് ഇതെന്നും അന്വേഷണ സംഘത്തിന് ഒമ്പതാം പ്രതിയെന്ന നിലയ്ക്ക് പിണറായി വിജയൻ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുകയുണ്ടായി . ആ കാലഘട്ടത്തിൽ പ്രസ്തുത പരാമർശത്തെക്കുറിച്ച് പത്രങ്ങളിൽ വന്ന വാർത്തകളും പിണറായി വിജയന്റെ അവകാശവാദത്തെ സാധൂകരിക്കുന്നവയാണ്  .

വിമർശനങ്ങൾ 
2021 ഓഗസ്റ്റ് 10 വരെ തുടർച്ചയായി 28 തവണ കേസ് പരിഗണനക്കെടുക്കാതെ മാറ്റിവച്ചതിനെ തുടർന്ന് രാജ്യത്തെ നീതിന്യായ വ്യവസ്ഥക്കെതിരെ അതിനിശിതമായ വിമർശനങ്ങളാണ് ഉയരുന്നത്. ക്രൈം വാരിക ചീഫ് എഡിറ്റർ കെ.നന്ദകുമാർ,
വി.എസ്.അച്യുതാനന്ദൻ്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാൻ തുടങ്ങിയവർ ഈ കേസ് അനന്തമായി നീണ്ടുപോകുന്നതിനെ കടുത്ത ഭാഷയിൽ വിമർശിച്ചു.

കേസിൻ്റെ നാൾവഴി 
 1995 മുതൽ 2022 വരെ 

1995 ഓഗസ്‌റ്റ് പത്ത് ∙ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനു കൺസൽട്ടന്റായി വൈദ്യുതി ബോർഡ് കാനഡയിലെ എസ്എൻസി ലാവ്‌ലിനുമായി ധാരണാപത്രം ഒപ്പിട്ടു.

1996 ഫെബ്രുവരി 24 ∙ എസ്‌എൻസി ലാവ്‌ലിനുമായുള്ള ധാരണാരപത്രം കൺസൾട്ടൻസി കരാറാക്കി മാറ്റി. സാങ്കേതികസഹായത്തിനും പദ്ധതിയുടെ നിർമാണ മേൽനോട്ടത്തിനും ധനസഹായം ലഭ്യമാക്കാനും ലാവ്‌ലിനുമായി ബോർഡ് കരാർ ഒപ്പിട്ടു. മൂന്നു വർഷത്തിനകം പുനരുദ്ധാരണം പൂർത്തിയാക്കണമെന്നു വ്യവസ്‌ഥ. കൺസൽട്ടൻസി ഫീസ് 20.31 കോടി രൂപ.

1996 ഒക്‌ടോബർ 15 ∙ വൈദ്യുതിമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉന്നതതലസംഘം കാനഡയിൽ ലാവ്‌ലിനുമായി ചർച്ച നടത്തുന്നു. മലബാർ കാൻസർ സെന്ററിനു കൂടി സഹായം ആവശ്യപ്പെട്ടു. കൺസൽട്ടൻസി കരാർ, ഉപകരണങ്ങൾ വാങ്ങാനുള്ള സപ്ലൈ കരാറാക്കി. 20.31 കോടിയുടെ കൺസൽട്ടൻസി ഫീസിനു പുറമെ 149.15 കോടിയുടെ ഉപകരണം വാങ്ങാനും ധാരണയോടെ 1997ൽ അന്തിമ കരാർ. ലാവ്‌ലിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പദ്ധതികൾ നവീകരിക്കാമെന്ന പൊതുമേഖലാ സ്‌ഥാപനമായ ഭെല്ലിന്റെ ശുപാർശ തള്ളി.

1997 ഫെബ്രുവരി പത്ത് ∙ മൂന്നു പദ്ധതികൾക്കായി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ലാവ്‍ലിൻ കമ്പനിയും സംസ്ഥാന വൈദ്യുതി ബോർഡും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. മലബാർ കാൻസർ സെന്റിനു 98.30 കോടി രൂപ സഹായ വാഗ്ദാനവും ലാവ്‍ലിൻ നടത്തി. 

1997 ജനുവരി 25 ∙ 130 കോടിയുടെ വിദേശധനസഹായത്തോടെ ലാവ്‍ലിനുമായുള്ള അന്തിമ കരാറിനു കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ  അംഗീകാരം.

1998 മാർച്ച് മൂന്ന് ∙ മന്ത്രിസഭായോഗം കരാർ അംഗീകരിച്ചു. മലബാർ കാൻസർ ആശുപത്രിക്ക് 98.30 കോടി രൂപ ലാവ്‌ലിൻ നൽകുമെന്നാണു കരാർ. എന്നാൽ കാൻസർ സെന്ററിനു ലഭിച്ചത് 8.98 കോടി രൂപ മാത്രം.

2005 ജൂലൈ 13 ∙ നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ലാവ്‌ലിൻ കരാറിലെ അനാവശ്യ തിടുക്കവും ഒത്തുകളിയും മൂലം 374.5 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതി നവീകരണത്തിൽ സർക്കാരിനു വൻനഷ്‌ടമുണ്ടായതായി സിഎജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ.

2006 ജനുവരി 20 ∙ എസ്എൻസി ലാവ്‌ലിൻ ഇടപാടിൽ ക്രമക്കേടു നടന്നെന്നും ഇതെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും കോട്ടയം വിജിലൻസ് എസ്പി എ.ആർ.പ്രതാപന്റെ റിപ്പോർട്ടിൽ ശുപാർശ ചെയ്‌തു. പിണറായി വിജയൻ അടക്കം നാലു മുൻ വൈദ്യുതി മന്ത്രിമാരെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് അന്വേഷണ സംഘം റിപ്പോർട്ടിനു രൂപം നൽകിയത്. 

2006 ഫെബ്രുവരി 06 ∙ എസ്എൻസി ലാവ്‌ലിൻ ഇടപാടിനെക്കുറിച്ചുള്ള അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തൽ അടങ്ങുന്ന സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്‌ക്കുന്നതിനു സ്‌പീക്കർക്കു ലഭിച്ചു.

2006 ഫെബ്രുവരി 08 ∙ എസ്എൻസി ലാവ്‌ലിൻ കരാറിനെക്കുറിച്ചു സിബിഐ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നു വിജിലൻസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. 

2006 ഫെബ്രുവരി 13 ∙ എസ്എൻസി ലാവ്‌ലിൻ ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ലാവ്‌ലിൻ വൈസ് പ്രസിഡന്റും വൈദ്യുതി ബോർഡ് ഉന്നത ഉദ്യോഗസ്‌ഥരും ഉൾപ്പടെ ഒൻപതു പേരെ പ്രതികളാക്കി കേസ് റജിസ്‌റ്റർ ചെയ്യാൻ വിജിലൻസ് സർക്കാരിനോടു ശുപാർശ ചെയ്‌തു.

2006 ഫെബ്രുവരി 14 ∙ കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി മലബാർ ക്യാൻസർ ആശുപത്രിക്കു   98 കോടി രൂപയുടെ ഗ്രാന്റിനായി  ധാരണാപത്രം ഒപ്പിട്ടശേഷം സർക്കാർ കരാർ ഒപ്പിടാത്തതു ഗുരുതര വീഴ്‌ചയാണെന്നു വിജിലൻസ് കണ്ടെത്തി. 

2006 ഫെബ്രുവരി 25 ∙ മലബാർ ക്യാൻസർ ആശുപത്രിയുമായി ബന്ധപ്പെട്ട ഇടപാടിൽ 98 കോടി രൂപ കിട്ടിയിട്ടില്ലെന്നു സിഎജിയുടെ അന്തിമ റിപ്പോർട്ട് കുറ്റപ്പെടുത്തിയിരിക്കേ, ആശുപത്രിക്ക് ഇനി ഒരു പൈസ പോലും കൊടുക്കാൻ ബാക്കിയില്ലെന്നു കനേഡിയൻ ഹൈക്കമ്മിഷൻ വ്യക്തമാക്കി. 

2006 ഫെബ്രുവരി 28 ∙ എൽഡിഎഫ് ഭരണകാലത്തെ എസ്എൻസി ലാവ്‌ലിൻ ഇടപാടിൽ കെഎസ്ഇബിയുടെ മൂന്നു മുൻചെയർമാന്മാരും കനേഡിയൻ കമ്പനിയുടെ വൈസ് പ്രസിഡന്റും ഉൾപ്പെടെ എട്ടുപേരെ പ്രതി ചേർത്തു വിജിലൻസ് കോടതിയിൽ പ്രഥമ വിവര റിപ്പോർട്ട്(എഫ്ഐആർ) സമർപ്പിച്ചു. പ്രതികൾ: എസ്എൻസി ലാവ്‌ലിൻ വൈസ് പ്രസിഡന്റ് ക്ലോസ് ട്രൻഡൽ, മുൻ ഊർജ സെക്രട്ടറി മോഹന ചന്ദ്രൻ, വൈദ്യുതി ബോർഡ് മുൻ ചെയർമാൻമാരായിരുന്ന പി.എ. സിദ്ധാർഥ മേനോൻ, ആർ.ശിവദാസൻ, ബോർഡ് അംഗങ്ങളായിരുന്ന രാജശേഖരൻ നായർ, മാത്യു റോയി, രണ്ടു മുൻ എക്‌സിക്യൂട്ടീവ് എൻജിനീയർമാർ. 

2006 മാർച്ച് ഒന്ന് ∙ ലാവ്‌ലിൻ കേസിന്റെ അന്വേഷണം സിബിഐക്കു വിടാൻ മന്ത്രിസഭായോഗം(ഉമ്മൻ ചാണ്ടി) തീരുമാനിച്ചു.

2006 മാർച്ച് രണ്ട് ∙ സർക്കാരുമായി ആലോചിക്കാതെ ലാവ്‍ലിൻ കേസിൽ കോടതിയ്ൽ എഫ്ഐആർ നൽകിയ വിജിലൻസ് ഡയറക്‌ടർ പി.ഉപേന്ദ്രവർമയെ മാറ്റി.

2006 മാർച്ച് 10 ∙ മുൻ വൈദ്യുതി മന്ത്രി പിണറായി വിജയനുമായി ബന്ധപ്പെടുന്ന സുപ്രധാന ഫയൽ അപ്രത്യക്ഷമായതായി വിജിലൻസ് റിപ്പോർട്ടിൽ പരാമർശം. കേസ് അന്വേഷിച്ച എസ്.പി. നീണ്ട അവധിയിൽ പോകുന്നു.

2006 ജൂലൈ 14 ∙ എസ്എൻസി ലാവ്‌ലിൻ കേസിൽ  പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്നു സിബിഐയുടെ പ്രാഥമിക സാധ്യതാ പഠനത്തിൽ കണ്ടെത്തി. 

2006 നവംബർ 16 ∙ എസ്എൻസി ലാവ്‌ലിൻ കേസിന്റെ അന്വേഷണം  ഏറ്റെടുക്കാനാവില്ലെന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചു. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ ഈ ഘട്ടത്തിൽ അന്വേഷണം ഏറ്റെടുക്കാൻ കഴിയില്ലെന്ന് ജൂലൈ 18 ന് കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നതാണെന്നും സിബിഐ. വ്യക്‌തമാക്കി. 

2006 ഡിസംബർ 04 ∙ എസ്‌എൻസി ലാവ്‌ലിൻ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നു സംസ്‌ഥാനമന്ത്രിസഭായോഗം(വിഎസ് മന്ത്രിസഭ) തീരുമാനിച്ചു. 

2007 ജനുവരി 02 ∙ എസ്‌എൻസി ലാവ്‌ലിൻ  അടക്കം ആർക്കും കരാർ നൽകാൻ താൻ ശുപാർശ ചെയ്‌തിട്ടില്ലെന്നു സിപിഎം നേതാവ് ഇ. ബാലാനന്ദൻ. 

2007 ജനുവരി 03 ∙ എസ്‌എൻസി ലാവ്‌ലിൻ കരാർ ഇടപാടുമായി ബന്ധപ്പെട്ട  എല്ലാ ഫയലുകളും  സർക്കാർ  ഹാജരാക്കണമെന്നും ഹൈക്കോടതി. 

2007 ജനുവരി 16 ∙ എസ്‌എൻസി ലാവ്‌ലിൻ കേസ് സിബിഐ ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. 

2008 ജനുവരി ഒന്ന് ∙ പിണറായി വിജയനെതിരെ ഉന്നയിക്കപ്പെട്ട ഗുരുതര സാമ്പത്തിക ക്രമക്കേടുകളിൽ പലതിലും പ്രഥമദൃഷ്‌ട്യാ കഴമ്പില്ലെന്ന് ആദായ നികുതി വകുപ്പിന്റെ വെളിപ്പെടുത്തൽ. 

2008 ജൂലൈ 28 ∙ പിണറായി വിജയനെ കമല ഇന്റർനാഷനൽ എക്‌സ്‌പോർട്ടേഴ്‌സുമായി ബന്ധപ്പെടുത്തി ഉന്നയിക്കപ്പെട്ട ക്രമക്കേടാരോപണത്തിൽ കഴമ്പില്ലെന്ന് ആദായ നികുതി വകുപ്പിന്റെ വെളിപ്പെടുത്തൽ. 

2008 സെപ്റ്റംബർ 18 ∙ എസ്‌എൻസി ലാവ്‌ലിൻ കേസിൽ സിബിഐ നടത്തിയ അന്വേഷണത്തിൽ ഹൈക്കോടതി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചു. 

2008 സെപ്റ്റംബർ 22 ∙ എസ്‌എൻസി ലാവ്‌ലിൻ അഴിമതിയാരോപണത്തിന്റെ കേസന്വേഷണ ഡയറി സിബിഐ ഹൈക്കോടതിക്കു കൈമാറി. 

2008 സെപ്റ്റംബർ 23 ∙ എസ്‌എൻസി ലാവ്‌ലിൻ കേസന്വേഷണം നാലു മാസത്തിനകം പൂർത്തിയാക്കി, അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഡയറി പരിശോധിച്ചതിൽ നിന്ന് അന്വേഷണത്തിൽ തൃപ്‌തികരമായ പുരോഗതിയുണ്ടെന്നു കോടതി  വിലയിരുത്തി. 

2008 സെപ്റ്റംബർ 24 ∙ എസ്‌എൻസി ലാവ്‌ലിൻ കേസിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ പങ്കിനു  കൂടുതൽ തെളിവുകൾ നൽകാൻ ക്രൈം പത്രാധിപർ നന്ദകുമാറിനോടു സിബിഐ ആവശ്യപ്പെട്ടു.1997ൽ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ പിണറായി വിജയൻ നടത്തിയ കാനഡ യാത്രയുടെയും ലാവ്‌ലിൻ പ്രതിനിധികളുമായി നേരിട്ടു നടത്തിയ ചർച്ചയുടെയും വിവരങ്ങൾ സിബിഐ ഉദ്യോഗസ്‌ഥർക്കു കൈമാറി. നന്ദകുമാർ ഉന്നയിച്ച ആരോപണങ്ങൾക്കു തെളിവായി ‘മുഖ്യമന്ത്രി, മാർപാപ്പ, ഭഗവദ്‌ഗീത’ എന്ന പേരിൽ സംസ്‌ഥാന പിആർഡി പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്റെ കോപ്പിയും  നൽകി.

2009 ജനുവരി 23 ∙ മുൻ വൈദ്യുതി മന്ത്രി പിണറായി വിജയനെ ഉൾപ്പെടുത്തി ല്വ്‍ലിൻ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പിണറായി വിജയനും വൈദ്യുതി ബോർഡിലെ ഉന്നത ഉദ്യോഗസ്‌ഥരും ചേർന്നു കാനഡയിലെ എസ്‌എൻസി ലാവ്‌ലിൻ കമ്പനിയുമായി കുറ്റകരമായ ഗൂഢാലോചനയിൽ ഏർപ്പെട്ടുവെന്നു കണ്ടെത്തിയതായി സിബിഐ റിപ്പോർട്ടിൽ പറയുന്നു. കമ്പനിക്കു കരാർ നൽകാൻ ഇവർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തു. ചട്ടങ്ങൾ ലംഘിച്ചും  നടപടിക്രമങ്ങൾ അവഗണിച്ചും നൽകിയ കരാർ  മൂലം വൈദ്യുതി ബോർഡിന് 390 കോടി രൂപയുടെ നഷ്‌ടം കണക്കാക്കപ്പെടുന്ന കേസിൽ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണു പ്രതികളുടെ മേൽ ചുമത്തിയിട്ടുള്ളത്.കരാറിലെ പഴുതുകൾ മൂലം തലശേരിയിലെ മലബാർ കാൻസർ സൊസൈറ്റിക്കു ലാവ്‌ലിൻ കമ്പനി വാഗ്‌ദാനം ചെയ്‌ത സാമ്പത്തികസഹായം നഷ്‌ടമായി. 

വൈദ്യുതി വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ അക്കൗണ്ട്‌സ് മെംബർ കെ.ജി. രാജശേഖരൻ നായർ, മുൻ മെംബർ മാത്യു റോയി, മുൻ ബോർഡ് ചെയർമാൻ ആർ. ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എൻജിനീയർ എം. കസ്‌തൂരിരംഗ അയ്യർ, ഇലക്‌ട്രിക്കൽ മെംബറായിരുന്ന ആർ. ഗോപാലകൃഷ്‌ണൻ, മുൻ ബോർഡ് ചെയർമാൻ പി.എ. സിദ്ധാർഥ മേനോൻ, എസ്‌എൻസി ലാവ്‌ലിൻ സീനിയർ വൈസ് പ്രസിഡന്റ് ക്ലോഡ് ട്രെൻഡൽ, പിണറായി വിജയൻ, ഊർജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ്, എസ്‌എൻസി ലാവ്‌ലിൻ കമ്പനി എന്നിവരാണ് ലാവ്‍ലിൻ കേസിലെ പ്രതികൾ.
 
2009 ജനുവരി 23 ∙  എസ്‌എൻസി ലാവ്‌ലിൻ കേസിൽ സിപിഎം സംസ്‌ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ(ആർ.എസ്.ഗവായി) അനുമതി നൽകി.

2009 ജൂൺ 11 ∙ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിണറായി വിജയൻ ഏഴാം പ്രതി. നേരത്തേ ഒൻപതാം പ്രതിയായിരുന്നു വിജയൻ. അഴിമതിക്കു കാരണമായ ഗൂഢാലോചനയിൽ വിജയന്റെ പങ്ക് അതീവ ഗുരുതരമെന്നു സിബിഐ കണ്ടെത്തി. ലാവ്‌ലിൻ കമ്പനിയാണു കുറ്റപത്രത്തിൽ ഒൻപതാം പ്രതി.

വൈദ്യുതിവകുപ്പു മുൻ പ്രിൻസിപ്പൽ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ അക്കൗണ്ട്‌സ് മെംബർ കെ.ജി. രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ. ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എൻജിനീയർ എം. കസ്‌തൂരിരംഗ അയ്യർ, മുൻ ബോർഡ് ചെയർമാൻ പി.എ. സിദ്ധാർഥ മേനോൻ, എസ്‌എൻസി ലാവ്‌ലിൻ സീനിയർ വൈസ് പ്രസിഡന്റ് ക്ലോഡ് ട്രെൻഡൽ, മുൻമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ്, എസ്‌എൻസി ലാവ്‌ലിൻ കമ്പനി എന്നിവരാണു യഥാക്രമം ഒന്നു മുതൽ ഒൻപതു വരെ പ്രതികൾ.

2009 ഓഗസ്റ്റ് 10 ∙ ലാവ്‌ലിൻ കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ ആർ.എസ്.ഗവായിയുടെ നടപടിക്കെതിരെ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയൻ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി. 

2013 ജൂലൈ 17 ∙ എസ്‌എൻസി ലാവ്‌ലിൻ അഴിമതിക്കേസിലെ കുറ്റപത്രം സിബിഐ കോടതി വിഭജിച്ചു. ഏഴാം പ്രതി സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണിത്. കേസിൽ പ്രതികളായ ലാവ്‌ലിൻ കമ്പനിയുടെ മുൻ സീനിയർ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെൻഡലിനെയും ലാവ്‌ലിൻ കമ്പനിയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയാണു കുറ്റപത്രം വിഭജിച്ചത്.

2013 നവംബർ അഞ്ച് ∙ ഏറെ വിവാദമുയർത്തിയ എസ്‌എൻസി ലാവ്‌ലിൻ കേസിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. പിണറായി അടക്കമുള്ളവർ നൽകിയ വിടുതൽ ഹർജി അംഗീകരിച്ച കോടതി, മറ്റ് ആറു പ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കി. 

2013 നവംബർ ആറ് ∙ എസ്‌എൻസി ലാവ്‌ലിൻ കേസിൽ സിപിഎം സെക്രട്ടറി പിണറായി വിജയൻ ഉൾപ്പെടെ ഏഴു പ്രതികളെ കുറ്റവിമുക്‌തരാക്കിയ സിബിഐ കോടതി ഉത്തരവു ചോദ്യം ചെയ്‌തു ക്രൈം എഡിറ്റർ ടി.പി. നന്ദകുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. 

2014 ഫെബ്രുവരി ആറ്∙ ലാവ്‌ലിൻ കേസ് പരിഗണിക്കുന്നതിൽ നിന്നു നാലാം ജഡ്‌ജിയായ ജസ്‌റ്റിസ് എൻ.കെ. ബാലകൃഷ്‌ണനും പിന്മാറിയതിനെ തുടർന്നു ചീഫ് ജസ്‌റ്റിസിന്റെ നിർദേശപ്രകാരം കേസ് ജസ്‌റ്റിസ് കെ. രാമകൃഷ്‌ണന്റെ ബെഞ്ചിലേക്കു മാറ്റി. 

2014 ഫെബ്രുവരി 18 ∙ പന്നിയാർ, ചെങ്കുളം, പള്ളിവാസൽ പദ്ധതികളുടെ നവീകരണത്തിനു ലാവ്‌ലിൻ കമ്പനിക്കു കൂടിയ നിരക്കിൽ കരാർ നൽകിയതു വഴി സർക്കാരിനു യഥാർഥത്തിൽ 266.25 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായി സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. 

2017 മാർച്ച് 27 ∙ ലാവ്‌ലിൻ ഇടപാടിന്റെ പല ഘട്ടങ്ങളിലും ഗൂഢാലോചന നടന്നതിനു തെളിവുണ്ടെന്നു സിബിഐ ഹൈക്കോടതിയിൽ വാദിച്ചു. കേസിലെ പ്രതികൾക്കു ഗൂഢാലോചനയിൽ പങ്കുമുണ്ട്. പ്രതികളിൽ ആരൊക്കെ എന്തൊക്കെ പങ്കുവഹിച്ചു എന്നറിയാൻ വിചാരണ അനിവാര്യമാണെന്നു സിബിഐക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ ബോധിപ്പിച്ചു.

2017 ഓഗസ്റ്റ് 23 ∙ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു

2021 ഓഗസ്റ്റ് 10 : 28 തവണ മാറ്റിവച്ച ലാവലിൻ കേസ് സുപ്രീം കോടതി പരിഗണിക്കാൻ തീരുമാനിച്ചു.
 2022 സെപ്റ്റംബർ 13ന് ലാവലിൻ കേസ് പരിഗണനയ്ക്കെടുക്കാൻ സുപ്രീം കോടതി 2022 ഓഗസ്റ്റ് 25ന് തീരുമാനിച്ചു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ 
 ലാവ്ലിൻ കമ്പനിയുടെ ഔദ്യോഗിക വെബ് വിലാസം
 കേരള വിദ്യുച്ഛക്തി ബോർഡിന്റെ വെബ് വിലാസം

കേരളരാഷ്ട്രീയം

കേരളവുമായി ബന്ധപ്പെട്ട അഴിമതികൾ
കേരളത്തിലെ അഴിമതിക്കേസുകൾ‎
തത്ത്വമസി (ചലച്ചിത്രം) 2010-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം
തത്ത്വമസി - വേദവാക്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രാചാരമുള്ള വാക്യമാണ്‌ തത്ത്വമസി.
തത്ത്വമസി (ഗ്രന്ഥം) - ഉപനിഷത്തുകളെ ആധാരമാക്കി സുകുമാർ അഴീക്കോട് രചിച്ച പഠനഗ്രന്ഥം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 18 വർഷത്തിലെ 199 (അധിവർഷത്തിൽ 200)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ 
 64 - റോമിൽ വൻ തീപ്പിടുത്തം: റോമാ നഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുകയായിരുന്നു എന്ന ചൊല്ല് ഈ തീപ്പിടുത്തവുമായി ബന്ധപ്പെട്ടതാണ്‌.
 1536 - ഇംഗ്ലണ്ടിൽ പോപ്പിനെ അധികാരശൂന്യനാക്കി പ്രഖ്യാപിച്ചു.
 1830 - ഉറുഗ്വേയുടെ ആദ്യ ഭരണഘടന അംഗീകരിച്ചു.
 1872 - ബ്രിട്ടണിൽ രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് നിലവിൽ വന്നു.
 1898 - ക്യൂറി ദമ്പതികൾ പൊളോണിയം എന്ന മൂലകം കണ്ടെത്തി.
 1944 - രണ്ടാം ലോകമഹായുദ്ധം: യുദ്ധത്തിലേറ്റ പരാജയങ്ങളെത്തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഹിദേകി ടോജോ തൽസ്ഥാനം രാജി വച്ചു. 
 1977 - വിയറ്റ്നാം ഐക്യരാഷ്ട്രസഭയിൽ അംഗമായി.

ജന്മദിനങ്ങൾ 
 1918 - നെൽ‌സൺ മണ്ടേല

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ 
 മണ്ടേല ദിനം 

ജൂലൈ 18
ഹിന്ദു വിശ്വാസപ്രകാരം, അമാവാസിദിനത്തിൽ ആചരിക്കേണ്ട പുണ്യകർമങ്ങൾക്കുള്ള സാമാന്യമായ പേര് അമാവാസി വ്രതം അഥവാ അമാവാസ്യാവ്രതം അമാവാസിയുടെ സ്വാധീനം മനുഷ്യ ശരീരത്തിലും ചെലുത്തുന്നുണ്ട് എന്നാണ് ഹൈന്ദവ വിശ്വാസം. ഇതിൽ നിന്നുള്ള ദോഷവശങ്ങൾ ഒഴിവാക്കുന്നതിനായി അമാവാസിനാളുകളിൽ വ്രതം അനുഷ്ടിക്കുന്നത്. വ്രതാനുഷ്ടാനങ്ങളെ പൂർവികർ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായാണ് കരുതിയിരുന്നത്. ശക്തേയ വിശ്വാസപ്രകാരം ഭദ്രകാളി അഥവാ ഭഗവതി പരാശക്തിയുടെ ആരാധനയ്ക്ക് ഏറ്റവും പ്രധാനപെട്ട ദിവസമാണ് അമാവാസി അഥവാ കറുത്തവാവ്. കടുത്ത ദുരിതങ്ങളിൽ അകപ്പെട്ടിരിക്കുന്നവർ കുറച്ചു കാലം അമാവാസി ദിവസങ്ങളിൽ വ്രതമെടുത്തു ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ അഭീഷ്ടസിദ്ധി ഉണ്ടാകും എന്നാണ് വിശ്വാസം. ഭഗവതി സ്തുതികൾ ജപിച്ചു തുടങ്ങാൻ ഏറ്റവും ഉത്തമ ദിവസം കൂടിയാണ് അമാവാസി. കൂടാതെ ചൊവ്വ, വെള്ളി, പൗർണമി, നവരാത്രി, ഭരണി ദിവസങ്ങളും ഭദ്രകാളി പൂജയ്ക്ക് അനുയോജ്യമാണ്. 

മറ്റൊന്ന് പിതൃപ്രീതിയ്ക്കായാണ് അമാവാസി വ്രതം നോറ്റിരുന്നത്. സമ്പത്ത്, ആരോഗ്യം, സന്താനപുഷ്ടി ഇതൊക്കെ ഫലമായി കണ്ടിരുന്നത്.  സമുദ്രസ്നാനം, തിലതർപ്പണം, ഒരിക്കലൂണ് എന്നിവ അനുഷ്ഠിക്കുകയും നിഷിദ്ധങ്ങളായ കർമങ്ങൾ ചെയ്യാതിരിക്കുകയും അമാവാസ്യാവ്രതത്തിൽ ഉൾപ്പെടുന്നു. 
രാവിലെ പുണ്യതീർത്ഥസ്നാനശേഷം പിതൃബലി സമർപ്പണം, ഒരിക്കലൂണ് ഇവ വേണമെന്ന് അവർ അനുശാസിച്ചിരുന്നു. കർക്കിടകം, മകരം, കുംഭം, തുലാം ഈ മാസങ്ങളിലെ അമാവാസികൾക്ക് പ്രാധാന്യം കല്പിച്ചിരുന്നു. കറുത്തവാവുന്നാൾ പിതൃക്കളുടെ തൃപ്തിക്കായി ദർശശ്രാദ്ധം എന്ന പിതൃകർമവും തിലതർപ്പണവും നടത്തുന്നത് അതീവ ശ്രേയസ്കരമാണ്.

ഒരു വംശത്തിൽ ജീവിച്ചിരിക്കുന്ന ഒരു പുത്രൻ അല്ലെങ്കിൽ പുത്രി, അവരുടെ മരിച്ചുപോയ പിതാവ്, പിതാമഹൻ, പ്രപിതാമഹൻ, മാതാവ്, മാതാമഹൻ, മാതൃപിതാമഹൻ, മാതൃപ്രപിതാമഹൻ, പിതാമഹി, പ്രപിതാമഹി, മാതാമഹി, മാതൃപിതാമഹി, മാതൃപ്രപിതാമഹി എന്നിവരെയെല്ലാം ഉദ്ദേശിച്ച് തിലതർപ്പണം ചെയ്തേ മതിയാവൂ. ആ വംശത്തിൽ വേറെയും പുത്രന്മാരോ പുത്രികളോ ഉണ്ടെങ്കിൽ അവരും ഈ വിധത്തിലുള്ള കർമങ്ങൾ അനുഷ്ഠിക്കണം. വംശത്തിന്റെ അഭിവൃദ്ധിക്ക് അമാവാസ്യാവ്രതം അവശ്യം അനുസരിക്കേണ്ടതാണെന്നും അതു ചെയ്യാത്തവരുടെ വംശത്തിന് ഹാനി സംഭവിക്കുമെന്നും സ്മൃതികളിൽ പറയുന്നു. ഉത്തരായനത്തിന്റെ ആരംഭം മകരമാസത്തിലും ദക്ഷിണായനത്തിന്റെ ആരംഭം കർക്കിടക മാസത്തിലും ആകയാൽ ആ മാസങ്ങളിലുള്ള അമാവാസ്യകൾക്കും വ്രതങ്ങൾക്കും പ്രാധാന്യം കല്പിച്ചിട്ടുണ്ട്. കേരളത്തിൽ നടപ്പുള്ള വാവുബലി, വാവൂട്ട് മുതലായവ അമാവാസ്യാവ്രതത്തിന്റെ ആചരണവിഷയകമായ പ്രചരണത്തിനു തെളിവാണ്.

അവലംബം 

ഹൈന്ദവം
വ്രതങ്ങൾ
എട്ടാം ശതകം മുതൽ കൊല്ലം ആസ്ഥാനമാക്കി  സ്ഥിതിചെയ്തിരുന്ന ഒരു രാജ്യമായിരുന്നു വേണാട്. വേണാട് ചേരസാമ്രാജ്യത്തിന്റെ തെക്കേ അതിർത്തിയും വേണാടിന്റെ ഭരണാധികാരി ചേരരാജാവായ പെരുമാളിന്റെ സാമന്തനും ആയിരുന്നു. തുടക്കത്തിൽ മൂന്നു ആയ് രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു വേണാട്. യാദവന്മാരായിരുന്ന ആയി രാജവംശം വിവാഹബന്ധവും ദായക്രമത്തിലുണ്ടായ വ്യതിയാനവും മൂലം ചേരന്മാരും കുലശേഖരന്മാരായ വേണാട് രാജവംശം ലയിച്ചു ചേർന്നു. പിന്നീട് കുലശേഖരസാമ്രാജ്യത്തിന്റെ അധഃപതനത്തോടു കൂടി സ്വതന്ത്രമാകുകയും 14-)ം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രവിവർമ്മ സംഗ്രാമധീരന്റെ നേതൃത്വത്തിൽ വേണാട് പ്രതാപത്തിന്റെ അത്യുന്നതിയിൽ എത്തിച്ചേർന്നു. ആ നൂറ്റാണ്ടിന്റെ തന്നെ അവസാനത്തോടെ വേണാട് രാജവംശം തൃപ്പാപ്പൂർ എന്നും ദേശിംഗനാട് എന്നും രണ്ട് തായ്‌വഴികളുമായി പിരിയുന്നു. 
പിന്നീട് തൃപ്പാപ്പൂർ മൂത്തതിരുവടിയുടെ കീഴിൽ അർധസ്വതന്ത്രമായ ചിറവാ സ്വരൂപങ്ങളുടെ കൂട്ടായ്മയയി വളർന്ന വേണാട് അഭ്യന്തരകുഴപ്പങ്ങളിൽപെടുന്നു. ഫ്യൂഡൽ പ്രഭുക്കന്മാരും മാടമ്പിമാരും തന്നിഷ്ടം പ്രവർത്തിച്ചിരുന്ന വേണാടിൽ മാർത്താണ്ഡ വർമ്മയുടെ കാലത്താണ്‌ ഇതിന്‌ അറുതി ലഭിച്ചത്. അങ്ങനെ വളരെക്കാലത്തിനുശേഷം മാർത്താണ്ഡവർമ്മയുടേയും ധർമ്മരാജാവിന്റേയും കാലത്ത് സാമ്രാജ്യവിസ്തൃതി പ്രാപിച്ച് തിരുവിതാംകൂർ എന്ന മഹാസാമ്രാജ്യം ആയി‍ത്തീരുകയും ചെയ്തു.

പേരിനു പിന്നിൽ 
പദോല്പത്തിയെക്കുറിച്ച് നിരവധി വാദങ്ങൾ ഉണ്ട്. 
വേണാട് എന്ന പ്രയോഗം ആദ്യമായി കാണുന്നത് ക്രി.വ. 892 ലെ  തരിസാപ്പള്ളിച്ചെപ്പേടുകളിലാണ്‌.  

വേൾ നാട് എന്ന പദം ലോപിച്ചാണ് വേണാടായി മാറിയത് എന്നാണ്‌ ഒന്ന്. വേണാട്ടിലെ ആദ്യകാല രാജാക്കന്മാർ അയ് വേലുകൾ ആയിരുന്നു. (അയ്: ആട്ടിടയൻ, വേൽ: രാജാവ്). 
പുരാതന തമിഴ് ഭാഷയിൽ വേഴം എന്ന പദം ആന എന്ന് അർത്ഥമാക്കുന്നു, അതിനാൽ വേഴ നാട് എന്നത് ആനകളുടെ നാട് എന്നതിനെക്കുറിച്ചിരുന്നു എന്നും പറയപ്പെടുന്നു. 

അയ് വേലുകൾ ഭരിക്കുന്ന രാജ്യം എന്ന പേരിൽ നിന്നാണ് വേണാട് എന്ന പദം വന്നത് എന്ന വാദത്തിനാണ് കൂടുതൽ തെളിവുകൾ ഉള്ളത്. വേൾ എന്ന പദത്തിനു വിജയങ്ങൾ എന്നർ‍ത്ഥമുണ്ട്.

ചരിത്രം 
ക്രിസ്തുവിന്‌ പിൻപ് ഒന്നും രണ്ടും ശതകത്തിൽ വേണാടിനെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത് പ്രധാനമായും യവനരേഖകളിൽ നിന്നും സംഘസാഹിത്യത്തിൽ നിന്നുമാണ്‌. പ്ലീനി (ക്രി.വ. 77) പെരിപ്ലസിന്റെ കർത്താവ് (ക്രി.വ. 80) ടോളമി (ക്രി.വ. 95-162) എന്നിവരാണ് കേരളത്തെപ്പറ്റി എഴുതിയിട്ടുള്ള മൂന്ന് യവന സഞ്ചാരികൾ. കേരളപുത്രന്മാരുടെ രാജ്യത്തിന്‌ തെക്കാണ്‌ ആയ് രാജ്യം എന്നാണ്‌ ടോളമി പ്രസ്താവിക്കുന്നത്. ആയ്-വേളുകൾക്ക് നാല്‌ പ്രധാന തുറമുഖങ്ങൾ ഉണ്ടായിരുന്നതായി യവനർ പരാമർശിച്ചിരിക്കുന്നു. അത് ബറേക്ക (പുറക്കാട്), നെൽക്കിണ്ട, പൈറോസ് (കുരക്കോണിക്കൊല്ലം,   ബലിത (വിഴിഞ്ഞം) എന്നിവയായാണ്‌ ചരിത്രകാരന്മാർ കരുതുന്നത്.  നെൽ‌കിണ്ട  ഇതിൽ രാജസ്ഥാനമായിരുന്നു എന്നും മധുരയിലെ പാണ്ടി രാജവംശക്കാരുടെ കീഴിലായിരുന്നു എന്നും പ്ലീനി രേഖപ്പെടുത്തുന്നു. ആയ്‌വേളുകള് ഈ തുറമുഖ നഗരങ്ങളിലെല്ലാം മേൽ‌നോട്ടം വഹിച്ചിരുന്നു. അവരെല്ലാം കുടുംബക്കാരുമായിരുന്നു. ഈ കുടുംബങ്ങളിലെ മൂത്തയാൾ മുഖ്യവേളായിത്തീരുന്ന സമ്പ്രദായമായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇതിനെ കുല സംഘം എന്നാണ്‌ വിളിക്കുക. ചേരന്മാരും ഈ സമ്പ്രദായം പിൻ‌തുടർന്നിരുന്നു.  ക്രി.വ. 781-ൽ വിഴിഞ്ഞത്തെ ആയ്‌വേൾ മുഖ്യവേളായിത്തീരുകയും 800 നോടടുപ്പിച്ച് വേൾ മന്നനായിത്തീരുകയും ചെയ്തു എന്ന് രേഖകളിൽ നിന്ന് വ്യക്തമവുന്നു. 

ടോളമിയുടെ വിവരണങ്ങൾക്കു ശേഷം വിഴിഞ്ഞത്തെപ്പറ്റി പിന്നീട് രേഖകൾ ലഭിക്കുന്നത് 8-)ം നൂറ്റാണ്ടിലാണ്‌. 799-ൽ രചിക്കപ്പെട്ട കുവലയമാലാ ചമ്പുവിലെ കഥാനായികയായ കുവലയമാല വിജയപുരി രാജാവായ വിജയസേനന്റെ പുത്രിയാണ്‌. (വിജയപുരി വിഴിഞ്ഞമാണെന്നാണ്‌ ചരിത്രകാരന്മാരിൽ ചിലർ പ്രസ്താവിക്കുന്നത്) പിന്നീട് വരുന്ന രേഖകൾ നെടും ചടയ പാണ്ഡ്യന്റെ മദ്രാസ് മ്യൂസിയം ചെപ്പേടാണ്‌. 

9-ആം ശതകത്തിന്റെ ആരംഭംവരെ തിരുവനന്തപുരവും അതിനു തെക്കുള്ള പ്രദേശങ്ങളും ആയ്‌ രാജ്യത്തിൽ പെട്ടിരുന്നു.  എന്നാൽ പെരുമാൾ ഭരണം അവസാനിക്കുന്നതോടെ മാത്രമേ അതായത്‌ 12-ആം ശതകത്തിന്റെ ആരംഭത്തിൽ മാത്രമേ വേണാടിന്‌ സ്വതന്ത്രരാജ്യമാവാൻ സാധിച്ചുള്ളൂ.

മാർത്താണ്ഡവർമ്മയുടെ കാലത്ത്

കൂടുതൽ വായനയ്ക്ക് 
P.J.Cherian (എഡിറ്റർ,  പെഴ്സ്പെക്റ്റീവ്സ് ഓൺ കേരള ഹിസ്റ്ററി : ദ് സെക്കന്റ് മില്ലനിയം 
സക്കറിയാസ് തുണ്ടി, (നോർത്തേൺ മിഷിഗൺ യൂണിവേഴ്സിറ്റി) "ദ് കേരള സ്റ്റോറി: ചേര റ്റൈംസ് ഓഫ് ദ് കുലശേഖരാസ്"

കുറിപ്പുകൾ 
 
 "വേണാടു വാഴ്കിന്റ അയുനടിക തിരുവടിക്കും ചെപ്പേടു നൽകി" എന്നാണു പറയുന്നത്. 
 കുരക്കോണി എന്നാൽ നാലു വശവും  വെള്ളത്താൽ ചുറ്റപ്പെട്ട ദീപ് എന്നാണർത്ഥം. കൊല്ലം പണ്ട് സമുദ്രത്തിലേക്ക് നീണ്ട് കിടന്നിരുന്നു എന്ന് രേഖകൾ സൂചിപ്പിക്കുന്നു. കാലക്രമത്തിൽ സമുദ്രമെടുത്ത  ഒരു ദ്വീപായിരുന്നു കൊല്ലം 
 ഇത്തരം കൂട്ടായ്മയെ കുല സംഘം എന്നാണ്‌ കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ പരാമർശിക്കുന്നത്. ചേരന്മാരും ഇതേ രീതി പിൻ‌തുടർന്നു. അങ്ങനെയാണ്‌, ചേരം ഭരിക്കാൻ വിവിധ ദേശത്തു നിന്ന് രാജാക്കന്മാർ എത്തിയിരുന്നത്. 

കേരളത്തിലെ നാട്ടുരാജ്യങ്ങൾ
തിരുവിതാംകൂറിന്റെ ചരിത്രം
കറ്റ്സുഷിക ഹോകുസായി, (葛飾北斎), (1760—1849) എഡോ കാലഘട്ടത്തിലെ ജാപ്പനീസ് കലാകാരനും, ഉക്കിയോ-യി ചിത്രകാരനും മുദ്രണനിർമ്മാതാവും ആയിരുന്നു. തന്റെ ജീവിതകാലത്ത് ചൈനീസ് ചിത്രകലയെക്കുറിച്ച് ജപ്പാനിലുള്ള ഏറ്റവും ആധികാരിക സ്രോതസ്സ് ആയിരുന്നു ഹൊക്കുസായി.എഡോയിൽ (ഇന്നത്തെ റ്റോക്യോയിൽ) ജനിച്ച ഹൊക്കുസായി, 1831-ൽ തടിക്കട്ടകളിൽ മുദ്രണം ചെയ്ത, "മൌണ്ട് ഫൂജിയുടെ 36 ദൃശ്യങ്ങൾ" എന്ന ചിത്രപരമ്പരയുടെ കർത്താവ് എന്ന നിലയിലാണ് അന്താരാഷ്ട്രപ്രശസ്തിയാർജ്ജിച്ചത്. ഈ പരമ്പരയിലാണ് അന്താരാഷ്ട്ര പ്രശസ്തമായ "ദ് ഗ്രേറ്റ് വേവ് ഓഫ് കനഗാവ" എന്ന മുദ്രണം. ജപ്പാനിലെ വർദ്ധിച്ച തദ്ദേശീയ വിനോദസഞ്ചാര യാത്രയ്ക്കുള്ള ഒരു പ്രതികരണമായും മൌണ്ട് ഫ്യൂജിയുമായുള്ള തന്റെ അഭിനിവേശത്തിന്റെ ഭാഗമായും ആണ് ഹൊകുസായി ഈ ചിത്ര പരമ്പര വരച്ചത്. ഈ ചിത്ര പരമ്പര, വിശേഷാൽ ദ് ഗ്രേറ്റ് വേവ്, ഫൂജി ഇൻ ക്ലിയർ വെതർ എന്നീ ചിത്രങ്ങൾ, ഹൊക്കുസായിയുടെ പ്രശസ്തി അന്താരാഷ്ട്ര തലത്തിലും ജപ്പാനിനുള്ളിലും ഉറപ്പിച്ചു. ചരിത്രകാരനായ റിച്ചാർഡ് ലേനിന്റെ അഭിപ്രായത്തിൽ “ഹൊകുസായിയെ ജപ്പാനിലും വിദേശത്തും പ്രശസ്തനാക്കിയ ഒരു കൃതി ഉണ്ടെങ്കിൽ അത് ഈ മഹത്തായ ചിത്രമുദ്രണ പരമ്പര ആയിരിക്കും...” . ഈ ചിത്ര പരമ്പരയ്ക്കു മുൻപുള്ള ഹൊകുസായിയുടെ കൃതികളും പ്രധാനം ആണെങ്കിലും ഈ പരമ്പരയോടെയാണ് ഹൊകുസായി കലാലോകത്ത് മായാത്ത മുദ്ര പതിപ്പിക്കുന്നത്.മൗണ്ട് ഫുജി അഗ്നിപർവതം യുനെസ്കോ ലോകപൈതൃകപ്പട്ടികയിൽ ഉൽപ്പെടുത്തിയപ്പോൾ ഹാറ്റ്സുഷികാ ഹോകുസായി മരത്തിൽ കൊത്തിയുണ്ടാക്കിയ മൗണ്ട് ഫുജിയുടെ 36 ദൃശ്യങ്ങളെപ്പറ്റി യുനെസ്കോ രേഖകളിൽ പരാമർശിച്ചിരുന്നു. ദ് ഗ്രേറ്റ് വേവ് എന്ന മുദ്രണം ഇന്നും പാശ്ചാത്യ കലാലോകത്ത് നിരൂപണങ്ങൾക്കും പ്രശംസയ്ക്കും പാത്രമാണ്. ഉക്കിയോ-യി എന്ന് അറിയപ്പെടുന്ന ജാപ്പനീസ് തടിക്കട്ട മുദ്രണത്തിലെ (വുഡ് ബ്ലോക്ക് പ്രിന്റിംഗ്) ഏറ്റവും പ്രശസ്തരായ കലാകാരന്മാരിൽ ഒരാളാണ് ഹൊകുസായി.

ജീവചരിത്രം 

റ്റോകിറ്റാരോ എന്നായിരുന്നു ഹൊകുസായിയുടെ ബാല്യകാല നാമം. ഹൊരെകി കാലഘട്ടത്തിലെ 10-ആം വർഷം 9-ആം മാസം 23-ആം ദിവസം (ഒക്ടോബർ – നവംബർ 1760) കലാകാരന്മാരുടെ കുടുംബത്തിൽ എഡോ (ഇന്ന് റ്റോക്യോയിൽ) ഹൊകുസായി ജനിച്ചു. ഷോഗണുകൾക്ക് കണ്ണാടികൾ ഉണ്ടാക്കി നൽകുന്ന കണ്ണാടി നിർമ്മാതാവായ നകജിമ ഇസെ ആണ് ഹൊകുസായിയുടെ പിതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.  14-ആം വയസ്സിൽ ഹൊകുസായി ഒരു തടിക്കൊത്തുപണിക്കാരന്റെ സഹായി ആയി. 18-ആം വയസ്സുവരെ ഹൊകുസായി ആ ജോലി തുടർന്നു. 18-ആം വയസ്സിൽ കറ്റ്സുകാവ ഷുൻഷോ എന്ന ഉകിയോ-ഇ കലാകാരന്റെ (കറ്റ്സുകാവാ വിദ്യാലയത്തിന്റെ തലവനായി കറ്റ്സുകാവ ഷുൻഷോ അറിയപ്പെടുന്നു) സ്റ്റുഡിയോയിൽ ജോലിയിൽ പ്രവേശിച്ചു.

ഹൊകുസായി പല തവണ തന്റെ പേര് മാറ്റി. തന്റെ കലാസൃഷ്ടികളിലെ മാറ്റങ്ങളോട് ഹൊകുസായിയുടെ പേരുമാറ്റങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. ഹൊകുസായിയുടെ വിവിധ പേരുകൾ ഉപയോഗിച്ച് ഹൊകുസായിയുടെ കലാജീവിതത്തെ വിവിധ ഘട്ടങ്ങളായി വിഭജിക്കാം.

ഹൊകുസായി 19 വർഷം കാറ്റ്സുകാവ സ്കൂളിൽ തുടർന്നു. ഈ വിദ്യാലയത്തിൽ നിന്ന് ഹോകുസായി പുറത്താക്കപ്പെട്ടു എന്ന് അഭ്യൂഹങ്ങൾ ഉണ്ട് (ഈ ചിത്രകലാ സമ്പ്രദായത്തിന് എതിരാളിയായ കാനോ സ്കൂളിൽ പഠിച്ചതായിരിക്കാം പുറത്താക്കപ്പെടലിനു കാരണം). 1795-ൽ ഹോകുസായി തന്റെ കലാനാമം ഷുന്രോ എന്ന് മാറ്റി. ഈ കാലഘട്ടം ഹോകുസായിയുടെ അഭിപ്രായത്തിൽ പ്രോത്സാഹനകരമായിരുന്നു: "എന്റെ കലാശൈലിയെ രൂപപ്പെടുത്തിയതിന്റെ പ്രധാന ഉത്തേജനം ഷുൻ‌കോയുടെ പക്കൽനിന്നും ഞാൻ അനുഭവിച്ച അപമാനമായിരുന്നു" ഷുൻ‌കോ ഷുൻഷോയുടെ വലിയ (മുതിർന്ന) ശിഷ്യനായിരുന്നു. "ഫയർ‌വർക്ക്സ് അറ്റ് റ്യോഗോകു ബ്രിഡ്ജ്"(1790) (റ്യോഗോകു പാലത്തിലെ വെടിക്കെട്ട്) എന്ന കൃതി ഹോകുസായിയുടെ ജീവിതത്തിലെ ഈ കാലഘട്ടത്തിൽ നിന്നാണ്.

അടുത്ത കാലഘട്ടം റ്റവരായ സമ്പ്രദായവുമായി ഹോകുസായിയുടെ ബന്ധവും റ്റവരയ സോരി എന്ന പേര് ഹൊകുസായി സ്വീകരിക്കുന്നതുമാണ്. ഈ കാലഘട്ടത്തിൽ ഹൊകുസായി ബ്രഷ് ഉപയോഗിച്ച് പല ചിത്രങ്ങളും രചിച്ചു. സുരിമോണോ, ക്യോക ഇഹോൺ-നു വേണ്ടി വരച്ച ചിത്രങ്ങൾ, എന്നിവ ഈ കാലഘട്ടത്തിൽ നിന്നാണ്. 1798-ൽ തന്റെ പേര് ഒരു ശിഷ്യനു നൽകിക്കൊണ്ട് ഹൊകുസായി എല്ലാ സമ്പ്രദായങ്ങളിൽ നിന്നും (വിദ്യാലയങ്ങളിൽ നിന്നും) വേർപെട്ട് ഒരു സ്വതന്ത്ര കലാകാരനായി ഹോകുസായി റ്റോമിസ എന്ന പേര് സ്വീകരിച്ചു. ഈ പേരുമാറ്റം 1811 വരെ നിലനിന്നു. 1811-ൽ (51-ആം വയസ്സിൽ) ഹൊകുസായി റ്റൈറ്റോ എന്ന് തന്റെ പേരുമാറ്റി. ഹൊകുസായി മാൻ‌ഗാ, പല കലാ പാഠങ്ങൾ (എറ്റെഹോണുകൾ) എന്നിവ ഹൊകുസായി നിർമ്മിച്ചത് ഈ കാലഘട്ടത്തിലാണ്.

1820-ൽ ഹൊകുസായി തന്റെ പേര് വീണ്ടും മാറ്റി. ഈ തവണ ഈറ്റ്സു എന്നായിരുന്നു പേരു മാറ്റിയത്. ഈ പേരുമാറ്റം ഹൊകുസായിയുടെ പ്രശസ്തി ജപ്പാനിലും അന്താരാഷ്ട്ര തലത്തിലും അരക്കിട്ടുറപ്പിച്ച കാലഘട്ടത്തിന്റെ തുടക്കമായി കാണാം. ഈ കാലഘട്ടത്തിലാണ് ഹോകുസായി തന്റെ ഏറ്റവും പ്രശസ്ത കൃതികളായ മൌണ്ട് ഫൂജിയുടെ മുപ്പത്താറ് ദൃശ്യങ്ങൾ, പ്രവിശ്യകളിലെ വെള്ളച്ചാട്ടങ്ങളിലൂടെ ഒരു പര്യടനം, പ്രവിശ്യകളിലെ പ്രശസ്ത പാലങ്ങളുടെ അസാധാരണ ദൃശ്യങ്ങൾ, മറ്റ് പ്രകൃതിദൃശ്യ ചിത്രപരമ്പരകൾ എന്നിവ വരച്ചത്.

1834-ൽ ആരംഭിച്ച അടുത്ത കാലഘട്ടത്തിൽ ഹോകുസായി ഗാക്യോ റോജിൻ മാഞ്ജി (കലയെക്കുറിച്ച് ഭ്രാന്തനായ വയസ്സൻ) എന്ന പേര് സ്വീകരിച്ചു. ഈ കാലഘട്ടത്തിലാണ് മൌണ്ട് ഫൂജിയുടെ നൂറു ദൃശ്യങ്ങൾ എന്ന മറ്റൊരു പ്രശസ്ത പ്രകൃതിദൃശ്യ പരമ്പര ഹൊകുസായി നിർമ്മിച്ചത്.

ഈ ചിത്രപരമ്പരയ്ക്ക് അടിക്കുറിപ്പായി ഹൊകുസായി ഇങ്ങനെ എഴുതി:

എന്നും കൂടുതൽ മികച്ച ചിത്രങ്ങൾ നിർമ്മിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്ന ഹൊകുസായി തന്റെ മരണശയ്യയിൽ ഇങ്ങനെ ആശ്ചര്യപ്പെട്ടു, "എനിക്ക് ജീവിക്കുവാൻ അഞ്ചു വർഷം കൂടി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരു യഥാർത്ഥ ചിത്രകാരനായേനെ". അദ്ദേഹം 1849 ഏപ്രിൽ 18-നു അന്തരിച്ചു. റ്റോക്യോയിലെ സീക്യോജി ക്ഷേത്രത്തിൽ (റ്റൈറ്റോ വാർഡിൽ) ഹൊകുസായിയെ അടക്കം ചെയ്തു.

സൃഷ്ടികളും സ്വാധീനങ്ങളും 
ഹോകുസായിയുടേത് ഒരു നീണ്ട കലാജീവിതമാണെങ്കിലും തന്റെ ഏറ്റവും പ്രധാന സൃഷ്ടികൾ 60-ആം വയസ്സിനു ശേഷമാണ് ഹൊകുസായി നിർമ്മിച്ചത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത സൃഷ്ടികൾ ഉകിയോ-ഇ പരമ്പരയായ മൌണ്ട് ഫൂജിയുടെ 36 ദൃശ്യങ്ങൾ എന്ന ചിത്ര പരമ്പരയാണ് (富嶽三十六景 ഫുഗാകു സഞ്ജുറോക്കീ), 1826-നും 1833-നും ഇടയ്ക്കാണ് ഈ ചിത്ര പരമ്പര വരച്ചത്. യഥാർത്ഥത്തിൽ 46 മുദ്രണങ്ങളാണ് ഈ പരമ്പരയിൽ ഉള്ളത് (10 ചിത്രങ്ങൾ ഈ പരമ്പര പ്രസിദ്ധീകരിച്ചതിനുശേഷം ഉൾക്കൊള്ളിച്ചു). ഇതിനു പുറമേ 1834-ൽ മൌണ്ട് ഫൂജിയുടെ നൂറ് ദൃശ്യങ്ങൾ (富嶽百景 ഫൂഗാകു ഹ്യാക്കീ) എന്ന ചിത്ര പരമ്പരയും ഹൊകുസായി നിർമ്മിച്ചു. ഹൊകുസായിയുടെ പ്രകൃതിദൃശ്യ ചിത്രപുസ്തകങ്ങളിൽ ഏറ്റവും മികച്ചതായി ഈ സൃഷ്ടി കണക്കാക്കപ്പെടുന്നു" 

ഹൊകുസായിയുടെ കൃതികളിൽ ഏറ്റവും വലുത് 15 വാല്യങ്ങളുള്ള ഹൊകുസായി മാൻ‌ഗാ (北斎漫画) എന്ന ശേഖരം ആണ്. 4000 സ്കെച്ചുകൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം 1814-ൽ ആണ് പ്രസിദ്ധീകരിച്ചത്. ഈ സ്കെച്ചുകൾ (രേഖാചിത്രങ്ങൾ) പലപ്പോഴും തെറ്റായി ആധുനിക മാൻ‌ഗാ ചിത്രകലയുടെ മുൻ‌ഗാമിയായി കരുതപ്പെടുന്നു. ഹൊകുസായിയുടെ മാൻ‌ഗാ മൃഗങ്ങൾ, ആളുകൾ, വസ്തുക്കൾ തുടങ്ങിയവയുടെ രേഖാചിത്രങ്ങളാണ്. എന്നാൽ ആധുനിക മാൻ‌ഗാ ചിത്രങ്ങൾ കഥയോടൊത്തുള്ള കോമിക് രൂപത്തിലുള്ള ചിത്രങ്ങളാണ്.

കലയിൽ അപരനാമങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെയും (നോം ദ്’ആർട്ടീസ്റ്റെ) ഒരുപാടുതവണ മൌണ്ട് ഫൂജിയുടെ ചിത്രങ്ങൾ വരയ്ക്കുന്നതിന്റെയും ഉറവിടം ഹൊകുസായിയുടെ മതപരമായ വിശ്വാസങ്ങളിൽ നിന്നാണ്. ഹൊകുസായി എന്ന പദം "വടക്കുള്ള സ്റ്റുഡിയോ (മുറി) എന്നാണ്" (北斎）. ഹൊകുഷിൻസായി (北辰際) “ധ്രുവനക്ഷത്ര സ്റ്റുഡിയോ" എന്ന പദത്തിന്റെ ചുരുക്കമാണ് ഹൊകുസായി. ബുദ്ധമതത്തിലെ നിചിരെൻ （日蓮） വിഭാഗ വിശ്വാസിയായിരുന്നു ഹൊകുസായി. നിചിരെൻ വിശ്വാസികൾ മ്യോകെൻ （妙見菩薩）  എന്ന ദൈവം ധ്രുവനക്ഷത്രത്തിന്റെ അവതാരമായി വിശ്വസിക്കുന്നു.

ജപ്പാനിൽ മൌണ്ട് ഫൂജിയെ പരമ്പരാഗതമായി അനശ്വര ജീവിതവുമായി ബന്ധപ്പെടുത്തിരുന്നു. "മുള മുറിക്കുന്നവന്റെ കഥ" എന്ന കഥയുമായി ഈ വിശ്വാസത്തിന്റെ ആരംഭത്തെ ബന്ധപ്പെടുത്താം. ഈ കഥയിൽ ഒരു ദേവത കൊടുമുടിയിൽ അനശ്വരതയുടെ മരുന്ന് നിക്ഷേപിക്കുന്നു. ഹെന്രി സ്മിത്തിന്റെ അഭിപ്രായത്തിൽ  "അതുകൊണ്ട് ആദികാലം മുതൽക്കേ മൌണ്ട് ഫൂജി മരണമില്ലാത്ത ജീവിതത്തിന്റെ രഹസ്യത്തിന്റെ ഉറവിടമായി കരുതപ്പെട്ടിരുന്നു. ഈ വിശ്വാസമാണ് മൌണ്ട് ഫൂജിയോട് ഹൊകുസായിക്കുള്ള അഭിനിവേശത്തിനുള്ള കാരണം"

രാഷ്ട്രീയവും സാംസ്കാരികവുമായി ജപ്പാൻ ഒറ്റപ്പെട്ടിരുന്നതുകൊണ്ട് ഹൊകുസായിക്ക് പാശ്ചാത്യ ചിത്രകലയെക്കുറിച്ച് ഉപരിപ്ലവമായ അറിവ് ഉണ്ടായിരിക്കാനുള്ള‍ സാദ്ധ്യതയേ കൽപ്പിക്കുന്നുള്ളൂ

തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പട്ടിക
താഴെ ഹൊക്കുസായിയുടെ ചിത്രങ്ങൾ വർഷം അനുസരിച്ച് നല്ക്കുന്നു.ഇവയിലെ ഓരോന്നും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധമുള്ളതും ഹോകുസായിയുടെ മികച്ചചിത്രങ്ങളുമാണ്‌.ഹോക്കുസായിയുടെ രചനകളുടെ വളർച്ചയും ഇവയിൽ നിന്ന് മനസ്സിലാക്കാം.
 Lady and Attendants (c. 1779) Painting on silk
 Asakusa Shrine, Edo (c. 1780) Wood-block print
 Four Courtesans of the House of Chojiya (1782) Wood-block print
 Seyawa Kikujuro Acting Woman's Part (1783) Wood-block print
 Actor Danjurō (1784) Wood-block print
 Chinese Boys at Play (1789) Wood-block print
 Attack on Moranoa's Castle from Chusingura (1789–1806) Wood-block print
 A Ferryboat with Passengers Bearing New Year's Gifts (c. 1800) Surinomo
 Portrait of the Artist from The Tactics of General Oven (1800) Wood-block print in novel
 Amusements of the Eastern Capital (1800–1802) Wood-block print series
 Shower at Shin-Yangi Bridge from Both Banks of the Sumida River (1803) Wood-block print in guidebook
 Chinese Tortures from Bakin's Cruelties of Dobki (1807) Wood-block print in novel
 Quick Lessons on Simplified Drawing (1812) Illustrated guidebook
 Hokusai Manga (1814–1834) Sketched illustrations, 15 volumes
 Thirty-Six Views of Mount Fuji (1823–1829) Wood-block print series
 Painting in Three Forms (1816) Illustrated guidebook
 The Dream of the Fisherman's Wife (1820) Famous erotic wood block print
 Designs with a single stroke of the brush (1823) Illustrated guidebook
 A Tour of the Waterfalls of the Provinces (1827–1830) Wood-block print series
 Unusual Views of Celebrated Bridges in the Provinces (1827–1830) Wood-block print series
 Small Flowers (1830) Wood-block print series
 Large Flowers (Hokusai) (1830) Wood-block print series
 Oceans of Wisdom (1833) Wood-block print series
 One-Hundred Views of Mount Fuji (Hokusai) (1834)
 Book of Warriors (1836) Wood-block print series
 Self-Portrait (1839) Drawing
 Willow and Young Crows (1842) Painting on silk
 A Wood Gatherer (1849) Painting on silk

മൌണ്ട് ഫൂജിയുടെ മുപ്പത്താറ് ദൃശ്യങ്ങൾ എന്ന പരമ്പരയിൽ നിന്നുള്ള ചില ഉകിയോ-ഇ മുദ്രണങ്ങൾ:

പട്ടുതുണിയിൽ ഛാ‍യം കൊണ്ട് വരച്ച്, തൂക്കിയിടുന്ന ചുരുളുകൾ:

മറ്റ് ചിത്രങ്ങൾ:

 മൌണ്ട് ഫൂജിയുടെ നൂറു ദൃശ്യങ്ങൾ　富嶽百景　(1834)
 ഹോകുസായിയുടെ സ്കെച്ചുകൾ
 മുക്കുവന്റെ ഭാര്യയുടെ സ്വപ്നം (ലൈംഗികം)

അവലംബം

പുറത്തുനിന്നുള്ള കണ്ണികൾ 

 ഹോകുസായി ചിത്രങ്ങൾ ടോകിയോ ഡിജിറ്റൽ മ്യൂസിയത്തിൽ  
 മ്യൂസിയം ഓഫ് ഫൈൻ ആർട്ട്സ്, ബോസ്റ്റൺ  ഡേറ്റാബേസ് - ഉദ്ദേശം 760 ഹോകുസായി പ്രിന്റ് ഇമേജുകൾ. കളക്ഷനി‌ൽ പോയി തിരഞ്ഞുനോക്കുക. 
 ദി മെട്രോപോളിട്ടൺ മ്യൂസിയം ഓഫ് ആർട്ട് (ന്യൂ യോർക്കിൽ) "ദി ഗ്രേറ്റ് വേവ് അറ്റ് കാനാഗാവ"
 കഴിഞ്ഞ ആയിരം വർഷങ്ങളിലെ ഏറ്റവും മഹാന്മാരായ 100 പേരുടെ ലിസ്റ്റ് ടൈം മാഗസിൻ തയ്യാറാക്കിയതിൽ ഉൾപ്പെടുത്തപ്പെട്ടത്.  #85
 ഹോകുസായി മ്യൂസിയം. ജപ്പാനിലെ ഒബ്യൂസെയിൽ
 കറ്റ്സുഷിക ഹോകുസായി അറ്റ് ഹിൽ സ്റ്റെഡ് മ്യൂസിയം, ഫാർമിംഗ്ടൺ, കണക്റ്റിക്കട്ട് 
 അകാഡമിക് സൈറ്റ് ഓൺ ഹോകുസായിസ് "ഗ്രേറ്റ് വേവ്" പ്രിന്റ്

1760-ൽ ജനിച്ചവർ
 1849-ൽ മരിച്ചവർ
ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ
ഏപ്രിൽ 18-ന് മരിച്ചവർ
Ukiyo-e artists
ജപ്പാനീസ് ചിത്രകാരന്മാർ
Japanese printmakers
ജനിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ
സന്ദേശങ്ങൾ കമ്പികൾ വഴിയല്ലാതെ അയക്കുന്ന ലോകത്തിലെ ആദ്യത്തെ സം‌വിധാനമാണ്‌ കമ്പിയില്ലാക്കമ്പി (ഇംഗ്ലീഷ്: Wireless Telegraphy). കമ്പിയുടെ സഹായത്തോടെ വിവരങ്ങൾ കൈമാറിയിരുന്ന കമ്പിത്തപാൽ അഥവാ ടെലിഗ്രാഫ് സം‌വിധാനത്തിന്റെ പരിഷ്കൃതരൂപമായതിനാലാണ്‌ കമ്പിയില്ലാക്കമ്പി എന്ന പേരു വന്നത്. വിവരങ്ങൾ തൽസമയം ലോകത്തിന്റെ ഏതുകോണിലും എത്തിക്കാം എന്നതിനാൽ അടിയന്തര വിവരങ്ങൾ അറിയിക്കുന്നതിന് കമ്പിയില്ലാക്കമ്പി ഒരു പ്രധാന മാർഗ്ഗമായിരുന്നു. സന്ദേശം ലഭിക്കുന്ന ആളിന്റെ ഏറ്റവും അടുത്തുള്ള തപാൽ ആപ്പീസിലേക്ക് കമ്പിയില്ലാ കമ്പിയായി അയക്കുന്ന സന്ദേശം ഒരു കടലാസിൽ അച്ചടിച്ച് സന്ദേശം ലഭിക്കേണ്ട ആളിന്റെ വീട്ടിൽ എത്തിക്കുകയാണ് പതിവ്. അപകട വാർത്തകൾ അറിയിക്കുന്നതിനും മംഗള വാർത്തകൾ അറിയിക്കുന്നതിനും ചില അവസരങ്ങളിൽ ആശംസകൾ അറിയിക്കുന്നതിനും കമ്പിയില്ലാക്കമ്പി ഉപയോഗിക്കാറുണ്ട്. സൈനികാവശ്യങ്ങൾക്കും കമ്പിയില്ലാക്കമ്പിയുടെ ഉപയോഗം സാധാരണമായിരുന്നു.

സന്ദേശം കൈമാറുന്നതിനുള്ള കോഡ് ഭാഷകൾ 
കമ്പിയില്ലാക്കമ്പി വഴി വിവരങ്ങൾ അയക്കുന്നതിനുള്ള കോഡ് ഭാഷയാണ് മോഴ്സ് കോഡ്. ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ ഡോട്ട്, ഡാഷ് എന്നിവയുടെ വിവിധ രീതിയിലുള്ള സം‌യോജനങ്ങൾ ആയി ആണ് അക്ഷരങ്ങൾ അയക്കുക. 1874 ൽ ബോഡോട്ട് എന്ന കോഡുഭാഷയും ടെലിഗ്രാഫിനായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇക്കാലത്ത് സന്ദേശം ടെലിഫോൺ വഴിയാണ്‌ കമ്പിയില്ലാക്കമ്പി ഓഫീസുകളിൽ സന്ദേശം കൈമാറുന്നത്.

പേരിനു പിന്നിൽ 
വൈദ്യുതവാഹിയായ കമ്പിയിലൂടെ സന്ദേശം കൈമാറുന്നതിനാൽ ടെലിഗ്രാഫ് സന്ദേശങ്ങളെ കേബിൾ അഥവാ വയർ എന്നാണ്‌ വിളിച്ചിരുന്നത്. മലയാളത്തിൽ കമ്പി എന്നും വിളിച്ചു. ഇത്തരം സന്ദേശങ്ങൾ കമ്പിയിലൂടെയല്ലാതെ കൈമാറാൻ തുടങ്ങിയപ്പോൾ കമ്പിയില്ലാക്കമ്പി എന്ന പേരുമായി.

ചരിത്രം

ചിത്രസഞ്ചയം 

സാങ്കേതികം
വാർത്താവിനിമയം
ഹിന്ദുമതാചാരം. അർച്ചനയിൽ സാധാരണയായി ഇഷ്ടദേവന്റെ / ദേവതയുടെ നാമങ്ങൾ പ്രണവസാന്നിദ്ധ്യത്തിൽ ഉച്ചരിച്ചുകൊണ്ട് പുഷ്പങ്ങൾ സമർപ്പിക്കുന്നു (നാമാർച്ചന). ധ്യാനം, ആവാഹനം, ആസനം തുടങ്ങിയ ഈശ്വരാനുഷ്ടാനങ്ങളിൽ പുഷ്പസമർപ്പണം ചെയ്തു കൊണ്ട് നാമോച്ചാരണം നടത്തുന്നു. ഇതു അനിഷ്ട ശാന്തിക്കും ഇഷ്ടലാഭത്തിനും കൂടുതൽ സഹായകമാകും എന്നു ഭക്തന്മാർ വിശ്വസിക്കുന്നു. തുളസി കൊണ്ടു വിഷ്ണുവിനെയും തെച്ചി, തെറ്റി മുതലായ ചുവന്ന പുഷ്പങ്ങൾ കൊണ്ട് ഭഗവതിയെയും അർച്ചിക്കുന്നു. ഗീതയിൽ സ്വകർമ്മാനുഷ്ടാനം എന്ന അർത്ഥത്തിലും നാമാർച്ചനയെ പ്രസ്താവിക്കുന്നു.

പേരിനു പിന്നിൽ 
അർച്ച എന്നാൽ പ്രകാശിക്കുന്നത് എന്നാണർത്ഥം. അർച്ചന എന്നത് ദൈവത്തെ പ്രകാശിപ്പിക്കാൻ വേണ്ടി ചെയ്യുന്നത് എന്തോ അത് ആണ്‌.

ചരിത്രം

വിവിധ തരം അർച്ചനകൾ

ബാഹ്യമായ അർച്ചന 
ഇത് ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലെ പ്രത്യേകം ഏർ‍പ്പാട് ചെയ്ത പൂജാമുറികളിലും നടത്താറുണ്ടു. പൂവ്, കുങ്കുമം,തുളസി എന്നിവ കൊണ്ടാണ് സാധാരണയായി ബാഹ്യമായ അർച്ചന ചെയ്യുന്നത്. അർച്ചന ചെയ്ത പൂക്കളും പഴങ്ങളും അശുദ്ധമാണ് എന്ന സങ്കല്പവും ബ്രാഹ്മണർക്കിടയിൽ നിലവിലുണ്ട്. അത് തൊട്ടാൽ പിന്നെ കുളിച്ച ശേഷമേ ഭക്ഷണം കഴിക്കാവൂ. നിവേദ്യശുദ്ധം എന്നാണതിനെ പറയുക.

അഷ്ടോത്തരാർച്ചന 
നൂറ്റിയെട്ട്  നാമം ചൊല്ലിയുള്ള അർച്ചനയാണ് അഷ്ടോത്തരാർച്ചന എന്നു പറയുന്നത്. ഗണേശ അഷ്ടോത്തരം, രാമ അഷ്ടോത്തരം, നരസിംഹ അഷ്ടോത്തരം, പാർവ്വതി അഷ്ടോത്തരം, ദുർഗ്ഗ അഷ്ടോത്തരം, വെങ്കടേശ അഷ്ടോത്തരം, സുദർശന അഷ്ടോത്തരം എന്നിവ അഷ്ടോത്തരങ്ങളിൽ ചിലതാണു.

സഹസ്രനാമാർച്ചന 
ഭഗവാന്റെ ആയിരം നാമങ്ങൾ ചൊല്ലിയുള്ള അർച്ചനയാണ് സഹസ്രനാമാർചന. വിഷ്ണുവിന്റെ ആയിരം നാമങ്ങൾ ഉരുവിടുന്നത് വിഷ്ണു സഹസ്രനാമം. ശ്രീ ദുർഗ്ഗാ ദേവിയുടെ ആയിരം നാമാർച്ചനയെ ദുർഗ്ഗാ സഹസ്രനാമം അല്ലെങ്കിൽ ലളിത സഹസ്രനാമം എന്ന് പറയുന്നു. ബ്രഹ്മാണ്ഡപുരാണത്തിന്റെ അനുബന്ധമായ ലളിതോപഖ്യായനത്തിന്റെ ഭാഗമാണ് ലളിത സഹസ്രനാമം. ഇതുപോലെ ശിവസഹസ്രനാമവും ഗണേശസഹസ്രനാമവും ഉണ്ട്.

ലക്ഷാർച്ചന

ആന്തരികമായ അർച്ചന 
മനസ്സ് കൊണ്ട് ധ്യാനരൂപമായ പുഷ്പസമർപ്പണ സമാനമായ അർച്ചന. ഭീമസേനൻ വലിയ ശിവഭക്തനായിരുന്നു. എന്നാൽ പ്രത്യക്ഷത്തിൽ ശിവാർച്ചന നടത്തിയിരുന്നില്ല. ആന്തരികമായിട്ടാണ് നിർവഹിച്ചിരുന്നത്. ഭീമസേനൻ വനവാസകാലത്തും മറ്റും പ്രഭാതത്തിൽ എഴുന്നേറ്റ് പുറത്തേയ്ക്ക് നോക്കുന്ന സമയം ആ വനത്തിൽ കണ്ട പൂക്കളെല്ലാം മനസ്സ് കൊണ്ട് ശിവാർപ്പണമായി വിചാരിക്കുന്ന പതിവുണ്ടായിരുന്നു. തന്മൂലം അമിതമായ വീരശൂര പരാക്രമങ്ങൾ കാണിക്കേണ്ടിവന്നപ്പോഴൊക്കെ ഭീമന് ശിവാനുഗ്രഹം ലഭിച്ചിരുന്നു എന്നും ഐതിഹ്യമുണ്ട്.

പുഷ്പത്തിനു പകരം 
പൂജിക്കുവാൻ പുഷ്പങ്ങൾ ലഭിക്കാതെ വന്നാൽ തളിരുകൾകൊണ്ടും മൊട്ടുകൾകൊണ്ടും കായ്,കനികൾ,ഇലകൾ,പുല്ലുകൾ എന്നിവകൾ കൊണ്ടും പൂജിക്കാമെന്ന് വിശിഷ്ടഗ്രന്ഥമായ മേരുതന്ത്രത്തില്‍ വിധിക്കുന്നു.

അവലംബം

കുറിപ്പുകൾ
ഭാരതീയ സംഗീതത്തിലും (പ്രത്യേകിച്ച് കർണ്ണാടക സംഗീതം), നൃത്തത്തിലും അഗാധ പാണ്ഡിത്യമുള്ള പ്രശസ്തനായ ഒരു കലാ നിരൂപകൻ ആയിരുന്നു സുബ്ബുഡു (യഥാർത്ഥ പേർ: പി. വി. സുബ്രഹ്മണ്യം). (ജനനം:1917 മാർച്ച് 27, മരണം: 2007 മാർച്ച് 29). മുഖം നോക്കാതെയും പക്ഷം പിടിക്കാതെയും ഉള്ള നിശിതിമായ നിരൂപണങ്ങൾ ആയിരുന്നു സുബ്ബുഡുവിന്റേത്. നിശിതമായ വിമർശനങ്ങളിലൂടെ കർണ്ണാടക സംഗീതത്തിലെ പല കുലപതികളുടേയും അപ്രീതിക്ക്  സുബ്ബുഡു പാത്രമായി.

സംഗീത നൃത്ത നിരൂപകൻ 
50 വർഷത്തിലധികം നീണ്ട നിരൂപണ ജീവതത്തിൽ ഉടനീളം, സുബ്ബുഡുവിന്റെ സംഗീതത്തിലെ അഗാധമായ ജ്ഞാനവും കുറിക്കുകൊള്ളുന്നപരുക്കൻ ഫലിതബോധവും നിരവധിപ്പേരെ അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർക്കാൻ പ്രേരിപ്പിച്ചു. അതോടൊപ്പം നിരവധി ശത്രുക്കളേയും അദ്ദേഹം സമ്പാദിച്ചു. മദ്രാസ് മ്യൂസിക്ക് അക്കാഡമിയുടെ പ്രവേശനകവാടത്തിൽ പട്ടികൾക്കും സുബ്ബുഡുവിനും ഇവിടെ പ്രവേശനം ഇല്ല എന്ന ഒരു അറിയിപ്പ് 1980കളിൽ തൂങ്ങിയിരുന്നുവത്രേ.

അവലംബം 

കർണ്ണാടകസംഗീതം
1917-ൽ ജനിച്ചവർ
കേരള തലസ്ഥാ‍നമായ തിരുവനന്തപുരത്തു കൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തിലെ‍  ചെമ്മുഞ്ഞിമേട്ടിൽ നിന്നും  ഉൽഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റർ ഒഴുകി കോവളത്തിനടുത്തുള്ള  തിരുവല്ലം എന്ന സ്ഥലത്തുവച്ച്    അറബിക്കടലിൽ  ചേരുന്നു.  

നെടുമങ്ങാട്, നെയ്യാറ്റിൻ‌കര, തിരുവനന്തപുരം എന്നീ മൂന്ന് താലൂക്കുകളിലൂടെയാണ് ഈ നദി ഒഴുകുന്നത്.  തിരുവനന്തപുരം, ആര്യനാട് എന്നിവയാണ് ഈ നദീതീരത്തു സ്ഥിതിചെയ്യുന്ന പ്രധാന പട്ടണങ്ങൾ. പേപ്പാറ ഡാം,പേപ്പാറ വന്യ ജീവി സങ്കേതം ഈ നദിയിലാണ്.  തിരുവനന്തപുരത്തുനിന്നും 13 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന അരുവിക്കര എന്ന പ്രദേശത്ത് ഈ നദിയിൽ അണകെട്ടി നഗരത്തിലേക്കാവശ്യമായ ശുദ്ധജലം വിതരണം ചെയ്യുന്നു.

ചിത്രസഞ്ചയം

കേരളത്തിലെ നദികൾ
തിരുവനന്തപുരം ജില്ലയിലെ നദികൾ
കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളിൽ ഒന്നാണ്‌ കല്ലടയാർ. ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു. പൊന്മുടിക്ക് അടുത്തുള്ള മടത്തറ മലകളിൽ ആണ് കല്ലടയാറിന്റെ പ്രഭവസ്ഥാനം. പത്തനാപുരം, കുന്നത്തൂർ, കൊട്ടാരക്കര, കൊല്ലം താലൂക്കുകളിലൂടെ ഒഴുകി കല്ലടയാർ അഷ്ടമുടിക്കായലിൽ ചേരുന്നു. കുളത്തൂപ്പുഴ, ചെറുതോണിപ്പുഴ, കൽത്തുരുത്തിപ്പുഴ എന്നിവയാണ് കല്ലടയാറിന്റെ പോഷകനദികൾ. കരിമൾ കടൈക്കലിൽ നിന്ന് ഉൽഭവിക്കുന്ന പൊങ്ങുമലയാർ, ഗിരികൾ മലകളിൽ നിന്നു ഉൽഭവിക്കുന്ന ഗിരിമലയാർ, പൊന്മുടിയിൽ നിന്ന് ഉൽഭവിക്കുന്ന ശങ്കളിപാലമാർ എന്നിവ കുളത്തൂപ്പുഴയിൽ ചേരുന്നു. കല്ലടയറിന്റെ കുറച്ചു ഭാഗം ഒഴുകുന്നതു ദേശീയപാത 744 സമാന്തരമായി ആണു.

പാലരുവി വെള്ളച്ചാട്ടം
കേരളത്തിലെ കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്‌ പാലരുവി വെള്ളച്ചാട്ടം.കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റർ ഉയരമുണ്ട്.. ഇത് ഇന്ത്യയിലെ നാല്പതാമത്തെ വലിയ വെള്ളച്ചാട്ടമാണു്. . സഹ്യപർ‌വ്വതനിരകളിൽപ്പെട്ട രാജക്കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. (കല്ലടയാറിന്റെ തുടക്കം) രാജവാഴ്ചക്കാലം മുതൽ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു. ഇവയും സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. ഈ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ചില വിദഗ്ദ്ധർ കരുതുന്നു.  ഉൾ‌വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകും എന്നാണ് അവരുടെ വാദം. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ ആയിരക്കണക്കിനു സഞ്ചാരികൾ വരുന്ന സ്ഥലമാണിവിടം. വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളിലെ അപൂർ‌വ്വ വനങ്ങളും ചേർന്ന് മനോഹരമായ ഈ പ്രദേശം കൊല്ലത്ത് നിന്നും 75 കിലോമീറ്റർ അകലെയാണ്. പല അപൂർ‌വ്വ വൃക്ഷങ്ങളും സസ്യങ്ങളും വെള്ളച്ചാട്ടത്തിനു സമീപപ്രദേശത്ത് കാണാം

അണക്കെട്ട്
തെന്മലയ്ക്ക് അടുത്തുള്ള പരപ്പാറ ജലസേചന പദ്ധതി, ഒറ്റക്കൽ ജലസേചന പദ്ധതി എന്നിവ ഈ നദിയിലാണ്.  കേരളത്തിലെ കൊല്ലം ജില്ലയിലാണ് തെന്മല അണക്കെട്ട് അഥവാ തെന്മല-പരപ്പാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മലയിലുള്ളത്. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമാണ് ഈ അണക്കെട്ട്. 13.28 കോടി ബഡ്ജറ്റിൽ 1961-ലാണ് ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനും ഇതിലെ ജലം ഉപയോഗിക്കുന്നു. കല്ലട ഇറിഗേഷൻ ആന്റ് ട്രീ ക്രോപ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റിന്റെ കീഴിലാണ് നിർമ്മാണം നടത്തിയത്. കേരളത്തിലെ രണ്ടാമത്തെ വലിയ ജലസേചന അണക്കെട്ടാണ് തെന്മല. കൂടാതെ വളരെ വലിപ്പമേറിയ റിസർവോയർ ഏരിയായും ഈ ഡാമിനുണ്ട്. 92800 ഹെക്ടർ ഏരിയായിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിനു ചുറ്റും നിബിഡവനമേഖലയാണ്. തെന്മല അണക്കെട്ടിൽ ബോട്ടിങ്ങിനുള്ള സൗകര്യം ലഭ്യമാണ്. തിരുവനന്തപുരത്തുനിന്നും 72 കിലോമീറ്ററും കൊല്ലത്തുനിന്നും 66 കിലോമീറ്ററും ദൂരെയാണു അണക്കെട്ട്  സ്ഥിതി ചെയ്യുന്നതു

തെന്മല ഇക്കോടൂറിസം പദ്ധതി 
തെന്മല ഇക്കോടൂറിസം പദ്ധതി ഈ പ്രദേശത്തിന് ഇന്ത്യൻ വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാനവും സവിശേഷവുമായ സ്ഥാനം നേടിക്കൊടുത്തു. ഭൂമിയോടും പ്രകൃതിയോടും പ്രതിബദ്ധത പുലർത്തുന്നതാണ് ഇക്കോടൂറിസം. പ്രകൃതിയിലധിഷ്ഠിതമായിരിക്കുക, വിദ്യാഭ്യാസമൂല്യമുള്ളതായിരിക്കുക, പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതായിരിക്കുക, തദ്ദേശവാസികൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായിരിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ ഈ ഇക്കോടൂറിസം പദ്ധതി തെന്മലയിലേക്ക് നിരവധി സഞ്ചാരികളെ ആകർഷിച്ചുവരുന്നു. ഇവിടെ ഇക്കോടൂറിസം, ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം, പിൽഗ്രിമേജ് ടൂറിസം എന്നീ മൂന്ന് വിഭാഗങ്ങളിലായുള്ള സന്ദർശന പദ്ധതികളുണ്ട്. ഇക്കോടൂറിസത്തിൽ പ്രധാനമായും ട്രക്കിങ് ആണ് ഉൾപ്പെടുന്നത്. തെന്മലയിൽനിന്ന് രണ്ടുമണിക്കൂർ സമയംകൊണ്ട് പൂർത്തിയാക്കാവുന്ന 'സോഫ്റ്റ് ട്രക്കിങ്' മുതൽ മൂന്നുദിവസംകൊണ്ട് പൂർത്തിയാക്കാവുന്ന ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്ര കാൽനടയാത്ര വരെ ഇതിലുൾപ്പെടുന്നു. തെന്മലയിൽനിന്ന് 17 കി.മീ. അകലെയുള്ള പാലരുവി വെള്ളച്ചാട്ടം വരെയുള്ള കാൽനടയാത്രയാണ് മറ്റൊരു സന്ദർശന പരിപാടി. ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം പദ്ധതി തെന്മലയിൽമാത്രം കേന്ദ്രീകരിച്ചുള്ളതാണ്. ഇതിലെ ഒരു വിഭാഗം തെന്മലയിലുള്ള ഇക്കോടൂറിസം ഫെസിലിറ്റേഷൻ സെന്ററിലെ പരിപാടികളാണ്. ഇതിൽ ആംഫീ തിയെറ്റർ, ഷോപ്പ് കോർട്ട്സ്, റസ്റ്റൊറന്റ്, മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ എന്നിവയുണ്ട്. മലഞ്ചരിവിലൂടെയുള്ള നടപ്പാതകൾ, കാട്ടിലൂടെയുള്ള ചെറുപാതകൾ, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയർത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങൾ, ശില്പോദ്യാനം, മാൻ പാർക്ക് എന്നിവയടങ്ങുന്നതാണ് തെന്മലയിലെ മറ്റൊരു 'ഇക്കോഫ്രണ്ട്ലി' വിഭാഗം. സാഹസിക ടൂറിസത്തിനുള്ള സൗകര്യങ്ങളും ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുണ്ട്. നേച്ചർ ട്രെയിൻ, താമരക്കുളം, മൌണ്ടൻ ബൈക്കിങ്, റോക്ക് ക്ളൈംബിങ്, റാപ്പലിങ്, റിവർ ക്രോസിങ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു. |തെന്മലയിൽനിന്ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിലേക്കുള്ള തീർഥാടനസൗകര്യമൊരുക്കുന്ന ഇക്കോടൂറിസം പദ്ധതിയാണ് 'പിൽഗ്രിമേജ്' വിഭാഗത്തിലുള്ളത്. തെന്മല ഇക്കോടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് ഇക്കോടൂറിസം പദ്ധതിയുടെ മേൽനോട്ടം നടത്തുന്നത്.

ഒറ്റയ്കൽ ഔട്ട് ലുക്ക്
തെന്മല ഇക്കോടൂറിസത്തിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശമാണ് ഒറ്റയ്കൽ ഔട്ട് ലുക്ക്'. ദേശീയ പാത 744ൽ പുനലൂരിൽ നിന്നും 16 കിലോമീറ്റർ ദൂരെയാണ് ഇത്. കല്ലടയാറ്റിൽ ഉണ്ടാക്കിയ ബണ്ട് മൂലം ഇവിടെ ഒരു ചെറിയ തടാകം രൂപപ്പെട്ടിട്ടുണ്ട്. വർണ്ണനാതീതമായ പ്രകൃതിഭംഗിയും അതു കാണാനുള്ള നിരീക്ഷണ ഗോപുരവും ഇവിടുത്തെ പ്രത്യേകതയാണ്.

പുനലൂർ തൂക്കുപാലം
പുനലൂരിലെ പ്രശസ്തമായ തൂക്കുപാലം കല്ലടയാറിനു കുറുകെ ആണ്. കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം..  തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ  അനുമതി നൽകിയത്. ബ്രിട്ടീഷ്‌ സാങ്കേതികവിദഗ്ദ്ധൻ‍ ആൽബെർട്‌ ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877- ൽ പണിപൂർത്തിയാക്കി. അതിനു മൂന്നുവർഷങ്ങൾക്കുശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.

കല്ലടജലോത്സവം
കല്ലടജലോത്സവം ഇരുപത്തിയെട്ടാം ഓണദിനത്തിൽ നടകുന്നതു കല്ലടയാറിലെ മുതിരപ്പറമ്പ്-കറുവത്രക്കട് മേഖലയിൽ ആണു. തെക്കൻ കേരളത്തിലെ പ്രധാന ജലോത്സവങ്ങളിൽ ഒന്നാണു കല്ലടജലോത്സവം. കേരളത്തിലെ ഒട്ടുമിക്ക പ്രശസ്തമായ ചുണ്ടൻവള്ളങ്ങൾ പങ്കെടുക്കുന്ന ജലമേളയാണിതു.

ചിത്രങ്ങൾ

അവലംബം 

കേരള വേവ്സ് . കോം 

കേരളത്തിലെ നദികൾ
കല്ലടയാർ
തെക്കുകിഴക്കേ ഏഷ്യയിൽ ബോർണിയോ ദ്വീപിൽ ഉള്ള ഒരു രാജ്യമാണ് ബ്രൂണൈ (ഐ.പി.എ: []) ഔദ്യോഗിക നാമം: സ്റ്റേറ്റ് ഓഫ് ബ്രൂണൈ, അബോഡ് ഓഫ് പീസ് (ബ്രൂണൈ രാജ്യം, സമാധാനത്തിന്റെ വാസസ്ഥലം) (, ജാവി: برني دارالسلام . തെക്കൻ ചൈന കടലുമായി തീരദേശം ഒഴിച്ചാൽ കിഴക്കേ മലേഷ്യയിലെ സരാവാക്ക് സംസ്ഥാനത്താൽ ബ്രൂണൈ പൂർണ്ണമായും ചുറ്റപ്പെട്ടു കിടക്കുന്നു. ശക്തമായ ഒരു സുൽത്താനൈറ്റിന്റെ ബാക്കിപത്രമായ ബ്രൂണൈ യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് 1984 ജനുവരി 1-നു സ്വാതന്ത്ര്യം നേടി.

അവലംബം 

ഏഷ്യൻ രാജ്യങ്ങൾ
ബ്രൂണൈ
ദക്ഷിണപൂർവ്വേഷ്യൻ രാജ്യങ്ങൾ‎
ഒരു അയൽരാജ്യം മാത്രമുള്ള രാജ്യങ്ങൾ
ജനുവരി 1 സ്വാതന്ത്യദിനം ആഘോഷിക്കുന്ന രാജ്യങ്ങൾ
ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ബോർണിയോ
മുസ്ലീം രാഷ്ട്രങ്ങൾ
മദ്ധ്യധരണാഴിയുടെ കിഴക്കുവശത്തുള്ള ഒരു യൂറേഷ്യൻ ദ്വീപുരാജ്യമാണ് സൈപ്രസ്. (; ), ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സൈപ്രസ് () ടർക്കിക്ക് (അനറ്റോളിയ) തെക്കാണ് സൈപ്രസ്.

മെഡിറ്ററേനിയനിലെ മൂന്നാമത്തെ വലിയ ദ്വീപായ സൈപ്രസ്, മേഖലയിൽ ജനപ്രിയമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നുമാണ്‌. വർഷം തോറും 24 ലക്ഷം വിനോദസഞ്ചാരികളെ സൈപ്രസ് ആകർഷിക്കുന്നു.  ബ്രിട്ടീഷ് കോളനിയായിരുന്ന സൈപ്രസ് 1960-ൽ യുണൈറ്റഡ് കിങ്ഡത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. 1961-ൽ സൈപ്രസ് ഒരു കോമൺ‌വെൽത്ത് റിപ്പബ്ലിക്ക് ആയി. ഒരു വികസിത രാജ്യമായ സൈപ്രസ് 2004 മെയ് 1 മുതൽ യൂറോപ്യൻ യൂണിയൻ അംഗമാണ്. 

1974-ൽ ഗ്രീക്ക് സൈപ്രിയോട്ടുകളും റ്റർക്കിഷ് സൈപ്രിയോട്ടുകളും തമ്മിൽ സാമുദായിക കലാ‍പമുണ്ടാ‍യി. ഗ്രീക്ക് സൈപ്രിയോട്ടുകൾ പട്ടാള അട്ടിമറിയിലൂടെ സൈപ്രസിന്റെ ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചു. ഗ്രീക്ക് സൈനിക ഭരണകൂടത്തിന്റെ മേൽനോട്ടത്തിലായിരുന്നു ഈ പട്ടാള അട്ടിമറി ശ്രമം (കൂ). ഇതേത്തുടർന്ന് റ്റർക്കി സൈപ്രസിനെ ആക്രമിച്ച് സൈപ്രസ് ദ്വീപിന്റെ മൂന്നിലൊന്ന് ഭാഗം കയ്യേറി. ആയിരക്കണക്കിന് സൈപ്രിയോട്ടുകൾ ഇതെത്തുടർന്ന് അഭയാർത്ഥികളായി. ദ്വീപിനു വടക്ക് ഒരു പ്രത്യേക റ്റർക്കിഷ് സൈപ്രിയോട്ട് രാഷ്ട്രീയ സംവിധാനം സ്ഥാപിതമായി. ഈ സംഭവവും ഇതെത്തുടർന്നുള്ള രാഷ്ട്രീയ സാഹചര്യവും ഇന്നും തുടരുന്ന ഒരു വിവാദവിഷയമാണ്.

അവലംബം 

യൂറോപ്യൻ രാജ്യങ്ങൾ
പശ്ചിമേഷ്യൻ രാജ്യങ്ങൾ
സൈപ്രസ്
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ‎
ദ്വീപ് രാജ്യങ്ങൾ
ഒന്നിലധികം വൻകരകളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യങ്ങൾ
ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
മെഡിറ്ററേനിയൻ ദ്വീപുകൾ
തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ് ഈസ്റ്റ് ടിമോർ. (ഔദ്യോഗിക നാമം: ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് റ്റിമോർ-ലെസ്റ്റെ, അഥവാ റ്റിമോർ-ലെസ്റ്റെ). റ്റിമോർ ദ്വീപിന്റെ കിഴക്കേ പകുതി, അതൌറോ ദ്വീപ്, ജാക്കോ ദ്വീപ്, ഇന്തൊനേഷ്യൻ വെസ്റ്റ് ടിമോർ ദ്വീപിനുള്ളിൽ ഒറ്റപ്പെട്ട പ്രദേശമായ ഊക്കുസി-അംബേനോ എന്ന ഭാഗം എന്നിവ ചേർന്നതാണ് ഈസ്റ്റ് ടിമോർ. ആസ്ത്രേലിയയിലെ ഡാർ‌വ്വിൻ എന്ന വടക്കുപടിഞ്ഞാറൻ പ്രദേശത്തുനിന്നും ഏകദേശം 400 മൈൽ (640 കിലോമീറ്റർ‌‌) അകലെയാണ് ഈസ്റ്റ് ടിമോർ. 5,376 ച.മൈൽ (14,609 ച.കി.മീ) ആണ് ഈസ്റ്റ് റ്റിമോറിന്റെ വിസ്തീർണ്ണം.

പോർച്ചുഗൽ 16-ആം നൂറ്റാണ്ടിൽ കോളനിയാക്കിയ ഈസ്റ്റ് ടിമോർ നൂറ്റാണ്ടുകളോളം പോർച്ചുഗീസ് ടിമോർ എന്ന് അറിയപ്പെട്ടു. ഇന്തോനേഷ്യ 1975-ൽ ഈസ്റ്റ് ടിമോറിനെ ആക്രമിച്ച് കീഴടക്കി. 1976-ൽ ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിനെ ഇന്തോനേഷ്യയുടെ 27-ആം പ്രവിശ്യ ആയി പ്രഖ്യാപിച്ചു. 1999-ൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വയം നിർണ്ണയാവകാശ പ്രക്രിയയെ തുടർന്ന് ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിന്റെ മുകളിലുള്ള നിയന്ത്രണം അവസാനിപ്പിച്ചു. 2002 മെയ് 20-നു ഈസ്റ്റ് ടിമോർ 21-ആം നൂറ്റാണ്ടിലെയും മൂന്നാം സഹസ്രാബ്ദത്തിലെയും ആദ്യത്തെ പുതിയ സ്വതന്ത്രരാജ്യമായി. ഫിലിപ്പീൻസും ഈസ്റ്റ് ടിമോറുമാണ് ജനസംഖ്യയുടെ ഭൂരിഭാഗവും റോമൻ കത്തോലിക്കർ ഉള്ള ഏഷ്യയിലെ രണ്ടു രാജ്യങ്ങൾ. 

800$ മാത്രം പ്രതിശീർഷ ജി.ഡി.പി ഉള്ള ഈസ്റ്റ് റ്റിമോർ ലോകത്തെ തന്നെ ഏറ്റവും താഴ്ന്ന പ്രതിശീർഷ ജി.ഡി.പി (പി.പി.പി) ഉള്ള രാജ്യങ്ങളിൽ ഒന്നാണ്.. എങ്കിലും ഈസ്റ്റ് ടിമോറിന്റെ മാനവ വികസന സൂചിക (എച്ച്.ഡി.ഐ) താരതമ്യേന ശരാശരി മാനവ വികസനത്തെ സൂചിപ്പിക്കുന്നു. ലോകരാഷ്ട്രങ്ങളുടെ മാനവ വികസന സൂചിക അനുസരിച്ചുള്ള പട്ടികയിൽ ഈസ്റ്റ് ടിമോറിന്റെ സ്ഥാനം 142 ആണ്.

അവലംബം 

കിഴക്കൻ ടിമോർ
ദക്ഷിണപൂർവ്വേഷ്യൻ രാജ്യങ്ങൾ
ഒരു അയൽരാജ്യം മാത്രമുള്ള രാജ്യങ്ങൾ
ഒന്നിലധികം വൻകരകളിലായി വ്യാപിച്ചുകിടക്കുന്ന രാജ്യങ്ങൾ
ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
തെക്കുകിഴക്കേ ഏഷ്യയിലെ ഒരു ദ്വീപുരാഷ്ട്രമാണ് ഫിലിപ്പീൻസ് (ഫിലിപ്പീനോ ഭാഷ: പിലിപ്പിനാസ്), ഔദ്യോഗിക നാ‍മം: റിപ്പബ്ലിക്ക് ഓഫ് ദ് ഫിലിപ്പീൻസ് (Repúbliká ng̃ Pilipinas; RP). മനില ആണ് ഫിലിപ്പീൻസിന്റെ തലസ്ഥാനം. പശ്ചിമ ശാന്തസമുദ്രത്തിലെ 7,107 ദ്വീപുകൾ ചേർന്നതാണ്‌ ഫിലിപ്പീൻസ്. ഇത്രയുമധികം ദ്വീപുകൾ ചേർന്ന ഫിലിപ്പീൻസ് ദ്വീപ് സമൂഹത്തിൽ 700 എണ്ണത്തിൽ മാത്രമേ ജനവാസമുളളൂ. ലോകം  ചുറ്റി സഞ്ചരിച്ച  ആദ്യ മനുഷ്യനായ പോർച്ചുഗീസ് നാവികൻ ഫെർഡിനൻസ് മഗല്ലൻ തന്റെ മഹാ യാത്ര പൂർത്തിയാക്കും മുമ്പ് ജീവൻ വെടിഞ്ഞത് ഫിലിപ്പിൻസിൽ വച്ചാണ്'. ആ മരണവും യാത്രയും ഫിലിപ്പിൻസിനെ നാലു നൂറ്റാണ്ടു നീണ്ട കോളനി വാഴ്ച്ചക്ക് കാരണമായിത്തീർന്നു. ആ അധിനിവേശമാണ് ഫിലീപ്പിൻസിനെ ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ ഭൂരിപക്ഷ രാജ്യവും പാശ്ചാത്യ വൽ കൃതരാജ്യവുമാക്കിയത്.  പോർച്ചുഗൽക്കാരനായ മഗല്ലൻ സ്പെയിൻ രാജാവിനു വേണ്ടിയാണ് ആ യാത്ര നടത്തിയത്.അങ്ങനെ ഫിലിപ്പിൻസ്  സ്പെയിന്റെ കോളനിയായി .മൂന്നര നൂറ്റാണ്ടിനു ശേഷം സ്പെയിൻ ഒഴിവായപ്പോൾ അമേരിക്കയുടെ കീഴിയായി. സ്പാനീഷ് രാജാവായ ഫിലിപ്പ് രണ്ടാമന്റെ പേര് രാജ്യത്തിന്റെ പേരായി മാറുകയും ചെയ്തു.   വിവിധ ദ്വീപുകളിലായി വിവിധ തദ്ദേശീയ ആസ്ത്രൊനേഷ്യൻ സംസ്കാരങ്ങളും സ്പെയിൻ, ലാറ്റിൻ അമേരിക്ക, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നുള്ള സ്വാധീനവും ഫിലിപ്പീൻസ് പ്രദർശിപ്പിക്കുന്നു.

ഫിലിപ്പിനോകൾ പ്രധാനമായും ആസ്ത്രൊനേഷ്യൻ തായ്‌വഴിയിൽ ഉള്ളവരാണ്. ചില ഫിലിപ്പിനോകൾ സ്പാനിഷ്, ചൈനീസ്, അറബ് തായ്‌വഴികളിൽ നിന്നാണ്. 

മുൻപ് സ്പെയിനിന്റെയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും കോളനി ആയിരുന ഫിലിപ്പീൻസിനു മൂന്നു ശതാബ്ദം നീണ്ട സ്പാനിഷ് ഭരണം കാരണം പാശ്ചാത്യ ലോകവുമായി, പ്രധാനമായും സ്പെയിനും ലാറ്റിൻ അമേരിക്കയുമായി, പല സാമ്യങ്ങളും ഉണ്ട്. റോമൻ കത്തോലിക്കാ മതം ആണ് പ്രധാന മതം. 1987-ലെ ഭരണഘടന അനുസരിച്ച് ഔദ്യോഗിക ഭാഷകൾ ഫിലിപ്പിനോ ഭാഷയും ഇംഗ്ലീഷും ആണ്.

ചരിത്രം

ആദിമമനുഷ്യൻ ജീവിച്ച ഇടങ്ങളിലൊന്നാണ് ഫിലിപ്പീൻസ്. പലാവൻ ദ്വീപിലെ താബോൺ ഗുഹയിൽനിന്നു കണ്ടെത്തിയ ഫോസിലുകൾ 50,000 വർഷം മുമ്പു മനുഷ്യജാതി ജീവിച്ചിരുന്നതിന് തെളിവു നൽക്കുന്നു. താബോൺ മനുഷ്യൻ എന്നാണ് ആ നരവംശം അറിയപ്പെടുന്നത്.      മഗല്ലന്റെ വരവിനു ശേഷം യൂറോപ്യൻമാർ രേഖപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്ത ചരിത്രത്തിനും സഹസ്രാബ്ദങ്ങൾക്കും മുമ്പ് തന്നെ തുടങ്ങുന്നതാണ് ഫിലിപ്പിയൻസിന്റെ യഥാർത്ഥ ചരിത്രം.  അവസാനത്തെ ഹിമയുഗകാലത്താവണം നെഗ്രിറ്റോ വംശജരായ മനുഷ്യർ‌ ഇവിടേക്ക് കടന്നുവന്നത്. ഇരുമ്പുയുഗത്തിൽ തെക്കൻ ചൈനയിൽ നിന്നും തായ്‌വാനിൽ നിന്നുമുള്ളവർ ഫിലിപ്പീൻ ദ്വീപികളിലേക്ക് ചേക്കേറി. ചിതറിക്കിടക്കുന്ന ദ്വീപുകളായതിനാൽ ഒറ്റ രാജ്യവും ഒറ്റ ജനതയുമെന്ന ബോധം പുരാതനകാലത്ത് ഉണ്ടായിരുന്നില്ല. ദാത്തു എന്ന മൂപ്പന്റെ കീഴിലുള്ള ബരാങ്ഗേ എന്ന കുടിപ്പാർപ്പുകളുടെ സമൂഹമായാണ് ദ്വീപുകളിലെ ജനസമൂഹങ്ങൾ വികസിച്ചത്. പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ് അധിനിവേശകർ എത്തുമ്പോൾ അഞ്ചുലക്ഷത്തോളം ജനങ്ങൾ ബരാങ്ഗേ കുടിപാർപ്പുകൾ കേന്ദ്രീകരിച്ചാണ് ജീവിച്ചിരുന്നത്.

സ്പെയിൻകാർ ഫില്ലിപ്പീൻസിൽ എത്തുന്നതിനുമുമ്പ് അവിടെ തദ്ദേശീയ മതങ്ങൾക്കൊപ്പം ഹിന്ദുമതത്തിന്റേയും ബുദ്ധമതത്തിന്റേയും സ്വാധീനവും ഉണ്ടായിരുന്നു.  ഇന്തോനേഷ്യയിലെ ജാവ കേന്ദ്രമായുണ്ടായിരുന്ന ശ്രീവിജയസാമ്രാജ്യം വഴിയാണ് ഇവ രണ്ടും ഫില്ലിപ്പീൻസിലെത്തിപ്പെട്ടത്.  അവിടെ ഇന്ത്യയിലെ ദക്ഷിണബ്രാഹ്മിയുടെ ഗണത്തിൽപ്പെട്ട ഒരു ലിപിവ്യവസ്ഥയും നിലനിന്നിരുന്നു.

സ്പാനിഷ് അധിനിവേശം

1521 ൽ സീബു ദ്വീപിലെത്തിയ ഫെർഡിനാന്റ് മഗല്ലൻ ആ പ്രദേശങ്ങൾ സ്പെയിനിന്റെതായി പ്രഖ്യാപിച്ചു. ഐസ്‌ലാസ് ഡി സാൻ ലാസറോ എന്ന് ആ ദ്വീപുകൾക്ക് പേരിട്ടു. സ്പെയിനിലെ പുരോഹിതന്മാർ ദ്വീപുവാസികളെ കാത്തോലിക്കാ ക്രിസ്തുമത വിശ്വാസികളാക്കാൻ ലക്ഷ്യമിട്ടു. എല്ലാവരം കാത്തോലിക്കാ മതം സ്വീകരിച്ചുവെങ്കിലും മക്താൻ ദ്വീപിലെ മൂപ്പനായ ലാപു ലാപു അതിനു വഴങ്ങിയില്ല.  1521 ഏപ്രിൽ 27 നുണ്ടായ യുദ്ധത്തിൽ ലാപുലാപുവിന്റെ പടയാളികൾ മഗല്ലനെ വധിച്ചു.വിദേശാദിപത്യത്തെ ചെറുത്ത ആദ്യത്തെ ഫിലീപ്പിൻ ദേശീയ നായകനായി ഇന്ന് ലാപുവിനെ ആദരിക്കുന്നു. അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം മക്താനിലുണ്ട്.ലാപു എന്ന പേരിൽ നഗരവുമുണ്ട്. മഗല്ലനെ തുടർന്ന് പല സ്പാനീഷ് ഗവേഷകരും ഫിലിപ്പിൻസി ലെത്തി പല പേരുകളിൽ അവർ ആദ്വീപ് സമൂഹത്തെ വിളിച്ചു.     1543 ൽ റൂയ് ലോപ്പെത് ഡി വിൽയലോബൂസ് നയിച്ച സ്പാനിഷ് നാവികസംഘം എത്തിയതോടെയാണ് ഫിലിപ്പീൻസിൽ കോളനിവാഴ്ച തുടങ്ങിയത്. ആദ്വീപുകൾക്ക്      ലാസ് ഐസ് ലാസ് ഫിലിപ്പീനാസ് എന്ന് വിൽലോബുസ്    പേരിട്ടു.  തദ്ദേശിയരുമായി നിരന്തരം മല്ലിടേണ്ടി വന്ന വിൽയലോബൂസ്  പട്ടിണിയും കപ്പൽച്ചേതവും കാരണം മൊളുക്കസ് ദ്വീപിൽ അഭയം തേടി. പോർച്ചുഗീസുകാർ വിൽയലോബൂസിനെ പിടികൂടി ഇൻഡൊനീഷ്യയുടെ ഭാഗമായ ആംബോൺ ദ്വീപിൽ തടവിലാക്കി. സെയിന്റ് ഫ്രാൻസിസ് സേവ്യറുടെ പരിചരണമേറ്റാണ് വിൽയലോബൂസ് മരിച്ചത്.

മീഗൽ ലോപെസ് ഡി ലെഗസ്പി 1565 ൽ ഫിലിപ്പീൻസിന്റെ ആദ്യത്തെ സ്പാനിഷ് ഗവർണർ ജനറലായി.ആറു വർഷത്തിനു ശേഷം പ്രാദേശിക മുസ്ലീം ഭരണാധികാരികളെ പരാജയപ്പെടുത്തി ലെഗസ്പി മനിലയെ തലസ്ഥാനമാക്കി.മനിലയായിരുന്നു സ്പാനീഷ് ഭരണത്തിന്റെ  കേന്ദ്രം. ന്യൂ സ്പെയിൻ എന്നറിയപ്പെടുന്ന മെക്സിക്കോയുടെ ഒരു പ്രവിശ്യയായാണ് 1821 വരെയും സ്പെയിൻക്കാർ ഫിലിപ്പീൻസിൽ ഭരണം നടത്തിയത്. മിൻഡനാവോയിലെയും സുലുവിലെയും മുസ്ലികൾ മാത്രമാണ് സ്പാനിഷ് അധിനിവേശത്തെ ചെറുത്തത്. ഫിലിപ്പീനുകളെ കത്തോലിക്കാ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കലായിരുന്നു സ്പെയിൻ അനുവർത്തിച്ച പ്രധാന നയം.ഇസ്ലാം ഒഴികെ മറ്റു സംഘടിത മതങ്ങളൊന്നുമില്ലാത്തതിനാൽ മതപരിവർത്തനം എളുപ്പമായിരുന്നു. മുസ്ലിങ്ങളും പർവ്വത പ്രദേശങ്ങളിലെ ഗോത്രവർഗ്ഗക്കാരും മാത്രം ഇതിൽ നിന്നു ഒഴിഞ്ഞു നിന്നു. പ്രാദേശിക ആചാരങ്ങളും സാഹൂഹിക ക്രമങ്ങളും കലർന്ന ഒരു കത്തോലിക്കാ മതമാണ് ഫിലിപ്പീൻസിൽ നിലവിൽ വന്നത്. കോളനി ഭരണം യഥാർത്ഥത്തിൽ സ്പെയിന് നഷ്ടക്കച്ചവടമായിരുന്നു. ഡച്ചുകാരും പോർച്ചു ഗീസുകാരു മായും മുസ്ലീങ്ങളുമായുള്ള യുദ്ധങ്ങൾ കോളനി ഭരണത്തെ ചാപ്പരാക്കി.      കോളനികളിലെ മേൽക്കോയ്മയ്ക്കുവേണ്ടി ബ്രിട്ടൻ, ഫ്രാൻസ്, പ്രഷ്യ, റഷ്യ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ തമ്മിൽ നടത്തിയ സപ്തവത്സരയുദ്ധത്തിന്റെ ഫലമായി 1762 ൽ ബ്രിട്ടീഷുകാർ ഫിലിപ്പീൻസ് അധിനിവേശിച്ചു. സപ്തവത്സരയുദ്ധം അവസാനിച്ചതോടെ പാരീസ് സമാധാന സന്ധിപ്രകാരം (1763) ഫിലിപ്പീൻസിൽ നിന്നും ബ്രിട്ടീഷുകാർ പിൻവാങ്ങി. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആവശ്യങ്ങളും കലാപങ്ങളും ഉയരുകയും ചെയ്തു.18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ സ്പെയിൻ നേരിട്ട് ഫിലിപ്പിയൻസ് ഭരണം തുടങ്ങി.1869-ൽ സൂയസ് കനാൽ തുറന്നതോടെ സ്പെയ്നിലേക്കുള്ള യാത്രാ സമയവും കുറഞ്ഞു.ഇതോടെ ഒട്ടേറെ ഫിലിപ്പിനോകൾക്ക് യൂറോപ്പിൽ വിദ്യാഭ്യാസവും നേടുവാൻ അവസരമുണ്ടായി. ഇലസ്ട്രാഡോസ് എന്ന ഫിലിപ്പീനോ ഉപരിവർഗ്ഗം ഉയർന്നു വന്നത് ഈ സാഹചര്യത്തിലാണ്.

യൂറോപ്പിൽ വിദ്യാഭ്യാസം ലഭിച്ച ഫിലിപ്പിനോകൾ സ്പാനിഷ് കോളനി വാഴ്ചയ്ക്കെതിരെ പ്രൊപ്പഗാൻഡ മൂവ്‌മെന്റ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകി. സ്വാതന്ത്യപ്രസ്ഥാനത്തിന് പ്രരണയായത് ഹോസെ റിസാൽ എന്ന നവീകരണവാദിയായിരുന്നു. റിസാലിന്റെ നോവലുകൾ ഫിലിപ്പീൻസിലെ സെക്കൻഡറി ക്ലാസ്സുകളിലെ പംഠനവിഷയമാണ്. ആന്ദ്രേസ് ബോണിഫാസിയോ സ്ഥാപിച്ച കാതിപുനൻ രഹസ്യസംഘടനയായിരുന്നു  സ്പാനിഷ് കോളനി വാഴ്ചയ്ക്കെതിരെ ഉയർന്ന ശക്തമായ പ്രസ്ഥാനം . 1896-98 ൽ സ്വാതന്ത്യത്തിനായി ഫിലിപ്പീൻസ് വിപ്ലവം നടന്നുവെങ്കിലും പരാജയപ്പെട്ടു. 1896 ൽ സ്പാനിഷ് ഭരണകൂടം വിപ്ലവത്തിൽ പങ്ക് ആരേപിച്ച് ഹോസെ റിസാലിനെ വധിച്ചു. വിപ്ലവാനന്തരം കാതിപുനൻ പ്രസ്ഥാനം ബോണിഫാസിയോയുടെ മഗ്ദിവാങ്ങും എമിലിയോ അഗിനാൾഡോയുടെ മഗ്ദാലോ എന്നിങ്ങനെ രണ്ടായി പിരിഞ്ഞു. ബോണിഫാസിയോ രാഷ്ട്രീയവിരോധത്താൽ വധിക്കപ്പെടുകയും അഗിനാൾഡോയും സഹവിപ്ലവകാരികളും ഹോങ്കോങ്ങിലേക്ക് പലായനം ചെയ്യുകയും ചെയ്തു

അമേരിക്കൻ വാഴ്ച

1834 മുതൽ തന്നെ അമേരിക്ക ഫിലിപ്പീൻസിൽ കച്ചവടം തുടങ്ങിയിരുന്നു. സ്പാനിഷ് കോളനിയായിരുന്ന ക്യൂബയിലും അമേരിക്കയ്ക്ക് താല്പര്യമുണ്ടായിരുന്നു. ക്യൂബയിലും ഫിലിപ്പീൻസിലുമുള്ള അമേരിക്കൻ താല്പര്യം 1898 ൽ സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിലേക്കാണ് അവസാനിച്ചത്. ക്യൂബയിലെ ഹവാനാ തുറമുഖത്തും ഫിലിപ്പീൻസിലെ മനില ഉൾക്കടലിലും അമേരിക്കൻ സൈന്യം സ്പാനിഷ് നാവികസേനയുമായി ഏറ്റുമുട്ടി. ഫിലിപ്പീൻസിലെ യുദ്ധത്തിനിടയിൽ ഹോങ്കോങ്ങിലേക്ക് പലായനം ചെയ്ത മഗ്ദാലോ വിപ്ലവ നേതാവ് എമിലിയോ അഗിനാൾഡോ ഫിലിപ്പീൻസിലേക്ക് അമേരിക്ക ക്ഷണിച്ചു. ക്യൂബയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടതു പോലെ ഫിലിപ്പീൻസിനും സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷയാൽ 1898 മേയ് 19 ന് നാട്ടിൽ തിരിച്ചെത്തി. അപ്പോഴേക്കും ഫിലിപ്പീൻ സ്വാതന്ത്ര്യപ്പോരാളികൾ ലുസോൺ ദ്വീപിന്റെ നിയന്ത്രണം പിടിച്ചു കഴിഞ്ഞിരുന്നു. യുദ്ധത്തിൽ സ്പെയിൻ പരാജയപ്പെട്ടു. 1898 ജൂൺ 12 ന് അഗിനാൾഡോ ഫിലിപ്പീൻസിന്റെ സ്വാതന്ത്രം പ്രഖ്യാപിച്ച് ഒന്നാമത്തെ ഫിലിപ്പീൻ റിപ്പബ്ലിക്ക് സ്ഥാപിച്ചു. യുദ്ധശേഷം അമേരിക്ക ഒരു കൊളോണിയൽ ശക്തിയായി ഉയർന്നു വന്നു. പാരീസ് സമാധാന സന്ധിയെ തുടർന്ന് സ്പെയിനിന്റെ അധീനതയിലായിരുന്ന ഫിലിപ്പീൻസ്, ഗുവാം, പ്യൂർട്ടോറീക്കോ എന്നിവ അമേരിക്കയുടെതായി. സ്വാതന്ത്യം നല്കുന്നതിനു പകരം ഫിലിപ്പീൻസിനെ സ്വന്തം കോളനിയാക്കാനാണ് അമേരിക്ക തീരുമാനിച്ചത്. ഇതോടെ അഗിനാൾഡോയുടെ ഫിലിപ്പീൻ റിപ്പബ്ലിക്ക് അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാട്ടമാരംഭിച്ചു. 

1899 മുതൽ പതിനാലുവർഷം നീണ്ട ഫീലിപ്പീൻസ്-അമേരിക്ക യുദ്ധത്തിൽ 16,000 ഫിലിപ്പിനോ വിപ്ലവകാരികൾക്കും 4,234 അമേരിക്കൻ പട്ടാളക്കാർക്കും ജീവൻ നഷ്ടപ്പെട്ടു. രണ്ടരലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയിൽ സാധാരക്കാരും മരിച്ചു. 1901 മാർച്ച് 23 ന് ഇസബെലാ ദ്വീപിലെ പലാനനിൽ നിന്നും അമേരിക്കൻ സേന അഗിനാൾഡോയെ പിടികൂടി മനിലയിലേക്ക് എത്തിച്ചു. വിജയവും ചെറുത്തുനിൽപും അസാധ്യമെന്ന് മനസ്സിലാക്കിയ അഗിനാൾഡോ അമേരിക്കയോട് സന്ധി ചെയ്യാനും ആയുധം താഴെ വയ്ക്കാനും വിപ്ലവകാരികളോട് അപേക്ഷിച്ചു. എങ്കിലും യുദ്ധവും ചെറുത്തുനിൽപ്പും 1913 വരെ തുടർന്നു. തെക്കൻ പ്രദേശത്തെ മുസ്ലികളാണ് ഏറ്റവുമധികം ചെറുത്തുനിന്നത്. അഗിനാൾഡോയുടെ പതനത്തോടെ ഫിലിപ്പീൻസ് അമേരിക്കയുടെ കോളനിയായി മാറി. ഇന്ത്യയിൽ ബ്രിട്ടൻ അനുവർത്തിച്ച പോലെയാണ് അമേരിക്ക ഫീലിപ്പീൻസ് ഭരിച്ചത്. അമേരിക്കൻ ഗവർണർ  ജനറലിനു കീഴിൽ  ഫീലിപ്പീൻസുക്കാർ നടത്തുന്ന ഭരണവ്യവസ്ഥയായിരുന്നു അത്. 1935-1946 കാലത്ത് ഫിലിപ്പീൻസ് കോമൺവെൽത്തും രൂപവൽക്കരിച്ചു.

ജാപ്പനീസ് അധിനിവേശം

രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ 1941 ഡിസംബർ 8 ന് ജപ്പാൻ ഫീലിപ്പീൻസ് ആക്രമിച്ചു. പേൾഹാർബർ ആക്രമണമുണ്ടായി 10 മണിക്കൂർ കഴിഞ്ഞപ്പോൾ ആയിരുന്നു ഇത്. ജനറൽ മക്താർതറിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ-ഫീലിപ്പീൻസ് സേന ജപ്പാനുമുമ്പിൽ അടിയറവുവെച്ചു. മക്കാർതർ ഓസ്ട്രേലിയയിലേക്കും ഫീലിപ്പീൻസ് കോമൺവെൽത്ത് പ്രസിഡന്റ് മാനുവൽ എൽ. കിസോൺ അമേരിക്കയിലേക്കും പലായനം ചെയ്യു. ജപ്പാനീസ് പട്ടാളമേധാവികൾ ഫിലിപ്പീൻസിനെ സ്വതന്ത്യറിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ഗറില്ലായുദ്ധമുറകളിലുടെ ഫിലിപ്പീൻസ് പട്ടാളം ജപ്പാനെ നേരിട്ടുകൊണ്ടിരുന്നു. 1944 ൽ ഹുക്ബലാഹാപ് എന്ന ഫിലിപ്പീൻസ് ജനകീയസേന ലുസോൺ ദ്വീപിൽ നിയന്ത്രണം നേടി. 1944 ഒക്ടോബർ 20 ന് മക്കാർതറുടെ നേതൃത്വത്തിലുള്ള സഖ്യസേന ഫീലിപ്പീൻസിലെത്തി ജപ്പാനുമായി യുദ്ധം ആരംഭിച്ചു. സെപ്തംബർ 2 ന് ജപ്പാൻ ഔദോഗികമായി കീഴടങ്ങി. അപ്പോഴേക്കും നാഗസാക്കിയിലും ഹിരോഷിമയിലും അമേരിക്ക നടത്തിയ അണുബോംബാക്രമണത്തിൽ ജപ്പാൻ തകർന്നിരുന്നു. 10 ലക്ഷം ഫിലിപ്പീൻസുകാരാണ് രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ മരിച്ചതെന്നാണ് കണക്ക്.

സ്വാതന്ത്യത്തിലേക്ക്

1946 ജൂലൈ 4 ന് ഫിലിപ്പീൻസ് സ്വതന്ത്യരാഷ്ട്രമായി.ബഹുകക്ഷി അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിനേതാവായ മാനുവൽ എൽ. റോക്സാസായിരുന്നു ആദ്യ പ്രസിഡന്റ്. വിവാദമായ ഫിലിപ്പീൻസ്-യു.എസ്. ട്രേഡ് ആക്ടിലൂടെ റോക്സാസ് അമേരിക്കയുമായി ബന്ധം ശക്തമാക്കി. 99 വർഷത്തേക്ക് ഫിലിപ്പീൻസിലെ 23 സൈനികകേന്ദ്രങ്ങൾ അമേരിക്കയ്ക്ക് വാടകയ്ക്കു നൽക്കാനും രാജ്യത്തെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിൽ അമേരിക്കയ്ക്ക് തുല്യ പങ്കാളിത്തം അനുവദിക്കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു ട്രേഡ് ആക്ട്. പിൻക്കാലത്ത് കൊറിയ, വിയറ്റ്നാം, ചൈന, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളിൽ അമേരിക്ക സൈനികമുന്നേറ്റങ്ങൾ നടത്തിയത് ഫിലിപ്പീൻസിലെ സൈനികകേന്ദ്രങ്ങളിൽ നിന്നായിരുന്നു. യുദ്ധകാലത്ത് ജപ്പാനുമായി സഹകരിച്ചവർക്ക് റോക്സാസ് പൊതുമാപ്പ് നൽകി എന്നാൽ യുദ്ധത്തിൽ ജപ്പാനെതിരെ പൊരുതിയ ജനകീയസേനയായ ഹുക്ബലഹാപിനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.        1948 ഏപ്രിൽ 15 ന് റോക്സാസ് അന്തരിച്ചപ്പോൾ വൈസ് പ്രസിഡന്റ് എൽ പിഡിയോ കിറിനോ പ്രസിഡന്റായി. ഹുക്ബലാഹാപ് പ്രസ്ഥാനത്തെ അടിച്ചമർത്താൻ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ. ഫിലിപ്പീൻസിൽ വൻതോതിൽ ശ്രമമാരംഭിച്ചു. സി.ഐ.എ യുടെ പിന്തുണയോടെ 1953 ൽ റമോൺ മഗ്സാസെ പ്രസിഡന്റായതോടെ അമേരിക്കൻ വിരുദ്ധരെയും രാഷ്ട്രീയശത്രുക്കളെയും സി.ഐ.എ വകവരുത്തി.

മർക്കോസിന്റെ സർവാധിപത്യം

1965 ൽ നാഷണലിസ്റ്റ് പാർട്ടി നേതാവ് ഫെർഡിനൻഡ് മർക്കോസ് (1917-1989) പ്രസിഡന്റായതോടെ അടിസ്ഥാനസൗകര്യത്തിലും വിദ്യാഭ്യാസരംഗത്തും ശക്തമായ നടപടികൾ സ്വീകരിച്ചു. 1969 ൽ മർക്കോസ് വീണ്ടും പ്രസിഡന്റായി. പുരോഗതിക്കൊപ്പം അഴിമതിയും ജനപ്പെരുപ്പവും രാജ്യത്ത് സംജാതമായി. മർക്കോസിന്റെ ദുർഭരണത്തിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ന്യൂപീപ്പിൾസ് ആർമി രൂപീകരിച്ചു. മോറോ നാഷണൽ ഫ്രണ്ട് എന്ന സംഘടന മിൻഡനാവോ ദ്വീപുകളുടെ സ്വാതന്ത്ര്യനുവേണ്ടി രംഗത്തിറങ്ങി. 1972 ൽ കമ്യൂണിസ്റ്റുകൾക്കെതിരെ പട്ടാളനിയമം പ്രഖ്യാപിച്ച മർക്കോസ് 1881 വരെ നിയമം തുടർന്നു. പട്ടാളനിയമകാലത്ത് മർക്കോസ് എല്ലാ പൗരാവകാശങ്ങളും റദ്ദാക്കുകയും പ്രതിപക്ഷനേതാക്കളെ തടവിലാക്കുകയും ചെയ്തു. മർക്കോസിന്റെ കടുത്ത വിമർശകനായായ സെനറ്റർ ബെനിങ്ഗോ അക്കിനോ ആണ് തടവിലായവരിൽ പ്രമുഖൻ. രണ്ടിൽ കൂടുതൽ തവണ പ്രസിഡന്റാവാമെന്ന് ഭരണഘടന പൊളിച്ചെഴുതിയ മർക്കോസ് പ്രസിഡന്റ് പദവിയിൽ തുടർന്നു. 1981 ൽ പ്രതിപക്ഷം ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ ജയിച്ച മർക്കോസ് വീണ്ടും പ്രസിഡന്റായി. 1983 ൽ വർഷങ്ങൾ നീണ്ട പ്രവാസവാസം കഴിഞ്ഞ് ബെനിങ്ഗോ അക്കിനോ ഫിലിപ്പീൻസിലെ മനില വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോൾ മർക്കോസിന്റെ പട്ടാളം വെടിവെച്ച് കൊന്നു. ഇതോടെ മർക്കോസിനെതിരായ ജനവികാരവും അമേരിക്കൻ സമ്മർദ്ദവും മൂലം 1986 ഫ്രബുവരിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മർക്കോസ് നിർബന്ധിതനായി. അക്കിനോയുടെ ഭാര്യ കൊറസോൺ അക്കിനോയായിരുന്നു പ്രതിപക്ഷ സ്ഥാനാർത്ഥി. വ്യാപകമായി തട്ടിപ്പു നടന്ന തെരഞ്ഞെടുപ്പിൽ മർക്കോസ് വിജയിച്ചുവെങ്കിലും പ്രതിപക്ഷവും അന്താരാഷ്ട്ര നീരിക്ഷകരും അമേരിക്കയും തെരഞ്ഞെടുപ്പു ഫലം അംഗീകരിച്ചില്ല. സൈന്യാധിപൻ ജനറൽ ഫിദെൽ റമോസും പ്രതിരോധമന്ത്രി ഹുവാൻ പോൺസ് എന്റീലും എതിർത്തോടെ  മർക്കോസ് ഫിലിപ്പീൻസിൽ നിന്നും പലായനം ചെയ്തു. ഫ്രബുവരി 25 ന് കൊറസോൺ അക്കിനോ പ്രസിഡന്റായി.

കൊറസോൺ അക്കിനോയുടെ ഭരണകാലത്ത് ഫിലിപ്പീൻസിൽ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടു. പ്രസിഡണ്ടിന് പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടനയിൽ നിന്നും റദ്ദാക്കി. ഫിലിപ്പീൻസിലെ അമേരിക്കയുടെ സൈനികസാന്നിധ്യം ഒഴിവാക്കുകയും ചെയ്തു. 1992 ൽ കൊറസോണിന്റെ പിന്തുണയോടെ മുൻസൈന്യാധിപൻ ഫിദെൽ റമോസ് പ്രസിഡന്റായി. 1996 ൽ മിൻഡനാവോ ദ്വീപുകളുടെ സ്വാതന്ത്ര്യനുവേണ്ടി പേരാടുന്ന മോറോ നാഷണൽ ഫ്രണ്ട് എന്ന സംഘടനയുമായി റമോസ് സമാധാനക്കരാറിൽ ഒപ്പുവെച്ചു. സ്വതന്ത്രഇസ്ലാം രാഷ്ട്രത്തിനായി മോറോ നാഷണൽ ഫ്രണ്ട് എന്ന സംഘടനയിലെ ഒരു വിഭാഗം ഇപ്പോഴും സായുധകലാപത്തിലാണ്. 1998 ൽ മുൻ സിനിമാതാരവും വൈസ് പ്രസിഡണ്ടുമായ ജോസഫ് ട്രാഡാ പ്രസിഡന്റായി. അഴിമതിയാരോപണത്തെ തുടർന്ന് 2001 ൽ രാജിവെച്ചു. തുടർന്ന് വൈസ് പ്രസിഡന്റ് ഗ്ലോറിയ മക്കപാഗൽ-അറോയോ പ്രസിഡന്റായി. 2004 ലെ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ഗ്ലോറിയ വീണ്ടും പ്രസിഡന്റായി. 2010 ജൂൺ 30 നു നടന്ന തെരഞ്ഞെടുപ്പിൽ കൊറസോൺ അക്കിനോയുടെ മകൻ നൊയ്നൊയ് അക്കിനോ അഥവാ ബെനിങ്ഗോ അക്കിനോ മൂന്നാമൻ പ്രസിഡന്റായി.

സംസ്കാരം

ജനങ്ങൾ
ജനസംഖ്യയിൽ ലോകത്തു പന്ത്രണ്ടാം സ്ഥാനത്താണ് ഫിലിപ്പീൻസ്. ഫിലിപ്പീൻസിലെ ജനതയിൽ മൂന്നിൽ രണ്ടും താമസിക്കുന്നത് ലുസോൺ ദ്വീപിലാണ്. ആയിരത്തിലധികം വർഷം മുമ്പ് തയ്വാനിൽ നിന്ന് കുടിയേറിയ ജനങ്ങളുടെ പിന്മുറക്കാരാണ് ഫിലിപ്പിനോകൾ. ഇവർ പ്രധാനമായും 12 വംശീയവിഭാഗങ്ങളാണ്. ടാഗലോഗ്, സെബുവാനോ, ഇലോകാനോ എന്നിവയാണ് എറ്റവും പ്രധാനപ്പെട്ടവ. നെഗ്രിറ്റോ അഥവാ എയ്റ്റ എന്നു വിളിക്കുന്ന ആദിമനിവാസികൾ ഇന്ന് മുപ്പതിനായിരത്തോളമേ വരൂ. ഫിലിപ്പിനോകളും മറ്റു വംശീയപാരമ്പര്യങ്ങളിൽപ്പെട്ടവരും തമ്മിലുള്ള ബന്ധത്തിൽനിന്നുണ്ടായ സങ്കരവർഗ്ഗം ന്യൂനപക്ഷമാണെങ്കിലും സാമ്പത്തികമായും രാഷ്ട്രീയമായും ശക്തരാണ്. ചൈനീസ്, അമേരിക്കൻ, ദക്ഷിണേഷ്യൻ ജനവിഭാഗങ്ങൾ രാജ്യത്തെ വൈദേശിക ന്യൂനപക്ഷമാണ്. 

ലോകത്തെ മൂന്നാമത്തെ വലിയ റോമൻ കത്തോലിക്കാ രാജ്യമാണ് ഫിലിപ്പീൻസ്. 92 ശതമാനം ക്രൈസ്തവരാണ്. കത്തോലിക്കർ മാത്രം 83 ശതമാനം വരും. കൂടാതെ ഇസ്ലാം, ഹിന്ദു, ബുദ്ധമതസ്ഥരുമുണ്ട്. ജനസംഖ്യയിൽ അഞ്ചു ശതമാനം മുസ്ലികളാണ്.

തദ്ദേശീയ സംസ്കാരത്തിൽ ചൈനീസ്, ഹിസ്പാനിക്, അമേരിക്കൻ സംസ്കാരങ്ങളുടെ സ്വാധീനം കലർന്നതാണ് ഫിലിപ്പീൻസ് സംസ്കാരം. മൂന്നു നൂറ്റാണ്ടോളം നീണ്ടുനിന്ന സ്പാനിഷ് കോളനി ഭരണം സംസ്കാരത്തെ ഗണ്യമായി സ്വാധീനിച്ചു. മെക്സിക്കോയുടെ ഭാഗമായാണ് സ്പെയിൻ ഫിലിപ്പീൻസിൽ ഭരണം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ മെക്സിക്കൻ സംസ്കാരവും ഫിലിപ്പീൻസിൽ പ്രകടമാണ്. കത്തോലിക്കാ സഭയുടെ ഉത്സവകളിലും ആചാരങ്ങളിലുമാണ് സ്പാനിഷ് സ്വാധീനം ഏറെയുള്ളത്. ഭക്ഷണരീതിയിൽ ചൈനീസ് സ്വാധീനമാണുള്ളത്. ഇംഗ്ലീഷും ബാസ്കറ്റ്ബോളും ഫാസ്റ്റ് ഫുഡുമെല്ലാം അമേരിക്കൻ സംഭാവനകളാണ്. വൈദേശികമായ ഈ സ്വാധീനങ്ങളെല്ലാമുണ്ടെങ്കിലും സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനഘടകങ്ങളിൽ ഫിലിപ്പീൻസ് ഏഷ്യൻ സ്വഭാവം നിലനിർത്തുന്നു. കുടുംബകേന്ദ്രിതമാണ് എല്ലാ സാമൂഹികബന്ധങ്ങളും. പള്ളികളിലെ പെരുന്നാളുകളാണ് പ്രധാന ഉത്സവങ്ങൾ. ഫീസ്റ്റ എന്ന ഉത്സവങ്ങൾ വർഷംതോറും മിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും പെരുന്നാളുമായി ബന്ധപ്പെട്ട് നടക്കുന്നു. തദ്ദേശീയസംസ്കാരത്തിന്റെ ശക്തമായ അടിയൊഴുക്ക് ഇത്തരം ഉത്സവങ്ങളിലുണ്ട്. ആഴിചാട്ടവും കോഴിപ്പോരും വെടിക്കെട്ടും നൃത്തമത്സരവുമെല്ലാം കൂട്ടിചേർന്നതാണ് ആ പള്ളിപ്പൂരങ്ങൾ.             വൈവിധ്യത്തിലെ ഏകത്വമാണ് ഫിലിപ്പീൻസിന്റെ മുഖമുദ്ര. 170-ൽ അധികം ഭാഷ രാജ്യത്ത് സംസാരിക്കുന്നു. പടിഞ്ഞാറൻ മലയോ പോളിനേഷ്യൻ ,ഓസ്ട്രനീഷ്യൻ കുടുംബങ്ങളിൽ പെട്ടവരാണ് അവരിൽ അധികവും.തഗലോഗ് ഗോത്രവിഭാഗത്തിന്റെ ഭാഷ അടിസ്ഥാനപ്പെടുത്തിയുള്ള മാനകീകൃത ഭാഷാഭേദമാണ് ഔദ്യോകിക ഭാഷയായ ഫിലിപ്പിനോ .

അവലംബം 

ഫിലിപ്പീൻസ്
ദക്ഷിണപൂർവ്വേഷ്യൻ രാജ്യങ്ങൾ
സ്പാനിഷ് കോളനിയായിരുന്ന രാജ്യങ്ങൾ
ഇംഗ്ലീഷ്‌ ഔദ്യോഗികഭാഷയായിട്ടുള്ള രാജ്യങ്ങൾ
ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ
ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനുവേണ്ടി മരണം വരെ നിരാഹാരം അനുഷ്ഠിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് പോട്ടി ശ്രീരാമുലു (മാർച്ച് 16, 1901-ഡിസംബർ 16, 1952 പോട്ടി ശ്രീ രാമലു എന്നും എഴുതാറുണ്ട്). ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന:ക്രമീകരിക്കുന്നതിന് പോട്ടി ശ്രീരാമുലുവിന്റെ നിരാഹാര സത്യാഗ്രഹം കാരണമായി. അദ്ദേഹം അമരജീവി എന്നപേരിൽ ആന്ധ്രാപ്രദേശിൽ ആദരിക്കപ്പെടുന്നു. മഹാത്മാഗാന്ധിയുടെ അടിയുറച്ച അനുയായിയായ പോട്ടി ശ്രീരാമുലു തന്റെ ജീ‍വിതകാലം മുഴുവൻ സത്യം, അഹിംസ തുടങ്ങിയ ആദർശങ്ങൾക്കും ഹരിജൻ തുടങ്ങിയ പ്രസ്ഥാനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു.

ആദ്യകാലം 
ഗുരുവയ്യ, മഹാലക്ഷ്മാമ്മ എന്നീ ദമ്പതികളുടെ മകനായി 1901 മാർച്ച് 16-നു മദ്രാസിലെ അണ്ണാപിള്ള തെരുവിൽ 165-ആം നമ്പ്ര വീട്ടിൽ പോട്ടി ശ്രീരാമുലു ജനിച്ചു.  പോട്ടി ശ്രീരാമുലുവിന്റെ പൂർ‌വ്വികർ നെല്ലൂർ ജില്ലയിലെ പടമടാപള്ളെ ഗ്രാമത്തിൽ നിന്നായിരുന്നു. പാരമ്പര്യമായി വണികരായിരുന്ന ആര്യ വൈശ്യ എന്ന സമുദായത്തിലാണ് പോട്ടി ശ്രീരാമുലു ജനിച്ചത്. 20-ആം വയസ്സുവരെ അദ്ദേഹം മദ്രാസിൽ പഠിച്ചു. പിന്നീട് ബോംബെയിലെ വിക്ടോറിയ ജൂബിലി റ്റെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സാനിട്ടറി എഞ്ജിനിയറിംഗ് പഠിച്ചു. ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലർ റെയിൽ‌വേയിൽ ഉദ്യോഗത്തിൽ പ്രവേശിച്ച അദ്ദേഹം അവിടെ 4 വർഷം ജോലിചെയ്തു. 1927-ൽ (അദ്ദേഹത്തിനു 25 വയസ്സ് ഉള്ളപ്പോൾ) പോട്ടി ശ്രീരാമുലുവിന്റെ ഭാര്യ മരിച്ചു. ഇതെത്തുടർന്ന് ലൗകികജീവിതത്തിൽ താല്പര്യം നശിച്ച പോട്ടി ശ്രീരാമുലു തന്റെ ജോലി രാജിവെച്ചു, സ്വത്തുവകകൾ അമ്മയ്ക്കും സഹോദരർക്കുമായി വീതിച്ചുകൊടുത്ത് മഹാത്മാഗാന്ധിയുടെ അനുയായി ആയി സബർമതി ആശ്രമത്തിൽ ചേർന്നു.

സ്വാതന്ത്ര്യസമര പ്രസ്ഥാനവും ഹരിജനോദ്ധാരണവും 
പോട്ടി ശ്രീരാമുലു ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. 1930-ൽ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനു അദ്ദേഹം ജയിലിൽ അടയ്ക്കപ്പെട്ടു. 1941-നും 1942-നും ഇടയ്ക്ക് അദ്ദേഹം സത്യാഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്തു. മൂന്നുതവണ പോട്ടി ശ്രീരാമുലു സ്വാതന്ത്ര്യത്തിനുവേണ്ടി ജയിൽവാസം അനുഭവിച്ചു. ഗ്രാമ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ഗുജറാത്തിലെ രാജ്കോട്ടിലും ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൊമരവോലുവിലും അദ്ദേഹം പങ്കാളിയായി. യെർനേനി സുബ്രമണ്യം കൊമരവോലുവിൽ സ്ഥാപിച്ച ഗാന്ധി ആശ്രമത്തിൽ അദ്ദേഹം ചേർന്നു.

1943-നും 1944-നും ഇടയ്ക്ക് നെല്ലൂർ ജില്ലയിൽ ചർക്കയുടെ ഉപയോഗം വ്യാപകമാക്കുന്നതിനു വേണ്ടി അദ്ദേഹം പ്രവര്ത്തിച്ചു. ജാതിയോ സമുദായമോ നോക്കാതെ എല്ലാ വിഭാഗങ്ങളിലും ഉള്ളവരുടെ വീടുകളിലും അദ്ദേഹം ഭക്ഷണത്തിൽ പങ്കുചേർന്നു. 1946-48 കാലഘട്ടത്തിൽ നെല്ലൂരിലെ ക്ഷേത്രങ്ങളിലും മറ്റ് മത സ്ഥാപനങ്ങളിലും ഹരിജനങ്ങൾക്ക് പ്രവേശനം ലഭിക്കുന്നതിനായി അദ്ദേഹം മൂന്ന് ഉപവാസങ്ങൾ അനുഷ്ഠിച്ചു. നെല്ലൂരിലെ മൂലപേട്ട വേണുഗോപാലസ്വാമി ക്ഷേത്രത്തിൽ ഹരിജനങ്ങൾക്ക് ക്ഷേത്രപ്രവേശനത്തിനായി അദ്ദേഹം നടത്തിയ നിരാഹാരത്തെ തുടർന്ന് ഹരിജനങ്ങൾക്ക് പ്രവേശനം അനുവദിക്കപ്പെട്ടു. മദ്രാസ് സർക്കാരിൽ നിന്ന് ഹരിജനോദ്ധാരണത്തിനായി ഉപവാസത്തിലൂടെ അദ്ദേഹം അനുകൂല ഉത്തരവുകൾ നേടിയെടുത്തു.

ഇതിന്റെ ഭലമായി ഹരിജനോദ്ധാരണത്തിനായുള്ള പ്രവർത്തനങ്ങളിൽ ആഴ്യിൽ ഒരു ദിവസമെങ്കിലും കളക്ടർമാർ പങ്കെടുക്കണം എന്ന് സർക്കാർ ഉത്തരവിറക്കി. തന്റെ ജീവിതത്തിന്റ അവസാന കാലത്ത് പോട്ടി ശ്രീരാമുലു നെല്ലൂരിൽ താമസിച്ച് ഹരിജനോദ്ധാരണത്തിനായി പ്രവർത്തിച്ചു. ഹരിജനോദ്ധാരണം പ്രോൽസാഹിപ്പിക്കുന്നതിനായി മുദ്രാവാക്യങ്ങൾ എഴുതിയ പ്ലാക്കാർഡുകൾ അദ്ദേഹം അണിയുമായിരുന്നു. പാദരക്ഷകളോ കുടയോ ഇല്ലാതെ വേനൽച്ചൂടിൽ ശ്രീരാമുലു ഈ പ്ലക്കാർഡുകളും അണിഞ്ഞ് നടക്കുമായിരുന്നു. പോട്ടി ശ്രീരാമുലുവിന്റെ പൂർ‌വ്വപ്രവർത്തികൾ അറിയാത്ത ആളുകൾ ഒരു ഭ്രാന്തൻ എന്നുകരുതി അദ്ദേഹത്തെ അവഗണിച്ചു. സ്വമതസ്ഥർ പോട്ടി ശ്രീരാമുലുവിനെ ഹരിജനോദ്ധാരണത്തിന്റെ പേരിൽ അധിക്ഷേപിച്ചു.

തെലുഗു സംസാരിക്കുന്നവർക്കായി പ്രത്യേക സംസ്ഥാനം എന്ന ആവശ്യം 

തെലുഗു ഭാഷ സംസാരിക്കുന്നവരെ ഒരുമിപ്പിക്കുന്നതിനും തമിഴ്, ദ്രാവിഡ സംസ്കാരങ്ങളിൽ നിന്നും വേറിട്ട് ആന്ധ്രാപ്രദേശിന്റെ തനതു വ്യക്തിത്വവും സംസ്കാരവും കാത്തുസൂക്ഷിക്കുന്നതിനുമായി ആന്ധ്രാപ്രദേശിനെ ഭാഷാടിസ്ഥാനത്തിൽ വിഭജിക്കണം എന്ന് പോട്ടി ശ്രീരാമുലു സർക്കാരിനെ നിർബന്ധിക്കുവാൻ ശ്രമിച്ചു. ഒരു നീണ്ട നിരാഹാരത്തിൽ പ്രവേശിച്ച അദ്ദേഹത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രു ഭാഷാടിസ്ഥാനത്തിലുള്ള വിഭജനത്തെ പിന്താങ്ങാം എന്നുപറഞ്ഞ് നിരാഹാരത്തിൽ നിന്നും പിന്തിരിപ്പിച്ചു. എങ്കിലും പിന്നീട് കുറെക്കാലത്തേയ്ക്ക് ഈ പ്രശ്നത്തിൽ തുടർനടപടികൾ ഉണ്ടായില്ല. മദ്രാസിൽ മഹർഷി ബുളുസു ശംബരമൂർത്തിയുടെ വീട്ടിൽ 1952 ഒക്ടോബർ 19-നു പോട്ടി ശ്രീരാമുലു ആന്ധ്രാ സംസ്ഥാന രൂപവത്കരണത്തിനായി വീണ്ടും ഉപവാസം ആരംഭിച്ചു. ആദ്യം അധികം പേർ ശ്രദ്ധിക്കാത്ത ഈ ഉപവാസം ദിവസം ചെല്ലുംതോറും ജനശ്രദ്ധ ആകർഷിച്ചു. ആന്ധ്ര കോൺഗ്രസ് കമ്മിറ്റി ഈ ഉപവാസത്തെ കൈയൊഴിഞ്ഞിരുന്നു.

തെലുങ്കരുടെ പല സമരങ്ങൾക്കും പ്രകടനങ്ങൾക്കും ശേഷവും സർക്കാർ പുതിയ സംസ്ഥാനരൂപവത്കരണത്തെക്കുറിച്ച് വ്യക്തമായി ഒന്നും പ്രഖ്യാപിച്ചില്ല. ഡിസംബർ 15-നു അർദ്ധരാത്രി (ഡിസംബർ 16-നു അതികാലേ) പോട്ടി ശ്രീരാമുലു അന്തരിച്ചു. തന്റെ ലക്ഷ്യം നേടുവാനായുള്ള സമരത്തിൽ അദ്ദേഹം ജീവൻ വെടിഞ്ഞു.

പോട്ടി ശ്രീരാമുലുവിന്റെ ശവഘോഷയാത്രയിൽ ജനങ്ങൾ അദ്ദേഹത്തിന്റെ ത്യാഗത്തെ പ്രകീർത്തിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി. ജാഥ മൌണ്ട് റോഡിൽ എത്തിയപ്പൊഴേക്കും ആയിരക്കണക്കിനു ആളുകൾ ജാഥയിൽ പങ്കുചേർന്ന് പോട്ടി ശ്രീരാമുലുവിനെ പ്രകീർത്തിച്ച് മുദ്രാവാക്യങ്ങൾ മുഴക്കി. പിന്നീട് ജനക്കൂട്ടം അക്രമാസക്തരായി പൊതുമുതൽ നശിപ്പിച്ചുതുടങ്ങി. മരണവാർത്ത കാട്ടുതീപോലെ പടർന്ന് വിഷിനഗരം, വിശാഖപട്ടണം, വിജയവാഡ, ഏലൂരു, ഗുണ്ടൂർ, തെനാലി, ഓങ്കോലെ, നെല്ലൂർ തുടങ്ങിയ ദൂരസ്ഥലങ്ങളിൽ പോലും കോളിളക്കം സൃഷ്ടിച്ചു. വിജയവാഡയിലും അനകപള്ളെയിലും ജനങ്ങൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. മൂന്നുനാലു ദിവസത്തേക്ക് മദ്രാസ്, ആന്ധ്രാ പ്രദേശങ്ങളിൽ ജനകീയ പ്രക്ഷോഭം മൂലം ജനജീവിതം തടസ്സപ്പെട്ടു. ഡിസംബർ 19-നു ഇന്ത്യയുടെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രു ഒരു പ്രത്യേക സംസ്ഥാനം രൂപവത്കരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തി.

1953 ഒക്ടോബർ 1-നു ആന്ധ്രാ സംസ്ഥാനം രൂപീകൃതമായി. 1956 നവംബർ 1-നു ഹൈദ്രാബാദ് തലസ്ഥാനമാക്കി ആന്ധ്രാപ്രദേശ് എന്നപേരിൽ സംസ്ഥാനം രൂപവത്കരിച്ചു. അതേദിവസം തന്നെ കേരള, കർണ്ണാടക സംസ്ഥാന രൂപവത്കരണങ്ങൾ നടന്നു. ഇതിനുപിന്നാലെ ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ 1960-ൽ രൂപീകൃതമായി. ദക്ഷിണേന്ത്യൻ ഭാഷകളുടെ വികാസ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണം എന്നു പറയാം. ദക്ഷിണേന്ത്യൻ ഭാഷകൾക്ക് അതതു സംസ്ഥാനങ്ങളുടെ പ്രോത്സാഹനത്തോടെ സ്വതന്ത്രമായി വികസിക്കുവാനുള്ള അവസരം ഇതോടെ ലഭിച്ചു.

പോട്ടി ശ്രീരാമുലുവിന്റെ മരണം: വിവാദങ്ങൾ 

ആന്ധ്രയിൽ നിന്നുള്ള ക്ഷിപ്ത താല്പര്യങ്ങളുള്ള കോൺഗ്രസ് നേതൃത്വം പോട്ടി ശ്രീരാമുലുവിനെ മനഃപൂർവ്വം രക്തസാക്ഷി ആക്കുകയായിരുന്നു എന്ന് ആരോപണമുണ്ട്. ശംബരമൂർത്തിയുടെ ഭവനത്തിൽ അദ്ദേഹത്തിന്റെ നിരാഹാരം പുരോഗമിക്കവേ, പോട്ടി ശ്രീരാമുലുവിന്റെ ആരോഗ്യസ്ഥിതി വളരെ വഷളായിട്ടും ഈ രാഷ്ട്രീയനേതാക്കൾ വൈദ്യസഹായം എത്തിക്കുന്നതു തടഞ്ഞു എന്നും ആരോപണം ഉണ്ട്. മദ്രാസ് നഗരത്തിന്റെ ഹൃദയഭാഗത്ത് പോട്ടി ശ്രീരാമുലു 50 ദിവസത്തിനു മീതേ നിരാഹാരം അനുഷ്ഠിച്ചു. എന്തുകൊണ്ട് രാജാജി സർക്കാരോ പോലീസോ പോട്ടി ശ്രീരാമുലുവിനെ ആശുപത്രിയിലേക്ക് മാറ്റുകയോ നിർബന്ധിതമായി നിരാഹാരം അവസാനിപ്പിക്കുകയോ ചെയ്തില്ല എന്ന ചോദ്യം അവശേഷിക്കുന്നു. ആധുനിക ഇന്ത്യയുടെ‍ ചരിത്രത്തിൽ പോട്ടി ശ്രീരാമുലുവിനു മുൻപ് നിരാഹാരം അനുഷ്ഠിച്ച് ജീവൻ വെടിഞ്ഞ ഏക വ്യക്തി ജതിൻ ദാസ് ആണ്. മറ്റ് എല്ലാ നിരാഹാര സമരങ്ങളും ഒന്നുകിൽ സ്വയം അവസാനിപ്പിക്കുകയോ അല്ലെങ്കിൽ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് സർക്കാർ നിർബന്ധിതമായി അവസാനിപ്പിക്കുകയോ ആയിരുന്നു.

നെഹ്രു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വിഭജനത്തിന് എതിരായിരുന്നു. ഡിസംബർ 3-നു നെഹറു രാജഗോപാലാചാരിക്ക് ഇങ്ങനെ എഴുതി. “ആന്ധ്രാ സംസ്ഥാനത്തിനുവേണ്ടി ഏതോ ഒരു നിരാഹാരം നടക്കുന്നു, എനിക്ക് പല വെപ്രാളം പിടിച്ച റ്റെലെഗ്രാമുകളും ലഭിക്കുന്നു. ഞാൻ ഇതിനെ ഒട്ടും അനുകൂലിക്കുന്നില്ല. ഇതിനെ പൂർണ്ണമായി അവഗണിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു”. നിരാഹാര സമരം നീണ്ടുപോവുന്നതനുസരിച്ച് സമരത്തിനുള്ള ജനപിന്തുണ ഏറുകയും പല പട്ടണങ്ങളിലും ഹർത്താലുകൾ നടക്കുകയും ചെയ്തു. ആൻഡ്രെ ബെറ്റീൽ എന്ന സാമൂഹിക ശാസ്ത്രജ്ഞൻ മദ്രാസിൽ നിന്ന് കൽക്കട്ടയിലേക്ക് പോകവേ തന്റെ തീവണ്ടി രാജഗോപാലാചാരിക്കും നെഹ്രുവിനും എതിരായി മുദ്രാവാക്യം മുഴക്കിയ ജനങ്ങൾ വിശാഖപട്ടണത്തുവെച്ച് തടഞ്ഞു എന്ന് എഴുതിയിരിക്കുന്നു.

ജനങ്ങളുടെ പ്രക്ഷോഭത്തിന്റെ ശക്തി മനസ്സിലാക്കിയ നെഹ്രു ഡിസംബർ 12-നു രാജാജിക്ക് വീണ്ടും എഴുതി. ആന്ധ്ര സംസ്ഥാനം എന്ന ആവശ്യം അംഗീകരിക്കുവാനുള്ള സമയം ആയി എന്നും അല്ലെങ്കിൽ ആന്ധ്രയിലെ ജനങ്ങളുടെ ഇടയിൽ പൂർണ്ണമായ മടുപ്പ് ഉണ്ടാവുമെന്നും നമുക്ക് അതിനോട് കിടനിൽക്കാനാവില്ല എന്നും നെഹ്രു എഴുതി. പക്ഷേ ഔദ്യോഗിക പ്രഖ്യാപനം വെച്ചുതാമസിപ്പിക്കപ്പെട്ടു. പോട്ടി ശ്രീരാമുലു ഡിസംബർ 15-നു അന്തരിച്ചു.

മറ്റ് വിവരങ്ങൾ 
പോട്ടി ശ്രീരാമുലുവിന്റെ അർപ്പണബോധം കണ്ട് ഗാന്ധിജി ഇങ്ങനെ പറഞ്ഞു: "പോട്ടി ശ്രീരാമുലുവോളം അർപ്പണബോധമുള്ള പത്തുപേരും കൂടി ഉണ്ടെങ്കിൽ നമുക്ക് ഒരു വർഷത്തിനകം സ്വാതന്ത്ര്യം ലഭിക്കും." 

വീട് നമ്പ്ര. 126, റോയപ്പേട്ട ഹൈ റോഡ്, മൈലാപ്പൂർ, മദ്രാസ് എന്നതാണ് പോട്ടി ശ്രീരാമുലു ജീവൻ വെടിഞ്ഞ വസതിയുടെ വിലാസം. ഈ വീട് ഒരു പ്രധാന സ്മാരകമായി ആന്ധ്രാപ്രദേശ് സർക്കാർ സംരക്ഷിക്കുന്നു.

അവലംബം

പുറത്തുനിന്നുള്ള കണ്ണികൾ 
ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഒരു ലേഖനം 
ആന്ധ്രയ്ക്കുവേണ്ടിയുള്ള പോരാട്ടം 
തെലുഗു സംസ്ഥാനത്തിന്റെ രക്തസാക്ഷി 
പോട്ടി ശ്രീരാമുലുവിന് അപേക്ഷ 
ശ്രീരാമുലുവിന്റെ സ്ഥിതി മോശം ആവുന്നു, ഡിസംബർ 10, 1952 
ഇന്ത്യയിലെ സത്യാഗ്രഹങ്ങളുടെ സ്ഥിതിയെ പരാമർശിച്ച് ശശി തരൂർ എഴുതിയ ലേഖനം

കൂടുതൽ വായനയ്ക്ക് 
സുപ്രസിദ്ധുള ജീവിത വിശേഷാലു (പ്രശസ്ത വ്യക്തികളുടെ ജീവചരിത്ര സംക്ഷിപ്തം) - ജാനമഡ്ഡി ഹനുമച്ചശാസ്ത്രി എഴുതിയ തെലുഗു പുസ്തകം.

1901-ൽ ജനിച്ചവർ
 1952-ൽ മരിച്ചവർ
മാർച്ച് 16-ന് ജനിച്ചവർ
ഡിസംബർ 16-ന് മരിച്ചവർ

ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
തെലുങ്കർ
വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നിവയുടെ ഉന്നമനത്തിലൂടെ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ്‌ യുനെസ്കോ അല്ലെങ്കിൽ യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ സയന്റിഫിക് ആന്റ് കൾച്ചറൽ ഓർഗനൈസേഷൻ. 1945-ലാണ്‌ ഈ സംഘടന രൂപം കൊണ്ടത്. ദരിദ്രരാജ്യങ്ങളിലും മറ്റും മേല്പ്പറഞ്ഞ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും പാഠശാലകൾക്കും മറ്റും ധനസഹായം അടക്കമുള്ള സഹായങ്ങൾ നൽകിയാണ്‌ ഈ സംഘടന പ്രവർത്തിക്കുന്നത്. 

ശാസ്ത്രമേഖലയിൽ സഹായം നൽകുന്നുണ്ടെങ്കിലും ആയുധനിർമ്മാണം പോലെയുള്ള ലോകസമാധാനത്തിന്‌ ഭീഷണിയുയർത്തുന്ന മേഖലകളിൽ യുനെസ്കോ സഹായം നൽകുന്നില്ല. 

യുനെസ്കോയുടേ പ്രവർത്തനങ്ങളിൽ സംതൃപ്തി തോന്നാതെ 1984-ൽ അമേരിക്ക ഈ സംഘടനയിൽ നിന്നും വിട്ടു നിന്നിരുന്നെങ്കിലും പിൽക്കാലത്ത് അംഗമായി.

ഘടന 
യുനെസ്കോക്ക് 192 അംഗരാഷ്ട്രങ്ങളും ആറ് അസോസിയേറ്റ് അംഗങ്ങളുമുണ്ട്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനക്ക് ലോകത്താകമാനമായി അമ്പതിലധികം മേഖലാ കാര്യാലയങ്ങളും നിരവധി സ്ഥാപനങ്ങളും കാര്യാലയങ്ങളുമുണ്ട്. മിക്ക മേഖലാ കാര്യാലയങ്ങളും മൂന്നോ അധിലധികമോ രാജ്യങ്ങൾക്കായുള്ള ക്ലസ്റ്റർ ഓഫീസുകളാണ്‌. ഇതു കൂടാതെ ദേശീയ തലത്തിലും പ്രാദേശികതലത്തിലുമുള്ള കാര്യാലയങ്ങളുമുണ്ട്.

പ്രവർത്തനങ്ങൾ 
യുനെസ്കോയുടെ പ്രവർത്തനങ്ങൾ താഴെപ്പറയുന്ന അഞ്ചു പ്രധാന മേഖലകളിലാണ്‌. 
 വിദ്യാഭ്യാസം
 പ്രകൃതിശാസ്ത്രം
 സാമൂഹിക മാനവ ശാസ്ത്രങ്ങൾ
 സംസ്കാരം
 വിവരവിനിമയം

ആസ്ഥാനം
().
 എക്സിക്യൂട്ടീവ് ബോർഡ്
 സെക്രട്ടറിയേറ്റ്
 ജനറൽ കോൺഫറൻസ്

ഇതും കാണുക 
 ലോകപൈതൃകസ്ഥാനം
 ഓർമ്മപ്പുസ്തകം

അവലംബം 
 http://www.unesco.org

ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ
യുനെസ്കോ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 20 വർഷത്തിലെ 201 (അധിവർഷത്തിൽ 202)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ 
 1810 - ബൊഗോറ്റായിലേയും ന്യൂ ഗ്രാനഡയിലേയും പൗരന്മാർ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
 1871 - ബ്രിട്ടീഷ് കൊളംബിയ, കാനഡ കോൺഫെഡെറേഷന്റെ ഭാഗമായി.
 1903 - ഫോർഡ് മോട്ടോർ കമ്പനി അതിന്റെ ആദ്യ കാർ കയറ്റുമതി നടത്തി.
 1916 - ഒന്നാം ലോകമഹായുദ്ധം: റഷ്യൻ സേന അർ‌മേനിയയിലെ ഗ്യുമിസ്കാനെക് പിടിച്ചടക്കി.
 1917 - അലക്സാണ്ടർ കെറെൻസ്കി റഷ്യയിലെ താൽക്കാലിക സർക്കാരിന്റെ പ്രധാനമന്ത്രിയായും പ്രസിഡണ്ടായും അവരോധിക്കപ്പെട്ടു. തുടർന്ന് ഒരു വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു.
 1935 - ലാഹോറിൽ ഒരു മോസ്കിനെച്ചൊല്ലി മുസ്ലീങ്ങളും സിഖുകാരുമായുണ്ടായ തർക്കങ്ങളെത്തുടർന്ന് പതിനൊന്നു പേർ മരിച്ചു.
 1940 - ലീഗ് ഓഫ് നേഷൻസിൽ നിന്നും ഡെന്മാർക്ക് പിന്മാറി
 1943 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കയുടേയും കാനഡയുടേയും സൈന്യം സിസിലിയിലെ എന്ന എന്ന പ്രദേശം പിടിച്ചടക്കി.
 1944 - ഹിറ്റ്ലർക്കു നേരെ ജർമൻ പട്ടാള കേണലായിരുന്ന ക്ലോസ് വോൻ സ്റ്റോഫൻബർഗിന്റെ നേതൃത്വത്തിൽ നടന്ന വധശ്രമം പരാജയപ്പെട്ടു.
 1947 - ബർമ്മയിലെ പ്രധാനമന്ത്രിയായിരുന്ന യു ഓങ് സാനേയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏഴംഗങ്ങളേയും വധിച്ച കേസിൽ ബർമ്മ പോലീസ് മുൻ പ്രധാനമന്ത്രിയായിരുന്ന യു സോയേയും മറ്റു പത്തൊമ്പതു പേരേയും അറസ്റ്റു ചെയ്തു.
 1949 - പത്തൊമ്പതു മാസം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഇസ്രയേലും സിറിയയും ഒരു ഉടമ്പടിയിലൊപ്പുവച്ചു.
 1951 - ജോർദ്ദാനിലെ അബ്ദുള്ള ഒന്നാമൻ രാജാവ് ജെറുസലേമിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കു കൊള്ളവേ വധിക്കപ്പെട്ടു.
 1954 - വിയറ്റ്നാമിലെ പോരാട്ടത്തിന്‌ അറുതിവരുത്തിക്കൊണ്ട് ആ രാജ്യത്തെ പതിനേഴാം പാരല്ലെൽ എന്ന രേഖയിലൂടെ വിഭജിക്കുന്നതിന്‌ സ്വിറ്റ്സർലന്റിലെ ജനീവയിൽ വച്ച് ഒരു‍ വെടിനിർത്തൽ ഉടമ്പടിയിലൂടെ തീരുമാനിച്ചു.
 1960 - ശ്രീലങ്കയിൽ സിരിമാവോ ബണ്ഡാരനായകയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ലോകത്ത് തെരഞ്ഞെടുപ്പിലൂടെ ഒരു രാജ്യത്തിന്റെ ഭരണസാരഥ്യത്തിലെത്തുന്ന ആദ്യത്തെ വനിതയായി. 
 1962 - കൊളംബിയയിലുണ്ടായ ഭൂകമ്പത്തിൽ 40 പേർ മരിച്ചു.
 1969 - അപ്പോളോ പതിനൊന്ന് ചന്ദ്രനിലിറങ്ങി.
 1973 - ജപ്പാൻ എയർലൈൻസിന്റെ ഒരു ജെറ്റ് വിമാനം ആംസ്റ്റർഡാമിൽ നിന്നും ജപ്പാനിലേക്കു പറക്കുന്ന വഴി പാലസ്തീൻ തീവ്രവാദികൾ റാഞ്ചി ദുബായിലിറക്കി.
 1976 - വൈക്കിങ് 1 പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങി.
 1976 - വിയറ്റ്നാം യുദ്ധം:അമേരിക്കൻ പട്ടാളം തായ്‌ലന്റിൽ നിന്നും പൂർണ്ണമായും പിൻ‌വാങ്ങി.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ 

ജൂലൈ 20
തെക്കുകിഴക്കേ ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാൻമാർ (ഉച്ചാരണം ), ഔദ്യോഗികനാമം: യൂണിയൻ ഓഫ് മ്യാന്മാർ (ബർമ്മീസ്: ). ബ്രിട്ടീഷ് കോളനിയായിരുന്ന "യൂണിയൻ ഓഫ് ബർമ്മ"യ്ക്ക് 1948 ജനുവരി 4-നു ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചു.1974 ജനുവരി 4-നു രാജ്യത്തിന്റെ പേര് "സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ദ് യൂണിയൻ ഓഫ് ബർമ്മ" എന്ന് മാറ്റി. 1988 സെപ്റ്റംബർ 23-നു പേര് വീണ്ടും "യൂണിയൻ ഓഫ് ബർമ്മ" എന്നുമാറ്റി. 1989 സെപ്റ്റംബർ 23-നു സ്റ്റേറ്റ് ലാ ആന്റ് ഓർഡർ റിസ്റ്റൊറേഷൻ കൗൺസിൽ രാജ്യത്തിന്റെ പേര് "യൂണിയൻ ഓഫ് മ്യാന്മാർ" എന്ന് നാമകരണം ചെയ്തു.

പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന (വടക്ക്), ലാവോസ് (കിഴക്ക്), തായ്‌ലാന്റ് (തെക്കുകിഴക്ക്), ബംഗ്ലാദേശ് (പടിഞ്ഞാറ്), ഇന്ത്യ (വടക്കുകിഴക്ക്) എന്നിവയാണ് മ്യാന്മാറിന്റെ അയൽ‌രാജ്യങ്ങൾ. തെക്ക് ആൻഡമാൻ കടലും തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലുമാണ് സമുദ്രാതിർത്തികൾ. മ്യാന്മാറിന്റെ ചുറ്റളവിന്റെ മൂന്നിലൊന്ന് (1,930 ച.കി.മീ - 1,199 ച.മൈൽ) അഖണ്ഡമായ തീരപ്രദേശമാണ്.

വംശീയ കലാപങ്ങൾ 
ജൂൺ 2012 മുതൽ മ്യാന്മാറിൽ അരാകാന സംസ്ഥാനത്തുനിന്ന് റോഹിങ്ക്യ വിഭാഗം മുസ്ലീങ്ങൾക്കെതിരേ അക്രമാസക്തമായ ജനക്കൂട്ടം അതിക്രമങ്ങൾ നടത്തുന്നുണ്ട്. റോഹിങ്ക്യ

 വിഭാഗം മുസ്ലീങ്ങൾ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി നുഴഞ്ഞുകയറിയവരാണെന്ന് ആരോപിക്കപ്പെടുന്നു. അധികൃതരുടെ സഹായത്തോടെയാണ് കലാപം നടക്കുന്നതെന്ന് ഹ്യൂമൻ റൈറ്റ് വാച്ച് റിപ്പോർട്ടു ചെയ്തു. ആരാണ് റോഹിംഗ്യൻ മുസ് ലിംകൾ?
എന്താണ് റോഹിംഗ്യൻ പ്രശ്നം?... 

റോഹിംഗ്യകൾ അഥവാ തോണി മനുഷ്യർ

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മ്യാൻമർ പ്രവിശ്യയായ രാഖൈനിൽ വസിക്കുന്ന മുസ്‌ലിം വിഭാഗമാണ് റോഹിംഗ്യകൾ. പത്ത് ലക്ഷത്തോളമാണ് അവരുടെ ജനസംഖ്യ. ഇവർക്ക് മ്യാൻമർ ഭരണകൂടം പൗരത്വം വകവെച്ചു കൊടുക്കുന്നില്ല. സഞ്ചാര സ്വാതന്ത്ര്യമില്ല. കുട്ടികളെ പഠിപ്പിക്കാൻ സാധിക്കില്ല. മതം അനുവർത്തിക്കാനാകില്ല.

അവലംബം 

സമകാലിക മ്യാൻമറിലെ റോഹിഗ്യകരുടെ കാര്യം വളരെ പരിതാപകരമാണ് .അഹിംസയിൽ അടിയുറച്ച് വിശ്വസിച്ച് പ്രവൃത്തി പദം ധ ന്യമാക്കണമെന്ന് പഠിപ്പിച്ച് പൂർവ്വ സ ൂരികളുടെ ആശയങ്ങൾ ആമാശയത്തിന് വേണ്ടി ' പണയം വെക്കുന്ന ദയനീയാവസ്ഥ:..

''

മ്യാന്മാർ
ദക്ഷിണപൂർവ്വേഷ്യൻ രാജ്യങ്ങൾ
അന്താരാഷ്ട്ര ഏകകവ്യവസ്ഥ അംഗീകരിക്കാത്ത രാജ്യങ്ങൾ
റിപ്പബ്ലിക്കുകൾ
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ നൂറ്റിപ്പത്താം അദ്ധ്യായമാണ്‌ അൽ നസ്‌ർ (സഹായം).

അവതരണം: മദീന

സൂക്തങ്ങൾ: മൂന്ന്

ഖുർആനിക അദ്ധ്യായങ്ങളിൽ ഏറ്റവും അവസാനം അവതരിച്ചതായി വിശ്വസിക്കപ്പെടുന്ന അദ്ധ്യായമാണ്‌ അൽ നസ്വ്‌ർ. മുഹമ്മദ് നബിയുടെ അന്ത്യത്തിന്‌ ഏതാനും മാസം മുൻ‌പാണ്‌ ഇത് അവതരിച്ചത് .

ഇസ്ലാമിക പ്രബോധനത്തിന്‌ മുഹമ്മദ് നബിക്ക് വേണ്ട സഹായങ്ങൾ ലഭിക്കുകയും നീണ്ട ഇരുപത്തിമൂന്ന് വർഷത്തെ പ്രബോധനത്തിന്‌ ശേഷം മുസ്ലീങ്ങൾക്ക് മക്കയിൽ ആത്യന്തിക വിജയം (മക്കാവിജയം) ലഭിക്കുകയും ചെയ്തു. മക്കാവിജയത്തിന്‌ ശേഷം ഇസ്ലാമിൻറ്റെ പ്രചാരം വളരെയധികം വർദ്ധിച്ചു.

മുഹമ്മദ് നബിയുടെ ദൌത്യ ലക്ഷ്യം പൂർത്തിയായതായും അതിനാൽ അല്ലാഹുവിലേക്ക് മടങ്ങുവാൻ സമയമായെന്നും ആണ്‌ ഈ അദ്ധ്യായത്തിലെ സൂചന. അതുകൊണ്ട് ദൈവത്തെ സ്തുതിക്കാനും അവനോട് പാപമോചനം തേടാനും ഈ അദ്ധ്യായം നബിയോട് നിർദ്ദേശിക്കുന്നു.

പരിഭാഷ. 

110-1 : അല്ലഹുവിന്റെ സഹായവും വിജയവും വന്നത്തിയാൽ 

110-2 :ജനങ്ങൾ അല്ലാഹുവിന്റെ മതത്തിൽ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീകാണുകയും ചെയ്താൽ

110-3 : നീ നിന്റെ രക്ഷിതാവിനെ സ്തുതിക്കുകയും പ്രകീർതിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക .തീർച്ചയായും അവൻ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു

പുറത്തേക്കുള്ള കണ്ണികൾ 
 ഈ അദ്ധ്യായത്തിൻ‌റെ യൂണികോഡിലുള്ള മലയാളം പരിഭാഷ
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ നൂറ്റിഒൻപതാം അദ്ധ്യായമാണ്‌ അൽ കാഫിറൂൻ (സത്യനിഷേധികൾ).

അവതരണം: മക്ക

സൂക്തങ്ങൾ: ആറ്

തങ്ങൾ ഇസ്ലാം മതം സ്വീകരിക്കണമെങ്കിൽ തങ്ങളുടെ ആരാധനാരീതികൾ മുഹമ്മദ് നബിയും സ്വീകരിക്കണമെന്ന് ചില ഖുറൈഷി പ്രമുഖർ നബിയോട് ആവശ്യപ്പെടുകയുണ്ടായി.(അറേബ്യയിൽ അക്കാലത്തുണ്ടായിരുന്ന പ്രമുഖ ഗോത്രക്കാരാണ്‌ ഖുറൈഷികൾ). മുഹമ്മദ് നബിയോട് ഈ ആവശ്യം നിരാകരിക്കാൻ നിർദ്ദേശിക്കുന്ന സൂക്തങ്ങളാണ്‌ ഈ അദ്ധ്യായത്തിൽ.

ആ ഖുറൈഷികൾ ആരാധിച്ചു വരുന്ന വിവിധ ദൈവങ്ങളെ നബിക്ക് ആരാധിക്കാൻ സാധ്യമല്ല, അതുപോലെ തന്നെ നബി ആരാധിക്കുന്നതിനെ ആ ഖുറൈഷികളും ആരാധിക്കുന്നില്ല. ഇനി അവർ നബിയെ പിൻപറ്റണമെന്ന് നിർബന്ധവുമില്ല. അവർക്ക് അവരുടെ മതവും നബിക്ക് നബിയുടെ മതവും എന്നാണ്‌ ഈ അദ്ധ്യായത്തിൻറ്റെ സംഗ്രഹം.

പുറത്തേക്കുള്ള കണ്ണികൾ 

 ഈ അദ്ധ്യായത്തിന്റെ യൂണികോഡിലുള്ള മലയാളം പരിഭാഷ

അവലംബം
ജമ്മു കശ്മീരിലെ അമർനാഥിലെ ഒരു ഗുഹയിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് അമർനാഥിലെ ഗുഹാക്ഷേത്രം. ശ്രീനഗറിൽ നിന്ന് 136 കി.മീ. വടക്കുകിഴക്കുഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത. ഇതിനെയാണ്‌ ഹിമലിംഗം എന്നു പറയുന്നത്. ഗുഹയിൽ ജലം ഇറ്റു വീണ്‌ ഉറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു. വേനൽക്കാലത്ത് ഈ മഞ്ഞുരുകി ലിംഗം അപ്രത്യക്ഷമാകാറുമുണ്ട്. 400 വർഷം മുമ്പാണ് ഈ ഗുഹയും ലിംഗവും ശ്രദ്ധയിൽപ്പെടുകയും ആരാധനനടത്താനാരംഭിക്കുകയും ചെയ്തത്.

ശിവന്റെ പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ ഒന്ന് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു.

ശിവലിംഗ ആരാധന 
ശിവന്റെ ജഡാമുടിയിൽനിന്നും വീണ വെള്ളത്തിന്റെ തുള്ളികൾ അഞ്ച് നദികളായി രൂപമെടുത്ത് പഞ്ചധരണി എന്ന് പേർ നേടി. പഞ്ചധരണിയിൽ നിന്നും എട്ട് കിലോമീറ്റർ അമർനാഥ് ഹിമലിംഗക്ഷേത്രം സ്ഥിതി ചെയ്യുന്നതു.12729 അടി ഉയരമുള്ള ഗിരിശൃംഗമാണ് അമർനാഥ്. അമർനാഥ് ഗുഹയ്ക്ക് നൂറടി ഉയരവും നൂറ്റി അമ്പത് അടി ആഴവുമുണ്ട്. ഇവിടെ ഹിമലിംഗമായ ഈശ്വരൻ തെക്കോട്ട് അഭിമുഖമായി ദർശനം നൽകുന്നത് സവിശേഷതയാണ്. ഇവിടെ ഭക്തർ നൽകുന്ന കാണിക്കയുടേയും വഴിപാടിന്റെയും ഒരു ഓഹരി ഹിമലിംഗം കണ്ടെത്തിയ മുസ്ലിംകളുടെ സന്തതി പരമ്പരകൾക്ക് നൽകപ്പെടുന്നു. അതിന് പ്രത്യുപകാരമായി മുസ്ലിം സഹോദരങ്ങൾ, ഭക്തരുടെ സൌകര്യം കണക്കിലെടുത്ത് ബഹൽഗാം മുതൽ അമർനാഥ് വരെയുള്ള റോഡ് പുനർനിർമ്മാണം ചെയ്തു വരുന്നു. മതസൌഹാർദ്ദത്തിന്റെ മാതൃകാസ്ഥാനമായി അമർനാഥ് ഹിമലിംഗക്ഷേത്രം യശസ്സുയർത്തി നിൽക്കുന്നു.

ഐതിഹ്യം 
ശിവന്റെ തലയിലെ ചന്ദ്രക്കല പിഴിഞ്ഞ് എടുത്ത അമൃതംകൊണ്ട് ശിവൻ ദേവൻമാരെ അമർത്ത്യർ ആക്കി എന്നാണ് ഐതിഹ്യം. ഈ ദേവൻമാരുടെ അപേക്ഷപ്രകാരം ശിവൻ ഹിമലിംഗമായി അവിടെ പാർപ്പ് ഉറപ്പിച്ചു എന്നും ദേവൻമാരെ 'അമർത്ത്യ'രാക്കിയതുകൊണ്ടാണ് ശിവന് 'അമർനാഥ്' എന്ന് പേരുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. മുകളിൽ നിന്ന് തുടർച്ചയായി വീണുകൊണ്ടിരിക്കുന്ന വെള്ളം ഉറഞ്ഞാണ് ശിവലിംഗത്തിന്റെ രൂപം ഉണ്ടായത്. ഈ ഗുഹാക്ഷേത്രത്തിനു ചുറ്റും ഉയർന്ന മലകളുണ്ട്. ഉഷ്ണകാലത്തുപോലും അവയുടെ കൊടുമുടികൾ മഞ്ഞുകൊണ്ടുമൂടപ്പെട്ടിരിക്കും. അമർനാഥ്ഗുഹാക്ഷേത്രം മനുഷ്യനിർമിതമല്ല; പ്രകൃതിയുടെ സംഭാവനയാണ്. 

വെളുത്ത പക്ഷത്തിലെ ആദ്യദിവസങ്ങളിൽ ഹിമക്കട്ടകൾ ശിവലിംഗത്തിന്റെ രൂപം പ്രാപിക്കുമെന്നും പൌർണമി ദിവസം ശിവലിംഗം പൂർണരൂപത്തിൽ എത്തുമെന്നുമാണ് വിശ്വാസം. കൃഷ്ണപക്ഷത്തിലെ ആദ്യദിവസം മുതൽ മഞ്ഞ് ഉരുകിത്തുടങ്ങുകയും അമാവാസിദിനത്തിൽ ശിവലിംഗം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഓരോ മാസത്തിലും ഈ പ്രക്രിയ ആവർത്തിക്കുന്നു.

ശ്രാവണമാസത്തിലെ പൌർണമിനാളിൽ ശിവൻ ഈ ഗുഹയിൽ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം. അതുകൊണ്ട് ആ പ്രത്യേക ദിവസം ഈ ക്ഷേത്രം സന്ദർശിക്കുന്നത് കൂടുതൽ പുണ്യമാണെന്ന് കരുതപ്പെടുന്നു. ശ്രാവണമാസം കഴിഞ്ഞാൽ ഉടനെ മഞ്ഞുകാലമാകും. അതുകൊണ്ട് ക്ഷേത്രം സന്ദർശിക്കുന്നതിന് ഏറ്റവും സൌകര്യപ്രദമായ കാലം ശ്രാവണമാസമാണ്.

എല്ലാവർഷവും ശ്രാവണമാസത്തിലെ ശുക്ളപക്ഷത്തിലെ അഞ്ചാംദിവസം, കാശ്മീരിലെ ശാരദാപീഠത്തിലെ ശ്രീ ശങ്കരാചാര്യരുടെ നേതൃത്വത്തിൽ, ശ്രീനഗറിൽ നിന്ന് ഒരു ഭക്തസംഘം പുറപ്പെടുക പതിവാണ്. ഇന്ത്യയുടെ നാനാഭാഗത്തുംനിന്ന് ഭക്തന്മാർ ഈ സംഘത്തിൽ എത്താറുണ്ട്. ഈ തീർഥാടകരുടെ സൌകര്യത്തിനായി എല്ലാവിധ ഏർപ്പാടുകളും കാശ്മീർ ഗവണ്മെന്റ് നല്കിവരുന്നു.

അമർനാഥ്ഗുഹാക്ഷേത്രത്തിന് 150 അടി ഉയരവും 90 അടി വീതിയും ഉണ്ട്. ഈ ഗുഹയുടെ ഭിത്തികൾ ചുണ്ണാമ്പുകല്ലുകൊണ്ടുള്ളവയാണ്. ഗുഹയുടെ മുകളിൽ ഒരു ചെറിയ സ്ഥലം ഒഴികെ എല്ലായിടത്തും ചോർച്ച ഉണ്ട്. വ. ഭാഗത്തെ ഭിത്തിയിൽ ഉള്ള രണ്ടു ദ്വാരങ്ങളിൽ നിന്ന് തുടർച്ചയായി വെള്ളം വീണുകൊണ്ടിരിക്കും. ഈ വെള്ളം പെട്ടെന്ന് ശിവലിംഗത്തിന്റെ ആകൃതിയിൽ ഹിമമായിത്തീരുകയും ചെയ്യുന്നു. ഈ ശിവലിംഗത്തിന്റെ ഇടതുഭാഗത്ത് ഗണേശന്റേയും വലതുഭാഗത്ത് പാർവതിയുടെയും ഭൈരവന്റെയും ഹിമവിഗ്രഹങ്ങൾ കാണാം. ഈ ഗുഹയുടെ മുഖം തെക്കോട്ടായതുകൊണ്ട് സൂര്യരശ്മി ഒരുകാലത്തും ശിവലിംഗത്തിൽ തട്ടുകയില്ല. അതുകൊണ്ട് വേനൽക്കാലത്തുപോലും അതിലെ മഞ്ഞ് ഉരുകുകയില്ല. ഈ ഗുഹയ്ക്കടുത്തുള്ള അമരാവതി എന്ന മലയിലെ വെളുത്ത ചെളി ശരീരത്ത് പുരട്ടുന്നത് മംഗളകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

അമർനാഥ്ഗുഹാക്ഷേത്രത്തിനകത്തായി മറ്റൊരു ചെറിയ ഗുഹയുണ്ട്. ഈ ഗുഹയ്ക്കകത്തുനിന്നെടുക്കുന്ന ഒരുതരം വെളുത്ത പൊടി അമർനാഥിലെ വിഭൂതിയായി ഭക്തൻമാർക്ക് നല്കുന്നതിനുള്ള അവകാശം ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങൾക്കാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ വെളുത്തപൊടി കാൽസിയം സൾഫേറ്റിന്റേയും കാൽസിയംക്ളോറൈഡിന്റേയും ഒരു മിശ്രമാണ്. അമർനാഥ് ഗുഹയുടെ പ. വശത്തുകൂടി ഒഴുകുന്ന അമരഗംഗ എന്ന പുഴയിലാണ് ഭക്തൻമാർ സ്നാനം ചെയ്യുന്നത്. ഇതിന്റെ കരയിലുള്ള വെളുത്ത ഒരു പദാർഥം തീർഥാടകർ സ്നാനത്തിനുശേഷം ശരീരത്ത് പൂശാൻ ഉപയോഗിക്കുന്നു. പുഴയിൽ കുളിച്ചശേഷം ഈ പൊടി പൂശുന്നതുകൊണ്ട് കൊടിയ തണുപ്പിൽനിന്ന് അവർക്ക് രക്ഷകിട്ടുന്നു.

ഇവിടെ കണ്ടുവരുന്ന പ്രാവുകളെ തീർഥാടകർ ശിവനും പാർവതിയുമായിട്ടാണ് കണക്കാക്കുന്നത്. ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങളാണ് അമർനാഥ് ക്ഷേത്രത്തിലെ വഴിപാടുകളുടെ മൂന്നിലൊരുഭാഗത്തിന് അവകാശികൾ. അമർനാഥിലേക്കുള്ള വഴി വെട്ടിത്തെളിച്ച് സുഗമമാക്കിയെടുക്കുന്നതിന് ബത്കൂതിലെ ഇസ്ലാംമതക്കാർ ചെയ്ത പ്രയത്നങ്ങൾക്കു പ്രതിഫലമായിട്ടാണ് ഈ അവകാശങ്ങൾ അവർക്ക് നല്കിയതെന്ന് പറയപ്പെടുന്നു. 
പാർവതി അമർ കഥ കേൾക്കാൻ വാശി പിടിക്കുകയും ചില നിബന്ധനകൾ വച്ചുകൊണ്ട് കഥ പറയാൻ തുടങ്ങുകയും ചെയ്തു.  താൻ ധ്യാനത്തിലിരുന്ന് കഥ പറയുന്ന അവസരത്തിൽ ഉറങ്ങുവാൻ പാടില്ലെന്നും കഥ കേൾക്കുന്നുണ്ടെന്ന് തനിക്ക് ബോധ്യപ്പെടുന്നതിന് കഥ മൂളി കേൾക്കണമെന്നും പാർവതിയോട് പറഞ്ഞു. പാർവതി അത് സമ്മതിക്കുകയും ശിവൻ കഥ പറയാൻ തുടങ്ങുകയും ചെയ്തു.

ഇന്ത്യയിലെ ശിവക്ഷേത്രങ്ങൾ
ഇന്ത്യയിലെ ദേശീയപ്രാധാന്യമുള്ള സ്മാരകങ്ങൾ
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ - ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും  കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും‍ മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ. സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം  സ്വതന്ത്ര ഇന്ത്യയിൽ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാർ ഉയർത്തിയിരുന്നു. 1941 -ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി വാദപ്രതിവാദങ്ങൾക്കു ശേഷം 1998-ൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.

കയർതൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, എണ്ണയാട്ടു തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ, ബീഡിത്തൊഴിലാളികൾ മുതലായവരായിരുന്നു ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലെ ജനങ്ങളിൽ ഭൂരിഭാഗവും. മുതലാളിമാരുടെയും ജന്മിമാരുടെയും ചൂഷണങ്ങളിൽപ്പെട്ട് കടുത്ത സാമ്പത്തിക ക്ലേശങ്ങളിൽപ്പെട്ടുഴലുന്നവരായിരുന്നു ഈ തൊഴിലാളികൾ. ഇവിടുത്തെ ഭൂമി മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരുപിടി ജന്മിമാർ കൈവശപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഈ തൊഴിലാളികളെ സംഘടിപ്പിച്ച് ഏതാണ്ട് പന്ത്രണ്ടോളം യൂണിയനുകൾ രൂപീകരിക്കുകയുണ്ടായി. ഈ സംഘടനകൾ തൊഴിലാളികൾക്കെതിരേയുള്ള പീഡനങ്ങൾക്കെതിരേ കൂട്ടമായി വിലപേശാൻ തുടങ്ങി.  ജന്മിമാർ ഒട്ടും തന്നെ താഴാൻ കൂട്ടാക്കിയില്ല. കൂലി കുറക്കുക, ജോലിയിൽ നിന്നും പിരിച്ചുവിടുക തുടങ്ങിയ ശിക്ഷണ നടപടികൾ അവരും സ്വീകരിച്ചു തുടങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. ജന്മിമാർക്കെതിരെയും അവരെ സംരക്ഷിക്കുന്ന രാജഭരണകൂടത്തിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് പാർട്ടി തൊഴിലാളികൾക്ക് അർദ്ധസൈനിക പരിശീലനം നൽകാൻ തുടങ്ങി. ടി.വി. തോമസ്, ആർ. സുഗതൻ, പി. ടി. പുന്നൂസ്, എസ്. കുമാരൻ തുടങ്ങിയവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതേത്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെടുകയും അനവധി തൊഴിലാളി നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

കൊല്ലവർഷം 1122 തുലാം മാസം 7 മുതൽ 10  വരെയുള്ള ദിവസങ്ങളിൽ (1946 ഒക്ടോബർ 24 - 27) ആണ് പുന്നപ്ര-വയലാറിലെ ഈ തൊഴിലാളി കലാപങ്ങൾ നടന്നത്. വിവിധ തൊഴിൽ മേഖലകളിൽ പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതകളുടെ ഭാഗമായി തൊഴിലാളികൾ സാമ്പത്തികാവശ്യങ്ങളും  ഉത്തരവാദഭരണം ഏർപ്പെടുത്തുക, പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തുക, ദിവാൻ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ രാഷ്ട്രീയ ആവശ്യങ്ങളും ഉൾപ്പെടെയുള്ള 27 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം സമർപ്പിക്കുകയും ആലപ്പുഴയിൽ 1122 ചിങ്ങം 30 (1946 സെപ്റ്റംബർ 15) ന് തൊഴിലാളികൾ പൊതുപണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. അതേ തുടർന്ന് പരിസരപ്രദേശങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. തുടർന്ന് ഒക്ടോബർ 25 ന് ഈ മേഖലയിൽ പട്ടാളഭരണം പ്രഖ്യാപിക്കുകയും സായുധപോലീസിന്റെ നിയന്ത്രണം ദിവാൻ സി.പി. രാമസ്വാമി അയ്യർ തന്നെ നേരിട്ടേറ്റെടുക്കുകയും ചെയ്തു. യന്ത്രത്തോക്കുകളോട് വാരിക്കുന്തവും, കല്ലുമൊക്കെയായാണ് തൊഴിലാളികൾ ഏറ്റുമുട്ടിയത്. നൂറ്റിതൊണ്ണൂറ് പേർ വെടിപെയ്പിൽ മരിച്ചതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. എന്നാൽ മരണ സംഖ്യ ആയിരത്തിനുമുകളിലെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു.

സമര പശ്ചാത്തലം 
ആലപ്പുഴ ജില്ലയിലെ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്ന കർഷകർ ജന്മിമാരുടെ ചൂഷണത്തിനു ഇരകളായിരുന്നു. ജന്മിമാർക്ക് ദിവാൻ സി.പി. രാമസ്വാമി അയ്യരുടെയും അദ്ദേഹത്തിന്റെ നായർ പോലീസ് സേനയുടെയും ഉറച്ച പിന്തുണ ഉണ്ടായിരുന്നു. ചൂഷണം പ്രതിരോധിക്കുന്നതിനായി കർഷകർ കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ അണിനിരന്നു. സന്നദ്ധസേവക കാമ്പുകൾ രൂപവത്കരിച്ച് തൊഴിലാളികൾക്ക് അർദ്ധസൈനിക പരിശീലനം നൽകപ്പെട്ടു.

തിരുവിതാംകൂറിന്റെ സാമൂഹികാവസ്ഥ
നൂറ്റാണ്ടുകളായി കടുത്ത ജാതീയത കൊടികെട്ടി നിന്നിരുന്ന തിരുവിതാംകൂർ രാജ്യത്തിലെ 75% ശതമാനത്തോളം ജനങ്ങൾ, ഭൂരഹിതരായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സമൂഹത്തിന്റെ മുകൾത്തട്ടിലുള്ള ഉന്നത-ജാതി ഹിന്ദുക്കളുടെയും, സിറിയൻ ക്രിസ്ത്യാനികളുടെയും കൈവശമായിരുന്നു. 1860-കൾ മുതൽ തേങ്ങ മുതലായ നാണ്യവിളകൾക്കുണ്ടായ അധികാവശ്യകത മൂലം, പാരമ്പര്യമായി തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന, ജാതി വ്യവസ്ഥയിൽ താഴേക്കിടയിലുള്ള ഈഴവരുടെ സാമ്പത്തികനില അല്പം മെച്ചപ്പെടുകയും, പുതിയ മദ്ധ്യവർഗ്ഗമായി ഉയർന്നുവരികയുമുണ്ടായി.  തൽഫലമായി, മറ്റുയർന്ന ജാതിക്കാർക്ക് സമാനമായ സാമൂഹികനില തങ്ങൾക്കും വേണമെന്ന ആവശ്യം അവർ ഉയർത്തുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തോടെ തിരുവിതാംകൂറിലെ കയറുല്പന്നമേഖല ഉല്പാദനച്ചെലവ്, യൂറോപ്പിലേയും അമേരിക്കയിലേയും ഫാക്ടറികളുടേതിനെ അപേക്ഷിച്ച് കുറവാകുകയും, അങ്ങനെ ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും, കയറുല്പന്നവ്യവസായങ്ങൾ തഴച്ചു വളരുകയും ചെയ്തു. 1938-ന് ശേഷം, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ യുവജനവിഭാഗമായ യൂത്തി ലീഗിലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സമരത്തിനായി ഇറങ്ങി. ഇതോടെ ട്രേഡ് യൂണിയനുകളും ഈ മേഖലയിൽ ശക്തമാകുവാൻ തുടങ്ങി.  1940-ഓടെ, കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമാവുകയും ട്രാവൻകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ (TCFWU) നിയന്ത്രണം ഏറ്റെടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു. 1939-ൽ 7400 അംഗങ്ങളുണ്ടായിരുന്ന യൂണിയന്, 1942 ആയപ്പോഴേക്കും 12,000-നും 15,000-നും മദ്ധ്യേ അംഗങ്ങളും, രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോഴേക്കും, ഏകദേശം 17,000 അംഗങ്ങളായും വളർന്നു. കയറുല്പന്ന മേഖലയിലെ യൂണിയൻ പ്രവർത്തനത്തിന്റെ ഗുണങ്ങൾ മനസ്സിലാക്കി, മറ്റ് മേഖലകളിലും - ബോട്ട് തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, കള്ള് ചെത്ത് തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ - ആളുകൾ സംഘടിക്കുവാൻ തുടങ്ങി. 1940-ന്റെ മദ്ധ്യത്തോടെ, ഇന്ത്യയിലെ മറ്റ് മേഘകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഇവിടെ ചില പ്രത്യേക സാമൂഹികസാഹചര്യങ്ങൾ വികസിച്ചുവരികയുണ്ടായി. ഇതിന് പ്രധാനമായും നാല് കാരണങ്ങളുണ്ട്.

 ഉയർന്ന സാക്ഷരതാ നിരക്ക്.
 1920 മുതൽക്ക് നിർമ്മിതമായിക്കൊണ്ടിരുന്ന ബൗദ്ധികപരമായ ഉന്നമനം.
 ഈ മേഖലയിൽ ഭൂരിപക്ഷമുണ്ടായിരുന്ന ഈഴവരുടെ ഉയർച്ച. സമൂഹത്തിൽ അന്ന് നിലനിന്നിരുന്ന ജാതിവ്യവസ്ഥയെ തള്ളിപ്പറയുവാനും, തൊഴിലാളിസമൂഹത്തിൽ പൊതുവെ വർഗ്ഗബോധം ഉണർത്തുവാനും ഈ ഉയർച്ച കാരണമായി.
 നാനാവിധ ജാതി-മതവിഭാഗത്തിൽപെട്ടവർ ഒരുമിച്ച് പണിയെടുക്കുവാൻ കയർ ഫാക്ടറികൾ കാരണമായത്.

ഇക്കാരണങ്ങൾ കൊണ്ട്, സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകൾ, പ്രത്യേകിച്ചും തൊഴിലാളികൾ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പൂർണ്ണമനസ്സോടെ സ്വീകരിക്കുകയുണ്ടായി.

സാമ്പത്തികപരിതഃസ്ഥിതി
മത്സ്യത്തൊഴിലാളികൾ ഭൂരിപക്ഷവും മറ്റ് തൊഴിലാളികളെപ്പോലെ ഉല്പാദനോപകരണങ്ങളുടെ ഉടമസ്ഥാവകാശമില്ലാത്തവരായിരുന്നു.
. സ്വന്തമായി ഭൂമിയില്ലാത്ത ഇവർ, മുതലാളിമാരുടെയോ അവരുടെ ബന്ധുമിത്രാദികളുടെയോ കുടിയാന്മാർ ആയിരുന്നു. ഇതിന്റെ പേരിലുള്ള ചൂഷണത്തിന് പുറമെ, മതപരമായ ചൂഷണങ്ങളും ഇവിടെ നിലനിൽക്കുന്നുണ്ടായിരുന്നു. 

1942-ഓട് കൂടി, അന്ന് കേരളത്തിലുടനീളം പ്രചാരം വർദ്ധിച്ചുവന്നിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ ഒരു ശക്തമായ കയർഫാക്ടറി വർക്കേഴ്സ് യൂണിയൻ ഉയർന്നു വരികയുണ്ടായി. ഇതിന് പുറമെ, ചകിരിപിരി തൊഴിലാളി യൂണിയൻ, കന്നിട്ടത്തൊഴിലാളി യൂണിയൻ, കർഷകത്തൊഴിലാളി യൂണിയൻ, മത്സ്യത്തൊഴിലാളി യൂണിയൻ, മരപ്പണിത്തൊഴിലാളി യൂണിയൻ, തയ്യൽത്തൊഴിലാളി യൂണിയൻ, തൂമ്പാത്തൊഴിലാളി യൂണിയൻ, പോർട്ട് വർക്കേഴ്സ് യൂണിയൻ, ചെത്തുതൊഴിലാളി യൂണിയൻ, അലക്കുതൊഴിലാളി യൂണിയൻ, ഡൊമസ്റ്റിക് വർക്കേഴ്സ് യൂണിയൻ മുതലായവയും പുന്നപ്രയിലും പരിസരപ്രദേശങ്ങളിലും ശക്തിപ്രാപിക്കുകയുണ്ടായി. ഇവരെയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ.റ്റി.റ്റി.യു.സി) എന്ന കേന്ദ്ര സംഘടനയും നിലവിലുണ്ടായിരുന്നു.

തൊഴിലാളികളുടെ സംഘംചേരലും, അവകാശം ചോദിച്ചു വാങ്ങലും, പൊതുവിൽ മുതലാളിമാരെയും മറ്റ് നാട്ടുപ്രമാണിമാരേയും ചൊടിപ്പിച്ചു. യുദ്ധാനന്തരകാലഘട്ടത്തിലുണ്ടായ തൊഴിലില്ലായ്മയും, വിലക്കയറ്റവും, ഭക്ഷണക്ഷാമവുമൊക്കെ മുതലാളിമാരും തൊഴിലാളികളും തമ്മിൽ മുമ്പേ നിലനിന്നിരുന്ന സംഘർഷത്തെ ഒന്ന് കൂടി രൂക്ഷമാക്കുകയുണ്ടായി. കരിഞ്ചന്തക്കാരും പൂഴ്ത്തിവെയ്പുകാരും സർക്കാരിന്റെ മൗനസമ്മതത്തോടെ ജനങ്ങളെ കൂടുതൽ പിഴിഞ്ഞു. പട്ടിണി കാട്ടുതീപോലെ പടരുകയായിരുന്നു. ഇതിനെതിരേ ശബ്ദിച്ച രാഷ്ട്രീയപ്രവർത്തകരെ നിരോധനം കൊണ്ടു നേരിട്ടു.

മൂന്ന് വശവും വെള്ളം കൊണ്ട് ചുറ്റപ്പെട്ട വയലാറിലേക്ക്, ഏറ്റവുമടുത്ത ചേർത്തലയിൽ നിന്നും കരമാർഗ്ഗം ആറ് മൈൽ ദൂരമുണ്ടായിരുന്നു. ഫലഫൂയിഷ്ഠമായ മണ്ണിൽ തഴച്ചു വളർന്നിരുന്ന തെങ്ങിൻതോപ്പുകളും നെല്പാടങ്ങളുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും 1943-ൽ ഇന്ത്യയിലുണ്ടായ ഭക്ഷ്യക്ഷാമം ഈ മേഖലയെ ഗൗരവമായി ബാധിക്കുകയുണ്ടായി.

കലാപത്തിനുള്ള കാരണങ്ങൾ
തൊഴിലാളിയൂണിയനുകളുടെ വളർച്ചയും, ശക്തിയും വ്യവസായികളിലും, ഭൂപ്രഭുക്കന്മാരിലും നേരിയതല്ലാത്ത ഭയം സൃഷ്ടിച്ചു. സാധ്യമായ എല്ലാ മാർഗ്ഗങ്ങളുമുപയോഗിച്ച് അവർ പ്രസ്ഥാനത്തെ അടിച്ചമർത്താൻ നോക്കി. തൊഴിലാളികളെ ദേഹോപദ്രവം ഏൽപ്പിക്കാൻ തുടങ്ങി. വീടുകളിൽ കയറി സ്ത്രീകളേയും കുട്ടികളേയും പോലും ഉപദ്രവിച്ചു. യൂണിയനിൽ ചേർന്നു എന്ന കാരണം പറഞ്ഞ് തങ്ങൾ താമസിക്കുന്ന ഭൂമിയിൽ നിന്നും ഒഴിപ്പിച്ചു. ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ മുൻകൂട്ടി കണ്ട് സർക്കാർ കൂടുതൽ പോലീസുകാരേ ഈ പ്രദേശങ്ങളിലേക്കയച്ചു. തൊഴിലാളികളുമായുള്ള ഏറ്റുമുട്ടലിൽ ജന്മികളുടെ സഹായിയായ രാമൻ എന്നൊരാൾ മരിച്ചു. സൈന്യവും പോലീസും സ്ഥലത്തെത്തി തൊഴിലാളികളെ ക്രൂരമായി മർദ്ദിച്ചു.  യൂണിയനാഫീസുകൾ തകർത്തു, അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചു. ഇത്തരം ചെയ്തികൾ കൂടുതലായപ്പോൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് തൊഴിലാളികൾ ചിന്തിക്കാൻ തുടങ്ങി.

ദിവാൻ പ്രഖ്യാപിച്ച പുതിയ ഭരണപരിഷ്കാരങ്ങൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റ് പാർട്ടിയും തള്ളിക്കളഞ്ഞു. അവർ തിരുവിതാംകൂറിൽ ഉത്തരവാദഭരണമാണ് ആവശ്യപ്പെട്ടത്. മാത്രമല്ല, ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള സമരം ശക്തമാക്കാനും അവർ തീരുമാനിച്ചു. ദിവാനെ തൽസ്ഥാനത്തു നിന്നും മാറ്റാൻ വേണ്ടി 1946 സെപ്തംബർ 15 ആം തീയതി പണിമുടക്കു നടത്തുകയും ചെയ്തു. സർക്കാർ അനുരഞ്ജനത്തിനുള്ള ശ്രമം തുടങ്ങുകയും സമരനേതാക്കളെ ദിവാന്റെ വസതിയായ ഭക്തിവിലാസത്തിൽ ചർച്ചക്കായി വിളിച്ചു വരുത്തുകയും ചെയ്തു. ടി.വി.തോമസ്സും, എൻ.ശ്രീകണ്ഠൻനായരുമാണ് ചർച്ചയിൽ പങ്കെടുത്തത്. രാഷ്ട്രീയത്തിൽ നിന്നും പിൻമാറാൻ ദിവാൻ നേതാക്കളോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് ദിവാൻ 1946 ഒക്ടോബർ 1 ന് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൗരാവകാശങ്ങൾ റദ്ദു ചെയ്തു. നേതാക്കളെ തുറുങ്കിലടച്ചു.

പുന്നപ്രയിലെ വെടിവെപ്പ് 
ഉയർന്നുവരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമർത്തുന്നതിനു് ആലപ്പുഴ, ചേർത്തല മേഖലകളിലേക്കു് ഗവണ്മെന്റ് കൂടുതൽ പോലീസുകാരെ നിയോഗിച്ചു. അതേ സമയം തന്നെ തൊഴിലാളികൾക്കു് ഒരു തരം അർദ്ധസൈനികപരിശീലനം നൽകുന്നതിനുവേണ്ടി കമ്യൂണിസ്റ്റ് പാർട്ടി വിവിധകേന്ദ്രങ്ങളിൽ വോളണ്ടിയർ ക്യാമ്പുകളും സംഘടിപ്പിച്ചു.  സർക്കാർ തങ്ങളുടെ പോലീസ് സേനയ്യ്ക്കു് ക്രമസമാധാനപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനു് വിപുലമായ അധികാരങ്ങൾ നൽകിക്കൊണ്ടിരുന്നു.

കർഷക തൊഴിലാളികളുടെ സായുധ പ്രതിരോധം കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി. തോമസ്, പി. ടി. പുന്നൂസ്, ആർ. സുഗതൻ തുടങ്ങിയവരുടെ കീഴിൽ ശക്തിപ്പെട്ടു. ഇതിനെതിരായി ദിവാൻ സർ. സി.പി. ഭീകരഭരണം അഴിച്ചുവിട്ടു. ആലപ്പുഴയിലെ എല്ലാ കമ്യൂണിസ്റ്റ് പാർട്ടി സംഘടനകളും നിരോധിക്കപ്പെട്ടു. ഗവണ്മെന്റിന്റെ മർദ്ദനനയങ്ങൾക്കും വിലക്കയറ്റത്തിനുമെതിരെ തീരദേശതൊഴിലാളികൾ 1946 ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ തുടരെത്തുടരെ പണിമുടക്കി. ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന നിലയിൽ ഗവണ്മെന്റിനും സംഘടിതതൊഴിലാളി വർഗ്ഗത്തിനും ഇടയിൽ സംഘർഷം ഉരുണ്ടുകൂടി.

അക്കൊല്ലം ഒക്ടോബറിൽ പുന്നപ്ര ഗ്രാമത്തിലൂടെ ഒരു സംഘം പോലീസുകാർ മാർച്ചുനടത്തി. സ്ഥലവാസികളെ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണിതു ചെയ്തതെങ്കിലും ഗ്രാമീണർ സായുധരായിത്തന്നെ അവരെ നേരിട്ടു. ഗത്യന്തരമില്ലാതെ പോലീസിനു പിന്തിരിയേണ്ടി വന്നു.

1946 ഒക്ടോബർ 20 ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് 27 ആവശ്യങ്ങളുള്ള ഒരു പത്രിക സർക്കാരിനു സമർപ്പിച്ചു. ദിവാനെ മാറ്റി ഉത്തരാവദ ഭരണം നടപ്പിലാക്കുക എന്നതായിരുന്നു മുഖ്യമായ ആവശ്യങ്ങളിലൊന്ന്. ഒക്ടോബർ 22-നു് അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് ഒരു രാജ്യവ്യാപക പണിമുടക്കു പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ആലപ്പുഴ പട്ടണത്തിൽ തൊഴിലാളികളുടെ ഒരു ഗംഭീരപ്രകടനം നടന്നു. ആ പ്രദേശത്തെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. വ്യവസായശാലകളെല്ലാം അടച്ചിട്ടു.  രാജാവിന്റെ ജന്മദിന ദിവസമായ 1946 ഒക്ടോബർ 25 ന് പണിമുടക്കിയ തൊഴിലാളികൾ ആലപ്പുഴയിൽ നിന്നും പുന്നപ്രയിലേക്ക് ജാഥയായി പോയി. കള്ളർകോട്ടിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം വെടിവെച്ചു. ഒരാൾ മരണമടഞ്ഞു. ആയുധധാരികളായ ജനക്കൂട്ടം പുന്നപ്രക്കു സമീപം പോലീസ് ഔട്ട്പോസ്റ്റ് ആക്രമിച്ചു ഒരു സബ് ഇൻസ്പെക്ടറും, മൂന്നുപോലീസുകാരും മരിച്ചു. പോലീസ് തിരികെ നടത്തിയ വെടിവെപ്പിൽ 27 പേർ കൊല്ലപ്പെട്ടു. ഒക്ടോബർ 25 ന് ചേർത്തല അമ്പലപ്പുഴ താലൂക്കുകളിൽ പട്ടാളനിയമം പ്രഖ്യാപിച്ചു.

പുന്നപ്രയിൽ നടന്ന ഈ ആക്രമണങ്ങൾ 1946 ഒക്ടോബർ 24-(കൊല്ലവർഷം 1122 തുലാം 7) നു ആയിരുന്നു.

മാരാരിക്കുളം വെടിവെപ്പ്
പുന്നപ്രയ്ക് പുറമേ ആലപ്പുഴ നഗരത്തിനും പതിനഞ്ച് കിലോമീറ്റർ വടക്കുമാറി മാരാരിക്കുളവും തൊഴിലാളിസമരവേദിയായിരുന്നു. ഇവിടെ സംഘടിപ്പിച്ച ക്യാമ്പിലും നൂറുകണക്കിന് തൊഴിലാളിൾ പട്ടാളത്തെ നേരിടാനായി പരിശീലനം നേടി. തുടർന്ന് പുന്നപ്രയിൽ നിന്നും വയലാറിലേക്ക് മാർച്ച് ചെയ്യാനിരുന്ന പട്ടാളക്കാരുടെ മാർഗ്ഗം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ  അന്നത്തെ ആലപ്പുഴ - കൊച്ചി പാത  (നിലവിൽ ദേശിയപാത 66) ലെ മാരാരിക്കുളം പാലം തകർക്കുവാൻ സമരക്കാർ തീരുമാനിച്ചു. പുന്നപ്രയ്കും വയലാറിനുമൊപ്പം കൂടുതൽ ആളുകൾ മരിച്ചുവീണ മറ്റൊരു കേന്ദ്രമായിരുന്നു മാരാരിക്കുളം. പാലം തകർക്കാനായെത്തിയവർക്കുനേരെ സർ.സി.പി.യുടെ പട്ടാളം ഒക്ടോബർ 26 (കൊല്ലവർഷം 1122 തുലാം 7)ന്  മാരാരിക്കുളത്ത് നടത്തിയ വെടിവെയ്പിൽ അഞ്ചുപേർ തൽക്ഷണം മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇവിടെവെച്ച് മരണപ്പെട്ട പതിനാലിച്ചിറയിൽ ശങ്കരൻ, പാട്ടത്തിൽ ശങ്കരൻകുട്ടി, തോട്ടത്തുശ്ശേരിൽ കുമാരൻ, പോട്ടച്ചാൽവെളി ഭാനു, പേരേവെളി കുമാരൻ എന്നിവരെ പട്ടാളക്കാർ  പാലത്തിനു സമീപം തന്നെ കുഴിച്ചുമൂടി. പരിക്കുകളോടെ രക്ഷപ്പെട്ട മാമൂട്ടിൽ ഗോവിന്ദനും തൈത്തറ രാമൻകുട്ടിയും പിന്നീട് മരിച്ചു. 1972 ൽ ദേശിയപാത 47 കമ്മീഷൻ ചെയുന്നതിനായി അന്ന് നിലവിൽ ഉണ്ടായിരുന്ന റോഡ് വീതികൂട്ടി പണിതപ്പോൾ സമരക്കാർ പൊളിച്ച ശേഷം പുനർനിർമിച്ച പാലത്തിനു അടുത്തായി പുതിയ രണ്ട് വരി പാലം വരുകയും പഴയ പാലത്തിലൂടെ ഗതാഗതം നിർത്തുകയും ചെയ്തു. കാലപ്പഴക്കവും സംരക്ഷണം ഇല്ലായ്മയും കൊണ്ട് 2018 ൽ ചരിത്ര സ്മാരകം ആയ പാലം തകർന്നു..

വയലാർ 
ഇതിനെ തുടർന്ന് തൊഴിലാളികൾ ചേർത്തലയ്ക്ക് അടുത്തുള്ള വയലാർ ഗ്രാമത്തിലേക്ക് പിൻ‌വാങ്ങി. ഒരു തുരുത്തായ ഈ ഗ്രാമം ഒളിവിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനു അനുയോജ്യമായിരുന്നു. സർക്കാരിനെതിരെ തൊഴിലാളികൾ പുനഃസംഘടിതരാവുന്നതു മണത്തറിഞ്ഞ ദിവാൻ ചേർത്തലയിലും ആലപ്പുഴയിലും സൈനികഭരണം പ്രഖ്യാപിച്ചു. 

1946 ഒക്ടോബർ 27(കൊല്ലവർഷം 1122 തുലാം 10)-നു മാരാരിക്കുളത്തെ ഏറ്റുമുട്ടലിനെ തുടർന്ന് റോഡുമാർഗ്ഗമുള്ള യാത്ര സുഗമമല്ലെന്ന് മനസ്സിലാക്കിയ പട്ടാളം, ബോട്ടുകളിൽ വയലാർ ക്യാമ്പ് ആക്രമിക്കുകയും തൊഴിലാളികളോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. കീഴടങ്ങാൻ കൂട്ടാകാതെ പട്ടാളത്തെ നേരിടാൻ തയ്യാറായ തൊഴിലാളികൾക്കു നേരെ പട്ടാളം വെടിയുതിർത്തു. മുളകൊണ്ടും അടയ്ക്കാമരം കൊണ്ടും ഉണ്ടാക്കിയ കൂർപ്പിച്ച കുന്തങ്ങൾ, കല്ലുകൾ തുടങ്ങിയവ ആയിരുന്നു തൊഴിലാളികളുടെ ആയുധങ്ങൾ. വയലാറിൽ അൻപതോളം പേർ കൊല്ലപ്പെട്ടു.

അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് ഈ രണ്ടു സമരങ്ങളിലും അനുബന്ധ സമരങ്ങളിലുമായി ദിവാന്റെ സൈന്യത്തിലും തൊഴിലാളികളുടെ ഇടയിലും മരിച്ചവരുടെ എണ്ണം ആയിരത്തോളം വരും എന്ന് വിശ്വസിക്കപ്പെടുന്നു. ഈ സമരത്തിൽ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താൻ ഔദ്യോഗിക കണക്കെടുപ്പുകൾ നടന്നിട്ടില്ല.  സ്റ്റേറ്റ് കോൺഗ്രസ്സ് നേതാവ് സി.കേശവൻ അഭിപ്രായപ്പെട്ടത് മരണസംഖ്യ 500 എന്നാണ്, സ്റ്റേറ്റ് കോൺഗ്രസ്സ് പ്രവർത്തകസമിതി അംഗം ആനിമസ്ക്രീൻ രേഖപ്പെടുത്തിയിരിക്കുന്നത് മരണസംഖ്യ 7000 ഓളം വരുമെന്നാണ്.

എ.പി. ഉദയഭാനു റിപ്പോർട്ട്
രാഷ്ട്രീയലക്ഷ്യം നേടുന്നതിനു് അക്രമമാർഗ്ഗങ്ങൾ കൈക്കൊള്ളില്ലെന്നായിരുന്നു തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നയം. എങ്കിലും സമരത്തെ അടിച്ചമർത്തുന്നതിനു് ഗവന്മെന്റ് കൈക്കൊണ്ട മൃഗീയമാർഗ്ഗങ്ങളെ കോൺഗ്രസ്സിന്റെ പ്രവർത്തകസമിതി നിശിതമായി വിമർശിച്ചു. പുന്നപ്ര വയലാർ സംഭവങ്ങളെക്കുറിച്ചന്വേഷിക്കുന്നതിനു് എ.പി. ഉദയഭാനു, ടി.എം. വർഗ്ഗീസ്, എ.ജെ. ജോൺ, കെ.എ. ഗംഗാധരമേനോൻ, എ.ശങ്കരപ്പിള്ളഎന്നിവർ അടങ്ങുന്ന ഒരു അഞ്ചംഗ അന്വേഷണസമിതിയെ കോൺഗ്രസ്സ് ചുമതലപ്പെടുത്തി.

പോലീസിന്റേയും പട്ടാളത്തിന്റേയും തോക്കുകളിലും പീരങ്കികളിലും വെടിയുണ്ട കാണുകയില്ലെന്നു് നേതാക്കന്മാർ അണികളെ വിശ്വസിപ്പിച്ചിരുന്നതായി, സ്ഥലം സന്ദർശിച്ചു തെളിവെടുപ്പു നടത്തുമ്പോൾ ശ്രദ്ധയിൽ പെട്ടിരുന്നു എന്നു് എ.പി. ഉദയഭാനുവിന്റെ നേതൃത്വത്തിൽ എഴുതിയ അന്വേഷണറിപ്പോർട്ടിൽ പ്രസ്താവിച്ചിരുന്നു. കനത്ത ആൾനാശത്തിനു് ഇതും ഒരു കാരണമായിരുന്നിരിക്കാം എന്നു് അവർ രേഖപ്പെടുത്തിയിട്ടുണ്ടു്. അമിതമായ ആത്മവിശ്വാസവും അലംഭാവവും സന്നദ്ധപ്രവർത്തകർക്കുണ്ടായിരുന്നു എന്നു് ആ റിപ്പോർട്ടിൽ അഭിപ്രായപ്പെടുന്നു.

വിവാദങ്ങൾ 

ഈ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണോ അല്ലയോ എന്നത് ഇന്നും വിവാദവിഷയമാണ്. കമ്യൂണിസ്റ്റ് പ്രവർത്തകർ ഈ സമരത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കാണുമ്പോൾ മറ്റുപലരും ഇതിനെ ജന്മി-കുടിയാൻ സമരമായി കാണുന്നു. പുന്നപ്ര-വയലാർ സമരങ്ങളിലെ രക്തസാക്ഷികളുടെ കുടുംബങ്ങൾക്കും പോരാളികൾക്കും സ്വാതന്ത്ര്യസമര പെൻഷൻ നൽകുവാനുള്ള അഭ്യർത്ഥന കോൺഗ്രസ് സർക്കാർ 1989-ൽ നിരസിച്ചു. എന്നാൽ ഐ.കെ. ഗുജ്റാൾ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന ഇന്ദ്രജിത്ത് ഗുപ്ത 1998 ജനുവരി 20 ന് പുന്നപ്ര-വയലാർ സമരത്തെ ഇന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ച് ഉത്തരവിടുകയും പോരാളികൾക്ക് സ്വാതന്ത്ര്യസമര പെൻഷൻ അനുവദിക്കുകയും ചെയ്തു.  

ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ അഭിപ്രായത്തിൽ "പുന്നപ്ര-വയലാർ സമരം ബ്രിട്ടീഷ് സർക്കാരിനും ജന്മിത്തത്തിനും എതിരേ നടന്ന തൊഴിലാളി സമരമായിരുന്നു. ഭൂമി പുനർവിതരണം പുന്നപ്ര-വയലാർ സമരത്തിന്റെ കാതലായിരുന്നത് കാർഷിക വിപ്ലവത്തിൽ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ അടങ്ങിയിരിക്കുന്നു എന്ന മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തം പുന്നപ്ര വയലാർ സമരം തെളിയിക്കുന്നു."
     
എന്നാൽ ഈ വാദഗതികളെ കേരളത്തിലെ പ്രശസ്ത ചരിത്രകാരനായ എ. ശ്രീധരമേനോൻ നിരസിക്കുന്നു. ശ്രീധരമേനോന്റെ അഭിപ്രായത്തിൽ കർഷകരുടെ മേൽ ജന്മിമാർ അടിച്ചേല്പ്പിച്ച സാമൂഹിക-സാമ്പത്തിക ദുരിതങ്ങൾക്കുനേരെയുള്ള ഒരു സമരമായിരുന്നു ഇത്. തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഇന്ത്യാ മഹാരാജ്യവുമായുള്ള ലയനവും പുന്നപ്ര-വയലാർ സമരവും തമ്മിൽ ബന്ധമൊന്നുമില്ല എന്ന് അദ്ദേഹം പറയുന്നു. പുന്നപ്ര-വയലാർ സമരം നടക്കുന്ന സമയത്ത് ദിവാൻ സർ.സി.പി. രാമസ്വാമി അയ്യർ സ്വതന്ത്ര തിരുവിതാംകൂർ എന്ന വാദം കൊണ്ടുവന്നിരുന്നില്ല എന്നും പിന്നീടാണ് സ്വതന്ത്ര തിരുവിതാംകൂർ സിദ്ധാന്തം ദിവാൻ അവതരിപ്പിച്ചതെന്നും ഇതിന് ഉപോത്ബലകമായി എ.ശ്രീധരമേനോൻ പറയുന്നു. സർദ്ദാർ വല്ലഭായി പട്ടേലും ജവഹർലാൽ നെഹ്രുവും സർ.സി.പി. രാമസ്വാമി അയ്യരും തമ്മിൽ 1947 ജൂണിൽ ന്യൂഡെൽഹിയിൽ വെച്ചുനടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ദിവാൻ തന്നെ സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം ഉപേക്ഷിക്കുകയായിരുന്നു എന്ന് ശ്രീധരമേനോൻ പറയുന്നു. ഔദ്യോഗികമായി ഇന്ത്യയുടെ സ്വാതന്ത്ര്യപ്രഖ്യാപനം 1947 ഓഗസ്റ്റ് 15നാണു നടന്നതെങ്കിലും, 1946 സെപ്തംബർ 2 നു തന്നെ നെഹ്രുവിന്റെ നേതൃത്വത്തിൽ ഒരു ഇടക്കാല ദേശീയ ഗവണ്മെന്റ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നിരുന്നു. പ്രായോഗികമായി യഥാർത്ഥസ്വാതന്ത്ര്യലബ്ധി അതോടെ നടന്നുകഴിഞ്ഞിരുന്നുവെന്നും അതുകൊണ്ടുതന്നെ, പിന്നീടു് ഒക്ടോബറിൽ നടന്ന പുന്നപ്ര-വയലാർ സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം വാദിക്കുന്നു.

എന്നാൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല; സാമൂഹികമായും സാമ്പത്തികമായും ഉള്ള ചൂഷണത്തിൽ നിന്ന് ജനങ്ങളെ സ്വതന്ത്രരാക്കുവാൻ നടന്ന എല്ലാ സമരങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കാണണം; അതിനാൽ പുന്നപ്ര-വയലാർ സമരവും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണ് എന്ന് എം.ജി.എസ്. നാരായണൻ അഭിപ്രായപ്പെടുന്നു. കമ്യൂണിസ്റ്റ് നേതൃത്വം ഒരിക്കലും പുന്നപ്ര വയലാറിലെ രക്തസാക്ഷികളുടെ പട്ടികയോ ഔദ്യോഗിക കണക്കുകളോ പ്രസിദ്ധീകരിച്ചില്ല എന്ന് എം.ജി.എസ്. നാരായണൻ പറയുന്നു. 

പുന്നപ്ര-വയലാർ സമരം സർ. സി.പി. അവതരിപ്പിച്ച "സ്വതന്ത്ര തിരുവിതാംകൂർ വാദ"ത്തിനും അമേരിക്കൻ മോഡലിനും എതിരായി അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി ജനങ്ങൾ അണിനിരന്നതിന്റെ ഭാഗമാണെന്ന് കേരള കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ഡയറക്ടർ ആയിരുന്ന ഡോ. പി.ജെ. ചെറിയാൻ തന്റെ "പെർസ്പെക്ടീവ്സ് ഓൺ കേരള ഹിസ്റ്ററി - ദ് സെക്കന്റ് മില്ലനിയം" എന്ന പുസ്തകത്തിൽ പറയുന്നു

ഇന്ന് 
സമരത്തിൽ ജീവൻ വെടിഞ്ഞവർക്കായി പുന്നപ്രയിൽ ഒരു രക്തസാക്ഷി മണ്ഡപം ഉണ്ട്. പുന്നപ്ര വയലാറിൽ ജീവൻ വെടിഞ്ഞവരുടെ ശവകുടീരങ്ങൾ ആലപ്പുഴ പട്ടണത്തിൽ നിന്നും 3 കിലോമീറ്റർ അകലെയുള്ള വലിയ ചുടുകാടാണ് . രക്തസാക്ഷി സ്തൂപം സ്ഥാപിച്ചിരിക്കുന്നു.

പുന്നപ്ര-വയലാർ, പുസ്തകങ്ങളിൽ 
പുന്നപ്ര വയലാർ സംഭവത്തെ അപഗ്രഥിച്ച് പല ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. 

 ഇമ്മോർട്ടൽ പുന്നപ്ര-വയലാർ, കെ.സി. ജോർജ് എഴുതിയത്. ISBN	0883866935, 9780883866931
പുന്നപ്ര-വയലാർ, നേരും നുണയും. ഇ. ശ്രീധരമേനോന്റെ വാദങ്ങളെപ്പറ്റിയുള്ള അന്വേഷണം. - കെ.എൻ.കെ. നമ്പൂതിരി എഴുതിയത്. ISBN 9788171807611
റിവോൾട്ട് ഓഫ് ദ് ഒപ്പ്രെസ്ഡ് പുന്നപ്ര - വയലാർ 1946. പി.വി.കെ. കൈമൾ എഴുതിയത്. ISBN-13: 978-8122003659
സ്വതന്ത്ര തിരുവിതാംകൂർ വാദവും സർ.സി.പി. എന്ന വില്ലനും: വിട്ടുപോയ കണ്ണികൾ, പ്രോഫ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്, കേരളം, 2000.
അമേരിക്കൻ മോഡൽ അറബിക്കടലിൽ: സർ.സി.പീയുടെ പരാജയപ്പെട്ട ഭരണപരിഷ്കാര നിർദ്ദേശം, പ്രോഫ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്, കേരളം, 2000.

പലവക 
 പി. ഭാസ്കരൻ പുന്നപ്ര വയലാർ സമരത്തെ അനുസ്മരിച്ച് എഴുതിയ "വയലാർ ഗർജ്ജിക്കുന്നു" എന്ന ഗാനം പ്രശസ്തമാണ്. "ഉയരും ഞാൻ നാടാകെ" എന്നുതുടങ്ങുന്ന ഈ ഗാനം സർ. സി.പി. നിരോധിച്ചു.

അവലംബം 

 കേരള സർക്കാർ വെബ് വിലാസം 

കേരളചരിത്രം
കേരളത്തിലെ സായുധസമരങ്ങൾ
 ഇന്ത്യയിലെ കാർഷിക സമരങ്ങൾ
ഇന്ത്യൻ സ്വാതന്ത്ര്യസമരം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
ഗ്രാമീണ ദാരിദ്ര്യനിർമ്മാർജ്ജനത്തിനായി 1999 ഏപ്രിൽ 1-ന്‌ ഭാരതസർക്കാർ രൂപം കൊടുത്ത സ്വയം തൊഴിൽ പദ്ധതിയാണ്‌ സ്വർണജയന്തി ഗ്രാം സ്വറോസ്ഗാർ യോജന (എസ്.ജി.എസ്.വൈ). 1978-ലും അതിനു ശേഷം വിവിധ വർഷങ്ങളിലായും നിലവിൽ വന്ന ഐ.ആർ.ഡി.പി. (സം‌യോജിത ഗ്രാമവികസന പദ്ധതി), ട്രൈസം, മില്യൺ വെൽ പദ്ധതി. ഗംഗാ കല്യാൺ യോജന, ഡി.ഡബ്ല്യു.സി.ആർ.എ. ഗ്രാമീണ കൈത്തൊഴിലുപകരണ പരിപാടി എന്നീ പദ്ധതികൾ സമന്വയിപ്പിച്ചുകൊണ്ടാണ്‌ ഈ പുതിയ പരിപാടി ആരംഭിച്ചത്. ഗ്രാമവികസന ബ്ലോക്കുകളുടെ മേൽനോട്ടത്തിലാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്.

ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങളെ സ്വയം സഹായസംഘങ്ങളായി സംഘടിപ്പിച്ചുകൊണ്ട് അവർക്കാവശ്യമായ പരിശീലനങ്ങൾ, സാങ്കേതികജ്ഞാനം, അടിസ്ഥാനസൗകര്യങ്ങൾ, വായ്പ, സബ്സിഡി മുതലായവ ലഭ്യമാക്കുകയാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം.

അവലംബം 
കേരള ഗ്രാമവികസനവകുപ്പിന്റെ വികസനഗൈഡ് - 2002

ഭാരതസർക്കാരിന്റെ ഗ്രാമവികസനപദ്ധതികൾ
ഭാരതസർക്കാരിന്റെ ക്ഷേമപദ്ധതികൾ
ഒരു സ്ഥാപനവും അതിന്റെ പ്രവർത്തനമണ്ഡലത്തിനകത്തും പുറത്തുമുള്ള ആളുകൾ അഥവാ ഇടപാടുകാരുമായുള്ള തർക്കങ്ങളും പരാതികളും പരിഹരിക്കുന്നതിനുമായുള്ള വിശ്വസ്ത മദ്ധ്യസ്ഥനെയാണ് സാധാരണ ഓംബുഡ്സ്മാൻ എന്ന് വിളിക്കുക. പ്രതിനിധി എന്നർത്ഥം വരുന്ന, സ്കാൻഡിനേവിയൻ ഭാഷയായ ഓൾഡ് നോഴ്സ് (Old Norse) umboðsmaðr എന്ന പദത്തിൽ നിന്നുമാണ് ഓംബുഡ്സ്മാൻ എന്ന വാക്കിന്റെ നിഷ്പത്തി. വ്യക്തിപരമായ പരാതികളെ പരിഗണിക്കുന്നതിനും അന്വേഷിക്കുന്നതിനുമായി പൊതുജനങ്ങളുടെ താല്പര്യസംരക്ഷണാർത്ഥം സർക്കാരോ പാർലമെന്റോ ആണ് വിവിധ രാജ്യങ്ങളിൽ ഓംബുഡ്സ്മാനെ നിയമിക്കുന്നത്. 

സാധാരണയായി സ്ഥാപനം തന്നെയോ ചിലപ്പോൾ ആ സ്ഥാപനത്തിന്റെ പ്രവർത്തന മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നയാളോ ആയിരിക്കും ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്നത്.  അദ്ദേഹം, സ്ഥാപനത്തിന്റെ പ്രവർത്തന മണ്ഡലത്തിൽ നിന്നുയർന്നുവരുന്ന  പരാതികളെക്കുറിച്ച് അന്വേഷിക്കുകയും നിർബന്ധമായയൊ അല്ലാത്തതോ ആയ ശുപാർശകളിലൂടെയും മദ്ധ്യസ്ഥ ശ്രമത്തിലൂടെയും അവ പരിഹരിക്കൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. പലപ്പോഴും സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്ന ഘടകങ്ങൾ കണ്ടുപിടിക്കാനും ഈ പ്രക്രിയയിലൂടെ കഴിയും. ഇന്ത്യയിൽ ബാങ്കിംഗ് രംഗത്തും ഇൻഷുറൻസ് രംഗത്തും ഓംബുഡ്സ്മാന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനായി, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനെ നിയമച്ചിട്ടുണ്ട്.

കേരള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ 
കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് മാത്രമായി ഒരു പുതുക്കിയ അഴിമതി നിർമ്മാർജ്ജന സം‌വിധാനം 2000 മേയ് 29-നു നിലവിൽ വന്നു. പ്രസ്തുത സവിധാനമനുസരിച്ച് ഹൈക്കോടതി ജഡ്ജിയായി ഉദ്യോഗം വഹിച്ചിട്ടുള്ള ഒരാളെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണ്ണർ നിയമിക്കുന്നു. അങ്ങനെ നിയമിതനാകുന്ന ജഡ്ജിയുടെ തസ്തിക ഓംബുഡ്സ്മാൻ എന്നറിയപ്പെടുന്നു.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, അവയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ജീവനക്കാർ, അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഭരണപരമായ വീഴ്ചകളേയും അഴിമതികളേയും കുറിച്ചുള്ള പരാതികൾ അന്വേഷിച്ച് തീർപ്പു കല്പ്പിക്കുകയാണ്‌ ഓംബുഡ്സ്മാന്റെ ചുമതല.

പരാതി സ്വീകരിച്ച തിയതി മുതൽ പരമാവധി ആറുമാസത്തിനകം ഓംബുഡ്സ്മാൻ തീർപ്പു കല്പ്പിക്കണമെന്നും വ്യ്വസ്ഥയുണ്ട്.

അവലംബം 
 കേരള ഗ്രാമവികസനവകുപ്പിന്റെ വികസനഗൈഡ് - 2002

ഇതും കാണുക 
 ബാങ്കിംഗ് ഓംബുഡ്‌സ്‌മാൻ

കേരളത്തിലെ തദ്ദേശസ്വയംഭരണം
ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനായിരുന്നു റാഷ് ബിഹാരി ബോസ് (1886 മേയ് 25 – 1945 ജനുവരി 21). ഇന്ത്യൻ നാഷണൽ ആർമിയുടെ സംഘാടകനെന്ന നിലയിൽ പ്രശസ്തനായിരുന്നു. ബംഗാൾ വിഭജനത്തെ തുടർന്ന് ബ്രിട്ടിഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും വൈസ്രേയ് ഹാർഡിഞ്ജ് പ്രഭുവിനെതിരെയുള്ള ബോംബേറിൽ പങ്കെടുത്ത വിപ്ലവകാരി എന്ന നിലയിലും പ്രസിദ്ധനായിരുന്നു. (ബോംബ് എറിഞ്ഞത് റാഷ് ബിഹാരി ബോസിന്റെ ശിഷ്യനായ ബസന്ത കുമാർ ബിശ്വാസ് ആയിരുന്നു).

ആദ്യകാല ജീവിതം 
ബംഗാളിലെ ബുർദ്വാൻ ജില്ലയിലെ സുബേൽദ ഗ്രാമത്തിലെ ബിനോദ് ബിഹാരി ബോസിന്റെ പുത്രനായി 1886 മേയ് 25-ന്‌ ജനിച്ചു. അഞ്ചുവയസുള്ളപ്പോൾ ചന്ദ്രനഗറിലേക്ക് താമസം മാറി. അമ്മ ചെറുപ്പത്തിലേ മരണമടഞ്ഞു. ചെറുപ്പത്തിൽ അപ്പൂപ്പനായ കാളിചരൺ ബോസിന്റെ കീഴിലാണ്‌ വിദ്യ അഭ്യസിച്ചത്.  കുടുംബം താമസം മാറിയതിനാൽ അദ്ദേഹത്തിന് വിദ്യാഭ്യാസം മുഴുമിപ്പിക്കാനായില്ല.  പിതാവിന്റെ ആഗ്രഹമനുസരിച്ച് ഷിംലയിലെ സർക്കാർ വക പ്രസ്സിൽ ജോലിക്കു കയറി. അവിടെ വെച്ച് അദ്ദേഹം ഇംഗ്ലീഷും, ടൈപ്പ്റൈറ്റിങും പഠിച്ചു. പിന്നീട് ചന്ദ്ര‍നഗറിലെ ഡുപ്ലേ കലാലയത്തിൽ പുനർ‌വിദ്യാഭ്യാസം നേടി. ഫ്രാൻസിലും, ജർമ്മനിയിലും നിന്ന്  വൈദ്യശാസ്ത്രത്തിലും, എൻജിനീയറിങിലും അദ്ദേഹം ബിരുദങ്ങൾ കരസ്ഥമാക്കുകയുണ്ടായി.

രാഷ്ട്രീയ ജീവിതം
യുവാവായ ബോസ് വിപ്ലവാദർശങ്ങൾ പഠിപ്പിക്കാനായി 15-ആം വയസിൽ ചാരുചന്ദ്ര റോയ് സ്ഥാപിച്ച 'സുഹൃദ്സമ്മേളനിൽ' അംഗമായി.  ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന നോവൽ ബോസിനെ വല്ലാതെ ആകർഷിച്ചിരുന്നു. കൂടാതെ, സുരേന്ദ്രനാഥ ബാനർജിയുടേയും, സ്വാമി വിവേകാനന്ദന്റേയും പ്രസംഗങ്ങളും ബോസിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. ഇന്ത്യൻ സൈന്യത്തിൽ‍ ചേരാനായി അദ്ദേഹം വീട്ടുകാരറിയാതെ ഒളിച്ചോടിയെങ്കിലും പിന്നീട് കണ്ടെത്തി വീട്ടിലെത്തിക്കപ്പെടുകയായിരുന്നു. 

പിന്നീട് അദ്ദേഹം കൊൽക്കത്ത യിലെ 'ഫോർട്ട് വില്യം' മിൽ ഗുമസ്തൻ ആയി ജോലിയിൽ പ്രവേശിച്ചു.

ജപ്പാനിലേക്ക്
1915 ൽ ഹാർഡിങ് പ്രഭുവിനെതിരേ നടത്തിയ വധശ്രമം പരാജയപ്പെട്ടപ്പോൾ നടപടികളിൽ നിന്നും രക്ഷപ്പെടാനായി ബോസ് ജപ്പാനിലേക്ക് ഒളിച്ചോടി. ബോസിനെ ഏതുവിധേനെയങ്കിലും അറസ്റ്റ് ചെയ്യാനായി ബ്രിട്ടീഷ് സർക്കാർ ജപ്പാനു മുകളിൽ കടുത്ത സമ്മർദ്ദം ചെലുത്തി.  ജപ്പാനിലെ വലതുപക്ഷ നേതാവായിരുന്ന മിത്സുരു തൊയാമയുടെ കൊട്ടാരത്തിലാണ് ബോസിന് അഭയം ലഭിച്ചത്. സ്വയം ഒരു രാജകുമാരനെന്നു വിശേഷിപ്പിച്ചിരുന്ന മിത്സുരുവിന്റെ കൊട്ടാരത്തിൽ കയറി ബോസിന്റെ അറസ്റ്റ് ചെയ്യുവാൻ ജപ്പാൻ പോലീസ് ധൈര്യം കാണിച്ചില്ല. അദ്ദേഹം ജപ്പാൻ ഭാഷ പഠിക്കുകയും, ഒരു ജാപ്പനീസ് കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും ചെയ്തു. ഇന്ത്യക്കു സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള സമരം കൂറേയെറെ ശക്തമായി തുടരാൻ ബോസ് തീരുമാനിച്ചു.

ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്
കിഴക്കൻ രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം, ഇന്ത്യയുടെ സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള പുതുവഴികളെക്കുറിച്ചു ചിന്തിക്കാൻ ബോസിനെ പ്രേരിപ്പിച്ചു. 1942 മാർച്ചിൽ ടോക്കിയോവിൽവെച്ചും, 1942 ജൂണിൽ ബാങ്കോക്കിൽവെച്ചും നടത്തിയ രണ്ടു സമ്മേളനങ്ങളുടെ തുടർച്ചയായാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് ഉടലെടുക്കുന്നത്.  ഇതോടനുബന്ധിച്ചുള്ള ചർച്ചകളെ തുടർന്നാണ് ഇന്ത്യയെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാനുള്ള സമരത്തിനുവേണ്ടി ഇന്ത്യൻ നാഷണൽ ആർമി എന്ന ഒരു സമാന്തര സേന വാർത്തെടുക്കാനും തീരുമാനമായത് . ഇന്ത്യൻ നാഷണൽ ആർമിയുടെ പ്രസിഡന്റ് റാഷ് ബിഹാരി ബോസും, കമ്മാന്റർ-ഇൻ-ചീഫ് മോഹൻ സിങുമായിരുന്നു. മോഹൻ സിങ് പിന്നീട് അറസ്റ്റിലായപ്പോൾ, ഇന്ത്യൻ നാഷണൽ ആർമിയുടെ പൂർണ്ണ ചുമതല ബോസിനായി. റാഷ് ബിഹാരി ബോസ് 1943 ജൂലൈ 4-നു സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളിൽ വച്ചു് ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി.

അവലംബം

കുറിപ്പുകൾ 

 

1886-ൽ ജനിച്ചവർ
 1945-ൽ മരിച്ചവർ
മേയ് 25-ന് ജനിച്ചവർ
ജനുവരി 21-ന് മരിച്ചവർ

ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
അനുശീലൻ സമിതി
അർച്ചന (തെലുഗു ചലച്ചിത്രനടി)
അർച്ചന - ഹിന്ദുമതാചാരം
മലയാളത്തിലെ ഏറ്റവും പ്രമുഖരായ ചലച്ചിത്ര വ്യവസായികളിൽ ഒരാളായിരുന്നു നിർമാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവൻ(1917 - 30 ഡിസംബർ 2014). മലയാളചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജെ.സി ദാനിയേൽ അവാർഡ് ആദ്യ വർഷം ലഭിച്ചത് വാസുദേവനാണ്.

ജീവിതരേഖ 
1917 ജൂലൈ 16-ന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ശങ്കരമേനോൻ-യശോദാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1936 ൽ എറണാകുളത്ത് ഇലക്ട്രിക്കൽ പവർ കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫറായി ജോലിയിൽ പ്രവേശിച്ചു. 1938-ൽ തൃപ്പൂണിത്തുറയിൽ രണ്ടു മാസം താൽകാലിക പ്രദർശനശാല നടത്തി. 1940 ൽ അസോസിയേറ്റഡ് പിക്ചേഴ്സ് എന്ന ചലച്ചിത്രവിതരണ സ്ഥാപനത്തിന് തുടക്കം കുറിച്ചു.

97-ആം വയസ്സിൽ 2014 ഡിസംബർ 30-ന് അർബുദ രോഗത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.

ചലച്ചിത്രവിതരണരംഗത്ത് 
ആദ്യ കാലത്ത് ഹിന്ദി ചിത്രങ്ങൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്. പ്രഗതി ഹരിശ്ചന്ദ്ര എന്ന ചിത്രം വിതരണം ചെയ്തുകൊണ്ടാണ് വാസുദേവനും അസോസിയേറ്റഡ് പിക്ചേഴ്സും മലയാളചലച്ചിത്രവ്യവസായരംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലന്റെ നിർമാതാക്കളായിരുന്ന സേലം മോഡേൺ തീയറ്റേഴ്സ് നിർമ്മിച്ച, മലയാളത്തിലെ ആദ്യത്തെ വർണചിത്രമായ കണ്ടം ബച്ച കോട്ട് വിതരണം ചെയ്തത് വാസുദേവന്റെ വിതരണക്കമ്പനിയാണ്‌.

പിൽക്കാലത്ത് മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ആയിരത്തോളം ചിത്രങ്ങൾ വിതരണം ചെയ്തു.

ചലച്ചിത്രനിർമ്മാണരംഗത്ത് 
1950ൽ ജയമാരുതി പിക്ചേഴ്സ് എന്ന സ്ഥാപനം തുടങ്ങിക്കൊണ്ട് ചലച്ചിത്രനിർമ്മാണ രംഗത്തെത്തിയ വാസുദേവൻ മദ്രാസിലേക്ക് താമസം മാറ്റുകയും ചെയ്തു. അമ്മ, ആശാദീപം, നായരു പിടിച്ച പുലിവാൽ, കുട്ടിക്കുപ്പായം, സ്നേഹസീമ, പുതിയ ആകാശം പുതിയ ഭൂമി, കൊച്ചിൻ എക്സ്പ്രസ്, ലോട്ടറി ടിക്കറ്റ്, ഡെയ്ഞ്ചർ ബിസ്ക്കറ്റ്, കണ്ണൂർ ഡീലക്സ്, സ്ഥാനാർഥി സാറാമ്മ, ഭാര്യമാർ സൂക്ഷിക്കുക, കാവ്യമേള, ഫുട്ബോൾ ചാമ്പ്യൻ, മണിയറ, മൈലാഞ്ചി, മറുനാട്ടിൽ ഒരു മലയാളി, ജിമ്മി, കല്യാണ ഫോട്ടോ, പാടുന്ന പുഴ തുടങ്ങി അൻപതോളം ചിത്രങ്ങൾ നിർമിച്ചു. സ്നേഹസീമ(1954), നായരുപിടിച്ച പുലിവാൽ(1956), പുതിയ ആകാശം പുതിയ ഭൂമി(1964), കാവ്യമേള(1965), ഏഴുതാത്ത കഥ(1970) എന്നീ ചിത്രങ്ങൾക്ക് ദേശീയ അവാർഡ് ലഭിച്ചു. എം. കൃഷ്ണൻനായർ സംവിധാനം ചെയ്ത കാലം മാറി കഥ മാറി(1987) ആണ് ഏറ്റവുമൊടുവിൽ നിർമിച്ച ചിത്രം. കുഞ്ചാക്കോക്കും പി.സുബ്രഹ്മണ്യത്തിനും ശേഷം ഏറ്റവുമധികം ചിത്രങ്ങൾ നിർമിച്ചയാളും വാസുദേവനാണ്.

മറ്റു ഭാഷകളിലും ജയമാരുതി ചിത്രങ്ങൾ നിർമിച്ചു. ജയമാരുതിയുടെ ബാനറിൽ നിർമിച്ചിട്ടുള്ള പല ചിത്രങ്ങൾക്കും വി. ദേവൻ എന്ന പേരിൽ കഥയെഴുതിയിരുന്നതും വാസുദേവനായിരുന്നു. 33 വർഷം മദ്രാസിൽ താമസിച്ച അദ്ദേഹം കേരളത്തിൽ ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തുടങ്ങാൻ മുൻകൈ എടുത്തു. 1983ൽ നാട്ടിലേക്ക് താമസം മാറ്റി.

പുരസ്കാരങ്ങൾ 
മലയാളചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജെ.സി ദാനിയേൽ അവാർഡ് ആദ്യ വർഷം ലഭിച്ചത് വാസുദേവനാണ്. 1989ൽ ഇന്ത്യൻ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോൾ ആദരിക്കപ്പെട്ട 75 ചലച്ചിത്രപ്രതിഭകളിൽ വാസുദേവനും ഉണ്ടായിരുന്നു. ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സംഘടനകളും സ്ഥാനമാനങ്ങളും 
മലയാളചലച്ചിത്രപരിഷത്തിന്റെ സ്ഥാപക പ്രസിഡൻറ്, കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെയും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും പ്രസിഡൻറ്, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ തിരുവനന്തപുരം പാനൽ അംഗം, ദേശീയ ചലച്ചിത്രവികസന കോർപ്പറേഷന്റെ തിരക്കഥാസമിതി അംഗം തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തിൽ അഞ്ചു വർഷം നീണ്ട ഉദ്യമത്തിലൂടെ വാസുദേവൻ തയ്യാറാക്കിയ മലയാള സിനിമാ ചരിത്രം കേരള ചലച്ചിത്ര അക്കാദമി സി.ഡി റോം ആയി പുറത്തിറക്കിയിട്ടുണ്ട്. ഇത് പുസ്തകമായും പ്രസിദ്ധീകരിക്കുന്നുണ്ട്. എറണാകുളത്ത് പനമ്പള്ളി നഗറിലാണ് താമസം.

പുറത്തേക്കുള്ള കണ്ണികൾ 
Integrity has been my capital - ടി.ഇ. വാസുദേവനെക്കുറിച്ച് ദ് ഹിന്ദുവിന്റെ ഓൺലൈൻ പതിപ്പിലെ ലേഖനം

മലയാളചലച്ചിത്രനിർമ്മാതാക്കൾ
ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചവർ
1917-ൽ ജനിച്ചവർ
2014-ൽ മരിച്ചവർ
ഡിസംബർ 30-ന് മരിച്ചവർ
എറണാകുളം ജില്ലയിൽ ജനിച്ചവർ
ജൂലൈ 16-ന് ജനിച്ചവർ
മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്.

മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി ദാനിയേലിന്റെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.  നിർമ്മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം നേടിയത്. 2007-ലെ പുരസ്കാരം ഛായാഗ്രാഹകനായ മങ്കട രവിവർമ്മക്കാണ്‌ ലഭിച്ചത്. 2008-ലെ പുരസ്കാരം ജനറൽ പിക്ചേഴ് രവി എന്നറിയപ്പെടുന്ന കെ. രവീന്ദ്രനാഥൻ നായർക്ക് ലഭിച്ചു.. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2012-ലെ ജെ  സി ഡാനിയേൽ പുരസ്ക്കാരം ജെ. ശശികുമാറിനു ലഭിച്ചു

സാംസ്കാരിക വകുപ്പ് പ്രത്യേകം നിയമിക്കുന്ന ജൂറിയാണ് എല്ലാ വർഷവും പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.  2018 - ലെ വിവരങ്ങൾ പ്രകാരം, പുരസ്കാര ജേതാവിന് ഒരു മൊമന്റോയും പ്രശസ്തി ഫലകവും ഒപ്പം  രൂപയുമാണ് ലഭിക്കുന്നത്. കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം വിതരണം ചെയ്യുന്ന അതേ വേദിയിൽ വച്ചു തന്നെയാണ് ജെ.സി. ഡാനിയേൽ പുരസ്കാരവും നൽകുന്നത്.  1997 വരെ സാംസ്കാരിക വകുപ്പ് നേരിട്ടാണ് ജേതാവിനെ തിരഞ്ഞെടുത്ത് പുരസ്കാരം നൽകിക്കൊണ്ടിരുന്നത്. എന്നാൽ 1998 - ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിക്കുകയും പുരസ്കാര നിർണയം അക്കാദമിയുടെ ചുമതലയാക്കി മാറ്റുകയും ചെയ്തു.  2002 വരെ  രൂപയായിരുന്നു പുരസ്കാരത്തിന്റെ സമ്മാനത്തുക.  എന്നാൽ 2003 - ൽ സമ്മാനത്തുക രണ്ടിരട്ടിയായി വർധിപ്പിച്ചുവെങ്കിലും ആ വർഷം പുരസ്കാരം പ്രഖ്യാപിക്കുകയുണ്ടായില്ല. സമ്മാനത്തുക വർധിപ്പിച്ചതിനു ശേഷം ആദ്യമായി പുരസ്കാരം ലഭിച്ചത് 2004 - ൽ ചലച്ചിത്ര നടൻ മധുവിനാണ്.  2005 - ൽ പുരസ്കാരം ലഭിച്ച ആറന്മുള പൊന്നമ്മയും, 2018-ൽ പുരസ്കാരം ലഭിച്ച ഷീലയും ആണ് ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ച വനിതകൾ.

പുരസ്കാര ജേതാക്കൾ

അവലംബം 

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ
കോംഗോ റിപ്പബ്ലിക് - മുൻപ് ഫ്രഞ്ച് കോളനിയായിരുന്ന, ആഫ്രിക്കയിലെ റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്ന രാജ്യം
 കോംഗോ ജനാധിപത്യ റിപ്പബ്ലിക് - മുൻകാല ബെൽജിയൻ കോളനിയായിരുന്ന, ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്ന രാജ്യം
 കോംഗോ നദി - പടിഞ്ഞാറൻ മദ്ധ്യആഫ്രിക്കയിലെ ഒരു നദി
 കോംഗോ പനി - മനുഷ്യരിൽ ഉണ്ടാകുന്ന ഒരു വൈറസ് രോഗം
 കോംഗോ തവള - ആഫ്രിക്കൻ രാക്ഷസത്തവള
 കോംഗോ ജനം - ബകോംഗോ എന്ന ആഫ്രിക്കയിലെ ഒരു ഗോത്രം
 കോംഗോ നായ - ബാസെഞ്ജി‎ എന്നയിനം നായജനുസ്സ്
 കോംഗോ മയിൽ - ഒരിനം മയിൽ
 കോംഗോ ചെസ്സ് - ചെസ്സ് വകഭേദം 
കോംഗോ (നോവൽ) -1980 മൈക്കൽ ക്രൈറ്റൺ എഴുതിയ സയൻസ്-ഫിക്ഷൻ നോവൽ
മലയാളത്തിലെ പ്രശസ്ത ചലച്ചിത്രസം‌വിധായകനാണ് ഫാസിൽ.

1953-ൽ ആലപ്പുഴയിലാണ് ഫാസിൽ ജനിച്ചത്. കുരുമുളക് വ്യാപാരിയായ അബ്ദുൾ ഹമീദ്, ഉമൈബാൻ എന്നിവരായിരുന്നു മാതാപിതാക്കൾ. മുപ്പതോളം ചലച്ചിത്രങ്ങൾ ഫാസിൽ സം‌വിധാനം ചെയ്തു.  മാളിയംപുരക്കൽ ചാക്കോ പുന്നൂസ് (നവോദയ അപ്പച്ചൻ) നിർമിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു ഫാസിൽ സം‌വിധാനം ചെയ്ത ആദ്യ ചലച്ചിത്രം. തമിഴിൽ ഒൻപത് ചലച്ചിത്രങ്ങളും തെലുങ്കിൽ രണ്ടു ചിത്രങ്ങളും ഒരു ഹിന്ദി ചലച്ചിത്രവും ഫാസിൽ സം‌വിധാനം ചെയ്തിട്ടുണ്ട്.

മൂന്നുതവണ മികച്ച ജനപ്രീതിയുള്ള ചിത്രങ്ങൾക്കുള്ള സംസ്ഥാന അവാർഡ് ഫാസിൽ സംവിധാനം ചെയ്ത ചിത്രങ്ങൾക്കു കിട്ടി. ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡും ഏറ്റവും മികച്ച സം‌വിധായകനുള്ള അവാർഡും ഒരിക്കൽ വീതം ഫാസിലിനു ലഭിച്ചു.

സംവിധാനം ചെയ്ത ചിത്രങ്ങൾ
 മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980)
 ധന്യ (1981)
 മറക്കില്ലൊരിക്കലും (1983)
 എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക് (1983)
 ഈറ്റില്ലം (1983)
 നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട് (1984)
 പൂവേ പൂ ചൂട വാ (1985)
 എന്നെന്നും കണ്ണേട്ടന്റെ (1986)
 പൂവിനു പുതിയ പൂന്തെന്നൽ (1986)
 പൂവിഴി വാസലിലെ (1987)
 മണിവത്തൂരിലെ ആയിരം ശിവരാത്രികൾ (1987)
 എൻ ബൊമ്മുക്കുട്ടി അമ്മാവുക്കു (1989)
 വരുഷം പതിനാറ് (1989)
 അരങ്ങേട്ര വേലൈ (1990)
 കില്ലർ (1991)
 എന്റെ സൂര്യപുത്രിക്ക് (1991)
 കർപ്പൂര മുല്ലൈ (1991)
 പപ്പയുടെ സ്വന്തം അപ്പൂസ് (1992)
മണിച്ചിത്രത്താഴ് (1993)
 കിളിപേച്ചു കേൾക്കവ (1993)
 മാനത്തെ വെള്ളിത്തേര് (1994)
 സബ്സേ ബഢാ മവാലി (1996)
 അനിയത്തിപ്രാവ് (1997)
 കാതലുക്കു മരിയാദൈ (1997)
 ഹരികൃഷ്ണൻസ് (1998)
 ലൈഫ് ഈസ് ബ്യൂട്ടിഫുൾ (2000) (wrong link)
 കണ്ണുക്കുൾ നിലാവ് (2000)
 കൈയ്യെത്തും ദൂരത്ത് (2002)
 വിസ്മയത്തുമ്പത്ത് (2004)
 ഒരു നാൾ ഒരു കനവ് (2005)
 മോസ് ആൻഡ് ക്യാറ്റ് (2009)
 ലിവിംഗ് ടുഗെദർ (2011)

അവലംബം 
മലയാള മനോരമ വെബ് വിലാസത്തിൽ വന്ന ലേഖനം

കണ്ണികൾ 
ഐ.എം.ഡി.ബി. താൾ

മലയാളചലച്ചിത്രസംവിധായകർ
മികച്ച സംവിധായകർക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവർ
1953-ൽ ജനിച്ചവർ